ലിസിലി ലാമ്പോർട്ട്
ലിസിലി ബി. ലാമ്പോർട്ട് | |
---|---|
ജനനം | |
കലാലയം |
|
അറിയപ്പെടുന്നത് |
|
പുരസ്കാരങ്ങൾ | Dijkstra Prize (2000 and 2005) IEEE Emanuel R. Piore Award (2004) IEEE John von Neumann Medal (2008) ACM Turing Award (2013) ACM Fellow (2014) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Computer science |
സ്ഥാപനങ്ങൾ | |
പ്രബന്ധം | The analytic Cauchy problem with singular data (1972) |
ഡോക്ടർ ബിരുദ ഉപദേശകൻ | Richard Palais[1] |
വെബ്സൈറ്റ് | www |
ഒരു അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ഗണിതശാസ്ത്രജ്ഞനുമാണ് ലിസിലി ബി. ലാമ്പോർട്ട് (ജനനം ഫെബ്രുവരി 7, 1941 ബ്രൂക്ലിനിൽ). ഡിസ്ട്രിബ്യൂട്ടഡ് സിസ്റ്റങ്ങളിൽ അദ്ദേഹം നടത്തിയ പ്രധാന പ്രവർത്തനങ്ങളുടെ പേരിലാണ് ലാമ്പോർട്ട് അറിയപ്പെടുന്നത്. പ്രമാണങ്ങൾ തയ്യാറാക്കാൻ ഉപയോഗിയ്ക്കുന്ന മാർക്കപ്പ് ഭാഷാസങ്കേതമായ ലാടെക്ക് വികസിപ്പിച്ചത് ഇദ്ദേഹമാണ്.[2] നിരവധി ഓട്ടോണോമസ് കമ്പ്യൂട്ടറുകൾ സന്ദേശങ്ങൾ കൈമാറിക്കൊണ്ട് പരസ്പരം ആശയവിനിമയം നടത്തുന്ന ഡിസ്ട്രിബ്യൂഡ് കമ്പ്യൂട്ടിംഗ് സിസ്റ്റങ്ങളുടെ ക്രമരഹിതമായ പെരുമാറ്റത്തെക്കുറിച്ച് വ്യക്തമായും നന്നായും നിർവചിച്ചതിന്റെ അടിസ്ഥാനത്തിൽ 2013-ലെ ട്യൂറിംഗ് അവാർഡ്[3] ലാമ്പോർട്ടിന് ലഭിച്ചു. അദ്ദേഹം പ്രധാനപ്പെട്ട അൽഗോരിതങ്ങൾ രൂപപ്പെടുത്തുകയും യഥാർത്ഥ ഡിസ്ട്രിബ്യുട്ടഡ് സിസ്റ്റങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്ന ഒഫീഷൽ മോഡലിംഗും വേരിഫിക്കേഷൻ പ്രോട്ടോക്കോളുകളും വികസിപ്പിക്കുകയും ചെയ്തു. ഈ സംഭാവനകൾ കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ മെച്ചപ്പെട്ട കൃത്യത, മികച്ച പ്രകടനം, വിശ്വാസ്യത എന്നിവയ്ക്ക് കാരണമായി.[4][5][6][7][8]
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
[തിരുത്തുക]ന്യൂയോർക്കിലെ ബ്രൂക്ലിനിലെ ഒരു ജൂതകുടുംബത്തിലാണ് ലാമ്പോർട്ട് ജനിച്ചത്, ബെഞ്ചമിന്റെയും ഹന്ന ലാമ്പോർട്ടിന്റെയും (മുമ്പ്, ലാസർ) മകനാണ്.[9] അദ്ദേഹത്തിന്റെ പിതാവ് റഷ്യൻ സാമ്രാജ്യത്തിലെ വോൾക്കോവിസ്‌കിൽ നിന്ന് (ഇപ്പോൾ ബെലാറുസിലെ വവ്കാവിസ്‌ക്)[10]കുടിയേറിപ്പാർത്തയാളായിരുന്നു, അമ്മ ഇപ്പോൾ തെക്കുകിഴക്കൻ പോളണ്ടിലുള്ള ഓസ്‌ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിൽ നിന്നുള്ള കുടിയേറ്റക്കാരിയായിരുന്നു.
ബ്രോങ്ക്‌സ് ഹൈസ്‌കൂൾ ഓഫ് സയൻസിൽ നിന്ന് ബിരുദം നേടിയ ലാമ്പോർട്ടിന് ബി.എസ്. 1960-ൽ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ എം.എ.യും (1963), പി.എച്ച്.ഡി.യും എടുത്തു(1972), ബ്രാൻഡീസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഗണിതശാസ്ത്രത്തിൽ ബിരുദം നേടിയത്.[11]അദ്ദേഹത്തിന്റെ പ്രബന്ധം പാർഷ്യൽ ഡിഫറൻസ് സമവാക്യം വിശകലനം ചെയ്യുന്നതിനെക്കുറിച്ചാണ്.[12]
കരിയറും ഗവേഷണവും
[തിരുത്തുക]ലാമ്പോർട്ട് 1970 മുതൽ 1977 വരെ മസാച്യുസെറ്റ്‌സ് കമ്പ്യൂട്ടർ അസോസിയേറ്റ്‌സിലും 1977 മുതൽ 1985 വരെ എസ്ആർഐ ഇന്റർനാഷണലിലും 1985 മുതൽ 2001 വരെ ഡിജിറ്റൽ എക്യുപ്‌മെന്റ് കോർപ്പറേഷനിലും കോംപാക്കിലും കമ്പ്യൂട്ടർ സയന്റിസ്റ്റായി ജോലി ചെയ്തു. 2001-ൽ കാലിഫോർണിയയിലെ മൈക്രോസോഫ്റ്റ് റിസർച്ചിൽ ചേർന്നു.[11]
അവലംബം
[തിരുത്തുക]- ↑ ലിസിലി ലാമ്പോർട്ട് at the Mathematics Genealogy Project.
- ↑ Lamport, Leslie (1986). LaTeX: A Document Preparation System. Addison-Wesley. ISBN 978-0-201-15790-1. Retrieved 2019-06-20.
- ↑ Lamport, Leslie (2013). "Leslie Lamport - A.M. Turing Award Winner". ACM.
- ↑ ലിസിലി ലാമ്പോർട്ട് author profile page at the ACM Digital Library
- ↑ Lamport, L. (1978). "Time, clocks, and the ordering of events in a distributed system" (PDF). Communications of the ACM . 21 (7): 558–565. CiteSeerX 10.1.1.142.3682. doi:10.1145/359545.359563. S2CID 215822405.
- ↑ List of publications from Microsoft Academic Search
- ↑ Savage, N. (2014). "General agreement: Leslie Lamport contributed to the theory and practice of building distributed computing systems that work as intended". Communications of the ACM. 57 (6): 22–23. doi:10.1145/2601076. S2CID 5936915.
- ↑ Hoffmann, L. (2014). "Q&A Divide and Conquer: Leslie Lamport on Byzantine generals, clocks, and other tools for reasoning about concurrent systems". Communications of the ACM. 57 (6): 112–ff. doi:10.1145/2601077. S2CID 31514650.
- ↑ "1950 United States Federal Census". Ancestry.com. Retrieved 12 July 2022.
- ↑ "World War I draft card for Benjamin Lamport". Ancestry.com. Retrieved 12 July 2022.
- ↑ 11.0 11.1 Lamport, Leslie (2006-12-19). "My Writings". Retrieved 2007-02-02.
- ↑ Lamport, Leslie (1972). "The Analytic Cauchy Problem with Singular Data". Retrieved 2007-02-02.