ഡഗ്ലസ് ഏംഗൽബർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. ഡഗ്ലസ് സി. ഏംഗൽബർട്ട്
ജനനം (1925-01-30) ജനുവരി 30, 1925 (വയസ്സ് 91)
പോർട്ട്ലന്ഡ്, ഒറിഗൺ‍
മരണം 2 Jully 2013
മേഖലകൾ ഉപജ്ഞാതാവ്
സ്ഥാപനങ്ങൾ ബൂട്ട്സ്ട്രാപ് ഇൻസ്റ്റിറ്റ്യൂട്ട്
അറിയപ്പെടുന്നത് കമ്പ്യൂട്ടർ മൗസ്, ഹൈപ്പർടെക്സ്റ്റ്
പ്രധാന പുരസ്കാരങ്ങൾ നാഷണൽ മെഡൽ ഓഫ് ടെക്നോളജി, ലെമെൽസൺ-എം.ഐ.റ്റി. പ്രൈസ്, ടൂറിങ് അവാർഡ്, ലവ്‌ലേസ് മെഡൽ, നോർബർട്ട് വീനർ അവാർഡ് ഫോർ സോഷ്യൽ ആൻഡ് പ്രൊഫഷണൽ റെസ്പോൺസിബിലിറ്റി

ഇന്നത്തെ കമ്പ്യൂട്ടറുകളിലെ പ്രധാനപ്പെട്ട ഒരു ഇൻപുട്ട് ഡിവൈസ് ആയ മൗസ് കണ്ടുപിടിച്ച വ്യക്തിയാണ് ഡഗ്ലസ് ഏംഗൽബർട്ട് (Douglas Engelbart) (30 ജനുവരി 1925 – 02 ജൂലൈ 2013)[1].

ജീവിതരേഖ[തിരുത്തുക]

ഒറിഗോൺ സർവ്വകലാശാലയിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് പഠനത്തിനായി ചേർന്ന ഏംഗൽബർട്ടിനു പഠനം മുഴുമിപ്പിയ്ക്കാൻ ആയില്ല. രണ്ടാം ലോകയുദ്ധത്തിൽ പങ്കെടുക്കുന്നതിനു നാവിക സേനയിൽ ചേർന്നതിനെത്തുടർന്നാണിത്.തുടർന്ന് സൈന്യത്തിനു വേണ്ടി ഫിലിപ്പൈൻസിൽരണ്ടു വർഷം റഡാർ ടെക്നീഷ്യനായി പ്രവർത്തിയ്ക്കുകയാണുണ്ടായത്. കാലിഫോർണിയ സർവ്വകലാശാലയിൽ നിന്നു 1955 ൽ ഡോക്ടറേറ്റ് നേടിയ ഏംഗൽബർട്ട് അവിടെത്തന്നെ അദ്ധ്യാപകനായി ചേർന്നു.സ്റ്റാൻഫോർഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേക്കേറിയ അദ്ദേഹം കമ്പ്യൂട്ടറുകളുമായി ബന്ധപ്പെട്ട് ഉപകരണങ്ങൾ വികസിപ്പിയ്ക്കുന്നതിലും ,ഉപകരണങ്ങളുടെ വലിപ്പം കുറയ്ക്കുന്നതും സംബന്ധിച്ച ഗവേഷണങ്ങളിൽ പിന്നീട് മുഴുകി.രണ്ടു വർഷത്തിനിടെ ഒരു ഡസനിലധികം പേറ്റന്റുകൾ അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു. 1964 ൽ ആണ് മൗസിന്റെ ഒരു മാതൃക ഏംഗൽബർട്ട് സൃഷ്ടിച്ചെടുത്തത്. കമ്പ്യൂട്ടറുകളുടെ ഉപയോഗം എളുപ്പമാകുവാൻ മൗസ് വളരേയേറെ സഹായകമായി. ഷെയേർഡ് സ്ക്രീൻ ടെലികോൺഫറൻസിംഗ്, മൾട്ടിപ്പിൾ വിൻഡോസ്, കോണ്ടെസ്റ്റ് സെൻസിറ്റീവ് ഹെൽ‌പ്പ് എന്നിവയുടെ കണ്ടുപിടുത്തങ്ങൾ മറ്റു പ്രധാന സംഭാവനകളാണ്.[2] ഇദ്ദേഹം നടത്തിയ കണ്ടുപിടുത്തങ്ങൾ സമന്വയിപ്പിച്ചാണ് ആൾട്ടയർ എന്ന ആദ്യത്തെ പേഴ്സണൽ കമ്പ്യൂട്ടറിന്‌‍ രൂപം നൽകിയത്.‍[3]ഒരു കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കോർഡൽ കീ ബോർഡ് രൂപകല്പന ചെയ്തതും ഏംഗൽബർട്ട് ആണ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BBC News Online: The Man behind the Mouse
  2. http://www.sri.com/engelbart-event.html
  3. http://www.thocp.net/biographies/engelbart_douglas.html
"https://ml.wikipedia.org/w/index.php?title=ഡഗ്ലസ്_ഏംഗൽബർട്ട്&oldid=2348613" എന്ന താളിൽനിന്നു ശേഖരിച്ചത്