Jump to content

മലബാർ മാന്വൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലബാർ മാന്വൽ
1951-ലെ പതിപ്പിന്റെ പുറംചട്ട
കർത്താവ്വില്യം ലോഗൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകർവില്ല്യം ലോഗൻ, പുന:പ്രസിദ്ധീകരണം:മാതൃഭൂമി
പ്രസിദ്ധീകരിച്ച തിയതി
1887
ISBN81-8264-046-6 (പുന:പ്രസിദ്ധീകരണം)

വില്യം ലോഗൻ എന്ന സ്കോട്ട്ലൻഡുകാരൻ കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥമാണ് മലബാർ മാന്വൽ (Malabar Manual). 1887-ൽ ആണ് ഇത് പ്രകാശിതമായത്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ കേരളത്തിൽ മജിസ്റ്റ്ട്രേറ്റായും ജഡ്ജിയായും പിന്നീട് കളക്ടറായും അദ്ദേഹം 20 വർഷക്കാലത്തോളം ചിലവഴിച്ചു. ഇക്കാലമത്രയും അദ്ദേഹം നടത്തിയ യാത്രകളിൽനിന്നും പഠനങ്ങളിൽനിന്നും ലഭ്യമായ വിവരങ്ങളും അനുമാനങ്ങളും ചേർത്ത് അദ്ദേഹം രചിച്ച ഗ്രന്ഥമാണ് മലബാർ മാന്വൽ. ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമാണിത്. ഇന്ന് അതിന്റെ പരിഷ്കരിച്ച പതിപ്പുകളും മലയാളപരിഭാഷയും ലഭ്യമാണ്. മലബാർ എന്ന അന്നത്തെ ജില്ലയെപ്പറ്റിയാണ് ഇതിൽ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്.

ചരിത്രം

[തിരുത്തുക]

1887-ൽ പ്രസിദ്ധീകൃതമായ ഈ ജില്ലാ ഗസറ്റിയർ 1906, 1951 എന്നീ വർഷങ്ങളിൽ മദിരാശി സർക്കാരും 2000 ൽ കേരള സർക്കാരിന്റെ ഗസറ്റിയേഴ്സ് വകുപ്പും ഇംഗ്ലീഷിൽ പ്രസിദ്ധീകരിച്ചു.ഡൽഹിയിലെ ഏഷ്യൻ എജ്യുക്കേഷനൽ സർവീസസ് പോലെയുള്ള സ്വകാര്യ പ്രസാധകരും മലബാർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1880 കളിൽ ഇന്ത്യാ ഗവണ്മേന്റ് ഇന്ത്യാ ഗസറ്റിയറും അതതു ജില്ലകളുടേ ചരിത്രത്തേയും സംസ്കാരത്തേയും പ്രതിപാദിക്കുന്ന ജില്ലാ മാന്വലുകളും പ്രസ്ദ്ധീകരിക്കാനുള്ള പദ്ധതി നടപ്പിലാക്കി.

മലബാറിന്റെ ചുമതല ജില്ലാ കളക്ടറായ വില്യം ലോഗനിൽ നിക്ഷിപ്തമായി. മന്വലിനെ ഒന്നാം വോള്യം 1887-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ രചനയ്ക്ക് പ്രതിഫലമായി 1000 ക അദ്ദേഹത്തിനു ലഭിച്ചു.

അദ്ധ്യായങ്ങൾ

[തിരുത്തുക]

നാല് അദ്ധ്യായങ്ങളും സബ് സെക്ഷനുകളുമാണ് ഗ്രന്ഥത്തിനുള്ളത്.

  1. അധ്യായം ഒന്ന് - പ്രവിശ്യ- അതിരുകൾ, ഭൂപരമായ പ്രത്യേകതകൾ, പർവ്വതങ്ങൾ, പുഴകൾ, കായലുകൾ തോടുകൾ എന്നിവയും ഭഗർഭഘടന, കാലാവസ്ഥയും പ്രകൃതി പ്രതിഭാസങ്ങളും പ്രാണിസസ്യജാലങ്ങളും ഗതാഗത മാർഗ്ഗങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു
  2. അധ്യായം രണ്ട് - ജനങ്ങൾ- ജനസംഖ്യ, ജന സാന്ദ്രത, സാമൂഹ്യനില, നഗരങ്ങൾ, ഗ്രാമങ്ങൾ, വീടുകൾ, ഭാഷ, സാഹിത്യം, വിദ്യാഭ്യാസം, ജാതിയും തൊഴിലും, ആചാരങ്ങളും സമ്പ്രദായങ്ങളും തുടങ്ങി വിവിധ ജാതിക്കാരെ പ്പറ്റി വിശദമാക്കുന്നു.
  3. അധ്യായം മൂന്ന് - ചരിത്രം - പരമ്പരാഗതപ്രാചീന ചരിത്രം, ആദ്യകാല ചരിത്രം, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച് അധിനിവേശങ്ങൾ, മൈസൂരിനെ അധിവേശം, ബ്രിട്ടീഷ് ആധിപത്യം എന്നിവ വിശദമാക്കുന്നു.
  4. അധ്യായം നാല് - ഭൂമി- ഇതിൽ സബ് സെക്ഷനുകളായി ഭൂനികുതിയെ പറ്റിയും റവന്യൂ തിട്ടപ്പെടുത്തലിനെ കുറിച്ചും സൂചിപ്പിക്കുന്നു.

അവലോകനം

[തിരുത്തുക]

മലബാർ മാന്വലിനെ ഒരു ചരിത്ര ഗ്രന്ഥമായി കാണാമെങ്കിലും ഗ്രന്ഥകാരനെ ചരിത്രകാരനായി കാണാൻ സാധിക്കില്ല. കാരണം വസ്തുനിഷ്ഠമോ സിദ്ധാന്തപരമോ ആയ വ്യാഖ്യാനങ്ങളിലേക്ക് അദ്ദേഹം പ്രവേശിക്കുന്നില്ല എന്നതു തന്നെ.[1] എന്നാൽ ശാസ്ത്രീയ മായ രേഖകൾ ഇല്ലാത്ത കാലത്ത് അദ്ദേഹം നടത്തിയ വീക്ഷണങ്ങൾ ഒരു ചരിത്ര ആഖ്യായികയായി ഇതിനെ നിലനിർത്താവുന്നതാണ് എന്ന് പല ചരിത്രകാരന്മാരും വീക്ഷിക്കുന്നു. മദ്രാസ് പൊവിൻസിന്റെ വിവിധ ജില്ലകൾ സംബന്ധിക്കുന്ന് മാന്വലുകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകളിൽ പുറത്തു വന്നുവെങ്കിലും അവയിൽ വിലപ്പെട്ട സംഭാവന എന്ന നിലയിൽ ചരിത്രവിദ്യാർത്ഥികളേയും പണ്ഡിതന്മാരേയും ആകർഷിക്കുന്ന ഏക മാന്വൽ മലബാറിന്റേതാണ്. ആദ്യത്തെ അധ്യായം ഭൂമിശാസ്ത്രപരമായ വിവരങ്ങൾ നൽകുന്നു. രണ്ടാമധ്യായത്തിൽ മതം, ജാതി, സമ്പ്രദായങ്ങൾ ഭാഷ, സാഹിത്യം തുടങ്ങിയവ വിശദമായി വിവരിക്കുന്നു. മലബാറീന്റെ ചരിത്രമാണ് മൂന്നാാം അധ്യായത്തിൽ. പ്രദേശത്തിന്റെ സാംസ്കാരിക പൈതൃകം, മറ്റു മാർഗങ്ങളിലൂടെ കിട്ടാവുന്ന ആദ്യകാല ചരിത്രം, പോർച്ചുഗീസുകാരുടെ ആഗമനം. കുരുമുളകിനും മറ്റു ചരക്കുകൾക്കും വേണ്ടിയുള്ള മത്സരം, മൈസൂർ ആക്രമണം, ബ്രിട്ടീഷാധിപത്യം എന്നീ വിഷയങ്ങൾ ഈ അധ്യായത്തിൽ പ്രതിപാദിക്കുന്നു. നാലാമധ്യായം കുടിയായ്മ, ഭൂനികുതി എന്നിവയപ്പ്റ്റിയുള്ള വിവരങ്ങൾ നൽകുന്നു. [1]

കേരളത്തിന്റെ പ്രാചീന ചരിത്രം എഴുതുന്നതിലുള്ള പരിമിതികളെപ്പറ്റി ലോഗൻ ബോധവാനായിരുന്നു. പഴയ ശിലാ ലിഖിതങ്ങളും രേക്ഖകൾ സംബന്ധിച്ച പഠനങ്ങൾ ഹുൽഷ്, ബർണൽ, എല്ലിസ് തുടങ്ങിയ പണ്ഡിതന്മാർ ആരംഭിച്ചുവെങ്കിലും ചേരരാജാക്കന്മാരെ പറ്റിയുള്ള രേഖകൾ പിൽകാലത്ത് മാത്രമാണ് കിട്ടിയത്.[2] കേരളോല്പത്തി തൂടങ്ങിയ പരമ്പാരാഗതമായ രേഖകൾ അദ്ദേഹം പരിശോധിച്ചിട്ടുണ്ട്. അതിൽ ചിത്രീകരിക്കുന്ന വിധം ഒരു നായർ രാഷ്ടീയ സംഘത്തിന്റെ കൂട്ട നിയന്ത്രണം സംബന്ധിച്ച വിവരണം സംബന്ധിച്ച വിവരണം അദ്ദേഹം സ്വീകരിക്കുന്നു എങ്കിലും ബ്രാഹ്മണ മേധാവിത്വത്തിന്റെ കുത്തകയായ ഭൂനിയന്ത്രണ ഉണ്ടായിരുന്നു എന്ന കാര്യം നിരാകരിക്കുന്നു. [3]

മലയാളവിവർത്തനം

[തിരുത്തുക]
മലബാർ മാന്വൽ മലയാള വിവർത്തനത്തിന്റെ പുറംചട്ട

മലബാർ മാന്വൽ തെക്കെവീട്ടിൽ കൃഷ്ണൻ (ടി.വി.കെ) മലയാളത്തിലേക്ക് വിവർത്തനം ചെയ്തു[4].

അവലംബം

[തിരുത്തുക]
  1. 1.0 1.1 വില്യം, ലോഗൻ. ടി.വി. കൃഷ്ണൻ (ed.). മലബാർ മാനുവൽ (6-‍ാം ed.). കോഴിക്കോട്: മാതൃഭൂമി. p. 440. ISBN 81-8264-0446-6. {{cite book}}: Check |isbn= value: length (help); Cite has empty unknown parameters: |origdate=, |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, and |coauthors= (help); Text "others" ignored (help)
  2. വാരിയർ, രാഘവ (1992). കേരള ചരിത്രം. ശുകപുരം: വള്ളത്തോൾ വിദ്യാപീഠം. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. Kurien, Prema. “Colonialism and Ethnogenesis: A Study of Kerala, India.” <i>Theory and Society</i>, vol. 23, no. 3, 1994, pp. 385–417., www.jstor.org/stable/657949. Accessed 19 Aug. 2021.
  4. "ലേഖനം" (PDF). പ്രബോധനം വാരിക സ്പെഷൽ പതിപ്പ്. 1998. Retrieved 2013 ജൂൺ 23language = മലയാളം. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മലബാർ_മാന്വൽ&oldid=4110202" എന്ന താളിൽനിന്ന് ശേഖരിച്ചത്