തൈര് സാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Curd rice
തൈര് സാദം
Curd Rice.jpg
ഇടതുവശത്ത് പാത്രത്തിൽ ഇരിക്കുന്നതാണ് തൈര് സാദം
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: തെക്കേ ഇന്ത്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: അരി, തൈര്

തെക്കേ ഇന്ത്യയിലെ ഒരു ഭക്ഷണവിഭവമാണ് തൈര് സാദം(Curd rice) ( Tamil -தயிர் சாதம் )( Telugu - పెరుగు అన్నం) (Kannada - ಮೊಸರು-ಅನ್ನ). തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളായ കർണ്ണാടക, ആന്ധ്രപ്രദേശ്, തമിഴ് നാട് എന്നിവടങ്ങളിൽ ഇത് വളരെ വ്യാ‍പകമായി ലഭിക്കുന്ന ഒരു ഭക്ഷണവിഭവമാണ്.

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ഇത് സാധാരണരീതിയിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ്. വേവിച്ച അരിയിൽ തൈര് ചേർത്താണ് ഇത് എളുപ്പത്തിൽ തയ്യാറാക്കുന്നത്.

മറ്റൊരു വിധം

അരി ഉടയുന്ന രീതിയിൽ വരെ വേവിക്കുക. എന്നിട്ട് ഒരു കുഴമ്പ് രൂപത്തിലാകുമ്പോൾ അതിനെ ആറാൻ അനുവദിക്കുക. പിന്നീട് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർക്കുക. ചില സ്ഥലങ്ങളിൽ ഇത് കൂടാതെ ഉഴുന്ന്, കടുക്, ജീരകം എന്നിവയും ചേർക്കുന്ന പതിവുണ്ട്. ഇതിനു ശേഷം ഇതിൽ തൈര് ചേർത്ത് നന്നായി ഇളക്കുന്നു. ആവശ്യത്തിന് ഉപ്പ് ചേർത്താണ് ഇളക്കുക.

വിളമ്പുന്ന വിധം[തിരുത്തുക]

തൈര് സാദം പൊതുവേ ഉച്ചഭക്ഷണമായാണ്‌ വിളമ്പുന്നത്. മാങ്ങ അച്ചാർ, നാരങ്ങ അച്ചാർ എന്നിങ്ങനെയുള്ള അച്ചാറുകളാണ്‌ ഇതിന്റെ കൂടെ കഴിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=തൈര്_സാദം&oldid=3482640" എന്ന താളിൽനിന്ന് ശേഖരിച്ചത്