ഉള്ളടക്കത്തിലേക്ക് പോവുക

തമിഴീഴ വിടുതലൈപ്പുലികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(എൽ.ടി.ടി.ഇ. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം
Leaderവേലുപ്പിള്ളൈ പ്രഭാകരൻ
Dates of operationMay 5, 1976 – May 18, 2009
Motivesശ്രീലങ്കയുടെ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക
Active regionsശ്രീലങ്ക ശ്രീലങ്ക
Ideologyതമിഴ് ദേശീയത
Major actionsഅസംഖ്യം ചാവേർ ആക്രമണങ്ങൾ, രാജീവ് ഗാന്ധി വധം, crimes against life and health, attacks against civilians, use of child soldiers, acts of ethnic cleansing
Notable attacksCentral Bank bombing, Palliyagodella massacre, Dehiwala train bombing and others.
Status32 രാജ്യങ്ങൾ തീവ്രവാദസംഘടനയായി പ്രഖ്യാപിച്ചു[1]
Means of revenueDonations from expatriot tamils

തമിഴ് ഈഴ വിടുതലൈപ്പുലികൾ (തമിഴ്: தமிழீழ விடுதலைப் புலிகள், ISO 15919: tamiḻ iiḻa viṭutalaip pulikaḷ; ) അല്ലെങ്കിൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം എന്നതു് വടക്കൻ ശ്രീലങ്കയിലെ രാഷ്ട്രീയ കക്ഷിയാണു്. എൽ.ടി.ടി.ഇ. എന്നു് കൂടുതലായറിയപ്പെടുന്ന സൈനിക സംഘടനയുടെ സ്വഭാവമുള്ള ഈ തീവ്രവാദി രാഷ്ട്രീയ കക്ഷി ശ്രീലങ്കയിൽ വടക്കുകിഴക്കൻ പ്രദേശത്തായി പ്രത്യേക തമിഴ് രാജ്യം സ്ഥാപിക്കുക എന്ന ഉദ്ദേശത്തോടെ വേലുപ്പിള്ള പ്രഭാകരൻ 1976-ൽ സ്ഥാപിച്ചതാണു്. തമിഴ് ന്യൂ ടൈഗേഴ്സ് എന്ന പേരിലായിരുന്നു ഈ സംഘടനയുടെ തുടക്കം ഒളിപ്പോരും സായുധ പോരാട്ടവും അട്ടിമറി പ്രവർത്തനങ്ങളുമായി വളർന്നു വലുതായ എൽ.ടി.ടി.ഇ പിന്നീട് തമിഴ് സായുധ സംഘടനകളുമായി ഏറ്റുമുട്ടി മേൽകോയ്മ ഉറപ്പിച്ചു.രക്തരൂക്ഷിതമായ ഏറ്റുമുട്ടലും, ആക്രമണങ്ങളും, കൊലപാതകങ്ങളും വഴി മറ്റു സംഘടനകളെ ഇവർ തുടച്ചു നീക്കുകയായിരുന്നു.എൽ.ടി.ടി.ഇ യുടെ വളർച്ചക്ക് നിർണ്ണായകമായ പങ്ക് വഹിച്ചത് ഇന്ത്യയായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്ന കാലത്ത് ഇന്ദിരാഗാന്ധിയുടെ നിർദ്ദേശപ്രകാരം ഇൻഡ്യൻ പട്ടാളം തമിഴ്നാട്ടിൽ വച്ച് പരിശീലനവും പണവും ആയുധങ്ങളും നൽകി. പിൻ കാലത്ത് ഇത് തിരിച്ചടിയായി. ഇന്ദിരാഗാന്ധിയുടെ മകൻ രാജീവ് ഗാന്ധിയെ തമിഴ്നാട്ടിൽ വച്ചു തന്നെ ഇവർ വധിച്ചു.വനിതാ റെജിമെന്റുകൾ ഉൾപ്പെടെ ഒട്ടേറെ സൈനിക വിഭാഗങ്ങളും ആത്മഹത്യാ സംഘങ്ങളും ഇവർക്കുണ്ടായിരുന്നു. തമിഴ് ജനതയുടെ പിന്തുണയും ഇവർക്കുണ്ടായിരുന്നു.പലപ്പോഴും ശരിയായ അർത്ഥത്തിലുള്ള യുദ്ധവും മറ്റു സന്ദർഭത്തിൽ തീവ്രവാദ പ്രവർത്തനങ്ങളും ഒളിപ്പോരുമാണ് ഇവർ നടത്തിക്കൊണ്ടിരുന്നത് തമിഴ് പ്രദേശങ്ങൾക്ക് സ്വാതന്ത്രവും തമിഴർക്ക് തുല്യനീതിയും ആവശ്യപ്പെടുന്ന എൽ.ടി.ടി ഇ ക്ക് ഇത് വിമോചന സമരമായിരുന്നു. സർക്കാർ എൽ.ടി.ടി.ഇ ഉൾപ്പെടെയുള്ളെ എല്ലാ സായുധ തമിഴ് സംഘടനകളും നടത്തുന്നത് ഭീകരപ്രവർത്തനമായി കണക്കു കൂട്ടി.1983-ന് ശേഷം 65000 ആളുകൾ പോരാട്ടത്തിലും തീവ്രവാദ പ്രവർത്തനത്തിലും മരിച്ചെന്ന് കണക്കാക്കപ്പെടുന്നു. ശ്രീലങ്ക സ്വാതന്ത്രമായ കാലം മുതൽ സിഹള ഭൂരിപക്ഷമുള്ള സർക്കാരുകൾ തമിഴ് വിരുദ്ധ നിലപാടുകളായിരുന്നു സ്വീകരിച്ച് വന്നിരുന്നത്. എല്ലാ രംഗത്തും സിംഹളരെയും സിംഹള ഭാഷയും അവരോധിക്കാനുള്ള ശ്രമം തമിഴർക്കും തമിഴ് ഭാഷക്കും അവസരങ്ങൾ ഇല്ലാതാക്കി. [6]

ശ്രീലങ്കൻ സേന തങ്ങളെ സൈനികമായി പരാജയപ്പെടുത്തിയെന്നു് എൽ.ടി.ടി.ഇ 2009 മെയ് 17-ആം തീയതി സമ്മതിച്ചു. 2009 മെയ് 16-ആം തീയതിയോ 17-ആം തീയതിയോ പ്രഭാകരൻ ആത്മഹത്യ ചെയ്യുകയോ വധിയ്ക്കപ്പെടുകയോ ചെയ്തുവെന്നു് കരുതപ്പെടുന്നു. പ്രഭാകരൻ മൃതിയടഞ്ഞെന്നു് മെയ് 18-ആം തീയതി ശ്രീലങ്കൻ സേന പ്രഖ്യാപിച്ചു. വേലുപ്പിള്ള പ്രഭാകരന്റെ മൃതശരീരം മുൻ സഹപ്രവർത്തകൻ മുരളീധരൻ (കരുണ അമ്മൻ) തിരിച്ചറിഞ്ഞുവെന്നു് വ്യക്തമാക്കി. 19-ആം തീയതി മൃതശരീരചിത്രങ്ങൾ ശ്രീലങ്കൻ സേന പ്രസിദ്ധീകരിച്ചു. പ്രഭാകരന്റെ രക്തസാക്ഷിത്വം മെയ് 18-ആം തീയതി എൽ.ടി.ടി.ഇയുടെ രാജ്യാന്തര നയതന്ത്ര തലവൻ ശെൽവരശ പത്മനാഥൻ ബി.ബി.സി.യോട് സമ്മതിച്ചു.

വംശശുദ്ധീകരണം

[തിരുത്തുക]

സിംഹളവംശജരെയും മുസ്‌ലിംകളെയും തങ്ങളുടെ നിയന്ത്രണത്തിലുള്ള മേഖലകളിൽ നിന്ന് ബലമായി എ.ടി.ടി.ഇ. പുറത്താക്കിയിരുന്നു. [2][3] സ്വയമേവ ഒഴിഞ്ഞുപോകാൻ തയ്യാറാകാത്തവർക്കെതിരേ ആക്രമണങ്ങളും നടത്തിയിരുന്നു. ശ്രീലങ്കയുടെ വടക്കൻ മേഖലകളിൽ 1990-ലും കിഴക്കൻ മേഖലകളിൽ 1992-ലും ഇത്തരം വംശശുദ്ധീകരണം നടത്തപ്പെട്ടിരുന്നു. മുസ്‌ലിംകൾ തമിഴ് ഈഴപ്രസ്ഥാനത്തെ പിന്തുണച്ചിരുന്നില്ല എന്നതായിരുന്നു ഈ നീക്കത്തിനു പിന്നിൽ.[4]

ചാവേറാക്രമണങ്ങൾ

[തിരുത്തുക]

ഇസ്ലാമിക് ജിഹാദും അൽ-ക്വൈദയും നടത്തിയതിനേക്കാൾ കൂടുതൽ ചാവേറാക്രമണങ്ങൾ എൽ.ടി.ടി.ഇ. നടത്തിയിട്ടുണ്ട് [5]

അവലംബം

[തിരുത്തുക]
  1. Ministry of Defence (Sri Lanka)
  2. "Tamil Tigers: A fearsome force". BBC News. BBC News. 2 May 2000. Retrieved 2009-02-09.
  3. Reddy, B. Muralidhar (13 April 2007). "Ethnic cleansing: Colombo". The Hindu. Chennai, India: The Hindu. Archived from the original on 2007-05-01. Retrieved 2009-02-09.
  4. "Is there religious freedom in Tamil Eelam?". TamilCanadian. Archived from the original on 2009-06-05. Retrieved 2009-02-13.
  5. ദീപിക.കോം[പ്രവർത്തിക്കാത്ത കണ്ണി] പുലി വീണു. മടയിൽ വെടിയൊച്ച നിലച്ചു
                                 [6]< (ലോകരാഷ്ട്രങ്ങൾ, ശ്രീലങ്ക >