ഡെന്നിസ് റിച്ചി
Dennis MacAlistair Ritchie | |
---|---|
![]() Dennis Ritchie | |
ജനനം | Bronxville, New York | സെപ്റ്റംബർ 9, 1941
മരണം | 2011 ഒക്ടോബർ 12 Murray Hill, New Jersey |
മേഖലകൾ | Computer Science |
സ്ഥാപനങ്ങൾ | Lucent Technologies Bell Labs |
ബിരുദം | Harvard University |
അറിയപ്പെടുന്നത് | ALTRAN B BCPL C Multics Unix |
പ്രധാന പുരസ്കാരങ്ങൾ | Turing Award National Medal of Technology |
ഡെന്നിസ് റിച്ചി (സെപ്റ്റംബർ 9 1941 - ഒക്ടോബർ 12 2011[1]) സി എന്ന കമ്പ്യൂട്ടർ ഭാഷയുടെ സ്രഷ്ടാവായാണ് ഡെന്നിസ് റിച്ചി അറിയപ്പെടുന്നത്. യുണിക്സ് എന്ന ലോകപ്രശസ്തമായ ഓപ്പറേറ്റിംഗ് സിസ്റ്റം റിച്ചിയുടെ മറ്റൊരു സംഭാവനയാണ്.യുണിക്സ് ഇന്ന് കാണുന്ന പുതിയ തലമുറ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെയെല്ലാം മുൻഗാമിയായിരുന്നെങ്കിൽ സി ഭാഷ സി++, സി ഷാർപ്പ്(സി#), ജാവ, പേൾ എന്നീ കമ്പ്യൂട്ടർ ഭാഷകളുടെ വികസനത്തിൽ അടിസ്ഥാനമായി മാറി. കെൻ തോംപ്സൻറെ ബി എന്ന കമ്പ്യൂട്ടർ ലാൻഗ്വേജിനെ പരിഷ്കരിച്ചാണ് സി വികസിപ്പിച്ചത്.
വിദ്യാഭ്യാസവും തൊഴിലും[തിരുത്തുക]

ന്യൂയോർക്കിലെ ബ്രോൻക്സ് വില്ലെയിൽ ആയിരുന്നു ഡെന്നിസിന്റെ ജനനം.ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിലും പ്രായോഗിക ഗണിതത്തിലും ബിരുദം നേടി. 1967 ൽ ബെൽ ലാബ്സ് കമ്പ്യൂട്ടിങ്ങ് സയൻസ് റിസേർച്ച് സെന്ററിൽ ജോലിയിൽ പ്രവേശിച്ചു. 33 വർഷം ബെൽ ലാബ്സ് ജോലി നോക്കി അതിനുശേഷം ലൂസന്റ് ടെക്നോളജിയിൽ ചെർന്നു. അവിടെ നിന്നു 2007 വിരമിച്ചു.
സി യും യുണിക്സും[തിരുത്തുക]
സി പ്രോഗ്രാമിംഗ് ഭാഷയുടെ സ്രഷ്ടാവ്, യുണിക്സ് ഓപറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന നിർമാതാക്കളിൽ ഒരാൾ , 'സി ദി പ്രോഗ്രാമിംഗ് ലാൻഗ്വേജ്' എന്ന പുസ്തകത്തിന്റെ സഹ രചയിതാവ് എന്നീ രീതികളിലാണു ഡെന്നിസ് റിച്ചി പ്രധാനമായും അറിയപ്പെടുന്നത്.
സി പ്രോഗ്രാമിംഗ് ഭാഷയുടെ നിർമ്മാണത്തിലും യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിർമ്മാണത്തിലും ഡെന്നിസ് റിച്ചി വഹിച്ച പങ്ക് ആധുനിക കമ്പ്യൂട്ടർ സയൻസിന്റെ ലോകത്തിൽ അദ്ദേഹത്തിനു സ്തുത്യർഹമായ ഒരു സ്ഥാനം ലഭിച്ചു. ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ നിർമ്മാണരംഗത്ത് ഉപയോഗിക്കുന്ന പ്രോഗ്രാമിംഗ് ഭാഷ എന്ന രീതിയിൽ സി പ്രോഗ്രാമിംഗ് ഭാഷക്ക് ഇന്നും വളരെയധികം പ്രാധാന്യമുണ്ട്. കൂടാതെ സി ഇന്ന് ഉപയോഗിക്കുന്ന പ്രോഗ്രാമിംഗ് ഭാഷകളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കമ്പ്യൂട്ടർ രംഗത്ത് യുണിക്സിനുള്ള പ്രാധാന്യവും വിസ്മരണീയമല്ല.
യുണിക്സിന്റെ വിജയത്തിന്റെ തുടർച്ചയായി അദ്ദേഹം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ രംഗത്തെ ഗവേഷണം തുടരുകയും Plan 9,Inferno മുതലായ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ നിർമ്മാണരംഗത്തും ലിംബോ പ്രോഗ്രാമിംഗ് ഭാഷയുടെ നിർമ്മാണത്തിലും പ്രധാന പങ്ക് വഹിക്കുകയുണ്ടായി.
പുരസ്കാരങ്ങൾ[തിരുത്തുക]
ടൂറിംഗ് അവാർഡ്
1983 ൽ ഡെന്നിസ് റിച്ചിയും കെൻ തോംസണും ടൂറിംഗ് അവാർഡിനർഹരായി. ജെനെറിക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ, പ്രധാനമായും യുണിക്സിന്റെ വികസനത്തിൽ ഇവരുടെ സംഭാവനകളെ മാനിച്ചായിരുന്നു ഇത്. ഡെന്നിസ് റിച്ചിയുടെ അവാർഡ് ലെക്ചറിന്റെ തലക്കെട്ട് "റിഫ്ലെക്ഷൻസ് ഓൺ സോഫ്റ്റ് വെയർ റിസെർച്ച്" എന്നായിരുന്നു.
നാഷണൽ മെഡൽ ഓൺ ടെക്നോളജി
1999 ഏപ്രിൽ 21 നു റിച്ചിയും തോംസണും 1998 ലെ നാഷനൽ മെഡൽ ഓൺ ടെക്നോളജിക്ക് അർഹരായി. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റണിൽ നിന്നും ഇരുവരും അവാർഡ് സ്വീകരിച്ചു. കമ്പ്യൂട്ടർ വികസനരംഗത്ത് ഇവരുടെ സംഭാവനകളുടെ മാഹാത്മ്യം കണക്കിലെടുത്തായിരുന്നു അവാർഡ്.
1974-ലെ മികച്ച പ്രബന്ധത്തിനുള്ള എ.സി.എം അവാർഡിനർഹരായി. 1982-ലെ IEEE അവാർഡിനർഹരായി.. 1989 നാഷനൽ മെഡൽ ഓൺ സയൻസ് 1990 IEEE ഹാമിഗ് മെഡൽ 2011 മെയ് മാസം IT വിഭാഗത്തിൽ ജപ്പാൻ പ്രയിസു
അവലംബം[തിരുത്തുക]
- ↑ BoingBoing - Dennis Ritchie, 1941-2011: Computer scientist, Unix co-creator, C programming language co-inventor
ഇവയും കാണുക[തിരുത്തുക]