ചാവേർ
ദൃശ്യരൂപം
യുദ്ധങ്ങളിലും മറ്റും പ്രധാനികളുടെ നാശം കുറയ്ക്കാനായി മുൻനിരയിൽ അണിനിരത്തുന്ന പടയാളികളെ ചാവേർ എന്നു വിളിക്കുന്നു. ഇവരുടെ സംഘത്തെ ചാവേർപ്പട എന്നാണ് വിളിക്കുന്നത്.
ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ട് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരെ ചാവേറുകൾ എന്ന് മലയാളത്തിൽ വിശേഷിപ്പിക്കാറുണ്ട്.[1]
ചരിത്രത്തിൽ
[തിരുത്തുക]സാമൂതിരി തിരുനാവായ പിടിച്ചെടുക്കുകയും മാമാങ്കം നടത്താനുള്ള അധികാരം നേടിയെടുക്കുകയും ചെയ്തശേഷം വള്ളുവനാടൻ പോരാളികൾ മരിക്കുമെന്ന ഉത്തമബോദ്ധ്യത്തോടുകൂടി സാമൂതിരിയെ വർഷം തോറും ആക്രമിക്കുമായിരുന്നു. ഇവരെ ചാവേറുകൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.[2][3]
ശേഷിപ്പുകൾ
[തിരുത്തുക]മാമാങ്കം നടന്നിരുന്നപ്പോൾ സാമൂതിരി നിലയുറപ്പിച്ചിരുന്ന നിലപാടുതറ തിരുനാവായയിലെ ഒരു ഓട്ടുകമ്പനിക്കുള്ളിലാണ്.[4]
മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ചാവേർത്തറ, ചാവേർക്കാട് എന്നീ സ്ഥലങ്ങളുണ്ട്.[5]
മറ്റു സംസ്കാരങ്ങളിൽ
[തിരുത്തുക]- ജപ്പാനിൽ ആത്മഹത്യാ പോരാട്ടം യോദ്ധാക്കളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ കാമികാസി പോരാളികൾ സ്വന്തം വിമാനങ്ങൾ അമേരിക്കൻ യുദ്ധക്കപ്പലുകളിൽ ഇടിച്ച്തകർക്കാറുണ്ടായിരുന്നു.[6]
- മുസ്ലീം തീവ്രവാദ സംഘടനകളിൽപ്പെട്ടവർ ആത്മഹത്യ ഉറപ്പായ ആക്രമണങ്ങൾ നടത്താറുണ്ട്.[7]
- തമിഴ് പുലികൾ ചാവേർ ആക്രമണങ്ങൾ നടത്താറുണ്ടായിരുന്നു.[8] പ്രധാനമായും ഹിന്ദു, ക്രിസ്ത്യൻ തമിഴരായിരുന്നു എൽ.ടി.ടി.ഇ. യുടെ അംഗങ്ങൾ.[9]
അവലംബം
[തിരുത്തുക]- ↑ "പാകിസ്താനിൽ ചാവേർ സ്ഫോടനം; നാലു മരണം". മാദ്ധ്യമം. 22 ഏപ്രിൽ 2013. Archived from the original on 2013-04-22. Retrieved 22 ഏപ്രിൽ 2013.
- ↑ "തിരുനാവായ വാർ". കാലിക്കട്ട് നെറ്റ്.കോം. Archived from the original on 2013-04-22. Retrieved 22 ഏപ്രിൽ 2013.
- ↑ "1604 നവംബർ കരകാണാക്കടലിലൂടെ മലബാറിൽ എത്തിയ ഡച്ച് സംഘം". Archived from the original on 2013-06-14. Retrieved 22 ഏപ്രിൽ 2013.
- ↑ "തിരുനാവായ ഗ്രാമപഞ്ചായത്ത് ചരിത്രം". എൽ.എസ്.ജി. Archived from the original on 2015-06-13. Retrieved 22 ഏപ്രിൽ 2013.
- ↑ "അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2019-12-21. Retrieved 22 ഏപ്രിൽ 2013.
- ↑ "വാർടം ഇഷ്യൂ 28 - ദി ഫസ്റ്റ് കാമികാസി അറ്റാക്ക്?". ഓസ്ട്രേലിയൻ വാർ മെമോറിയൽ. Retrieved 22 ഏപ്രിൽ 2013.
- ↑ "ബാഗ്ദാദിൽ ചാവേർ സ്‌ഫോടനം: 27 മരണം". http://beta.mangalam.com/latest-news/50862. 19 ഏപ്രിൽ 2013.
{{cite news}}
:|access-date=
requires|url=
(help);|archive-url=
requires|url=
(help); External link in
(help)|newspaper=
- ↑ "ശ്രീലങ്കയിൽ 46 തമിഴ് പുലികൾ കൊല്ലപ്പെട്ടു". മെട്രോ വാർത്ത. 29 മാർച്ച് 2009. Archived from the original on 2013-04-22. Retrieved 22 ഏപ്രിൽ 2013.
- ↑ "ലങ്കൻ വംശവെറിയുടെ ഭീകര ദൃശ്യങ്ങൾ…". ഡൂൾന്യൂസ്. 28 ഏപ്രിൽ 2012. Archived from the original on 2013-04-22. Retrieved 22 ഏപ്രിൽ 2013.