ബിപിൻ ബീഹാറി ഗാംഗുലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Bipin Behari Ganguli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ഒരു നേതാവായിരുന്നു "ബിപിൻ ബീഹാറി ഗാംഗുലി".1887ൽ ബംഗാളിലെ ഹാലിസാഹർ നോർത്ത് 24 പിജീസ് ലീണ്‌ ഇദ്ദേഹം ജനിച്ചത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനൊപ്പം നിസ്സഹരണ പ്രസ്ഥാനത്തിൽ ഇദ്ദേഹം പങ്കെടുത്തു.1923ൽ ഇദ്ദേഹം ബംഗാൾ കോൺഗ്രസ് സെക്രട്ടറിയായി ചുമതലയേറ്റു.ബിപിൻ ബെഹരി ഗാംഗുലി സ്ഥാപിച്ച ആത്മോന്നതി സമിതി, ബംഗാളിലെ മറ്റൊരു വിപ്ലവ പ്രസ്ഥാനമായിരുന്നു[1].ഇന്ത്യക്ക് സ്വാതന്ത്യം കിട്ടിയപ്പോൾ 1950കളിൽ പശ്ചിമ ബംഗാൾ മന്ത്രിയായി.അദ്ദേഹത്തിന്റെ സ്മരണാർഥം നൽകിയ ബിപിൻ ബീഹാറി ഗാംഗുലി സ്ട്രീറ്റ് കൊൽക്കത്തയിലാണ്.

അനുശീലൻ സമിതിലെ ജുഗാന്തർ വിഭാഗത്തിലെ അംഗമായിരുന്നു ഇദ്ദേഹം റോഡ കമ്പനിയുടെ ആയുധ മോഷണ കേസിലെ പ്രധാനികളിൽ ഒരാളായിരുന്നു ഇദ്ദേഹം.ബാനർജി, ഹരിദാസ് ദത്ത, ബിപിൻ ബിഹാരി ഗാംഗുലി എന്നിവരോടൊപ്പം മോഷണം പ്ലാൻ തയ്യാറാക്കിയ പ്രണബ് എന്നിവരുടെ പ്രതിമകൾ ഇന്നത്തെ കൊൽക്കത്തയിൽ മോണോങ്ക ലേനിൽ സ്ഥാപിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബിപിൻ_ബീഹാറി_ഗാംഗുലി&oldid=2886793" എന്ന താളിൽനിന്ന് ശേഖരിച്ചത്