അലൻ കേ
Jump to navigation
Jump to search
Alan Curtis Kay | |
---|---|
![]() Alan C. Kay | |
ജനനം | മേയ് 17, 1940 |
പൗരത്വം | United States |
മേഖലകൾ | Computer Science |
സ്ഥാപനങ്ങൾ | Xerox PARC Atari Apple Inc. ATG Walt Disney Imagineering UCLA Kyoto University MIT Viewpoints Research Institute Hewlett-Packard Labs |
ബിരുദം | University of Colorado at Boulder, University of Utah |
അറിയപ്പെടുന്നത് | Dynabook object-oriented programming Smalltalk graphical user interface windows |
ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനാണ് അലൻ കുർടിസ് കേ. 1940 മെയ് 17ന് ജനിച്ചു. വസ്തുതാ അധിഷ്ഠിത പ്രോഗ്രാമിങ് (Object-oriented programming), ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിനെ വിൻഡോ രൂപത്തിലാക്കൽ തുടങ്ങിയവയിൽ ആദ്യകാലത്ത് നൽകിയ സംഭാവനകളാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. ബിരുദവിദ്യാർത്ഥിയായിരുന്ന സമയത്ത് അന്നത്തെ കമ്പ്യൂട്ടർ ഭാഷകളായ ഫ്ലെക്സ്, ലോഗോ, സിമുല എന്നിവയുടെ സവിശേഷതകൾ കൂട്ടിയിണക്കി സ്മോൾടോക്ക് എന്നൊരു ഭാഷ രൂപപ്പെടുത്തി. ഡൈനബുക്ക് എന്ന പേരിൽ ഒരു സാങ്കൽപിക കമ്പ്യൂട്ടറിന്റെ മാതൃകയും ഇദ്ദേഹം നിർമിച്ചു. കമ്പ്യൂട്ടർ അനായാസം കൈകാര്യം ചെയ്യാൻ സഹായകരമായ ഡെസ്ക് റ്റോപ്പ്, വിൻഡോ സമ്പ്രദായങ്ങൾ ആദ്യമായി രൂപപ്പെടുത്തി . ഇന്റർനെറ്റിന്റെ മുന്നോടിയായ അർപ നെറ്റ്(ARPA Net) വികസിപ്പിച്ചെടുക്കുന്നതിലും ഇദ്ദേഹം പങ്കുവഹിച്ചിട്ടുണ്ട്.