മാമാങ്കം (2019-ലെ ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മാമാങ്കം (ചലച്ചിത്രം) (2019) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാമാങ്കം
ഫസ്റ്റ് ലുക്ക് പോസ്റ്റർ
സംവിധാനംഎം. പദ്മകുമാർ
നിർമ്മാണംവേണു കുന്നപ്പിള്ളി
രചനസഞ്ജീവ് പിള്ള
തിരക്കഥശങ്കർ രാമകൃഷ്ണൻ
അഭിനേതാക്കൾമമ്മൂട്ടി
ഉണ്ണി മുകുന്ദൻ
പ്രാചി തെഹ്ലാൻ
അഭിരാമി വി അയ്യർ
സംഗീതംഗാനങ്ങൾ:
എം. ജയചന്ദ്രൻ
പശ്ചാത്തലസംഗീതം:
സൻജിത്ത് ബൽഹാര
അൻകിത്ത് ബൽഹാര
ഛായാഗ്രഹണംമനോജ് പിള്ള
ചിത്രസംയോജനംരാജാ മുഹമ്മദ്
സ്റ്റുഡിയോകാവ്യ ഫിലിം കമ്പനി
രാജ്യംഇന്ത്യ
ഭാഷമലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി
ബജറ്റ്45 കോടി

എം.പദ്മകുമാർ സംവിധാനം ചെയ്ത് 2019-ൽ പ്രദർശനത്തിനെത്തുന്ന ഒരു മലയാളഭാഷാ ചരിത്ര സിനിമയാണ് മാമാങ്കം. മമ്മൂട്ടി,ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥയാണ് പറയുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.എം. ജയചന്ദ്രൻ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിക്കുന്നു. ആദ്യം സംവിധായകനായി തീരുമാനിച്ച സഞ്ജീവ് പിള്ളയാണ് ഈ ചിത്രത്തിന്റെ രചയിതാവ്.ഇതേ പേരിൽ തന്നെ 1979 ൽ ഒരു മലയാളഭാഷ ചരിത്ര സിനിമ പ്രദർശനത്തിനെത്തിയിട്ടുണ്ട്[1].

ഐതിഹ്യം[തിരുത്തുക]

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ മലപ്പുറം ജില്ലയിലെ തിരുന്നാവായയിൽ നടത്താറുള്ള മാമാങ്ക മഹോത്സവത്തിന്റെ കഥയാണ‌് ചിത്രത്തിൽ പറയുന്നത‌്. ഇതിന്റെ അധ്യക്ഷപദം അലങ്കരിച്ചിരുന്ന വള്ളുവക്കോനാതിരിയെ പുറത്താക്കി സാമൂതിരി മാമാങ്കത്തിന്റെ രക്ഷാപുരുഷ സ്ഥാനം തട്ടിയെടുത്തു. ഇതോടെയാണ് വൈദേശികർ ഉൾപ്പെടെ നിരവധി കച്ചവടക്കാർ എത്തിയിരുന്ന മാമാങ്ക മഹോത്സവം രക്തരൂക്ഷമായത്. പിന്നീടുള്ള ഓരോ വർഷങ്ങളിലും ദേശാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടമായിരുന്നു വള്ളുവനാട്ടിലെ ചാവേറുകളുടേത്.

അഭിനേതാക്കൾ[തിരുത്തുക]

റിലീസ്[തിരുത്തുക]

ഒക്ടോബർ,നവംബർ മാസത്തിൽ ഈ ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് റിപ്പോർട്ട്.

ലൊക്കേഷൻ[തിരുത്തുക]

കണ്ണൂർ,ഒറ്റപ്പാലം,കൊച്ചി, എറണാകുളം,വാഗമൺ എന്നീ സ്ഥലങ്ങൾ ആണ് പ്രധാന ലൊക്കേഷൻ.

പോസ്റ്റർ[തിരുത്തുക]

ഇൗ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെ അധികം ശ്രദ്ധിക്കപ്പെട്ടു.മമ്മൂട്ടി,ഉണ്ണി മുകുന്ദൻ തുടങ്ങിയവർ ഉൾപ്പെട്ട പോസ്റ്റർ സിനിമയുടെ സ്വഭാവവും കഥാപശ്ചാത്തലവും വരച്ചു കാട്ടി.രണ്ടാമതായ് പുറത്തിറങ്ങിയ പോസ്റ്റർ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.രാജാ രവിവർമ്മയുടെ എണ്ണച്ചായ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന മനോഹാരിതയാണ് പോസ്റ്ററിൻറ്റെ പ്രത്യേകത. ത്രസിപ്പിക്കുന്ന യുദ്ധരംഗത്തിലെ ചാവേറുകളുടെ പോരാട്ട ചിത്രത്തിൽ നിന്നും വിഭിന്നമാണ് പോസ്റ്റർ.നായികയായ പ്രാചി തെഹ്ലാൻ അനന്തശയന മാതൃകയിൽ കിടക്കുന്നതായിരുന്നു പോസ്റ്ററിലുള്ളത്.

മലയാള സിനിമ ചരിത്രത്തിൽ ഇത്തരത്തിൽ ഒരു പോസ്റ്റർ പുറത്തിറങ്ങുന്നത് ആദ്യമായാണ്.

കലാ സംവിധാനം[തിരുത്തുക]

നെട്ടൂരിൽ 18 ഏക്കർ നീളുന്ന വമ്പൻ സെറ്റ് യുദ്ധ രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ചിരുന്നു. 10 ടൺ സ്റ്റീൽ,2000 ക്യൂബിക് മീറ്റർ തടി എന്നിവ പഴയ മാമാങ്കം കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന സെറ്റിംഗ് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സെറ്റുകളിൽ ഒന്നായിരിക്കും ഇത്. 350 കടകളുള്ള വ്യപാര കേന്ദ്രം,അവിടത്തെ സാധനങ്ങൾ,മാമാങ്കത്തിലെ വേദിയായ നിലപാടു തറ,വലിയ ക്ഷേത്രം,ഭക്ഷണശാല...അങ്ങനെ മാമാങ്ക വേദിയിൽ എന്തെല്ലാംമുണ്ടോ അതെല്ലാം ഈ ചിത്രത്തിൽ സെറ്റ് ഇട്ടിട്ടുണ്ട്.

500 തൊഴിലാളികൾ രണ്ടര മാസം അധ്വാനിച്ചാണ് സെറ്റ് തയാറാക്കിയത്.ഇവരിൽ 90 ശതമാനവും മലയാളികളാണ്.സെറ്റിന് ആവശ്യമായ സാമഗ്രകികൾ സംഭരിച്ചതു കേരളത്തിൽ നിന്ന് തന്നെയാണ്.മരടിലെ 8 ഏക്കർ സ്ഥലത്ത് മറ്റൊരു കൂറ്റൻ സെറ്റും ഈ ചിത്രത്തിനു വേണ്ടി സജ്ജമാക്കിയിട്ടുണ്ട്.ചിത്രത്തിലെ നിർണായ രംഗങ്ങളും,ഗാനങ്ങളും ഇവിടെ നിർമ്മിച്ച വലിയ മാളികയിലാണ് ചിത്രീകരിച്ചത്.ഈ സെറ്റിൻറ്റെ നിർമ്മാണച്ചെലവ് 5 കോടി രൂപയാണ്.

സംഘട്ടനം[തിരുത്തുക]

ദങ്കൽ, ബജ്റംഗി ഭായ്ജാൻ,കൃഷ് 3 എന്നീ ചിത്രങ്ങളുടെ ആക്ഷൻരംഗങ്ങൾ ഒരുക്കിയ ശ്യാം കൗശലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

വിദ്യാർത്ഥികൾക്കായുള്ള മത്സരം[തിരുത്തുക]

ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന മാമാങ്ക മഹോഝവത്തെ അടിസ്ഥാനമാക്കി അരങ്ങൊരുങ്ങുന്ന ഈ ചലച്ചിത്രത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഒരു മഝരം സംഘടിപ്പിച്ചിരുന്നു. മാമാങ്കത്തെ കുറിച്ച് 250 വാക്കിൽ കവിയാതെ ഒരു ലേഖനം തയാറാക്കി അവതരിപ്പി ക്കുക എന്നതായിരുന്നു മഝരം.

തെരെഞ്ഞെടുക്കപ്പെടുന്ന 140 പേർക്ക് മാമാങ്കത്തിൻറ്റെ കൊച്ചിയിലെ പടുകൂറ്റൻ സെറ്റിൽ സിനിമയുടെ അഭിനേതാക്കളുമൊത്ത് ഒരു സായാഹ്നം ചെലവഴിക്കാൻ അവസരം ലഭിക്കുമെന്നുള്ളതും ഇതിൻറ്റെ പ്രധാന ആകർഷണമായിരുന്നു.

ഈ ചിത്രത്തിൻറ്റെ പ്രചരണമെന്നോണം എത്തിയ ഈ വാർത്ത 2019 ജൂൺ 18 ലെ മലയാള മനോരമ ദിനപത്രത്തിലെ മുൻപേജിലാണ് പ്രസദ്ധീകരിച്ചത്.

സംഗീതം[തിരുത്തുക]

എം.ജയചന്ദ്രൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിയ്ക്കുന്നത്.

മാമാങ്കം
സൗണ്ട് ട്രാക്ക് by എം.ജയചന്ദ്രൻ
Released2019 (2019)
Recorded2018–2019
Genreസൗണ്ട് ട്രാക്ക്
എം.ജയചന്ദ്രൻ chronology
ഒടിയൻ
(2018)
മാമാങ്കം
(2019)

അവലംബം[തിരുത്തുക]

  1. "നാനൂറോളം ആളുകളുടെ അധ്വാനം; മാമാങ്കം; 10 കോടി സെറ്റിനു പിന്നിൽ". manoramaonline.com.