വിജയകൃഷ്ണൻ
വിജയകൃഷ്ണൻ | |
---|---|
ജനനം | |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നിരൂപകൻ, കഥാകൃത്ത് |
സജീവ കാലം | 1975 മുതൽ ഇതുവരെ |
ജീവിതപങ്കാളി(കൾ) | ആഷ |
വെബ്സൈറ്റ് | വിജയകൃഷ്ണൻ.കോം |
മലയാളചലച്ചിത്രസംവിധായകനും നിരൂപകനും കഥാകൃത്തുമാണ് വിജയകൃഷ്ണൻ. ചലച്ചിത്രസമീക്ഷ എന്ന ഇദ്ദേഹത്തിന്റെ കൃതി ഏറ്റവും മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള 1982-ലെ ദേശീയപുരസ്കാരം നേടി.[1][2]
ജീവിതരേഖ
[തിരുത്തുക]1952 നവംബർ 5-ന് പരമേശ്വരപിള്ളയുടെയും വിജയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ജനനം. ചെറുകഥകളും നോവലുകളും രചിച്ചു കൊണ്ടാണ് സാഹിത്യലോകത്തേക്ക് കടന്നു വന്നത്. ചെറിയ പ്രായം മുതൽ ചലച്ചിത്രലോകം വിജയകൃഷ്ണനെ ആകർഷിച്ചിരുന്നെങ്കിലും സാമ്പത്തികമായ പിന്തുണ ലഭ്യമില്ലാതിരുന്നതിനാൽ ചലച്ചിത്രനിരൂപണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1982-ൽ മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയപുരസ്കാരവും വിവിധ വർഷങ്ങളിൽ സംസ്ഥാന പുരസ്കാരങ്ങളും നേടി. 1982-ൽ നിധിയുടെ കഥ എന്ന ചിത്രത്തിലൂടെ ഇദ്ദേഹം സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. മയൂരനൃത്തം, ദലമർമ്മരങ്ങൾ തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങൾ. നിരവധി ടെലിവിഷൻ പരമ്പരകളും ഡോക്യുമെന്ററികളും ടെലിസിനിമകളും വിജയകൃഷ്ണൻ നിർമ്മിച്ചിട്ടുണ്ട്.
സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
[തിരുത്തുക]- നിധിയുടെ കഥ (1986)
- കമണ്ഡലു (1989)
- മാന്ത്രികന്റെ പ്രാവ് (1994)
- മയൂരനൃത്തം (1996)
- ദലമർമ്മരങ്ങൾ (2009)
- ഉമ്മ (2011)
കൃതികൾ
[തിരുത്തുക]നോവലുകൾ
[തിരുത്തുക]- സാർത്ഥവാഹകസംഘം
- അനുയായി
- ബ്രഹ്മപുത്രത്തേക്കുള്ള വണ്ടി
- മൃത്യുവിന്റെ മുഖം
- തമസ്സിന്റെ കണ്ണുകൾ
- പടയോട്ടം
- നാലാമത്തെ സാലഭഞ്ജിക
- ചിരുകണ്ടനും യക്ഷിമാരും
- നിധി
- ഷേക്സ്പിയറും മീൻകാരിയും
- വിജയകൃഷ്ണന്റെ ലഘുനോവലുകൾ
- കിഴവൻ മാർത്താണ്ഡന്റെ കുതിര
ചലച്ചിത്രസംബന്ധിയായവ
[തിരുത്തുക]- കാലത്തിൽ കൊത്തിയ ശില്പങ്ങൾ
- നേരിനു നേരേ പിടിച്ച കണ്ണാടി
- മലയാള സിനിമയുടെ കഥ
- കറുപ്പും വെളുപ്പും വർണ്ണങ്ങളും
- മാറുന്ന പ്രതിഛായകൾ
- ചലച്ചിത്രസമീക്ഷ
- ചലച്ചിത്രത്തിന്റെ പൊരുൾ
- ലോകസിനിമ
- സത്യജിത് റായുടെ ലോകം
- മലയാള സിനിമ
- ചലച്ചിത്രവും യാഥാർത്ഥ്യവും
- വിശ്വോത്തര തിരക്കഥകൾ
- മലയാള സിനിമയിലെ മാധവം
- മലയാള സിനിമയിലെ മാതൃസാന്നിധ്യം
- വാതിൽപ്പുരക്കാഴ്ചകൾ
- മറക്കാനാവാത്ത മലയാളസിനിമകൾ
- ചിത്രശാല
- തിരക്കഥയും സിനിമയും
സാഹിത്യനിരൂപണം
[തിരുത്തുക]- ഇരുട്ടിൽ ഉറങ്ങാതിരിക്കുന്ന ഒരാൾ
ബാലസാഹിത്യം
[തിരുത്തുക]- കമണ്ഡലു
- ഭൂതത്താൻ കുന്ന്
പുരസ്കാരങ്ങൾ
[തിരുത്തുക]വർഷം | പുരസ്കാരം | വിഭാഗം | കൃതി/സിനിമ |
---|---|---|---|
1982 | ദേശീയ ചലച്ചിത്രപുരസ്കാരം | മികച്ച ചലച്ചിത്രഗ്രന്ഥം | ചലച്ചിത്ര സമീക്ഷ |
1984 | സംസ്ഥാന ചലച്ചിത്രപുരസ്കാരം | മികച്ച ചലച്ചിത്രഗ്രന്ഥം | ചലച്ചിത്രത്തിന്റെ പൊരുൾ |
1985 | സംസ്ഥാന ചലച്ചിത്രപുരസ്കാരം | മികച്ച ചലച്ചിത്രഗ്രന്ഥം | മാറുന്ന പ്രതിച്ഛായകൾ |
1986 | സംസ്ഥാന ചലച്ചിത്രപുരസ്കാരം | മികച്ച ചലച്ചിത്രഗ്രന്ഥം | കറുപ്പും വെളുപ്പും വർണ്ണങ്ങളും |
1989 | ഫിലിം ക്രിട്ടിക്സ് പുരസ്കാരം | മികച്ച കുട്ടികളുടെ ചലച്ചിത്രം | കമണ്ഡലു |
1991 | സംസ്ഥാന ചലച്ചിത്രപുരസ്കാരം | മികച്ച ചലച്ചിത്രഗ്രന്ഥം | കാലത്തിൻ കൊത്തിയ ശില്പങ്ങൾ |
1995 | സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം | മികച്ച കുട്ടികളുടെ നോവൽ | ഭൂതത്താൻ കുന്ന് |
2005 | സംസ്ഥാന ചലച്ചിത്രപുരസ്കാരം | മികച്ച ചലച്ചിത്രരചന | ക്ലാസ്സിക്കുകൾ കോമാളിനാടകങ്ങളാകുന്നത് |
2011 | കോഴിക്കോടൻ പുരസ്കാരം | മികച്ച ചലച്ചിത്രഗ്രന്ഥം | തിരക്കഥയും സിനിമയും [3] |
അവലംബം
[തിരുത്തുക]- ↑ വിജയകൃഷ്ണൻ, തിരക്കഥയും സിനിമയും, പ്രഭാത് ബുക്സ് , 2009 ഡിസംബർ
- ↑ "വിജയകൃഷ്ണൻ". m3db.
- ↑ കോഴിക്കോടൻ പുരസ്‌കാരം വിജയകൃഷ്ണന് സമ്മാനിച്ചു[പ്രവർത്തിക്കാത്ത കണ്ണി]