ആദി
അരുണാചൽ പ്രദേശിലെ വടക്കൻ ഹിമാലയൻ കുന്നുകളിൽ വസിക്കുന്ന ആദിവാസിവംശമാണ് ആദി. അരുണാചലിലെ കിഴക്കൻ സിയാങ്, അപ്പർ സിയാങ്, ഡിബാങ് താഴ്വര എന്നീ ജില്ലകളിലാണ് ഇവരുടെ വാസം. തിബറ്റിന്റെ ഇന്ത്യൻ അതിർത്തിയോടടുത്ത പ്രദേശങ്ങളിലും ഇവരെ കണ്ടു വരുന്നു. അബോർ എന്നായിരുന്നു ഇവർ മുൻപ് അറിയപ്പെട്ടിരുന്നത്. (അപരിഷ്കൃതർ എന്നാണ് അബോർ എന്ന വാക്കിനർത്ഥം). ആദി എന്ന വാക്കിനർത്ഥം കുന്ന് അല്ലെങ്കിൽ മലമുകൾ എന്നൊക്കെയാണ്.
കൃഷിയും ഭക്ഷണവും
[തിരുത്തുക]കാടു വെട്ടിത്തെളിച്ച് സ്ഥലം മാറിമാറീ ചാമ, നെല്ല്, പച്ചക്കറികൾ, കിഴങ്ങുകൾ തുടങ്ങിയവ കൃഷി ചെയ്യുനു. ഇതിനു പുറമേ ചെറിയ വന്യമൃഗങ്ങളെ വേട്ടയാടിപ്പിടിച്ചും ഇവർ ഭക്ഷണമാക്കുന്നു. മൽസ്യങ്ങളെ കെണി ഉപയോഗിച്ചും, നഞ്ചു കലക്കിയും പിടീച്ചു ഭക്ഷിക്കുന്നു. കോഴികളെ ഇറച്ചിക്കായി ഇവർ വളർത്തുമെങ്കിലും മുട്ട ഇവർ ഭക്ഷിക്കാറില്ല. മുട്ട ആഘോഷങ്ങൾക്കായി നീക്കി വക്കുന്നു. ഉദാഹരണത്തിന് കരാറുകളിലേർപ്പെടുമ്പോഴോ, വാഗ്ദാനങ്ങൾ നൽകുന്ന അവസരങ്ങളിലോ മുട്ട നിലത്തെറിഞ്ഞ് പൊട്ടിക്കുന്നു [1].