Jump to content

ഒടോമ്പറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരിയിൽപ്പെട്ട ഒരു പ്രദേശമാണ് ഒടോമ്പറ്റ. പാണ്ടിക്കാട് ടൗണിൽനിന്നും വണ്ടൂർ റോഡിൽ മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് മരാട്ടപടിയിൽ നിന്നും നാല് കിലോമീറ്റർ സഞ്ചരിച്ചാൽ ഒടോമ്പറ്റ പ്രദേശത്ത് എത്തും ഒടോമ്പറ്റ ടൗണിൽ സ്ഥിതിചെയ്യുന്ന പാറയാണ് പ്രധാനപ്പെട്ട അടയാളം. ഗവൺമെൻറ് എൽ പി സ്കൂൾ ഒടോമ്പറ്റ യിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ്.

400 കൊല്ലങ്ങൾക്കുമുമ്പ് സ്ഥാപിച്ച ഒടോമ്പറ്റ പഴയ ജുമാഅത്ത് പള്ളി പാണ്ടിക്കാട് പരിസരങ്ങളിലെ തന്നെ പഴക്കമേറിയ പള്ളിയിൽപെട്ട ഒന്നാണ്. കൂടാതെ മൻഹജ് പള്ളിയും മസ്ജിദിൽ ഇസ്ലാഹും ഒടോമ്പറ്റ യിലെ മറ്റു പള്ളികളാണ്.

പൂളമണ്ണ -മരാട്ടപടി റോഡ് ആണ് പ്രധാന റോഡ്. ഒടോമ്പറ്റയിൽ നിന്നും കാരട്ടാൽ പൂക്കുത് എന്നിവടങ്ങളിലേക്കും ക്രോസ് റോഡുകൾ ഉണ്ട്. സോളാർ(കളത്തിൽ തൊടിക),മേലെ അങ്ങാടി,പാലോട്,പിലാക്കൽ ചോല,കോട്ടപ്പടി,ഷാപ്പുങ്ങൽ,കാമത് പടി എന്നിവ ചേർന്നതാണ് ഒടോമ്പറ്റ പ്രദേശം. പാണ്ടിക്കാട് പട്ടണത്തിൽ നിന്നും ചെമ്പ്രശ്ശേരി ഈസ്റ്റ്‌ ഭാഗത്തേക്കുള്ള ബസ് ഒടോമ്പറ്റയിലൂടെയാണ് പോകുന്നത്.

"https://ml.wikipedia.org/w/index.php?title=ഒടോമ്പറ്റ&oldid=3918484" എന്ന താളിൽനിന്ന് ശേഖരിച്ചത്