പല്ലവ ലിപി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പല്ലവ ലിപി അഥവ പല്ലവ ഗ്രന്ഥാ എന്നത് ദക്ഷിണേന്ത്യയിലെ പല്ലവ രാജവംശത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരു ബ്രാഹ്മീയ ലിപിയാണ്, എ ഡി നാലാം നൂറ്റാണ്ട് മുതൽ ഇവ നിലകൊള്ളുന്നതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.[1] ഇന്ത്യയിൽ പല്ലവ ലിപിൽ നിന്നും പരിണമിച്ചാണ് തമിഴി ലിപിയും[2] ഗ്രന്ഥ ലിപിയും ഉരുതിരിഞ്ഞത്.[3] പല്ലവ തെക്കുകിഴക്കൻ ഏഷ്യയിലേക്ക് വ്യാപിക്കുകയും ബാലിനീസ് [4], ബേബായിൻ [5] ,ബർമീസ് [6] ,ജാവനീസ് [7],കാവി [8],ഖെമർ [9],ലന്ന [10],ലാവോ [11],മോൺ [12],പുതിയ തായ് ലൂ ലിപി [13],സുണ്ടനീസ് [14],തായ് [15] തുടങ്ങിയ പ്രാദേശിക ലിപികളായി പരിണമിക്കുകയും വികാസം പ്രാപിക്കുകയും ചെയ്തു.

പല്ലവ ലിപി
'പല്ലവ' എന്ന് പല്ലവ ലിപിയിൽ എഴുതപ്പെട്ടത്
ഇനംഅബുഗിഡാ
ഭാഷ(കൾ)കന്നഡ, തമിഴ്, പഴയ ഖമർ, പഴയ മലയ്, ബർമ്മീസ് ഭാഷ, തായ് ഭാഷ, സിംഹള ഭാഷ, ലാവോ ഭാഷ, മോൺ ഭാഷ, ബാലിനീസ് ഭാഷ, മറ്റുള്ളവയും.
കാലഘട്ടംക്രിവർഷം 4ആം നൂറ്റാണ്ട് മുതൽ ക്രിവർഷം 8ആം നൂറ്റാണ്ട് വരെയും[1]
മാതൃലിപികൾ
→ 'പല്ലവ ലിപി'
പുത്രികാലിപികൾതമിഴ് ലിപി, ഗ്രന്ഥ ലിപി, പഴയ മോൺ ലിപി, ഖ്മർ ലിപി, ചാമ് ലിപി, കാവി ലിപി
സഹോദര ലിപികൾവട്ടെഴുത്ത്,കോലെഴുത്ത്
Note: This page may contain IPA phonetic symbols in Unicode.

ചരിത്രം[തിരുത്തുക]

പല്ലവരുടെ ഭരണകാലത്ത്, പുരോഹിതന്മാർ, സന്യാസിമാർ, പണ്ഡിതന്മാർ, വ്യാപാരികൾ എന്നിവരാൽ തെക്കുകിഴക്കൻ ഏഷ്യയിലേക്ക് പല്ലവ ലിപി അനുഗമിക്കപ്പെട്ടു. തമിഴ്ബ്രാഹ്മിയെ അടിസ്ഥാനമാക്കി പല്ലവർ പല്ലവ ലിപി വികസിപ്പിച്ചെടുത്തു. പുതിയ ലിപിയുടെ പ്രധാന സവിശേഷതകൾ സൗന്ദര്യപരമായി പൊരുത്തപ്പെടുന്നതും പൂർണ്ണമായ വ്യഞ്ജനാക്ഷര ഗ്ലിഫുകളുമായാണ്. പല്ലവ ലിപിയോട് സമാനമായി ഇക്ഷ്വാകുസിന്റ കാലത്തെ ചാലൂക്യ, കദംബ, വെങ്കി മുതലായ എഴുത്ത് സമ്പ്രദായങ്ങളിലും പല്ലവ ലിപിയുടെ സ്വാധീനം കാണുവാൻ സാധിക്കും.[17] ചോളരുടെയും പാണ്ഡ്യരുടെയും ചേരന്മാരുടെയും ലിപികളിൽ നിന്ന് അല്പം വ്യത്യസ്തമായിരുന്നു ആക്കാലത്തു നിലനിന്നിരുന്ന ബ്രാഹ്മി ലിപി മാതൃക. വൃത്താകൃതിയിലുള്ളതും ചതുരാകൃതിയിലുള്ളതുമായ വരകളെ സംയോജിപ്പിച്ച്, എഴുതിനോടിണങ്ങിയ കുറികളും ചേർത്ത് നാഗരികവും മതപരവുമായ ലിഖിതങ്ങൾക്ക് അനുയോജ്യവുമായ ബ്രാഹ്മിയുടെ ഇന്ത്യയിലെ ആദ്യത്തെ സുപ്രധാന വികാസമായിരുന്നു പല്ലവ ലിപി. കദംബ-പല്ലവ ലിപി എന്നിവ കന്നഡ, തെലുങ്ക് എന്നീ ലിപികളുടെ ആദ്യകാല രൂപങ്ങളായി പരിണമിക്കുകയും ചെയ്യ്തു.[18] ഇലകളിലും കടലാസിലും എഴുതിയിരുന്നതിനാൽ കുറികൾ കൂടുതൽ വൃത്താകൃതിയിലാകുകയും വട്ടങ്ങളും മറ്റുമായി മാറുകയും ചെയ്യ്തു.[18]

സ്വഭാവഗുണങ്ങൾ[തിരുത്തുക]

ചുവടെ കാണിച്ചിരിക്കുന്ന രൂപം എഡി ഏഴാം നൂറ്റാണ്ടിലെ ഉദാഹരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. '*'എന്ന് കുറിപ്പിട്ടിരിക്കുന്ന അക്ഷരങ്ങൾക്ക് അനിശ്ചിതത്വമുള്ള ശബ്‌ദമൂല്യമുണ്ട്, കാരണം അവയ്ക്ക് തെക്കുകിഴക്കൻ ഏഷ്യയിൽ മാതിരി ഭേദം ഉണ്ട്.

വ്യഞ്ജനാക്ഷരങ്ങൾ[തിരുത്തുക]

ഓരോ വ്യഞ്ജനാക്ഷരത്തിനും ഒരു അന്തർലീനമായ /അ/ ഉണ്ട്, സ്വരാക്ഷര ചിഹ്നം ഘടിപ്പിച്ചിട്ടില്ലെങ്കിലും അത് വ്യഞ്ജനത്തിനൊപ്പം മുഴങ്ങും.

ഝ*
ഠ* ഢ*

സ്വതന്ത്ര സ്വരാക്ഷരങ്ങൾ[തിരുത്തുക]

ഐ* ഔ*

മലയാളം ഭാഷയിലെ വാഴപ്പള്ളി ശാസനം എഴുതപ്പെട്ടിട്ടുള്ളത് ഈ പല്ലവ ലിപി ഉം തമിഴ് ബ്രഹ്മി ലിപിയും ഉപയോഗിച്ചാണ്.

ഉദാഹരണങ്ങൾ[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 Griffiths, Arlo (2014). "Early Indic Inscriptions of Southeast Asia". {{cite journal}}: Cite journal requires |journal= (help)
  2. Salomon, Richard (1998). Indian Epigraphy. പുറം. 40.
  3. "Grantha alphabet". ശേഖരിച്ചത് 13 September 2018.
  4. "Balinese alphabet". ശേഖരിച്ചത് 13 July 2019.
  5. "Tagalog". ശേഖരിച്ചത് 13 September 2018.
  6. "Burmese". ശേഖരിച്ചത് 13 September 2018.
  7. "Javanese alphabet". ശേഖരിച്ചത് 13 September 2018.
  8. "Kawi alphabet". ശേഖരിച്ചത് 13 September 2018.
  9. "Khmer". ശേഖരിച്ചത് 13 September 2018.
  10. "Lanna alphabet". ശേഖരിച്ചത് 13 September 2018.
  11. "Lao". ശേഖരിച്ചത് 13 September 2018.
  12. "Mon". ശേഖരിച്ചത് 13 September 2018.
  13. "New Tai Lue script". ശേഖരിച്ചത് 13 September 2018.
  14. "Sundanese". ശേഖരിച്ചത് 13 September 2018.{{cite web}}: CS1 maint: url-status (link)
  15. "Thai". ശേഖരിച്ചത് 13 September 2018.
  16. Handbook of Literacy in Akshara Orthography, R. Malatesha Joshi, Catherine McBride(2019),p.28
  17. http://www.skyknowledge.com/burnell-plate4.gif
  18. 18.0 18.1 "Pallava script". Skyknowledge.com. 2014-02-02. ശേഖരിച്ചത് 2014-03-13.
"https://ml.wikipedia.org/w/index.php?title=പല്ലവ_ലിപി&oldid=3819561" എന്ന താളിൽനിന്ന് ശേഖരിച്ചത്