ചാവേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chaver എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

യുദ്ധങ്ങളിലും മറ്റും പ്രധാനികളുടെ നാശം കുറയ്ക്കാനായി മുൻനിരയിൽ അണിനിരത്തുന്ന പടയാളികളെ ചാവേർ എന്നു വിളിക്കുന്നു. ഇവരുടെ സംഘത്തെ ചാവേർപ്പട എന്നാണ് വിളിക്കുന്നത്.

ജീവൻ നഷ്ടപ്പെടുത്തിക്കൊണ്ട് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരെ ചാവേറുകൾ എന്ന് മലയാളത്തിൽ വിശേഷിപ്പിക്കാറുണ്ട്.[1]

ചരിത്രത്തിൽ[തിരുത്തുക]

സാമൂതിരി തിരുനാവായ പിടിച്ചെടുക്കുകയും മാമാങ്കം നടത്താനുള്ള അധികാരം നേടിയെടുക്കുകയും ചെയ്തശേഷം വള്ളുവനാടൻ പോരാളികൾ മരിക്കുമെന്ന ഉത്തമബോദ്ധ്യത്തോടുകൂടി സാമൂതിരിയെ വർഷം തോറും ആക്രമിക്കുമായിരുന്നു. ഇവരെ ചാവേറുകൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.[2][3]

ശേഷിപ്പുകൾ[തിരുത്തുക]

മാമാങ്കം നടന്നിരുന്നപ്പോൾ സാമൂതിരി നിലയുറപ്പിച്ചിരുന്ന നിലപാടുതറ തിരുനാവായയിലെ ഒരു ഓട്ടുകമ്പനിക്കുള്ളിലാണ്.[4]

മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് ചാവേർത്തറ, ചാവേർക്കാട് എന്നീ സ്ഥലങ്ങളുണ്ട്.[5]

മറ്റു സംസ്കാരങ്ങളിൽ[തിരുത്തുക]

  • ജപ്പാനിൽ ആത്മഹത്യാ പോരാട്ടം യോദ്ധാക്കളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ കാമികാസി പോരാളികൾ സ്വന്തം വിമാനങ്ങൾ അമേരിക്കൻ യുദ്ധക്കപ്പലുകളിൽ ഇടിച്ച്തകർക്കാറുണ്ടായിരുന്നു.[6]
  • മുസ്ലീം തീവ്രവാദ സംഘടനകളിൽപ്പെട്ടവർ ആത്മഹത്യ ഉറപ്പായ ആക്രമണങ്ങൾ നടത്താറുണ്ട്.[7]
  • തമിഴ് പുലികൾ ചാവേർ ആക്രമണ‌ങ്ങൾ നടത്താറുണ്ടായിരുന്നു.[8] പ്രധാനമായും ഹിന്ദു, ക്രിസ്ത്യൻ തമിഴരായിരുന്നു എൽ.ടി.ടി.ഇ. യുടെ അംഗങ്ങൾ.[9]

അവലംബം[തിരുത്തുക]

  1. "പാകിസ്താനിൽ ചാവേർ സ്ഫോടനം; നാലു മരണം". മാദ്ധ്യമം. 22 ഏപ്രിൽ 2013. Archived from the original on 2013-04-22. Retrieved 22 ഏപ്രിൽ 2013.
  2. "തിരുനാവായ വാർ". കാലിക്കട്ട് നെറ്റ്.കോം. Archived from the original on 2013-04-22. Retrieved 22 ഏപ്രിൽ 2013.
  3. "1604 നവംബർ കരകാണാക്കടലിലൂടെ മലബാറിൽ എത്തിയ ഡച്ച് സംഘം". Archived from the original on 2013-06-14. Retrieved 22 ഏപ്രിൽ 2013.
  4. "തിരുനാവായ ഗ്രാമപഞ്ചായത്ത് ചരിത്രം". എൽ.എസ്.ജി. Archived from the original on 2015-06-13. Retrieved 22 ഏപ്രിൽ 2013.
  5. "അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്". എൽ.എസ്.ജി. Archived from the original on 2019-12-21. Retrieved 22 ഏപ്രിൽ 2013.
  6. "വാർടം ഇഷ്യൂ 28 - ദി ഫസ്റ്റ് കാമികാസി അറ്റാക്ക്?". ഓസ്ട്രേലിയൻ വാർ മെമോറിയൽ. Retrieved 22 ഏപ്രിൽ 2013.
  7. "ബാഗ്ദാദിൽ ചാവേർ സ്‌ഫോടനം: 27 മരണം". http://beta.mangalam.com/latest-news/50862. 19 ഏപ്രിൽ 2013. {{cite news}}: |access-date= requires |url= (help); |archive-url= requires |url= (help); External link in |newspaper= (help)
  8. "ശ്രീലങ്കയിൽ 46 തമിഴ് പുലികൾ കൊല്ലപ്പെട്ടു". മെട്രോ വാർത്ത. 29 മാർച്ച് 2009. Archived from the original on 2013-04-22. Retrieved 22 ഏപ്രിൽ 2013.
  9. "ലങ്കൻ വംശവെറിയുടെ ഭീകര ദൃശ്യങ്ങൾ…". ഡൂൾന്യൂസ്. 28 ഏപ്രിൽ 2012. Archived from the original on 2013-04-22. Retrieved 22 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=ചാവേർ&oldid=3631139" എന്ന താളിൽനിന്ന് ശേഖരിച്ചത്