പോക്സോ നിയമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012ൽ കൊണ്ടുവന്ന നിയമം ആണ് പോക്സോ (The Protection of Children from Sexual Offences - POCSO Act) 18 വയസ്സിൽ താഴെയുള്ളവരെയാണ് ഇതിൽ കുട്ടികൾ എന്നു നിർവചിച്ചിരിക്കുന്നത്.[1] ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കു വേണ്ടി സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് ഈ നിയമം.[2]

കുട്ടികൾക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങളെ ഈ നിയമം തരംതിരിച്ച് അതിനുള്ള നടപടിക്രമങ്ങളും ശിക്ഷയും വ്യവസ്ഥ ചെയ്യുന്നു. വകുപ്പ് മൂന്ന് അനുസരിച്ച്, ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന്, ഏഴു വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപ്പെട്ട തടവുശിക്ഷയ്ക്കും വിധേയമാകേണ്ടി വരികയും പിഴ ഈടാക്കുകയും ചെയ്യും. വകുപ്പ് അഞ്ച് അനുസരിച്ച് ഗൌരവകരമായ ലൈംഗിക കടന്നു കയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമയ കാലത്തേക്ക് കഠിനതടവും കൂടാതെ പിഴയ്ക്കും വിധേയനാവുകും[3]

ഇന്ത്യൻ ശിക്ഷാനിയമവുമായുണ്ടായ വൈരുദ്ധ്യം[തിരുത്തുക]

ഇന്ത്യൻ ശിക്ഷാനിയമം 375 പ്രകാരം 15-18 വയസ്സിനിടയിലുള്ള മുകളിൽ പ്രായമുള്ള ഭാര്യയുമായുള്ള ലൈംഗികബന്ധം കുറ്റകൃത്യമല്ല. എന്നാൽ പോക്സോ പ്രകാരം ഇതു കുറ്റകരമാകുന്നു. നോബർ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി നിയമങ്ങൾ തമ്മിലുള്ള ഈ വൈരുദ്ധ്യം ഒഴിവാക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചിരുന്നു.[4]

അവലംബം[തിരുത്തുക]

  1. http://arpan.org.in/protection-of-children-from-sexual-offences-act-pocso/
  2. http://malayalam.webdunia.com/article/woman-articles-in-malayalam/you-should-know-about-pocso-act-2012-116090300035_1.html
  3. http://ncpcr.gov.in/index1.php?lang=1&level=1&&sublinkid=14&lid=607
  4. http://www.thehindu.com/news/national/Rape-law-clear-conflict-between-IPC-and-POCSO-Act-SC-tells-govt./article16992085.ece
"https://ml.wikipedia.org/w/index.php?title=പോക്സോ_നിയമം&oldid=2510086" എന്ന താളിൽനിന്ന് ശേഖരിച്ചത്