Jump to content

ജുവനൈൽ ജസ്റ്റിസ് നിയമം, 2000

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജുവനൈൽ ജസ്റ്റിസ് നിയമം, 2000
സൈറ്റേഷൻAct No. 56 of 2000
ഭേദഗതികൾ
The Juvenile Justice (Care and Protection of Children) Amendment Act, 2006

ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം 2000, ഇന്ത്യയിൽ 2000 ഡിസംബർ 30 മുതൽ പ്രാബല്യത്തിൽ വന്ന നിയമമാണ്. 18 വയസ്സ് വരെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്

ലക്ഷ്യം

[തിരുത്തുക]

ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളുടെയും പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കും അവരുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ മദ്ധ്യസ്ഥം വഹിക്കുന്നതിനും തീർപ്പുകൽപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്നതാണ് ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, 2000.

പ്രസക്തി

[തിരുത്തുക]

ജുവനൈൽ ജസ്റ്റിസ് ആക്ട് 1986ന് പകരമായാണ് ഇത് പാർലമെന്റിൽ അവതരിപ്പിച്ചത്. ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ പോലീസ് ലോക്കപ്പിലോ കഴിയുന്നില്ല എന്ന് ഉറപ്പുവരുത്തത്തക്ക രീതിയിൽ, രാജ്യത്താകമാനം നീതിയുടെ ഒരു ഏകീകൃത നിയമസംവിധാനം ഇത് പ്രദാനം ചെയ്യുന്നു.

വ്യാപ്തി

[തിരുത്തുക]

18 വയസ്സ് വരെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. കുട്ടികളുടെ പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കാവശ്യമുള്ള അടിസ്ഥാനസൌകര്യങ്ങളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് നിയമം വിശദീകരിക്കുന്നു. നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളെ രക്ഷിക്കുന്നതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡുകളും സഹായം ആവശ്യമുള്ള കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ശുശ്രൂഷയും ഉറപ്പാക്കുന്നതിനുള്ള ശിശു ക്ഷേമ കമ്മിറ്റികളും ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു.

സമീപനം

[തിരുത്തുക]

കുട്ടികളെ വീണ്ടെടുക്കുന്നതിനും പുനർവിദ്യഭ്യാസം നൽകുന്നതിനും പുനരധിവസിപ്പിക്കുന്നതിനുമായി വൈവിദ്ധ്യമാർന്ന സമീപനം നടപ്പാക്കുന്നതിന് സഹായിക്കത്തക്ക രീതിയിൽ നിയമ സംവിധാനങ്ങളും സന്നദ്ധസംഘടനകളും തമ്മിലുള്ള യുക്തമായ ബന്ധം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നിയമം പരാമർശിക്കുന്നുണ്ട്. കുടുംബ/സമൂഹാടിസ്ഥാനത്തിലുള്ള പുനരധിവാസം ഉറപ്പാക്കാൻ മുൻതൂക്കം നൽകുന്ന തരത്തിൽ വൈവിധ്യമാർന്ന നിരവധി തീർപ്പാക്കൽ സാധ്യതകൾ ഈ നിയമം ഉറപ്പാക്കുന്നു. 1992-ൽ ഇന്ത്യാ സർക്കാർ ഒപ്പുവച്ച കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ പോലെയുള്ള അന്താരാഷ്ട്ര തത്ത്വങ്ങളുമായി യോജിച്ചുപോകുന്ന പുരോഗമനപരമായ ഒരു നിയമനിർമ്മാണമായി പൊതുവിൽ ഇത് വിലയിരുത്തപ്പെടുന്നു. കൺവെൻഷനിൽ ഒപ്പു വച്ചതോടെ കുട്ടികളുടെ മികച്ച താൽപര്യങ്ങൾ, വിവേചനരാഹിത്യം, അവരുടെ പ്രതികരണങ്ങളോടുള്ള ശ്രദ്ധ തുടങ്ങിയ കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച എല്ലാ പ്രധാന തത്ത്വങ്ങൾക്കും അനുയോജ്യമായ രീതിയിൽ എല്ലാ സംസ്ഥാന നിയമങ്ങളും നയങ്ങളും പരിഷ്കരിക്കാൻ സർക്കാർ ബാധ്യസ്തമാണ്.

അവലംബം

[തിരുത്തുക]