സീതാരാമവിജയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികളുടെ ഒരു സംഗീതനാടകമാണ് സീതാരാമവിജയം. മൂന്നു സംഗീതനാടകങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്: പ്രഹ്ലാദഭക്തിവിജയം, നൗകാചരിതം എന്നിവയാണ് മറ്റുരണ്ടെണ്ണം.

മൂന്നു സംഗീതനാടകങ്ങളിൽ ആദ്യത്തേതും താരതമ്യേന അപ്രസിദ്ധവുമാണ് സീതാരാമവിജയം. ഉത്തരരാമായണത്തിനെ അവലംബിച്ച് രചിച്ചതാണ് ഈ സംഗീതനാടകം. 1868 -ൽ മദ്രാസിൽ ലോകനാരായണ ശാസ്ത്രലു ഇത് പ്രസിദ്ധീകരിച്ചെങ്കിലും അതിന്റെ ഒരു പതിപ്പുപോലും ഇപ്പോൾ ലഭ്യമല്ല. ഇതിന്റെ രചനയ്ക്കുശേഷമാണ് രാമാവതാരത്തിന്റെ മുൻപിലും പിമ്പിലുമായി താൻ നാടകങ്ങൾ രചിക്കണമെന്ന തോന്നൽ ത്യാഗരാജസ്വാമികൾക്ക് ഉണ്ടായതും മറ്റു രണ്ടു സംഗീതനാടകങ്ങൾ രൂപം കൊണ്ടതും.

പ്രസിദ്ധകൃതികളായ കാംബോജിരാജത്തിൽ രചിച്ച മാ ജാനകി, കേദാരഗൗളയിൽ രചിച്ച വനജ നയനുഡനി എന്നിവ സീതാരാമവിജയത്തിൽ നിന്നുള്ളവയാണ്.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സീതാരാമവിജയം&oldid=3537883" എന്ന താളിൽനിന്ന് ശേഖരിച്ചത്