ഹൈദരാബാദി ബിരിയാണി
ഹൈദരാബാദി ബിരിയാണി | |
---|---|
ഹൈദരാബാദി ബിരിയാണി | |
ഉത്ഭവ വിവരണം | |
ഉത്ഭവ രാജ്യം: | ഇന്ത്യ |
പ്രദേശം / സംസ്ഥാനം: | ഹൈദരാബാദ് |
വിഭവത്തിന്റെ വിവരണം | |
പ്രധാന ഘടകങ്ങൾ: | അരി, മട്ടൺ/ചിക്കൻ & സുഗന്ധവ്യഞ്ജനങ്ങൾ |
അരി കൊണ്ട് ഉണ്ടാക്കിയ തെക്കെ ഇന്ത്യൻ ഭക്ഷണവിഭവമാണ് ഹൈദരാബാദി ബിരിയാണി . പ്രധാനമായും ബാസ്മതി അരി, ആട്ടിറച്ചി എന്നിവയാണ് ഇതിലെ ഘടകങ്ങൾ. ജനപ്രിയമായ ചില തരങ്ങളിൽ ആട്ടിറച്ചിക്ക് പകരം കോഴിയിറച്ചിയും, ബീഫും അടങ്ങിയതും പ്രസിദ്ധമാണ്. 18 ആം നൂറ്റാണ്ടിലെ ഹൈദരബാദ് സംസ്ഥാനത്തിന്റെ ഭരണാധികാരിയായിരുന്ന നിസാം അധികാരത്തിലിരുന്നപ്പോൾ മുഗൾ, തെലുങ്കാന വിഭവങ്ങളുടെ ഒരു മിശ്രിതരൂപമായിട്ടാണ് ഹൈദരാബാദി ബിരിയാണി ഉടലെടുത്തത്.[1]
ഘടകങ്ങൾ[തിരുത്തുക]
ഇതിലെ പ്രധാന ഘടകങ്ങൾ ബാസ്മതി അരി, ഇറച്ചി, തൈര്, സവാള, സുഗന്ധവ്യഞ്ജനങ്ങൾ, നാരങ്ങ, കുങ്കുമം, മല്ലി എന്നിവയാണ്. ഇതിൽ ചേർക്കാൻ ഏറ്റവും നല്ലത് ആട്ടിറച്ചിയാണ്. പക്ഷേ, കോഴിയിറച്ചി, പശുഇറച്ചി എന്നിവ ചേർത്തും ഹൈദരബാദി ബിരിയാണി തയ്യാറാക്കാറുണ്ട്.
തരങ്ങൾ[തിരുത്തുക]
ഹൈദരാബാദി രണ്ടു തരത്തിൽ ലഭ്യമാണ്. കച്ചി ബിരിയാണി, പക്കി ബിരിയാണി എന്നിവ.[2]
കച്ചി ഘോസ്ട് ബിരിയാണി[തിരുത്തുക]
കച്ചി ബിരിയാണിയിൽ ആട്ടിറച്ചി സുഗന്ധവ്യഞ്ജനങ്ങളിൽ ചേർത്ത് ഒരു മുഴുവൻ രാത്രി വച്ചതിനു ശേഷം, പിന്നീട് വേവിക്കുന്നതിനു മുൻപ് കട്ടിതൈരിൽ മുക്കിയെടുത്തതിനുശേഷം ബാസ്മതി അരിയിൽ പല തലങ്ങളിൽ ഇട്ട് വേവിക്കുന്നു.[3] ഇത് ഒരു അടച്ചുറപ്പിച്ച ഹണ്ടി എന്ന പാത്രത്തിൽ അടച്ച് കനലിൽ വേവിച്ചെടുക്കുന്നു. ഈ പാത്രം മാവ് കൊണ്ട് നന്നായി അടച്ചതിനുശേഷം പാത്രത്തിന്റെ മുകളിലും കനൽ ഇട്ട് വേവിക്കുന്നു.
പക്കി ബിരിയാണി[തിരുത്തുക]
ഈ തരം ബിരിയാണിയിൽ ഇറച്ചി സുഗന്ധവ്യഞ്ജനങ്ങളുമായി കൂട്ടി വക്കുന്ന സമയം കുറവാണ്. അരിയിൽ വേവിക്കുന്നതിനു മുൻപ് ഇറച്ചി ആദ്യമേ വേവിച്ചെടുക്കുന്നു. ഇറച്ചി, അതിന്റെ മസാലയും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് ഗ്രേവി രൂപത്തിൽ ആദ്യമേ വേവിച്ചതിനു ശേഷം പിന്നീട് അരിയിൽ തലങ്ങളായി ചേർത്ത് വേവിച്ചെടുക്കുന്നു.
ഇത് കൂടാത് ഒരു വെജിറ്റേറിയൻ തരവും നിലവിലുണ്ട്. ഇതിൽ കാരറ്റ്, പയർ, കോളിഫ്ലവർ എന്നിവ ചേർത്താണ് ഉണ്ടാക്കുന്നത്.
കൂട്ടുവിഭവങ്ങൾ[തിരുത്തുക]
ഹൈദരാബാദി ബിരിയാണിയുടെ കൂടെ സാധാരണ ദഹി ചട്ണി കൂട്ടുവിഭവമായി ഉപയോഗിക്കുന്നു. ഇത് തൈര്, സവാള എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു മിശ്രിതമാണ്.[4]
വീഡിയോ കണ്ണികൾ[തിരുത്തുക]
- Video demonstration of Vegetable biryani
- Video demonstration of Hyderabadi Chicken biryani
- Video demonstration of Shrimp biryani
- Video demonstration of Hyderabadi mutton biryani
ഇത് കൂടി കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
കൂടുതൽ വായനക്ക്[തിരുത്തുക]
- ഇംഗ്ലീഷ്
- A Princely Legacy, Hyderabadi Cuisine By Pratibha Karan ISBN 8172233183 ISBN 978-8172233181
- Elegant East Indian and Hyderabadi Cuisine By Asema Moosavi, Moosavi, Asema ISBN 0969952309
![]() |
വിക്കിമീഡിയ കോമൺസിലെ Hyderabadi Biryani എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |