നൗകാചരിതം
ത്യാഗരാജസ്വാമികളുടെ ഒരു സംഗീതനാടകമാണ് നൗകാചരിതം . മൂന്നു സംഗീതനാടകങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്: സീതാരാമവിജയം, പ്രഹ്ലാദഭക്തിവിജയം എന്നിവയാണ് മറ്റുരണ്ടെണ്ണം.
മൂന്നു സംഗീതനാടകങ്ങളിൽ ഏറ്റവും പ്രസിദ്ധമായതാണ് നൗകാചരിതം. ഒറ്റഅങ്കത്തിൽ അഞ്ചുരംഗത്തിൽ 21 ഗാനങ്ങൾ ഈ നാടകത്തിൽ ഉണ്ട്. യമുനാനദിയിൽ ഒരു തോണിയിൽ കൃഷ്ണനും ഇരുപതു ഗോപികമാരും വിനോദയാത്ര നടത്തുന്നതാണ് ഇതിന്റെ ഇതിവൃത്തം. ഭാഗവതത്തിലെ കഥയുമായി യാതൊരു ബന്ധവുമില്ലാത്ത ഇതിലെ കാര്യങ്ങൾ ത്യാഗരാജസ്വാമികളുടെ ഭാവനയിൽ രൂപം കൊണ്ടവമാത്രമാണ്[1]
ത്യാഗരാജസ്വമികളുടെ ’ നൗകാചരിതം ’ എന്ന ഗേയനാടകം അതിമനോഹരമായ ഒരു സംഗീത ശില്പമാണ് . ഗായകർക്കും നർത്തകർക്കും പ്രയോജനകരമായ നൗകാചരിതം , വിസ്തൃത പഠനം , മൂലകൃതി , നാടകയുക്തമായ പരിഭാഷ എന്നിവയോടുകൂടി മലയാളത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചിരിക്കുന്നത് പ്രശസ്ത കലാ പണ്ഡിതനായ ഡോ വി എസ് ശർമ്മയാണ് [2]
നൗകാചരിതത്തിലുള്ള കൃതികൾ
[തിരുത്തുക]| ക്രമ നമ്പർ | കൃതി | രാഗം | താളം |
|---|---|---|---|
| ഗാനം 1 | ശൃംഗാരിഞ്ചുകൊനി | സുരുട്ടി | ആദി |
| ഗാനം 2 | അഡവാരമെല്ല | യദുകുലകാംബോജി | ചാപ്പ് |
| ഗാനം 3 | ചൂഡരേ-ചെലുലാര | പന്തുവരാളി | ചാപ്പ് |
| ഗാനം 4 | ഏമനി നെരനമ്മു | സൗരാഷ്ട്ര | ചാപ്പ് |
| ഗാനം 5 | എമേമോ തെലിയക | സൗരാഷ്ട്ര | രൂപകം |
| ഗാനം 6 | ഓ ധനു ജരിപേ | സാരംഗ | ആദി |
| ഗാനം 7 | തനയണ്ടേ പ്രേമ | ഭൈരവി | ചാപ്പ് |
| ഗാനം 8 | ഏ നോമു നോചിതിമോ | പുന്നാഗവരാളി | രൂപകം |
| ഗാനം 9 | ചാലു ചാലു | സാവേരി | രൂപകം |
| ഗാനം 10 | ചൂതാമുരാരേ | കാപി | ചാപ്പ് |
| ഗാനം 11 | എവരു മനകു | ദേവഗാന്ധാരി | ആദി |
| ഗാനം 12 | ഉന്നതാവുന | ഘണ്ട | ചാപ്പ് |
| ഗാനം 13 | അല്ലകല്ലോല | സൗരാഷ്ട്ര | ആദി |
| ഗാനം 14 | പെരുഗു പാലു | ഘണ്ട | ആദി |
| ഗാനം 15 | കൃഷ്ണ മാകേമി | പുന്നാഗവരാളി | ചാപ്പ് |
| ഗാനം 16 | ഇന്ദുകേമി | വരാളി | തൃപുട |
| ഗാനം 17 | വേദവാക്യമണി | മോഹനം | ചാപ്പ് |
| ഗാനം 18 | ഹരി ഹരി നീയൊക്ക | പുന്നാഗവരാളി | ആദി |
| ഗാനം 19 | ഗന്ധമു | പുന്നാഗവരാളി | ആദി |
| ഗാനം 20 | ഘുമ ഘുമ | സൗരാഷ്ട്ര | തൃപുട |
| ഗാനം 21 | മാകുലമുന | സുരുട്ടി | ചാപ്പ് |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-24. Retrieved 2021-03-19.
- ↑ "ശ്രീ ത്യാഗരാജ സ്വാമികളുടെ നൗകാചരിതം". KeralaBookStore.com. Retrieved 2025-06-30.