സൂര്യ സെൻ
സൂര്യ സെൻ | |
---|---|
ജനനം | |
മരണം | 12 ജനുവരി 1934 | (പ്രായം 39)
അറിയപ്പെടുന്നത് | ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ് |
പ്രസ്ഥാനം | ഇന്ത്യൻ സ്വാതന്ത്ര്യ സമരം |
ബ്രിട്ടീഷുകാർ തൂക്കിലേറ്റിയ വിപ്ലവകാരിയായ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു സൂര്യ സെൻ(1894–1934). 1930 ലെ ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസിലെ നായകനായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ചിറ്റഗോങിൽ സ്കൂൾ അധ്യാപകനായിരുന്ന രാമനിരഞ്ജൻ സെന്റെ മകനായി ജനിച്ചു. ഹറംപൂർ കോളേജിൽ ബിരുദ വിദ്യാർത്ഥിയായിരിക്കവെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടു. നിസ്സഹകരണ പ്രസ്ഥാനത്തിൽ സജീവമായി. സ്കൂൾ അധ്യാപകനായിരുന്ന സൂര്യ സെൻ 'മാസ്റ്റർ ദാ' എന്ന വിളിപ്പേരിലാണ് അറിയപ്പെട്ടിരുന്നത്.. 1918 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചിറ്റഗോങ് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സായുധ വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന അനുശീലൻ സമിതിയിൽ അംഗമായി.
ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്
[തിരുത്തുക]ചിറ്റഗോങിലെ ആയുധപ്പുര പിടിച്ചെടുത്തശേഷം അവിടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് മാസ്റ്റർ ദായുടെ നേതൃത്വത്തിൽ പ്രാദേശിക വിപ്ലവ ഗവൺമെന്റ് രൂപീകരിച്ചു. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ബ്രിട്ടീഷുകാർ തിരിച്ചടിച്ചു.
അറസ്റ്റും മരണവും
[തിരുത്തുക]മൂന്നു വർഷത്തോളം ഒളിവിൽ കഴിഞ്ഞ മാസ്റ്ററെ ഒടുവിൽ ബ്രിട്ടീഷ് സേന പിടികൂടി, ക്രൂരമായി പീഡിപ്പിച്ചു. മുഴുവൻ പല്ലുകളും സന്ധികളും ചുറ്റികയാൽ തകർത്തിരുന്നു. ബോധമില്ലാത്ത ശരീരത്തെ 12 ജനുവരി 1934 ന് താരകേശ്വർ ദസ്തിദാറോടൊപ്പം തൂക്കിലേറ്റി.[1]
അവലംബം
[തിരുത്തുക]- ↑ Chandra, Bipan (1 June 1989). India's Struggle for Independence: 1857-1947. Penguin Books India. pp. 251–252. ISBN 978-0-14-010781-4.
അധിക വായനയ്ക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Banglapedia article on Surajya Sen Archived 2012-08-31 at the Wayback Machine.
- Chittagong's Greatest Revolutionary Hero: Surajya Sen Archived 2012-02-22 at the Wayback Machine.