പറമ്പുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മലപ്പുറം ജില്ലയിലെ വളാഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് പറമ്പുളം. വളാഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഇരുപതാം വാർഡ് ഉൾക്കൊള്ളുന്ന പ്രദേശമാണിത്. ഈ പ്രദേശത്ത് ഒരു ജുമാമസ്ജിദ് ഉൾപ്പെടെ രണ്ടു പള്ളികളും ഒരു മദ്രസയുമുണ്ട്. കോട്ടക്കൽ വളാഞ്ചേരി ബസ്സ് റൂട്ടിലെ അപകടപ്രദേശമായ വട്ടപ്പാറ വളവ് ഒഴിവാക്കിക്കൊണ്ടുള്ള ബൈപാസ് ഈ പ്രദേശത്തു കൂടിയാണ് കടന്നു പോകുന്നത്. നാളിതുവരെ മുസ്ലീം ലീഗ് ജയിച്ചു വന്ന ഈ വാർഡിൽ 2010-ൽ നടന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐ.എം. ആദ്യമായി വിജയിച്ചു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പറമ്പുളം&oldid=1324617" എന്ന താളിൽനിന്ന് ശേഖരിച്ചത്