ബർഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബർഫി
Anjur burfi.jpg
ഫിഗ് ബർഫി
ഉത്ഭവ വിവരണം
ഉത്ഭവ രാജ്യം: {ind}
പ്രദേശം / സംസ്ഥാനം: വടക്കേ ഇന്ത്യ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: സംക്ഷിപ്ത പാൽ, പഞ്ചസാര
വകഭേദങ്ങൾ : കേസരി, പേട, കാജു കട്‌ലി, പിസ്ത ബർഫി

ഇന്ത്യയിൽ നിന്നുള്ള ഒരു മധുരപലഹാരമാണ് ബർഫി. (Hindi: बर्फ़ी). സാധാരണ കണ്ടുവരുന്ന ബർഫി കട്ടിപാലും പഞ്ചസാരയും ചേർത്ത് ഉണ്ടാക്കുന്നതാണ്. പാലിൽ പഞ്ചസാര ചേർത്ത് കട്ടിയാകുന്ന വരെ പാകം ചെയ്തിട്ടാണ് ഇത് ഉണ്ടാക്കുന്നത്. രൂപസാദൃശ്യം മൂലം, മഞ്ഞുകട്ടി എന്നർത്ഥമുള്ള ബർഫ് എന്ന ഹിന്ദി പദത്തിൽ നിന്നാണ്‌ ബർഫി എന്ന പേരുണ്ടായത്.

ബർഫി പലതരം സ്വാദുകളിൽ ലഭ്യമാണ്. കശുവണ്ടി പരിപ്പിന്റെയും, മാങ്ങയുടെയും , പിസ്തയുടെയും രുചിയിൽ ഇത് ലഭ്യമാണ്. ഇതിന് പനീറിന്റെ ആകൃതിയുള്ളതുകൊണ്ട് ഇതിനെ ചിലപ്പോൾ ഇന്ത്യൻ ചീസ് എന്ന പേരിലും അറിയപ്പെടാറുണ്ട്.

തരങ്ങൾ[തിരുത്തുക]

  • കേസരി പേഡ
  • കാജു ബർഫി , - അണ്ടിപ്പരിപ്പ് ചേർത്ത ബര
  • പിസ്ത ബർഫി
  • ചം ചം ബർഫി - പിങ്ക് , വെള്ള യും കൂടി ചേർന്ന നിറമുള്ള ബർഫി.
  • ദൂദ് പേഡ -
  • ചോക്കളേറ്റ് ബർഫി
  • ബദാം പാക്
  • വാൽനട്ട് ബർഫി


"https://ml.wikipedia.org/w/index.php?title=ബർഫി&oldid=2376189" എന്ന താളിൽനിന്ന് ശേഖരിച്ചത്