Jump to content

രസഗുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രസഗുള
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: രസോഗുല
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ബംഗാൾ, ഒറീസ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: ചെന, സെമോളിന, പഞ്ചസാര
വകഭേദങ്ങൾ : Bikalkar rasagola, Kheermohan
റാസ്ഗുള്ളയും ഗുലാബ് ജാമുനും

മധുരപാനീയത്തിൽ മുക്കി വിളമ്പുന്ന ഒരു പലഹാരമാണ് രസഗുള (ഒറിയ: ରସଗୋଳା rôsôgola; ബംഗാളി: রসগোল্লা rôshogolla [ˈrɔʃoˌgolːa]; ഹിന്ദി: रसगुल्ला rasgullā). ചെന‍ എന്ന ഗാർഹിക പാൽക്കട്ടിയിൽ നിന്നാണ് രസഗുള നിർമ്മിക്കുന്നത്. ഇതിന്റെ ഉറവിടം ബംഗാൾ ഒറീസ എന്നീ സ്ഥലങ്ങളാണ്. രസഗുളയുടെ ജന്മസ്ഥലം ഏതെന്ന വിഷയത്തിൽ 2015 മുതൽ ഇരുസംസ്ഥാനങ്ങളും തമ്മിൽ തർക്കം രൂപപ്പെട്ടിരുന്നു. നിലവിലെ കണക്കനുസരിച്ച് രണ്ട് സംസ്ഥാനങ്ങൾക്കും രസഗുളയുടെ സ്വന്തം പതിപ്പുകൾക്ക് ഭൗമസൂചിക പരിരക്ഷയുണ്ട്. ഒഡീഷ രസഗുള (Odisha Rasagola), ബംഗാൾ രസഗുള (Banglar Rasogolla) എന്നിവയാണ്‌ അവ.[1] [2]

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ചെന, റവ എന്നിവ പഞ്ചസാര ലായനിയിൽ പാകം ചെയ്തിട്ടാണ് രസഗുള നിർമ്മിക്കുന്നത്. ചെന, ചെറിയ അളവിൽ റവമാവുമായി ചേർത്ത് ചെറിയ ബാ‍ൾ രൂപത്തിലാക്കുന്നു. പിന്നീട് ഇത് പഞ്ചസാര ലായനിയിൽ തിളപ്പിക്കുന്നു. ലായനി കട്ടിയായി മാവിന്റെ ബാളിൽ കട്ടീയാകുന്നതുവരെ ഇത് തിളപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ ഏലക്കായ, പനിനീർ , പിസ്ത എന്നിവ രുചിക്ക് വേണ്ടി ചേർക്കാറുണ്ട്.

ചരിത്രം[തിരുത്തുക]

രസഗുള ഒരു സിറപ് അടിസ്ഥാനമായ മധുരപലഹാരമായി ഒറീസ്സയിലാണ് ആദ്യം നിർമ്മിച്ചത്. [3][4][5][6][7]. [8][9]. രസഗുളയുടെ ജന്മസ്ഥലം സംബന്ധിച്ച് പശ്ചിമബംഗാളും ഒറീസയും തമ്മിൽ 2015 മുതൽ തർക്കം രൂപപ്പെട്ടിരുന്നു. രസഗുളയുടെ മറ്റൊരു തരമായ പഹാല (Pahala) ഭുവനേശ്വർ, കട്ടക് എന്നിവടങ്ങളിൽ പ്രസിദ്ധമാണ്.

ബംഗാൾ രസഗുള[തിരുത്തുക]

ഒഡീഷ രസഗുളയുടെ ഘടനയിലും അഭിരുചികളിലും നിന്നും വ്യത്യസ്തമായ ബംഗാൾ രസഗുള എന്നതിന് 2017 നവംബറിൽ ബംഗാളിന് ജിഐ പദവി ലഭിച്ചു. ഒഡീഷ സർക്കാർ ഇതിനെ എതിർത്ത് വീണ്ടും രംഗത്ത് വന്നു. ബംഗാൾ സർക്കാരും ഒഡീഷ സർക്കാരിന്റെ അവകാശവാദങ്ങളെ നിയമപരമായി നേരിടാൻ തീരുമാനിച്ചു. 19-ആം നൂറ്റാണ്ടിൽ കൊൽക്കത്തയിലെ ബംഗ്ബസാർ വസതിയിൽ പ്രശസ്ത മധുരപലഹാര നിർമാതാക്കളായ നബിൻ ചന്ദ്രദാസ് ആണ് രസഗുള വിഭവങ്ങൾ സൃഷ്ടിച്ചത് എന്ന ബംഗാളിന്റെ വാദത്തെ ഒഡീഷ ചരിത്രപരമായ തെളിവുകൾ നിരത്തി ഖണ്ഡിച്ചു. എങ്കിലും സാങ്കേതികമായ ചില നിയമ വശങ്ങളിൽ വിജയിച്ചതിനാൽ ബംഗാളിന് ബംഗ്‌ളാർ രസഗുള എന്ന പേരിൽ ജിഐ പദവി ലഭിച്ചു.[10] ബംഗാളിൽ ഖീർ‌മോഹൻ (kheermohan) എന്ന രീതിയിൽ വലിപ്പമുള്ള രസഗുള ലഭിക്കുന്നു. ചില രസഗുളകളിൽ അകത്ത് മധുരത്തിനായി ഒരു ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ഏലക്കായ എന്നിവ വക്കാറുണ്ട്.

ഒഡീഷ രസഗുള[തിരുത്തുക]

രസഗുള -ഒറീസയിൽ നിന്നുള്ളത്

നിയമയുദ്ധങ്ങൾക്കൊടുവിൽ 2019 ജൂലൈയിൽ ഒഡീഷ ചെറുകിട വ്യവസായ കോർപ്പറേഷൻ ലിമിറ്റഡും ഉത്‌കല മിസ്തന്ന ബൈബാസായി സമിതിയും "ഒഡീഷ രസഗുള " എന്ന മറ്റൊരു പേരിൽ ജിഐ ടാഗ് നേടി. വൃത്താകൃതിയിൽ വെളുത്ത നിറത്തിലാണ് ഒഡീഷ രസഗുള. എന്നാൽ വിവിധ നിറത്തിലുള്ള രസഗുളകൾ അവിടങ്ങളിൽ നിർമ്മിക്കുന്നുണ്ട്. ഒഡീഷ രസഗുളയുടെ നിറവിന്യാസം വളരെ നിർദ്ദിഷ്ടമാണ്. ബാഹ്യ നിറം ചേർക്കാതെ, തീവ്രമായ നിറമുള്ള വിവിധ രസഗുളകൾ തയ്യാറാക്കുന്നു. 110 ഡിഗ്രി സെൽഷ്യസിൽ 40 മിനിറ്റ് പാചകം ചെയ്താണ് അവ തയ്യാറാക്കുന്നത്.[11] ഇതിൽ പഞ്ചസാരയുടെ ഉരുക്ക് പ്രക്രിയ നടക്കുന്നു. ഒഡീഷ രസഗുളയുടെ ഉൽ‌പാദന മേഖല 30 ജില്ലകളിലും വ്യാപിച്ചിരിക്കുന്നു.

രസഗുള സാധാരണ രീതിയിൽ സാധാരണ ഊഷ്മാവിൽ ആണ് കഴിക്കുന്നത്. ചില സ്ഥലങ്ങളിൽ നന്നായി തണുപ്പിച്ച് കഴിക്കുന്ന രീതിയുണ്ട്.ഒറീസ്സയിൽ പലസ്ഥലങ്ങളിലും ചൂടാക്കി കഴിക്കുന്ന പതിവുമുണ്ട്. [12].

മധുര യുദ്ധം[തിരുത്തുക]

രസഗുളയ്ക്ക് ഭൂപ്രദേശ സൂചിക ലഭിക്കാനായി ബംഗാളും ഒറീസയും തമ്മിൽ നിരവധി നിയമപോരാട്ടങ്ങൾ നടത്തുകയുണ്ടായി. രസഗുളയുടെ ഉത്ഭവം കണ്ടെത്താൻ ഒഡീഷയുടെ മുൻ ശാസ്ത്ര സാങ്കേതിക മന്ത്രി പ്രദീപ് കുമാർ പാനിഗ്രാഹി 2015 ൽ നിരവധി കമ്മിറ്റികൾ രൂപീകരിച്ചു. കൊളോണിയൽ ബ്രിട്ടീഷ് ഷെഫ് ബ്രിട്ടീഷ് ഷെഫ് വില്യം ഹരോൾഡ് "മധുരമുള്ള, സിറപ്പി, സോഫ്റ്റ് ചീസ് ബോൾസ്" എന്ന് വിശേഷിപ്പിച്ച ഒഡിഷിയൻ മധുരപലഹാരമാണ് രസഗുള എന്ന് ഒഡീഷ വാദിച്ചു. പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ ഒഡീഷയിൽ പുരി ജഗന്നാഥ ക്ഷേത്രത്തിൽ വഴിപാടായി രസഗുള നിവേദി ച്ചിരുന്നു എന്ന് ഒഡീഷ സർക്കാർ വ്യക്തമാക്കി. അസിത് മൊഹന്തിയെപ്പോലുള്ള വിദഗ്ധ പണ്ഡിതന്മാരും ഒഡീഷ സർക്കാരിന്റെ വാദത്തെ പിന്തുണച്ചു. പ്രശസ്ത ഒഡിയ എഴുത്തുകാരൻ ഫകിർ മോഹൻ സേനപതി, 1892 ഓഗസ്റ്റ് 27 ന് ഉത്കൽ ദീപിക പ്രസിദ്ധീകരിച്ച ഉത്കൽ ബ്രഹ്മണം എന്ന കൃതിയിൽ ഒഡീഷയിൽ രസഗുള ധാരാളം ഉപയോഗിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട് എന്നും അവർ വാദിച്ചു . പതിനഞ്ചാം നൂറ്റാണ്ടിൽ ഒഡിഷ യിൽ മധ്യകാല കവി ബലറാം ദാസ് രചിച്ച ദണ്ഡി രാമായണത്തിലെ “റസോഗൊല്ല” എന്ന പദം താൻ കണ്ടെത്തിയതായി മൊഹന്തി പറഞ്ഞു. ഈ വാദങ്ങളെല്ലാം അവർ ഭൗമസൂചിക രജിസ്‌ട്രേഷൻ കമ്മറ്റിയിൽ അവതരിപ്പിച്ചു.

2017 നവംബറിൽ പശ്ചിമ ബംഗാളിന് സിറപ്പി മധുരപലഹാരത്തിന്റെ സംസ്ഥാനം ആരോപിക്കപ്പെടുന്ന 'ബംഗ്ലാർ രസഗുള' എന്നതിന്റെ ജിഐ ടാഗ് നൽകി. 2018 ഫെബ്രുവരിയിൽ ഒഡീഷയിലെ പ്രാദേശിക വികസന ട്രസ്റ്റിന്റെ ചെയർമാൻ ശ്രീ രമേശ് ചന്ദ്ര സാഹു, ഈ മധുരപലഹാരത്തിന്റെ ബംഗാളിന്റെ ജിഐ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുത്തൽ നിവേദനം നൽകി. ജിഐ രജിസ്ട്രേഷൻ നീക്കം ചെയ്യുന്നതിനും റദ്ദാക്കുന്നതിനുമുള്ള അപേക്ഷ 2018 ഫെബ്രുവരിയിൽ സമർപ്പിച്ച ശേഷം, പശ്ചിമ ബംഗാൾ സർക്കാർ മധുരപലഹാരത്തിനുള്ള അവകാശവാദം ഉന്നയിക്കാൻ ഒരു പ്രതിവാദ പ്രസ്താവന ഫയൽ ചെയ്തു. ഒഡീഷയുടെ തെളിവുകൾ ഹാജരാക്കുന്നതിനുള്ള കാലതാമസത്തെത്തുടർന്ന് തിരുത്തൽ നിവേദനം രജിസ്ട്രി നിരസിച്ചു.[13]

നിശ്ചിത സമയത്തിനുള്ളിൽ കേസ് പിന്തുണയ്ക്കുന്നതിനുള്ള തെളിവുകൾ നൽകുന്നതിൽ ഒഡീഷ പരാജയപ്പെട്ടു. അവസാനം തെളിവുകൾ സമർപ്പിച്ചുവെങ്കിലും നിശ്ചിത മൂന്ന് മാസത്തിന് ശേഷമായിരുന്നു അത്. അതിനാൽ അത് നിരസിക്കപ്പെട്ടു.[14] യോഗ്യതകളെ നേരിടുന്നതിനുപകരം സാങ്കേതിക കാരണങ്ങളാൽ പശ്ചിമ ബംഗാൾ വൈകി എത്തിയ തെളിവുകളെ സ്വീകരിക്കാൻ പാടില്ല എന്ന് വാദിക്കുകയും. നിയമത്തിലെ നിർബന്ധിത വ്യവസ്ഥകൾ പ്രകാരം തിരുത്തലിനുള്ള അപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ട് ൾ ഒരു ഇന്റർലോക്കുട്ടറി നിവേദനം നൽകുകയും ചെയ്തു. അതോടെ ഭൗമസൂചിക രജിസ്‌ട്രേഷൻ കമ്മറ്റി പശ്ചിമ ബംഗാളിന്റെ ഭൗമസൂചിക പരിരക്ഷ നിലനിർത്തുകയും ഒഡീഷയ്ക്ക് ഒഡീഷ രസഗുള എന്ന പേരിൽ ഭൗമ സൂചിക പദവി നൽകുകയും ചെയ്തു.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്

അവലംബം[തിരുത്തുക]

 1. 'Odisha Rasagola' finally gets GI tag
 2. https://www.mathrubhumi.com/food/news/west-bengal-gets-gi-mark-for-rasagula-rosogolla-recipe-rasagula-recipe-1.2386161
 3. "Indian Sweets".
 4. "Origins of Indian Food - II - Rossagolla". Archived from the original on 2011-07-21. Retrieved 2009-10-20.
 5. "Recipe Rasgulla". Archived from the original on 2011-01-02. Retrieved 2009-10-20.
 6. "The Sweet Wars: Rasagolla vs. Chhena Poda". Archived from the original on 2009-01-14. Retrieved 2009-10-20.
 7. "The Great Indian Cuisine". Archived from the original on 2008-10-02. Retrieved 2009-10-20.
 8. "Rasagulla or Rosogulla". Archived from the original on 2011-01-19. Retrieved 2009-10-20.
 9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; car1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 10. http://www.ipindia.nic.in/writereaddata/Portal/Images/pdf/GI_Application_Register_10-09-2019.pdf
 11. https://www.news18.com/news/buzz/west-bengal-wins-sticky-rosogolla-battle-with-odisha-gets-to-keep-gi-tag-on-coveted-dessert-2369157.html
 12. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; UpperCrustIndia.com1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 13. West Bengal Wins Sticky 'Rosogolla' Battle with Odisha, Gets to Keep GI Tag on Coveted Dessert : an article from news18.com
 14. https://www.telegraphindia.com/india/gi-challenge-for-banglar-rosogolla/cid/1695749
"https://ml.wikipedia.org/w/index.php?title=രസഗുള&oldid=4071817" എന്ന താളിൽനിന്ന് ശേഖരിച്ചത്