"സൂചിപ്പാറ വെള്ളച്ചാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 11°30′40.88″N 76°9′43.71″E / 11.5113556°N 76.1621417°E / 11.5113556; 76.1621417
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 6 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q38299 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
Image:Arun_image15.jpg നെ Image:Soochipara_Waterfalls.jpg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: file renamed, redirect linked from other project).
വരി 3: വരി 3:
{{Infobox waterfall
{{Infobox waterfall
| name = {{pagename}}
| name = {{pagename}}
| photo = Arun image15.jpg
| photo = Soochipara Waterfalls.jpg
| photo_caption = സൂചിപ്പാറ വെള്ളച്ചാട്ടം
| photo_caption = സൂചിപ്പാറ വെള്ളച്ചാട്ടം
| location = [[Wayanad district|വയനാട്]], [[കേരളം]]
| location = [[Wayanad district|വയനാട്]], [[കേരളം]]

07:58, 19 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

11°30′40.88″N 76°9′43.71″E / 11.5113556°N 76.1621417°E / 11.5113556; 76.1621417

സൂചിപ്പാറ വെള്ളച്ചാട്ടം
സൂചിപ്പാറ വെള്ളച്ചാട്ടം
Locationവയനാട്, കേരളം
Total height200 metres (660 ft)
സൂചിപ്പാറ വെള്ളച്ചാട്ടത്തിന്റെ ഒരു ദൃശ്യം

കേരളത്തിലെ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടമാണ് സൂചിപ്പാറ വെള്ളച്ചാട്ടം അഥവാ സെന്റിനൽ പാറ വെള്ളച്ചാട്ടം. പല സ്ഥലങ്ങളിലും 100 മുതൽ 300 അടി വരെ ഉയരത്തിൽ നിന്നും വീഴുന്ന വെള്ളം നയനാനന്ദകരമാണ്. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തിൽ നീന്തുവാനും കുളിക്കുവാനും കഴിയും. സൂചിപ്പാറയിലുള്ള ഏറുമാടങ്ങളിൽ നിന്ന് പശ്ചിമഘട്ടത്തിന്റെയും താഴെയുള്ള അരുവിയുടെയും മനോഹരമായ കാഴ്ചകൾ കാണാം. 200 മീറ്ററിൽ അധികം ഉയരമുള്ള സൂചിപ്പാ‍റ (സെന്റിനൽ റോക്ക്) സാഹസിക മല കയറ്റക്കാർക്ക് പ്രിയങ്കരമാണ്.

മൂന്നു തട്ടുകളായി ഉള്ള ഈ വെള്ളച്ചാട്ടത്തിനോടു ചേർന്ന് സാഹസിക തുഴച്ചിൽ ബോട്ട് യാത്രയ്ക്കും (വൈറ്റ് വാട്ടർ റാഫ്റ്റിംഗ്) നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്. വെള്ളച്ചാട്ടത്തിലെ വെള്ളം വീണ് ഉണ്ടായ കുളത്തിൽ ചെറിയ കുട്ടികൾക്കു പോലും നീന്താം. വെള്ളച്ചാട്ടത്തിനു ചുറ്റുമുള്ള പ്രകൃതി ദൃശ്യങ്ങൾ മനോഹരമാണ്.

കൽ‌പറ്റക്ക് 22 കിലോമീറ്റർ തെക്കായി ആണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്. ഇവിടെ ഏറുമാടങ്ങളിൽ നിന്ന് ഉള്ള പ്രകൃതിദൃശ്യങ്ങൾ മനോഹരമാണ്. പശ്ചിമഘട്ടത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ സൂചിപ്പാറയിൽ നിന്നു കാണാം.

പുറത്തേക്കുള്ള കണ്ണികൾ