കാവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാവി
Pitta brachyura.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Passeriformes
കുടുംബം: Pittidae
ജനുസ്സ്: Pitta
വർഗ്ഗം: ''P. brachyura''
ശാസ്ത്രീയ നാമം
Pitta brachyura
(Linnaeus, 1766)
പര്യായങ്ങൾ

Corvus brachyurus[2]

Wiktionary-logo-ml.svg
കാവി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ശിശിരകാലത്ത് കേരളത്തിൽ കാണപ്പെടുന്ന ഒരു ദേശാടനക്കിളിയാണ് കാവി[3] [4][5][6] (ശാസ്ത്രീയനാമം: Pitta brachyura). പൂത്താങ്കീരിയേക്കാൾ ചെറുതും മണ്ണാത്തിപ്പുള്ളിനേക്കാൾ വലുതും ആണ് ഈ പക്ഷി. തിളങ്ങുന്ന പച്ചയും നീലയും നിറം കലർന്ന ചിറകുകളും മഞ്ഞച്ചുവപ്പ് നിറം കലർന്ന ശരീരത്തിന്റെ അടിഭാഗവും കണ്ണുകളിലും ശിരസ്സിലും കാണുന്ന കട്ടിയേറിയ കറുത്തവരകളും ഇവയുടെ പ്രത്യേകതയാണ്. കൊക്ക് തുടങ്ങുന്നിടത്ത് നിന്നും മൂർധാവിലൂടെ (ക്രൌൺ) പുറകിലേക്ക് കട്ടിയായ ഒരു കറുത്ത വരയുണ്ട്. കാലുകൾക്ക് മാംസ നിറമാണ്. കൊക്കിന്റെ തുടക്കത്തിൽ ചുവപ്പ് കലർന്ന ഓറഞ്ചു നിറവും അറ്റത്തു കറുത്ത നിറവുമാണ്. പൂത്താങ്കീരികളെപ്പോലെ ചാടിച്ചാടി നടക്കുന്ന ഈ പക്ഷി നിലത്താണ് പൊതുവേ ഇരതേടാറുള്ളത്. എന്നാൽ രാത്രികളിൽ ചേക്ക ഇരിക്കാൻ മരക്കൊമ്പുകളെ ആശ്രയിക്കാറുണ്ട്. ഹിന്ദിയിൽ ഈ പക്ഷി 'നവരംഗ്' എന്ന് അറിയപ്പെടുന്നു.

പ്രജനനം[തിരുത്തുക]

ഹിമാലയത്തിലും നേപ്പാളിലും മറ്റു വടക്കൻ ഭാഗങ്ങളിലും ആണ് ഈ പക്ഷി കൂടുകൂട്ടി മുട്ടയിടുന്നത്. വെള്ള നിറത്തിൽ മങ്ങിയ കുത്തുകളും പുള്ളികളും വരകളും ഉള്ള നാലോ ആറോ മുട്ടകളാണിടുന്നത്.

ദേശാടനം[തിരുത്തുക]

ശിശിരകാലത്ത് ഈ പക്ഷി തെക്കേ ഇന്ത്യയിലേയ്ക്കും ശ്രീലങ്കയിലേയ്ക്കും ദേശാടനം നടത്തുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Pitta brachyura". IUCN Red List of Threatened Species. Version 2012.1. International Union for Conservation of Nature. ശേഖരിച്ചത് 16 July 2012. 
  2. Dickinson, E.C., R.W.R.J. Dekker, S. Eck & S. Somadikarta (2000). "Systematic notes on Asian birds. 5. Types of the Pittidae" (PDF). Zool. Verh. Leiden 331: 101–119. 
  3. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa 7 (13): 7983–8009. ഡി.ഒ.ഐ.:10.11609/JoTT.2001.7.13.7983-8009. 
  4. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017. 
  5. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 എഡി.). കേരള സാഹിത്യ അക്കാദമി. p. 502. ഐ.എസ്.ബി.എൻ. 978-81-7690-251-9. 
  6. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. 
"https://ml.wikipedia.org/w/index.php?title=കാവി&oldid=2657045" എന്ന താളിൽനിന്നു ശേഖരിച്ചത്