ഭായ് പർമാനന്ദ്
ഭായ് പർമാനന്ദ് | |
|---|---|
1979 ലെ ഇന്ത്യയുടെ സ്റ്റാമ്പിൽ ഭായ് പർമാനന്ദ് | |
| ജനനം | 4 നവംബർ 1876 |
| മരണം | 8 ഡിസംബർ 1947 |
| Monuments | ഭായ് പർമാനന്ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് സ്റ്റഡീസ് |
| തൊഴിൽ | വിപ്ലവകാരി • സ്വാതന്ത്ര്യ സമര സേനാനി |
| Organization | ഗദ്ദർ പാർട്ടി |
| അറിയപ്പെടുന്നത് | • ഗദ്ദർ പാർട്ടി സ്ഥാപക അംഗം • ഗദ്ദർ ഗൂഢാലോചന |
| Notable work | താരിഖ്-ഇ-ഹിന്ദ് |
| Movement | ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം • ഗദ്ദർ പ്രസ്ഥാനം |
| കുട്ടികൾ | ഭായ് മഹാവീർ |
ഭായ് പർമാനന്ദ് (ജീവിതകാലം: 4 നവംബർ 1876 - 8 ഡിസംബർ 1947) ഒരു ഇന്ത്യൻ ദേശീയവാദിയും ഗദ്ദർ പാർട്ടിയുടെയും ഹിന്ദു മഹാസഭയുടെയും പ്രമുഖ നേതാവുമായിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]പഞ്ചാബിലെ മൊഹ്യാൽ ബ്രാഹ്മണരുടെ ഒരു പ്രമുഖ കുടുംബത്തിലാണ് പർമാനന്ദ് ജനിച്ചത്.[1] അദ്ദേഹത്തിന്റെ പിതാവ് താരാ ചന്ദ് മോഹിയാൽ, ഝലം ജില്ലയിലെ കരിയാലയിൽ നിന്നുള്ളയാളും ആര്യസമാജ പ്രസ്ഥാനത്തിലെ സജീവ മതപ്രചാരകനുമായിരുന്നു.
വിഭജനത്തെക്കുറിച്ചുള്ള വീക്ഷണങ്ങൾ
[തിരുത്തുക]1909-ൽ ലാലാ ലജ്പത് റായി അദ്ദേഹത്തിന് അയച്ച കത്തുകൾ വായിക്കുമ്പോൾ, 'സിന്ധിനപ്പുറമുള്ള പ്രദേശം വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയുമായി സംയോജിപ്പിച്ച് ഒരു മഹത്തായ മുസൽമാൻ രാജ്യമാക്കാം' എന്ന ആശയം അദ്ദേഹം എഴുതിവച്ചിരുന്നു. ഈ പ്രദേശത്തെ ഹിന്ദുക്കൾ ഇവിടം വിട്ടുപോകണം, അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള മുസൽമാൻമാർ ഈ പ്രദേശത്ത് പോയി സ്ഥിരതാമസമാക്കണം' എന്നതായിരുന്നു.[2][3][4]
വിദേശ ദൗത്യങ്ങൾ
[തിരുത്തുക]1905 ഒക്ടോബറിൽ, ഭായ് പർമാനന്ദ് ദക്ഷിണാഫ്രിക്ക സന്ദർശിക്കുകയും മഹാത്മാഗാന്ധിയോടൊപ്പം ഒരു വേദിക് മിഷനറിയായി താമസിക്കുകയും ചെയ്തു.[5] 1910 ൽ പർമാനന്ദ് കരീബിയനിലെ ആര്യസമാജ പ്രസ്ഥാനത്തിന്റെ കേന്ദ്രമായിരുന്ന ഗയാന സന്ദർശിച്ചു.[6] അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ അവിടെ അനുയായികളെ വർദ്ധിപ്പിച്ചു. 1911-ൽ മാർട്ടിനിക്ക് ദ്വീപിൽ ധ്യാനത്തിലായിരുന്നപ്പോൾ അദ്ദേഹം ലാലാ ഹർദയാലിനെ സന്ദർശിച്ചു. ആര്യൻ ജനതയുടെ പുരാതന സംസ്കാരത്തിന്റെ പ്രചാരണത്തിനായി ഒരു കേന്ദ്രം കണ്ടെത്താൻ അമേരിക്കയിലേക്ക് പോകാൻ പർമാനന്ദ് ഹർദയാലിനെ പ്രേരിപ്പിച്ചു. ഹർദയാൽ അമേരിക്കയിലേക്ക് പോയി, പക്ഷേ താമസിയാതെ ഹവായിയിൽ താമസമാക്കി, അവിടെ അദ്ദേഹം വീണ്ടും വൈകീക്കി ബീച്ചിൽ ധ്യാനത്തിനായി പോയി. പരമാനന്ദിൽ നിന്നുള്ള ഒരു കത്ത് അദ്ദേഹത്തെ സാൻ ഫ്രാൻസിസ്കോയിലേക്ക് പോകാൻ പ്രേരിപ്പിക്കുകയും, അവിടെ അദ്ദേഹം അരാജകത്വ പ്രസ്ഥാനത്തിലെ ഒരു പ്രവർത്തകനായി മാറുകയും ചെയ്തു.
സാൻ ഫ്രാൻസിസ്കോയിൽ ഹർദയാലുമായി വീണ്ടും ഒത്തുചേരുന്നതിന് മുമ്പ് പർമാനന്ദ് തെക്കേ അമേരിക്കയിലെ നിരവധി ബ്രിട്ടീഷ് കോളനികൾ സന്ദർശിച്ചു. ഗദ്ദർ പാർട്ടിയുടെ സ്ഥാപക അംഗമായിരുന്നു അദ്ദേഹം. 1914-ൽ പോർട്ട്‌ലാൻഡിലേക്കുള്ള ഒരു പ്രസംഗ പര്യടനത്തിൽ അദ്ദേഹം ഹർദയാലിനൊപ്പം പോകുകയും ഗദ്ദർ പാർട്ടിക്കുവേണ്ടി താരിഖ്-ഇ-ഹിന്ദ് എന്ന പേരിൽ ഒരു പുസ്തകം രചിക്കുകയും ചെയ്തു. ഗദ്ദർ ഗൂഢാലോചനയുടെ ഭാഗമായി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം, 5,000 ഗദ്ദർ അനുകൂലികൾ തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടു. കലാപത്തിന്റെ നേതൃത്വത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം, പെഷവാറിലെ കലാപം പ്രോത്സാഹിപ്പിക്കുന്നതിനായി ചെന്നു. ഒന്നാം ലാഹോർ ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 1915-ൽ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു.പിന്നീട് ശിക്ഷ ജീവപര്യന്തം തടവായി കുറയ്ക്കുകയും 1920 വരെ ആൻഡമാൻ ദ്വീപുകളിൽ തടവിലാക്കപ്പെടുകയും കഠിന ജോലികൾക്ക് വിധേയമാക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയ തടവുകാരോടുള്ള ഇത്തരം ക്രൂരമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് ഭായ് പർമാനന്ദ് രണ്ട് മാസത്തേക്ക് നിരാഹാര സമരം നടത്തി. 1920-ൽ ഒരു പൊതുമാപ്പ് ഉത്തരവിന്റെ ഫലമായി ജോർജ്ജ് അഞ്ചാമൻ രാജാവ് അദ്ദേഹത്തെ മോചിപ്പിച്ചു.[7]
മരണം
[തിരുത്തുക]1947 ഡിസംബർ 8 ന് ഹൃദയാഘാതത്തെ തുടർന്ന് ഭായ് പർമാനന്ദ് അന്തരിച്ചു. അദ്ദേഹത്തിന്റെ മകൻ ഡോ. ഭായ് മഹാവീർ ജനസംഘത്തിന്റെയും ബിജെപിയുടെയും ഒരു പ്രമുഖ അംഗമായിരുന്നു.
അവലംബം
[തിരുത്തുക]- ↑ Singh, Fauja (1972). Eminent Freedom Fighters of Punjab. Punjabi University, Dept. of Punjab Historical Studies.
- ↑ Parmanand, Bhai. The Story of my Life. pp. 41–.
- ↑ Jaffrelot, Christophe (2009). Hindu Nationalism: A Reader. Princeton University Press. pp. 193–. ISBN 978-1-4008-2803-6.
- ↑ Islam, Shamsul. "Hindus- Muslims in 1857 & Emergence of 2 Nation Theory". Shamsul Islam. Retrieved 19 May 2007.
{{cite journal}}: Cite journal requires|journal=(help) - ↑ "Pakistan : Past Future Solutions Policy: 1". Hindustan Network. Archived from the original on 27 September 2007. Retrieved 5 August 2008.
- ↑ Lal, Prita (1 May 2005). "Arya Spiritual Center". Hinduism Here. Archived from the original on 14 February 2006. Retrieved 30 August 2008.
- ↑ Singh, Jaspal. "Historical Sikh Events: History of the Ghadar Movement part 3 – Return to India". All About Sikhs. Retrieved 5 August 2008. [പ്രവർത്തിക്കാത്ത കണ്ണി]