ഇനിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇനിയ
ഇനിയ 2013-ൽ
ജനനം
ശ്രുതി ശ്രാവന്ത് [1]

(1988-01-21) 21 ജനുവരി 1988  (36 വയസ്സ്)
തൊഴിൽദക്ഷിണേന്ത്യൻ ചലച്ചിത്രനടി
സജീവ കാലം2005–മുതൽ
മാതാപിതാക്ക(ൾ)എസ് സലാഹുദീൻ, സാവിത്രി

ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടിയാണ് ഇനിയ (യഥാർത്ഥ നാമം: ശ്രുതി ശ്രാവന്ത്) (ജനനം:1988 ജനുവരി 21). ഇവർ മലയാളത്തിലും തമിഴിലുമായി ഇരുപത്തിയഞ്ചിലധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ആദ്യകാലജീവിതം[തിരുത്തുക]

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലാണ് ഇനിയ ജനിച്ചത്. എസ്. സലാഹുദ്ദീനും സാവിത്രിയുമാണ് മാതാപിതാക്കൾ. മലയാള ടെലിവിഷൻ രംഗത്തെ അഭിനേത്രിയായ സ്വാതി, ശ്രാവൺ എന്നിവർ സഹോദരങ്ങളാണ്.[2] അമൃത വിദ്യാലയയിലെയും മണക്കാട് കാർത്തിക തിരുനാൾ ഹൈസ്കൂളിലെയും പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ബി.ബി.എ. കറസ്പോണ്ടൻസ് കോഴ്സ് പൂർത്തിയാക്കി.

ചലച്ചിത്രജീവിതം[തിരുത്തുക]

നിരവധി മലയാള പരമ്പരകളിലും ഹ്രസ്വചലച്ചിത്രങ്ങളിലും ടെലിഫിലിമുകളിലും ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ഇനിയ അഭിനയരംഗത്തേക്കു കടന്നുവന്നത്.[2][3] വയലാർ മാധവൻകുട്ടിയുടെ ഓർമ്മ, ശ്രീഗുരുവായൂരപ്പൻ എന്നീ പരമ്പരകളിലെ അഭിനയത്തിനുശേഷം കൂട്ടിലേക്ക് എന്ന ടെലിഫിലിമിൽ അഭിനയിക്കുവാൻ അവസരം ലഭിച്ചു.[4] പിന്നീട് ഡോ. ബിജുവിന്റെ സൈറ (2006), വിജയകൃഷ്ണന്റെ ദലമർമ്മരങ്ങൾ (2009), ഉമ്മ (2011) എന്നീ ചലച്ചിത്രങ്ങളിലും ചില പരസ്യചിത്രങ്ങളിലും അഭിനയിച്ചു. 2005-ൽ മോഡലിങ് രംഗത്തു സജീവമായിരുന്നപ്പോൾ മിസ് ട്രിവാൻഡ്രമായി തെരഞ്ഞെടുക്കപ്പെട്ടു.[4][5]

കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ പ്രമേയമാക്കിയ സേക്രെഡ് ഫേസ് എന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഇനിയ 2010-ൽ പാഠകശാലൈ എന്ന തമിഴ് ചലച്ചിത്രത്തിലും അഭിനയിച്ചു. അതോടൊപ്പം നാലു ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും അവയൊന്നും പുറത്തിറങ്ങിയില്ല.[6][7] അതിനുശേഷം യുദ്ധം സെയ് എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്തു.[8] വാകൈ സൂടാ വാ (2011) എന്ന ചിത്രത്തിലെ അഭിനയത്തിനുശേഷമാണ് 'ഇനിയ' എന്ന പേര് സ്വീകരിച്ചത്.[9] 'മധുരമായ', 'മനോഹരമായ' എന്നൊക്കെയാണ് 'ഇനിയ' എന്ന വാക്കിന്റെ അർത്ഥം.[10]

ഇനിയ അഭിനയിച്ച പ്രധാന മലയാളചലച്ചിത്രങ്ങളാണ് അയാൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, റേഡിയോ, വെള്ളിവെളിച്ചത്തിൽ എന്നിവ. മലയാളചലച്ചിത്രമായ ചാപ്പാ കുരിശിന്റെ തമിഴ് റീമേക്കായ പുലിവാൽ എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചു.[11] നിനൈത്തത് യാരോ എന്ന ചിത്രത്തിൽ ഇനിയയായി തന്നെ വേഷമിട്ടു.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം ഭാഷ കഥാപാത്രം
2005 സൈറ മലയാളം --
2006 സേക്റെഡ് ഫേസ് ഇംഗ്ലീഷ് --
2007 ടൈം മലയാളം --
2009 ദലമർമ്മരങ്ങൾ മലയാളം --
2010 പാഠകശാലൈ തമിഴ് --
2011 യുദ്ധം സെയ് തമിഴ് ചാരു
2011 ഉമ്മ മലയാളം --
2011 വാക സൂടാ വാ തമിഴ് മാധി
2011 മൗനഗുരു തമിഴ് ആരതി
2012 ഭൂപടത്തിൽ ഇല്ലാത്ത ഒരിടം മലയാളം --
2012 അമ്മാവിൻ കൈപേസി തമിഴ് സെൽവി
2013 ഒമേഗ മലയാളം അലീന ആന്റണി
2013 റേഡിയോ മലയാളം ശ്വേത
2013 കൺപേസും വാർത്തകൾ തമിഴ് ജനനി
2013 ചെന്നെയിൽ ഒരു നാൾ തമിഴ് സ്വേത
2013 മാസനി തമിഴ് മാസനി
2013 അയാൾ മലയാളം ചക്കര
2013 നുകം തമിഴ് --
2014 നിനൈത്തത് യാരോ തമിഴ് ഇനിയ
2014 പുലിവാൽ തമിഴ് പവിത്ര
2014 നാൻ സിഗപ്പു മനിതൻ തമിഴ് കവിത
2014 കഥൈ തിരക്കഥൈ വസനം ഇയക്കം തമിഴ് ഇനിയ
2014 വെള്ളിവെളിച്ചത്തിൽ മലയാളം തനൂജ
2014 ഒരു ഊരിൽ രണ്ടു രാജ തമിഴ് --
2015 അമർ അക്ബർ അന്തോണി മലയാളം ബാർ ഡാൻസർ
2015 എലോൺ കന്നട രമ്യ

അവലംബം[തിരുത്തുക]

 1. Nayar, Parvathy S (2011 November 26). "Iniya goes places in Kollywood". The Times Of India. Archived from the original on 2012-07-08. Retrieved 2016-03-13. {{cite news}}: Check date values in: |date= (help)
 2. 2.0 2.1 "Iniya - Tamil Cinema Actress Interview - Iniya | Vaagai Sooda Vaa | Vimal | Sargunam - Behindwoods.com". Videos.behindwoods.com. 2011 October 15. Retrieved 2011 October 28. {{cite web}}: Check date values in: |accessdate= and |date= (help)
 3. "Not "Miss"ing the chance!". Reviews.in.88db.com. Archived from the original on 2013-12-12. Retrieved 2011 October 28. {{cite web}}: Check date values in: |accessdate= (help)
 4. 4.0 4.1 Sathyendran, Nita (2011 November 2). "Starry dreams". The Hindu. Chennai, India. {{cite news}}: Check date values in: |date= (help)
 5. Raghavan, Nikhil (2011 August 6). "Arts / Cinema : Itsy Bitsy". Chennai, India: The Hindu. Retrieved 2011 October 28. {{cite news}}: Check date values in: |accessdate= and |date= (help)
 6. "Impressive 'Miss Thiruvananthapuram' Sruthi | startrack – Movies". ChennaiOnline. 2010 April 26. Retrieved 2011 October 28. {{cite web}}: Check date values in: |accessdate= and |date= (help)
 7. "Padagasalai Shruthi has four films on her hand". Southdreamz.com. 2010 April 10. Archived from the original on 2012-09-18. Retrieved 2011 October 28. {{cite web}}: Check date values in: |accessdate= and |date= (help)
 8. "Review: Vaagai Sooda Vaa is outdated – Rediff.com Movies". Rediff.com. 2011 September 30. Retrieved 2011 October 28. {{cite web}}: Check date values in: |accessdate= and |date= (help)
 9. "Vaagai Sooda Vaa Tamil Movie Review – cinema preview stills gallery trailer video clips showtimes". IndiaGlitz. 2011 September 30. Archived from the original on 2011-05-09. Retrieved 2011 October 28. {{cite web}}: Check date values in: |accessdate= and |date= (help)
 10. "ഇനിയ". ഓളം നിഘണ്ടു. Retrieved 2016-03-13.
 11. Zachariah, Ammu. "'Chappa Kurishu' turns 'Pulival' in Kollywood". Times of India. Archived from the original on 2013-10-01. Retrieved 2013 April 18. {{cite web}}: Check date values in: |accessdate= (help)

പുറംകണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
ഇനിയ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഇനിയ&oldid=3970683" എന്ന താളിൽനിന്ന് ശേഖരിച്ചത്