മിഗ് 25

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


മിഗ്-25
Russian Air Force MiG-25.jpg
തരം ഇന്റർസെപ്റ്റർ/നിരീക്ഷണ/ബോംബർ
നിർമ്മാതാവ്/കമ്പനി മിഖായോൻ ഗുരേവിച്ച്
രൂപകൽപ്പന മിഖായോൻ ഗുരേവിച്ച്
ആദ്യ പറക്കൽ 1964- മാർച്ച് 6
പുറത്തിറക്കിയ വർഷം 1967
Primary user റഷ്യൻ വായുസേന
Unit cost ക്ലിപതമായി അറിയില്ല

മിഗ് 25 (ആംഗലേയം: Mikoyan MiG-25) (Russian: Микоян МиГ-25) പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ സംഭാവനയായ ആധുനിക പോർവിമാനമാണ്. മിഗ് 25- നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്സ് ബാറ്റ് (കുറുനരി വവ്വാൽ)എന്നാണ്. ഇന്ത്യയിൽ ഇത് ഗരുഡ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2006 വരെ ഇന്ത്യയിൽ സേവനത്തിലുണ്ടായിരുന്ന മിഗ് 25-കളിലെ അവസാനത്തെ വിമാനത്തിന്‌ സേവന വിരാമം അനുവദിച്ചത് സൈനിക വൃത്തങ്ങളിൽ പ്രാധാന്യമർഹിക്കുന്ന വാർത്തയായിരുന്നു.[1] ഇന്ന് ലോകത്ത് വിരലിലെണ്ണാവുന്ന മിഗ് 25-കളേയുള്ളൂ. പഴയവയെല്ലാം പുതിയ മിഗ് 27-നോ മിഗ് 30-നോ വഴിമാറിയിരിക്കുന്നു.

1976 വരെ പാശ്ചാത്യ വിമാനക്കമ്പനികൾക്ക് അസൂയയും വൈമാനികർക്ക് ഒരു പേടിസ്വപ്നവുമായിരുന്നു മിഗ് 25. അഫ്ഗാനിസ്ഥാനിലും മറ്റും ഇതിന്റെ ഇരുട്ടടിയേറ്റ എഫ് 16-കൾ എറെയുണ്ട്. എപ്പോഴാണ് തങ്ങളുടെ വാലിൽ ഈ കറുത്ത വവ്വാൽ പ്രത്യക്ഷപ്പെടുക എന്ന് സ്വപ്നം കണ്ട് പല വൈമാനികരും പല രാത്രികൾ ഉറക്കമൊഴിച്ചിട്ടുണ്ട് എന്നു പറയുമ്പോൾ ചിത്രം വ്യക്തമാകുന്നു. അത്രയ്ക്കു വന്യമായ കഴിവുകളായിരുന്നു മിഗ് 25 നുണ്ടായിരുന്നത് [അവലംബം ആവശ്യമാണ്]

പേരിനു പിന്നിൽ[തിരുത്തുക]

മിഗ് എന്നത് പഴയ റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊൾ വെറും മിഖായോൻ) ചുരുക്കപ്പേരാണ്. അവർ നിർമ്മിച്ചതും രൂപകല്പന ചെയ്തതുമായ എല്ലാ വിമാനങ്ങൾക്കും മിഗ് എന്ന വിളിപ്പേരുണ്ട്.

ചരിത്രം[തിരുത്തുക]

മിഗ്-25 ന്റെ ചരിത്രം 1950 ൽ നിന്നേ തുടങ്ങുന്നു. അമേരിക്കക്കാർ ജി-58 ഹസ്റ്റ്ലർ മാക് 2 പുറത്തിറക്കിയ ശേഷം (എക്സ്)ബി-70 വാക്കൈറി, എന്ന ആണവായുധവാഹക ശേഷിയുള്ളതും മാക്‌ 3 യിൽ 70,000 അടി ഉയരം സഞ്ചരിക്കാവുന്നതുമായ ബോംബർ വിമാനത്തിന്റെ രൂപകല്പനയിൽ മുഴുകിയ കാലത്താണ് സോവിയറ്റ്‌ യൂണിയനിൽ ഈ വിമാനം മറുപടിയെന്ന നിലയിൽ രൂപമെടുത്തത്. എന്നാൽ അതൊരു ബോംബർ ആയിരുന്നില്ല മറിച്ചു ഒരു ഇന്റർസെപ്റ്റർ(ഇടങ്കോലിടുന്ന തരം),ആയിരുന്നു. ബി 70 സോവിയറ്റ് വ്യോമ മേഖലയിൽ അത്യുയരത്തിൽ പറന്ന് ബോംബുകൾ വർഷിക്കാൻ പര്യാപ്തമായ രീതിയിലാണ് വികസിപ്പിച്ചു വന്നത്. ബി. 70 പദ്ധതി വഴിക്കു വച്ചുപേക്ഷിച്ചെങ്കിലും മിഗ്‌ 25 മുന്നോട്ടു പൊയി. അമേരിക്കയിൽ ഈ കാലഘട്ടത്തിൽ എസ്.‍ആർ.-71 ബ്ലാക്ക്‌‍ബേർഡ് വികസിക്കുകയും ചെയ്തു. മിഗ്-25, 1964 ൽ ആദ്യത്തെ പരീക്ഷണപ്പറക്കൽ നടത്തി ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ യുദ്ധ വിമാനം എന്ന ഖ്യാതി നേടിയെടുത്തു.

ആദ്യത്തെ മിഗ്‌ 25 വൈ.ഇ-155 ആർ ഒന്ന് എന്ന മാതൃക യായിരുന്നു. ഇത്‌ 1964 മാർച്ച്‌ 6 നും രണ്ടാമത്തെ മാതൃകയായ മിഗ്‌ 25 വൈ-155പി ഒന്ന് അതെ വർഷം സെപ്റ്റംബർ 9നും പരീക്ഷണപ്പറക്കൽ നടത്തിയെങ്കിലും സോവിയറ്റ്‌ യൂണിയന്റെ വ്യോമ സേനയിൽ ചേർക്കാൻ വീണ്ടും രണ്ടോ മൂന്നോ വർഷം വേണ്ടി വന്നു.

അടിസ്ഥാനപരമായി മിഗ്‌ 25 അത്യുന്നതത്തിൽ പറക്കുവാനും വിമാനങ്ങൾ തമ്മിലോ കരയിലോ വച്ചു നടക്കുന്ന യുദ്ധത്തിനിടയിലേക്ക്‌ പൊടുന്നനെ ഇരച്ചു കയറി വിഘ്നം സൃഷ്ടിക്കാനോ, അല്ലെങ്കിൽ ശത്രുപക്ഷത്തെ അവരറിയാതെ നിരീക്ഷണം (reconnaissance) നടത്താനോ അതുമല്ലെങ്കിൽ വളരെ താഴെ വച്ച്‌ വിമാനങ്ങൾ തമ്മിലുള്ള ദ്വന്ദ യുദ്ധത്തിൽ (dogfight)ഏർപ്പെടാനും ആണ്‌ രൂപകൽപന ചെയ്തിരിക്കുന്നത്‌. പ്രതിരോധ, നിരീക്ഷണ സംവിധാനങ്ങൾ കുറച്ചുകൊണ്ടുള്ള പല രൂപന്തരങ്ങളും മിഖായോൻ ഗുരേവിച്ച്‌ പുറത്തിറക്കിയെങ്കിലും ഇപ്പറഞ്ഞ ജോലിക്കല്ലാതെ മറ്റു ചെറിയ മിഗുകളെ അപേക്ഷിച്ചു സർവ്വസേവന രംഗത്ത് അമ്പേ പരാജയമായിരുന്നു മിഗ്‌ 25. ഇക്കാരണങ്ങൾ കൊണ്ട്‌ മിഖായോൻ ഗുരേവിച്ച്‌ മിഗ്‌ 25 തെ പരിഷ്‌കൃത രൂപമായ മിഗ് 31 ഇറക്കി. ഇത്‌ കൂടുതൽ താഴ്‌ന്ന ഉയരത്തിൽ പറക്കുവാനും നേർക്കു നേരേയുള്ള മുഷ്ടി യുദ്ധത്തിനും ഉള്ള കുറവുകൾ പരിഹരിക്കപ്പെട്ട രൂപമാണ്‌.

1976 ൽ ജപ്പാനിലെ ഹക്കൊഡേറ്റ്‌ വിമാനത്താവളത്തിൽ 30 മിമിഷത്തെക്കുള്ള ഇന്ധനം മാത്രം ബാക്കിനിൽക്കെ തന്റെ മിഗ്‌ 25 ഇടിച്ചിറക്കി സൊവിയറ്റ്‌ യൂണിയനിൽ നിന്ന് കൂറുമാറിയ വിക്ടർ ഇവാനോവിച്ച്‌ ബെലെങ്കൊ എന്ന വൈമാനികനാണ്‌ മിഗ്‌25-ന്റെ ര‍ഹസ്യം അമേരിക്കക്കാർക്ക്‌ വെളിപ്പെടുത്തിയത്‌.

എന്തൊക്കെയായാലും നേർക്കു നേർ യുദ്ധത്തിൽ ആദ്യത്തെ വിജയം മിഗ്‌ 25-നു തന്നെയായിരുന്നു. (1991 വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും) ഇറാക്കിൽ ഒരു മിഗ്‌ 25, അമേരിക്കയുടെ എഫ്‌ 18സി ഹോർനെറ്റിനെ വെടിവച്ചിട്ടു). എന്നാൽ ഇന്നുവരെ ഒരു മിഗ്‌ 25 പോലും ശത്രുക്കൾ തകർത്തിട്ടില്ല എന്നത്‌ അതിന്റെ പ്രതിരോധ, കൺകെട്ടു കഴിവുകളുടെ തെളിവാണ്.

ഇന്ത്യ 1981-ലാണ് ആദ്യമായി പത്ത് മിഗ് 25-കൾ സൊവിയറ്റ് യൂണിയനിൽ നിന്നും വാങ്ങിയത്. പിന്നീട് പലപ്പോഴായി 20-ലധികം മിഗ് 25-കൾ ഇന്ത്യ വാങ്ങിക്കൂട്ടിയിട്ടുണ്ട്. പലതും സ്പെയർ പാർട്ടസുകൾക്കു വേണ്ടിയായിരുന്നു[അവലംബം ആവശ്യമാണ്]. അവസാനമായി കാർഗിൽ യുദ്ധസമയത്ത് മിഗ് 25 ഉപയോഗിച്ച് ഇന്ത്യ ചെയ്ത മുന്നേറ്റങ്ങൾ ഏറെ വാർത്താ പ്രാധാന്യം സൃഷ്ടിച്ചിരുന്നു. [2], [3]

രൂപകല്പന (മിഗ് 25 പി യുടെ)[തിരുത്തുക]

‘കുറുനരി വവ്വാലിന്റെ‘ ഘടനാ ചിത്രം.പി എന്നത് ("P")പെരെക്വാത്ചിക് (Perekhvatchik) എന്ന റഷ്യൻ വാക്കിൽ നിന്നാണ്, അർത്ഥം ഇൻറർസെപ്റ്റർ.[4]

‍അമേരിക്കയുടെ എക്സ്ബി-70 സ്റ്റെൽത്ത്‌, എഫ്‌-108, എസ്‍്ആർ-71 എന്നീ വളരെ ഉയരെ പറക്കവുന്നതും, റഡാറുകളെ പറ്റിക്കുന്നതുമായ വിമാനങ്ങൾക്കുള്ള യു.എസ്.എസ്.ആറിന്റെ മറുപടിയായാണ് ഇതിനെ പലരും വിശേഷിപ്പിക്കുന്നത്. മിഗ് -25 34.0 കെ ഫോക്സ്ബാറ്റ് എന്ന മിഗ്-25 ല് രണ്ടു ടുമാൻസ്കി ആർ-31 ടർബോജറ്റ് എഞ്ചിനുകളാണ് ഉപയോഗിയ്ക്കുന്നത്.

1976 ൽ സൊവിയറ്റ്‌ യൂണിയനിൽ നിന്ന് കൂറുമാറിയവിക്ടർ ഇവാനോവിച്ച്‌ ബെലെങ്കൊ എന്ന വൈമാനികനാണ്‌ മിഗ്‌25 ന്റെ ര‍ഹസ്യം അമേരിക്കക്കാർക്ക്‌ വെളിപ്പെടുത്തിയത്‌. ബെലെങ്കൊ അമേരിക്കക്കാരുടെ ഹീറൊ ആയിമാറിയെങ്കിലും കെ.ജി.ബി. വെറുതെ വിട്ടില്ല എന്നത്‌ മറ്റൊരു ചരിത്രം. അന്നു മുതൽ മിഗ്‌ 25 നെ വിഘടിപ്പിച്ച് ഇതിനെ പഠിക്കാൻ ശ്രമിച്ച അമേരിക്കക്കാർക്ക്‌ കുറെകാലത്തേക്ക്‌ അത്ഭുതം തന്നെയായിരുന്നു.[5] ശ്രദ്ധയോടെ പിരിച്ചും ഇളക്കിയും പഠനം നടത്തി 67 ദിവസത്തിനു ശേഷം, ഈ വിമാനത്തെ സോവിയറ്റ്‌ യൂണിയനു കൈമാറി.

പഠനശേഷമുള്ള വെളിപ്പെടുത്തലുകൾ അമേരിക്കക്കാരെ അമ്പരിപ്പിക്കുന്നവയായിരുന്നു. അവർക്ക്‌ പരിചിതമല്ലാത്തതും പ്രാകൃതവുമായ രീതിയിലായിരുന്നു ഇതിന്റെ നിർമ്മാണം.

താഴെ പറയുന്നത് അമേരിക്കക്കാര് കണ്ടെത്തിയ മിഗ്-25 പി യുടെ ചില പ്രത്യേകതകൾ ആണ്-
 1. ബലെങ്കോയുടെ വിമാനം താരതമ്യേന പുതിയതായിരുന്നു. ഏറ്റവും പുതുമുഖം എന്നു വേണമെങ്കിൽ പറയാം.
 2. വളരെ പെട്ടെന്ന് നിർമ്മിച്ചെടുക്കാവുന്ന തരത്തിൽ, ടുമാൻസ്കി R-15BD-300 എഞ്ചിനുചുറ്റുമായാണിതു വികസിപ്പിച്ചിരിക്കുന്നത്‌.
 3. ഉരുക്കു സംയോജനങ്ങൾ (വെൽഡിംഗ്‌) കൈകൾ കൊണ്ടാണ്‌ നിർവഹിച്ചിരിക്കുന്നത്‌. അമേരിക്കക്കാർക്ക്‌ ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാണ്‌ അത്. മറ്റു സോവിയറ്റ്‌ പോർ വിമാനങ്ങളുടേതു പോലെ തന്നെ വായുവിന്റെ ഘർഷണം ഏൽക്കാത്തിടങ്ങളിൽ കീലങ്ങൾ (rivette) തുറിച്ചു നിൽക്കുന്നതും ഒരു വിഷയമായിരുന്നു.
 4. നിർമ്മാണം നിക്കൽ ലോഹമിശ്രിതം ഉപയോഗിച്ചാണ്‌ ചെയ്തിരിക്കുന്നത്‌. ടൈറ്റാനിയം ഉപയോഗിച്ചിട്ടേയില്ല. ചട്ടക്കൂട്‌ ഒരുക്കിയിരിക്കുന്നത്‌ ഉരുക്കുകൊണ്ടാണ്‌ ഇതാണ്‌ മിഗ്‌-25 ന്റെ ഭാരത്തിന്റെ മുഖ്യപങ്കും. (29 ടൺ)
 5. പഴയ കാലത്തെ വാക്വം ടൂബ്‌ ഉപയോഗിച്ചാണ്‌ വ്യോമ നിയന്ത്രണോപാധികൾ നിർമ്മിച്ചിരിക്കുന്നത്‌. കാലപ്പഴക്കം ചെന്ന ഈ ഉപകരണ നിർമ്മിതി ആദ്യം ഒരുപാട്‌ ചിരികൾ ഉയർത്തിയെങ്കിലും അതിന്റെ പിന്നിലെ ബുദ്ധി അവരെ പിന്നീട്‌ അമ്പരപ്പിക്കുന്നതായിരുന്നു. ഈ വാക്വം ടൂബ് ഉപകരണങ്ങൾ അക്കാലത്തെ ട്രാൻസിസ്റ്റർ ഉപയോഗിച്ചുള്ള ഡിസൈനുകളേക്കാൽ കൂടുതൽ സ്ഥിരതയുള്ളതും കടുത്ത ചൂടിനെയും തണുപ്പിനെയും വരെ പ്രതിരോധിക്കുന്നതുമായിരുന്നു. ഇക്കാരണങ്ങൾ കൊണ്ടു നിയന്ത്രണോപകരണങ്ങൾക്ക്‌ പ്രവർത്തിക്കാൻ പ്രത്യേകം തണുത്ത അന്തരീക്ഷം വേണ്ടിയിരുന്നില്ല. എഫ്-16 നിൽ മറ്റും തണുപ്പിക്കാനുള്ള ഉപകരണം തന്നെ വലിയ ഭാരമാണ് വിമാനത്തിൽ ഏല്പിച്ചിരുന്നത്.
 6. മറ്റൊരു ഗുണം ഇവയുടെ ഘടകങ്ങൾ എളുപ്പം മാറ്റിവയ്ക്കാവുന്നതും, മറ്റൊന്നു പകരം ഉപയോഗിക്കാവുന്നതും ആയിരുന്നു എന്നതാണ്‌. ട്രാൻസിസ്റ്റർ മോഡലുകളിൽ അതാത്‌ ട്രാൻസിസ്റ്റർ തന്നെ വേണ്ടി വരും ഉപകരണം പ്രവർത്തിക്കാൻ, എന്നാൽ വാക്വം മോഡലുകളിൽ ട്യൂബുകൾ അങ്ങോട്ടുമിങ്ങോട്ടും വരെ മാറ്റിയിടാൻ പോലും സാധ്യമാണ്‌. അത്യാവശ്യ വേളകളിൽ ഇതൊരു അനുഗ്രഹമാണ്‌.
 7. മറ്റൊരു പ്രത്യേകത വാക്വം ട്യുബുകൾ ഉപയോഗിച്ചുള്ള റഡാറാണ്‌. ആദ്യകാല വകഭേദമായ എസ്‌- മെർക്‌-എ. യിൽ ഉപയോഗിച്ചിരുന്ന റഡാറിനു‍ 500 കിലോവാട്ടിനും മേൽ ശക്തിയുണ്ടായിരുന്നു. ഇതു ശത്രുവിമാനങ്ങളുടെ റഡാറുകളുടെ പ്രവർത്തനം വരെ മരവിപ്പിച്ചിരുന്നു. അതിന്റെ ശക്തിമൂലം ഭൂനിരപ്പിനടുത്ത്‌ റഡാറുകൾ ഉപയോഗിക്കുന്നത്‌ സോവിയറ്റ്‌ യൂണിയനിൽ വിലക്കപ്പെട്ടിരുന്നു. റഡാറുകൾ മൂലം റൺവേക്കടുത്തുള്ള മുയലുകൾ ചത്തൊടുങ്ങിയിരുന്നു എന്നാണു പറഞ്ഞിരുന്നത്‌.
 8. ഇതിന്റെ ഹൈഡ്രോളിക്‌ ദ്രാവകമായും റഡാറിന്റെ കൂളന്റ്‌ (തണുപ്പിക്കുന്ന) ദ്രാവകമായും ഉപയോഗിച്കിരുന്നത്‌ അബ്സൊലൂട്ട്‌ ആൾകഹോൾ അഥവാ സംശുദ്ധ്മായ ചാരായമാണ്‌ ഉപയോഗിച്ചിരുന്നത്‌. ബേസ്‌ സ്റ്റേഷനിലെ ജോലിക്കാർ ഇതു ലഹരിക്കായി കുടിക്കുന്നതു പതിവായിരുന്നതു കൊണ്ട്‌, മിഗ്‌ 25 ന്‌ പറക്കുന്ന റെസ്റ്റൊറാന്റ്‌ എന്നും അറിയപ്പെട്ടിരുന്നു.

ഏറ്റവും കൂടിയ ത്വരണം (Acceleration) : 2.2 ജി (ഭൂഗുരുത്വം) ആയിരുന്നു, ഇത്‌ ഇന്ധനപ്പെട്ടി നിറഞ്ഞിരിക്കുമ്പോളാണ്‌. അല്ലാത്തപ്പോൾ 4.5 ജി വരെ ത്വരിതപ്പെടുത്താം. ഒരു മിഗ്‌ 25 അറിയാതെ 11.5 ജി വരെ പോയി(റോക്കറ്റുകൾ ഭൂഗുരുത്വത്തെ ഭേദിക്കാൻ വേണ്ട ത്വരിതം) എങ്കിലും അത്‌ വിമാനത്തെ ഉപയോഗ ശൂന്യമാക്കിയെന്നു പറയപ്പെടുന്നു.
ഏറ്റുമുട്ടുമ്പോൾ വളക്കാവുന്നതിനെ ആരം 300 കി. മി. ആണ്‌. പക്ഷേ 1200 കി.മി പോകാനുള്ള ഇന്ധനവാഹക ശേഷിയേ ഉള്ളൂ. ബെലെങ്കൊ വളരെ പ്രയാസപ്പെട്ടാണ്‌ ജപ്പാൻ വരെ മിഗ്ഗിനെ പറത്തിക്കൊണ്ടുവന്നത്‌. വന്ന വേഗതയിൽ ലാൻഡ് ചെയ്ത ബെലെങ്കോയ്ക്കു സാധാരണ റൺവേ തികയാതെ വന്നത്‌ അതുകൊണ്ടാണ്‌.
മിക്കവാറും മിഗ്ഗുകളിൽ കെഎം-1 എന്ന തരം ഇജക്ഷൻ ഇരിപ്പിടമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. അവസാനം ഇറങ്ങിയ മിഗ്ഗുകളിൽ കെ-36 എന്നതരം ഇരിപ്പിടമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ഇജക്ഷന്റെ വേഗതയിലും റെക്കൊർഡ്‌ മിഗ്‌ -25 ലെ കെഎം-1 നു ആണ്‌. (2.67 മാക്‌)
ബെലെങ്കോയുടെ കൂറുമാറ്റത്തിനു ശേഷം റഡാറുകളിലും മിസൈൽ വിന്യാസത്തിലും വ്യത്യാസപ്പെടുത്തി മിഗ്‌-25 പിഡി എന്ന വകഭേദം ഇറക്കി, ഇതിൽ റഡാറുകൾ (25 പി സാപ്‌ഫിർ) താഴേക്കു ദൃഷ്ടിയുള്ളവയും മിസൈലുകൾ താഴേക്കു വിടാവുന്ന രീതിയിലുമാണ്‌ വികസിപ്പിച്ചിരിക്കുന്നത്‌. കൂടാതെ ഇൻഫ്രാറെഡ്‌ കാമറകളും കൂടുതൽ ശക്തിയുള്ള സൊയൂസ്‌ എഞ്ചിനും ഉപയോഗിച്ചിരുന്നത്‌. മിക്കവാറും എല്ലാ മിഗ്‌ 25 പി കളും മിഗ്‌ 25 പിഡി യായി രൂപാന്തരപ്പെട്ടു.

മിഗ്ഗ്‌ 25 പി ഡി യുടെ രൂപ സവിശേഷങ്ങൾ[തിരുത്തുക]

MiG-25RB യുടെ കാമറകൾ

സാധാരണ പോർ വിമാനങ്ങളിൽ ഉണ്ടാവുന്ന ദിശാ നിർണ്ണയിക്കു വേണ്ട രണ്ടാമത്തെ ഇരിപ്പിടം ഇതിനില്ല. പകരം ആസ്ഥാനത്ത്‌ ഒരു ശക്തിയേറിയ റഡാർ ഘടിപ്പിച്ചിരിക്കുന്നു. നിരീക്ഷണത്തിനുള്ള വലിയ കാമറകളും ദ്വിമാന ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്നു. കയറാവുന്ന ആൾ: ഒന്ന്.

വിമാന ഭാഗങ്ങൾ[തിരുത്തുക]

[6]

 • വേർ ചിറക്‌ (Wing Root TsAGI SR-12S [7]
 • ചിറകിന്റെ അഗ്രം (Wing Tip) TsAGI SR-12S

അളവുകൾ[തിരുത്തുക]

 • നീളം 78.15 അടി (23.82 മി.)
 • ചിറകിന്റെ പരപ്പ്‌ 45.98 അടി (14.02 മി.)
 • ഉയരം 20.02 അടി (6.10 മി.)
 • ചിറകിന്റെ ചുറ്റളവ്‌ 662 അടി (61.52 ച.മി.)

ഭാരം[തിരുത്തുക]

 • ഉൾവശങ്ങൾ ശൂന്യമായിരിക്കുമ്പോൾ : 20,000 കി. ഗ്രാം
 • കയറ്റാവുന്ന ഭാരം : (36,720 കി. ഗ്രാം
 • ഇന്ധന വാഹക ക്ഷമത: 14,920 കി. ഗ്രാം
 • ഭാരോദ്വാഹന ക്ഷമത: (max. payload) 1,800 കി. ഗ്രാം

യന്ത്രവൽകൃത തള്ളൽ (PROPULSION)[തിരുത്തുക]

 • ശക്തി കേന്ദ്രം: രണ്ട്‌ സൊയൂസ്‌/ ടുമൻസ്കീ ആർ-15ബിഡി-300 പിൻജ്വലിക്കുന്ന (afterburning) ടർബൊ ജറ്റുകൾ
 • തള്ളൽ: 49,400 പൗണ്ട്‌ (220.0 കി. ന്യൂ) afterburner ഉപയോഗിച്ച്‌.

പ്രകടനം[തിരുത്തുക]

 • കൂടിയ വേഗത/ഉയരത്തിൽ: 3,390 കിമി/മണിക്കൂർ 42,650 അടി (13,000 മി ഉയരത്തിൽ) മ്മച്‌ 3.2 [ഭാരമില്ലാതെ]
 • (ഭാരത്തോടെ)3,000 ക്‌ ഇമി/മണിക്കൂർ) 42,650 അടി ഉയരത്തിൽ (13,000 മി), മ്മച്‌ 2.83 സമുദ്ര നിരപ്പിൽ : 1,050 കി.മി/മണി, മാക്‌ 0.85

(ഭാരത്തോടെ)

 • പ്രാഥമിക വലിച്ചിൽ ശേഷി : 40,950 ആറ്റി (12,480 മി) / മിനിറ്റ്‌
 • സാധാരണ പറക്കുന്ന ഉയരം: 67,900 ആറ്റി (20,700 മി)
 • ഏറ്റവും കൂടിയ പറക്കുന്ന ഉയരം : 123,524 പറക്കുന്ന ഉയരം (37,650 മി) (ലോക റെക്കാർഡ്‌)
 • ഇന്ധന ശേഷി : (1,730കി. മി)
 • ജി അളവുകൾ പറ്റാവുന്നത്‌ : +4.5

ആയുധങ്ങൾ[തിരുത്തുക]

 • തോക്ക്‌ ; ഇല്ല

പുറത്തുനിന്നു വയ്ക്കവുന്ന വെടിക്കോപ്പുകൾക്കുള്ള സ്ഥലം[തിരുത്തുക]

 • വായു-വായു മുസ്സലം (മിസെയിൽ) രണ്ട്‌ R-23/AA-7 Apex വരെ, നാലു R-60/AA-8 Aphid വരെ, രണ്ട്‌ R-40/AA-6 Acrid,അല്ലെങ്കിൽ നാലു R-73/AA-11Archer വരെ
 • വായു-പ്രതല മുസ്സലം Kh-58 Kistler (MiG-25BM maathram)
 • ബോംബ്‌: സാധ്യമല്ല. മിഗ്‌ 25 RB യിൽ മാത്രമെ ഇതു സാധിക്കൂ.
 • നിരീക്ഷണ കാമറകൾ: മിഗ്‌ 25 ർ ലും ർബി യിലും ഉണ്ട്‌.

അറിയപ്പെടുന്ന് മറ്റു വകഭേദങ്ങൾ[തിരുത്തുക]

 • Ye-155R-1 നിരീക്ഷണ വകഭേദം, ആദിമരൂപം
 • Ye-155P-1 ഇന്റർസെപ്റ്റർ , വകഭേദം, ആദിമരൂപം
 • MiG-25P Foxbat-A ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം. ഇന്റർസെപ്റ്റർ വകഭെദം, 4 മിസെയിലുകൽ വരെ വഹിക്കാവുന്നത്‌
 • MiG-25R Foxbat-B കാമറയും മറ്റു നിരീക്ഷണങ്ങൾക്കുള്ള സാമഗ്രികൾ വഹിക്കുന്നവയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ആദ്യത്തെ നിർമിതി. *MiG-25RBV Foxbat-B എല്ലാ മിഗ്-25 R കളും പിന്നീട് ചേർക്കുന്ന് കിറ്റ് ഉപയോഗിച്ച് RB ആയി മാറ്റപ്പെട്ടു. മാക് 3 വേഗതയല്ലാതെ യാതൊരു പ്രതിരോധ സം‌വിധാനവും ഇതിലില്ല. എന്നാൽ 500 കിലൊ വരെ ബോംബുകൾ വഹിക്കാനാവും. 2 ചിറകിനടിയിലും 2 ഇന്ധന വാഹിനിക്കടിയിലും
 • MiG-25RBT Foxbat-B പരിശീലന ബോംബർ.
 • MiG-25U Foxbat-C പരിശീലന വകഭേദം. രണ്ടു ഇരിപ്പിടങ്ങൾ ഉണ്ടാകും
 • MiG-25PU Foxbat-C പരിശീലന വകഭേദം
 • MiG-25RU Foxbat-C പരിശീലന വകഭേദം
 • MiG-25RB Foxbat-D നിരീക്ഷണ വകഭേദം എന്നാൽ കുറച്ചു ബോംബുകളും വർഷിക്കാനാവും
 • MiG-25RBK Foxbat-D കുറച്ചുകൂടെ ആധുനീക വൽകരിക്കപ്പെട്ട നിരീക്ഷണ-ബോംബർ
 • MiG-25RBS Foxbat-D ബോംബർ തന്നെ. കൂടുതൽ പരിഷ്കരിച്ച നിരീക്ഷണ സം‌വിധാനം
 • MiG-25RBSh Foxbat-D നിരീക്ഷണ-ബോംബർ, പ്രതിരോധ മിസെയിലുകൾ അധികമായുണ്ട്‌.
 • MiG-25RF Foxbat-D
 • MiG-25PD Foxbat-E പരിഷ്കരിച്ച്‌ 'ഇ' നിലവാരത്തിൽ നിർമ്മിച്ചത്‌
 • MiG-25PDS Foxbat-E
 • MiG-25BM Foxbat-F പ്രതിരോധം കുറഞ്ഞ വകഭേദം. നിരീക്ഷണ കാമറക്കും റഡാറിനും പകരൻ ECM മെഷീൻ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ Kh-58 വികിരണം തടുക്കുന്ന മിസൈലുകൾ വഹിക്കുന്നു. രണ്ടു കോക്ക്പിറ്റുകൾ ഉണ്ട്.

സാങ്കേതിക വിവരങ്ങൾ,താരതമ്യം[തിരുത്തുക]

വിവരങൾ E-155P MiG-25P MiG-25PD/PDS MiG-25RB
ഉല്പാദന വർഷം 1964 1964-1978 1978-1982 1970-1982
വീതി 14,10 m 14,02 m 14,02 m 13,41 m
നീളം (മൊത്തം) 23,30 m 19,72 m 19,75 m 21,55 m
ഉയരം 6,10 m 6,10 m 6,10 m
ഇന്ധന അളവ് 61,9 m² 61,4 m² 61,4 m² 61,4 m²
ഭാരം 20.000 kg 20.020 kg 20.020 kg 20.755 kg
കയറ്റാവുന്ന ഭാരം 41.000 kg 36.720 kg 36.720 kg 41.200 kg
വൈമാനികൻ 1 1 1 1
ത്വരണം 1.200 km/h 1.200 km/h 1.200 km/h 1.200 km/h
കൂടിയ വേഗത 13.000 മീ.യിൽ 3.000 km/h (Mach 2,82) 3.000 km/h (Mach 2,82) 3.000 km/h (Mach 2,82) 3.000 km/h (Mach 2,82)
20.000 മി എത്താൻ എടുക്കുന്ന സമയം 3,5min
Dienstgipfelhöhe 22.000 m 20.500 m 21.000 m
ഇന്ധന ക്ഷമത 1.285 km 1.730 km 1.730 km 2.130 km
Startrollstrecke 1.250 m 1.250 m 1.250 m 1.250 m
Startrollgeschwindigkeit 360 km/h 360 km/h 360 km/h
പറക്കവുന്ന കുറഞ ഉയരം 800 m 800 m 800 m 800 m
ആരം ( വളക്കുന്വോൾ) 290 km/h 290 km/h 290 km/h 280 km/h
എഞ്ചിൻ 2 Tumanski R-15B-300 2 Tumanski R-15B-300 2 Tumanski R-15BD-300 2 Tumanski R-15BD-300
തള്ളൽ je 100,1 kN je 100,1 kN je 112,0 kN je 109,8 kN

പ്രത്യേകതകൾ[തിരുത്തുക]

ഇറാഖിലെ മരുഭൂമിയിൽ മണ്ണിൽ ഒളിപ്പിച്ചിരുന്ന MiG-25R Foxbat B 2003ല് യു. ഏസ്. സൈനികർ കണ്ടെടുത്തപ്പോൾ

ശബ്ദാധിവേഗം- മാക് 3.0. ഇതു വളരെ കൂടുതലാണ്. പറക്കാൻ പറ്റുന്ന പരമാവധി ഉയരം = 90,000 അടി (27,000 മീ.) (വ്യത്യാസപ്പെടുത്തിയ ചില മിഗ്-25 കൾ 123,524 അടി വരെ പറന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കക്കാർ വിശ്വസിക്കുന്നത്, അവരുടെ എസ്സാർ-71 ബ്ലാക്ക്ബേർഡ് എന്ന സമാന സ്വഭാവമുള്ള വിമാനത്തിന്റെ ശ്രദ്ധ തിരിക്കാനും അതുമല്ലെങ്കിൽ ഒരു ഭീഷണിയുയർത്താനുമായിട്ടാണ് മിഗ്-25 നിർമ്മിച്ചിരിക്കുന്നത് എന്നാണ്‌. ഇതിന്റെ അപാരമായ വേഗവും ഉയരവും കാരണം ഗതിനിയന്ത്രണ (manoeuvrability) ശേഷി തീരെ കുറവാണ്. അതുകൊണ്ടു തന്നെ ആകാശത്ത് ഒരു കോഴിപ്പോര് നടത്താൻ ഇതിനാവില്ല. എന്നിരുന്നാലും ശത്രു റഡാറുകൾക്ക് കുറ്ച്ചു നേരം പരിസരബോധം നഷ്ടപ്പെടുത്താനും ഈ തക്കം നോക്കി മിഗ്-21 മിഗ്-27 തുടങ്ങിയ ചെറിയ വിമാനങ്ങൾ ഉപയോഗിച്ച് ഇരുട്ടടി നൽകാൻ കഴിയും. മറ്റു വിമാനങ്ങൾ‍ക്ക് അകമ്പടിയായി നല്ല പ്രദർശനമാണ് ഒരിക്കൽ ഇതു കാഴ്ച വച്ചിട്ടുള്ളത്. ഗൾഫ് യുദ്ധ സമയത്ത് സദ്ദാം ഹുസൈൻ തന്റെ കൈവശമുള്ള മിഗ് 25 പരമാവധി ഒളിപ്പിച്ചുവയ്ക്കാൻ ശ്രമിച്ചിരുന്നു. യു. എസ്. സൈനികർ എങ്ങനെയും ഇതു കൈക്കലാക്കൻ ശ്രമിക്കും എന്നദ്ദേഹത്തിനറിയാമായിരുന്നു. തന്റെ കൈവശമുണ്ടായിരുന്ന് മറ്റു മിഗ്ഗുകളെ വെറുമൊരു മിഗ് 25 ന്റെ അകമ്പടിയോടെ രായ്ക്കു രാമാനം ലെബനനിലേയ്ക്കു കടത്തുകയ്യും മറ്റുള്ളവയെ മരുഭൂമിയിൽ മണ്ണിട്ട് ഒളിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിൽ എല്ലാം അവസാനം അമേരീക്കക്കാർ സ്വന്തമാക്കി.

അറിയപ്പെടുന്ന യുദ്ധ രേഖകൾ[തിരുത്തുക]

ഇറാഖ് യുദ്ധ സമയത്ത് ഒളിപ്പിച്ച മിഗ് 25 യു. എസ് സൈനികർ കൊണ്ടുപോകുന്നു
 • ലെബനൻ (സിറിയ, 1982)
 • ഗൾഫ്‌ യുദ്ധം (ഇറാഖ്‌, 1991)
 • ഇറാഖ്‌- ഓപറേഷൻ സതേർൺ വാച്ച്‌ (ഇറാഖ്‌, 1991)
 • ഇറാഖ്‌ - ഓപറേഷൻ ഡെസർട്ട്‌ ഫൊക്സ്‌ (ഇറാഖ്‌, 1998)

ഉപയോഗിക്കുന്ന രാജ്യങ്ങൾ[തിരുത്തുക]

 • റഷ്യ വൊയെന്നൊ വോസ്ഡുഷ്ൺന്യെ സിലി (Russian Air Force) [8]
 • അൾജീരിയ അൽ-ഖുവാത്‌ അൽ-ജവാവിയ അൽ-ജസഏറിയ (Algerian Air Force)
 • അർമേനിയ (Armenian Air Force)
 • അസർബൈജാൻ (Azerbaijan Air Force) MiG-25PD/RB/U
 • ബെലാരൂസ്‌ വൊയെന്നോ വോസ്ഡുഷ്‌ന്ന്യേ സിലി (Belarus Air Force)
 • ബൾഗേറിയ ബൾഗാർസ്കി വൊയെന്നൊ വോസ്ഡുഷ്‌നി സിലി Bulgarian Air Defense Force Military Aviation) MiG-25RB
 • ഇന്ത്യ (ഭാരതീയ വായു സേന, (Indian Air Force) - MiG-25RB/RU
 • ഇറാഖ്‌ അൽ-ഖുവാത്‌ അൽ-ജവാവിയ അൽ ഇറാക്ഗിയ, (Iraqi Air Force) - MiG-25P/RB
 • സിറിയ (അൽ-ഖുവാത്‌ അൽ ജമാഹിരിയ അസ്‌-സൂറിയ (Syrian Air Force) - MiG-25P/PD/RB/PU
 • ലിബിയ അൽ-ഖുവാത്‌ അൽ ജമാഹിരിയ അൽ അരബീയ അൽ-ലിബിയ്യ (Libyan Air Force) - MiG-25P/PD/R/RB/U
 • ഉക്രൈൻ- വൊയെന്നൊ വോസ്ഡുഷ്ൺന്യെ സിലി (Ukraine Military Air Forces)

താരതമ്യം ചെയ്യാവുന്ന മറ്റു വിമാനങൾ[തിരുത്തുക]

മിഗ്25 നോടു ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മിഗ്_25&oldid=2157019" എന്ന താളിൽനിന്നു ശേഖരിച്ചത്