ലാഹോർ ഗൂഢാലോചനക്കേസ്
ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ അംഗങ്ങളായ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടന ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടത്തിയ സമരവുമായി ബന്ധപ്പെട്ടുണ്ടായതാണ് ലാഹോർ ഗൂഢാലോചനക്കേസ്. ഇത് ലാഹോർ വിചാരണ എന്നും അറിയപ്പെടുന്നു. കേസിനാസ്പദമായ സംഭവം പ്രധാനമായും 1929 ഏപ്രിൽ 8-ന് ഭഗത് സിങ്, ബതുകേശ്വർ ദത്ത് എന്നിവർ സെൻട്രൽ ലെജിസ്ളേറ്റിവ് അസംബ്ലിയിൽ ചെന്ന് 'വിപ്ലവം ജയിക്കട്ടെ'എന്നു മുദ്രാവാക്യം ഉയർത്തുകയും ബോംബ് എറിയുകയും ചെയ്തു. ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ ഭരണാധികാരികളെ അറിയിക്കുവാനുള്ള ശ്രമമായിരുന്നു ഇത്.[1] ബോംബെറിഞ്ഞതിനു ശേഷം ലഘുലേഖയും വിതരണം ചെയ്തു. എളുപ്പം രക്ഷപ്പെടാനുള്ള അവസരമുണ്ടായിട്ടും വിപ്ലവകാരികൾ അറസ്റ്റിനു വഴങ്ങുകയാണുണ്ടായത്. ഈ കേസുമായി ബന്ധപ്പെട്ടു നടന്ന വിചാരണയ്ക്കു ശേഷം 1931 മാർച്ച് 23-ന് ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി. മാർച്ച് 24-നു നടത്താനിരുന്ന വധശിക്ഷ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഒരു ദിവസം മുമ്പു തന്നെ നടപ്പാക്കുകയായിരുന്നു.[2][3]
അവലംബം[തിരുത്തുക]
- ↑ "അധ്യായം - 6 ഇന്ത്യൻ ദേശീയ പ്രസ്ഥാനം". സാമൂഹ്യശാസ്ത്രം പാഠപുസ്തകം. വിദ്യാഭ്യാസ വകുപ്പ്, കേരള സർക്കാർ. 2011. പുറം. 82.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2014-03-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-16.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-17-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-16.
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- ഡോ.ഭവാൻസിംഗ്, റാണ (2005). ഭഗത് സിംഗ് - ആൻ ഇമ്മോർട്ടൽ റെവല്യൂഷണറി ഓഫ് ഇന്ത്യ. ഡെൽഹി: ഡയമണ്ട് ബുക്സ്. ISBN 978-8128808272.
- ഭഗത്, സിംഗ് (2007). ഭഗത് സിംഗ് - ജയിൽ നോട്ട്ബുക്ക് ആന്റ് അദർ റൈറ്റിംഗ്സ്. ഇന്ത്യ: ലെഫ്റ്റ്വേഡ് ബുക്സ്. ISBN 978-81-87496-72-4.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help) - കുൽദീപ്, നയ്യാർ (2000). ദ മാർട്ടിർ - ഭഗത് സിംഗ് എക്സ്പിരിമെന്റ്സ് ഇൻ റെവല്യൂഷൻ. ഡെൽഹി: ഹർ-ആനന്ദ് പബ്ലിക്കേഷൻസ്. ISBN 978-8124107003.
- ഈശ്വർ, ദയാൽ ഗൗർ (2008). മാർട്ടിർ അസ് ബ്രൈഡ്ഗ്രൂം. ഡെൽഹി: ആൻഥേം പ്രസ്സ്. ISBN 978-8190583503.