കുപ്പം പുഴ
കർണ്ണാടകയിലെ പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച് കേരളത്തിലൂടെ അറബിക്കടലിൽ പതിക്കുന്ന നദിയാണ് കുപ്പം പുഴ. കേരളത്തിൽ ആലക്കോട്, ചപ്പാരപ്പടവ്, പരിയാരം, ഏഴോം തുടങ്ങിയ പഞ്ചായത്തുകളിലൂടെയും, തളിപ്പറമ്പ് നഗരസഭയിലൂടെയും 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ വളപ്പട്ടണം പുഴയുമായി ചേർന്ന് കുപ്പം പുഴ അറബിക്കടലിൽ പതിക്കുന്നു[1][2] ഇതിനെ പഴയങ്ങാടിപ്പുഴ എന്നും കിള്ളാ നദി എന്നും പറയാറുണ്ട്. കേരളത്തിലെ ഏറ്റവും ആഴം കൂടിയ പുഴയാണിത്.[അവലംബം ആവശ്യമാണ്]
ആലക്കോട് ഗ്രാമപഞ്ചായത്തിലൂടെ 12 കിലോമീറ്റർ ഒഴുകി, വീമ്പുംകാവ് വഴിയാണ് ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തിൽ ഈ പുഴ എത്തിച്ചേരുന്നത്.[1]. റോഡുകളുടെ ആവിർഭാവവും, പുഴയിലെ ജലത്തിന്റെ അളവിൽ വന്ന വൻ വ്യത്യാസവും കാരണം പണ്ടുകാലത്ത് നടത്തിയിരുന്ന ബോട്ട് സർവ്വീസുകൾ നിർത്തിവെച്ചു. പഴയങ്ങാടി എത്തും മുന്നേ, പന്നിയൂർ ഭാഗത്തുനിന്നും ഉദ്ഭവിച്ച മറ്റൊരു കൈവഴിപ്പുഴ ഈ പുഴയോട് ചേരുന്നു.
ജലഗതാഗതത്തിനായി നിർമ്മിച്ച സുൽത്താൻതോടു് വഴി കുപ്പം പുഴയെ രാമപുരം പുഴയുമയി ബന്ധിപ്പിച്ചിട്ടുണ്ടു്
ചിത്രശാല[തിരുത്തുക]
കൂവേരിയിൽ നിന്നുമുള്ള ഒരു വിശാലദൃശ്യം
പുഴയ്ക്ക് കുറുകെ കൂവേരിയിൽ 1996ൽ പണിത തടയണയുടെ തൂക്കുപാലത്തിൽ നിന്നുള്ള വിശാലദൃശ്യം
പഴയങ്ങാടിയിൽ നിന്നുള്ള ദൃശ്യം
എരുവാട്ടിയിൽ നിന്നുള്ള ദൃശ്യം
അവലംബം[തിരുത്തുക]
- ↑ 1.0 1.1 ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് 1996ൽ പുറത്തിറക്കിയ വികസന രേഖ
- ↑ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വില്യം ലോഗന്റെ മലബാർ മാന്വലിന്റെ മലയാള പരിഭാഷാ പതിപ്പ്
![]() |
വിക്കിമീഡിയ കോമൺസിലെ Kuppam River എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |