പനിയാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പനിയാരം

ഒരു ദക്ഷിണേന്ത്യൻ പലഹാരമാണ് പനിയാരം. ഇഡ്ഡലിയ്ക്കും ദോശയ്ക്കും തയ്യാറാക്കുന്നതു പോലെ അരിയും ഉഴുന്നും ചേർത്ത് അരച്ച് വെച്ച മാവിൽ കറിവേപ്പിലയും മല്ലിയിലയും സവാളയും ചെറുകഷണങ്ങളായി അരിഞ്ഞതും ചേർത്തിളക്കി ഉണ്ണിയപ്പച്ചട്ടിയിൽ ഉള്ളതു പോലെ കുഴികൾ ഉള്ള പാത്രത്തിൽ കോരിയൊഴിച്ചാണ് പനിയാരം ഉണ്ടാക്കുന്നത്. പാത്രം ചൂടായിക്കഴിഞ്ഞതിനു ശേഷം കുഴികളിൽ എണ്ണ പുരട്ടിയ ശേഷമാണ് മാവ് ഒഴിക്കുന്നത്. ഒരു വശം മൊരിഞ്ഞ ശേഷം ശ്രദ്ധയോടെ തിരിച്ചിട്ട് മറുവശവും മൂപ്പിച്ചെടുക്കുന്നു. തമിഴ്‌നാട്ടിൽ കുഴിപ്പനിയാരം എന്നറിയപ്പെടുന്ന ഈ പലഹാരത്തിന് പദ്ദു, ഗുളിയാപ്പ, ഗുണ്ടുപൊംഗലു തുടങ്ങിയ പേരുകളുമുണ്ട്.

ചിത്രസഞ്ചയം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പനിയാരം&oldid=2925071" എന്ന താളിൽനിന്ന് ശേഖരിച്ചത്