പ്രഹ്ലാദഭക്തിവിജയം
ദൃശ്യരൂപം
ത്യാഗരാജസ്വാമികളുടെ ഒരു സംഗീതനാടകമാണ് പ്രഹ്ലാദഭക്തിവിജയം. മൂന്നു സംഗീതനാടകങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്: സീതാരാമവിജയം, നൗകാചരിതം എന്നിവയാണ് മറ്റുരണ്ടെണ്ണം.
മൂന്നു സംഗീതനാടകങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയതാണ് പ്രഹ്ലാദഭക്തിവിജയം. അഞ്ച് അങ്കങ്ങളിലായി 45 ഗാനങ്ങൾ ഈ നാടകത്തിൽ ഉണ്ട്. പ്രഹ്ലാദന്റെ ജീവിതകഥയെന്നതിനേക്കാൾ അദ്ദേഹത്തിന്റെ ഭക്തിയുടെ വിജയമാണ് ഇതിന്റെ വിഷയം. യഥാർത്ഥ ഐതിഹ്യകഥയിൽ ഇല്ലാത്ത ചിലകാര്യങ്ങളും ത്യാഗരാജസ്വാമികൾ ഈ നാടകത്തിൽ ചേർത്തിട്ടുണ്ട്. പ്രഹ്ലാദഭക്തിവിജയത്തിൽ ഉള്ള പല പാട്ടുകളും കച്ചേരികളിൽ സാധാരണ ആലപിക്കുന്ന പ്രശസ്തങ്ങളായ കീർത്തനങ്ങൾ എന്ന നിലയിൽ സ്വന്തം തന്നെ നിലനിൽപ്പുള്ളവയാണ്.[1]