ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്
AIIB logo.jpeg
ചുരുക്കപ്പേര്AIIB
രൂപീകരണം24 ഒക്ടോബർ 2014 (ധാരണാപത്രം)
തരംRegional organization
Legal statusTreaty
ലക്ഷ്യംഏഷ്യൻ രാജ്യങ്ങളുടെ വികസനം
ആസ്ഥാനംബെയ്ജിങ്, ചൈന
പ്രവർത്തിക്കുന്ന പ്രദേശങ്ങൾഏഷ്യ
അംഗത്വം
57 അംഗങ്ങൾ
ഔദ്യോഗിക ഭാഷ
ഇംഗ്ലീഷ് [1]
സെക്രട്ടറി ജനറൽ
ജിൻ ലിക്കൻ (  ചൈന
Main organ
മൾട്ടിലാറ്ററൽ ഇന്ററിം സെക്രട്ടറിയേറ്റ്

[2]

(ഡയറക്ടർ ബോർഡ്)
വെബ്സൈറ്റ്www.aiibank.org

ഏഷ്യൻ രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കു സാമ്പത്തിക സഹായം നൽകുകയെന്ന ലക്ഷ്യത്തോടെ ചൈനയും ഇന്ത്യയുമുൾപ്പടെ 21 രാജ്യങ്ങൾ ചേർന്ന് 2014 ഒക്ടോബർ 24ന് രൂപീകരിച്ച ഒരു ബാങ്കാണ് ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്.ഇതിന്റെ ചുരുക്കപ്പേരാണ് എ.ഐ.ഐ.ബി(AIIB).[3]. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ജപ്പാന്റെയും നേതൃത്വത്തിലുള്ള ലോകബാങ്കിനെയും അന്താരാഷ്ട്ര നാണയനിധിയെയും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിനെയും ആശ്രയിക്കുന്നതു കുറച്ചുകൊണ്ട് ഏഷ്യയിലെ വികസ്വര രാജ്യങ്ങളുടെ വികസനത്തിനു സഹായം നൽകുകയെന്നതാണ് ബാങ്കിൻറെ പ്രധാന ലക്ഷ്യം. [3] [4]. 2015 ജൂൺ 29-ന് ബെയ്ജിങ്ങിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിളിൽ വച്ച് ബാങ്കിൻറെ രൂപീകരണം സംബന്ധിച്ച അന്തിമകരാറിൽ 50 രാജ്യങ്ങൾ ഒപ്പുവച്ചു. [5]. 2015 ഡിസംബറിനു മുമ്പ് 7 രാജ്യങ്ങൾ കൂടി ഒപ്പുവയ്ക്കുന്നതോടെ സ്ഥാപക അംഗങ്ങളുടെ എണ്ണം 57 ആയി.[5].10,000 കോടി ഡോളറിൻറെ ($100 ബില്യൺ) പ്രാരംഭ മൂലധനവുമായി 2016 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ച ബാങ്കിൻറെ ആസ്ഥാനം ചൈനയിലെ ബെയ്ജിങ് ആണ്.[5][6] മൂലധനത്തിൻറെ കൂടുതൽ വിഹിതം നൽകുന്ന രാജ്യങ്ങൾ യഥാക്രമം ചൈന (30.34%), ഇന്ത്യ (8.52%), റഷ്യ (6.66%) എന്നിവയാണ്.ബാങ്കിൻറെ ആദ്യത്തെ സെക്രട്ടറി ജനറലായി ചൈനയുടെ മുൻ ധനകാര്യമന്ത്രി ജിൻ ലിക്കൻ നിയമിതനായി. [7].

ചരിത്രം[തിരുത്തുക]

ലോകരാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും നേതൃത്വത്തിൽ രൂപീകരിച്ച ധനകാര്യസ്ഥാപനങ്ങളാണ് ലോകബാങ്കും ഐ. എം. എഫും.എന്നാൽ വികസ്വര രാജ്യങ്ങൾക്ക് വലിയ സഹായമൊന്നും ഈ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചിരുന്നില്ല. ഏഷ്യൻ രാജ്യങ്ങളുടെ വികസനം ലക്ഷ്യമാക്കി രൂപീകരിച്ച ബാങ്കായിരുന്നു ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്.എന്നാൽ ഇതിന്റെ ഭൂരിപക്ഷം ഓഹരികളും അമേരിക്കയുടെയും ജപ്പാന്റെയും കൈവശമാണ്.ഇന്ത്യയുൾപ്പടെയുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിനു വലിയ സാമ്പത്തിക ചെലവു വേണ്ടിവരുന്നതിനാൽ പാശ്ചാത്യശക്തികളുടെ നിയന്ത്രണത്തിലുള്ള ഐ. എം. എഫിനെയും ലോകബാങ്കിനെയും ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.ഇത്തരമൊരു സാഹചര്യത്തിലാണ് പാശ്ചാത്യ രാജ്യങ്ങളുടെ നിയന്ത്രണങ്ങളില്ലാത്ത ഒരു ബാങ്കിനെപ്പറ്റി ഏഷ്യൻ രാജ്യങ്ങൾ ചിന്തിക്കുന്നത്. [4]. ഇതേ സാഹചര്യത്തിലാണ് ബ്രിക്സ് രാജ്യങ്ങൾ ചേർന്ന് ബ്രിക്സ് ബാങ്ക് രൂപീകരിച്ചത്.

2013 ഒക്ടോബർ 2-നു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ആണ് 21 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ബാങ്ക് രൂപീകരിക്കണമെന്ന നിർദ്ദേശം ആദ്യമായി മുന്നോട്ടുവച്ചത്. ഇന്ത്യയും ചൈനയുമുൾപ്പടെ 21 രാജ്യങ്ങൾ 2014 ഒക്ടോബർ 24ന് ബാങ്കിൻറെ രൂപീകരണവുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ചൈനയോടൊപ്പം കരാർ അംഗീകരിച്ച മറ്റു രാജ്യങ്ങൾ - ഇന്ത്യ, തായ്ലാന്റ്, മലേഷ്യ, സിങ്കപ്പൂർ, ഫിലിപ്പൈൻസ്, പാകിസ്താൻ, ബംഗ്ലാദേശ്, ബ്രൂണെയ്, കമ്പോഡിയ, കസാക്കിസ്ഥാൻ, കുവൈറ്റ്, ലാവോസ്, മ്യാൻമർ, മംഗോളിയ,നേപ്പാൾ , ഒമാൻ, ഖത്തർ, ശ്രീലങ്ക, ഉസ്ബെക്കിസ്ഥാൻ, വിയറ്റ്നാം എന്നിവയാണ്. [3]. പിന്നീട് കൂടുതൽ രാജ്യങ്ങൾ ഈ സംരംഭത്തിൽ ചേർന്നു.2015 ജൂൺ 29-ന് ബാങ്കിൻറെ രൂപീകരണം സംബന്ധിച്ച അന്തിമകരാറിൽ ഇന്ത്യയും ചൈനയും റഷ്യയും ബ്രിട്ടണുമുൾപ്പടെ 50 രാജ്യങ്ങൾ ഒപ്പുവച്ചതോടെ എ.ഐ.ഐ.ബി. യാഥാർത്ഥ്യമായി. 2015 അവസാനത്തോടെ ബാങ്ക് പ്രവർത്തനമാരംഭിക്കും.[5].

ലക്ഷ്യങ്ങൾ[തിരുത്തുക]

ഐ.എം.എഫിന്റെയും ഏഷ്യയിലെ സ്വാധീനം കുറയ്ക്കുക. [3].

ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിൻറെയും നല്ല വശങ്ങളെല്ലാം ഉൾക്കൊള്ളുക [4]

അംഗങ്ങൾ[തിരുത്തുക]

2015 ജൂൺ 30 പ്രകാരം 57 അംഗങ്ങൾ.[5].ഇതിൽ 50 രാജ്യങ്ങൾ ബാങ്ക് രൂപീകരണക്കരാറിൽ ഒപ്പുവച്ചുകഴിഞ്ഞു.ബാക്കി 7 രാജ്യങ്ങൾക്ക് 2015 ഡിസംബർ വരെ സമയം അനുവദിച്ചിട്ടുണ്ട്.[5].കരാറിൽ ആദ്യം ഒപ്പുവച്ചത് ഓസ്ട്രേലിയയാണ്.[8]. എ. ഐ. ഐ. ബി.യിൽ ചേർന്ന ആദ്യ ജി-7 രാജ്യമാണ് യുണൈറ്റഡ് കിങ്ഡം. [5].

  • കരാറിൽ ഒപ്പുവച്ച 50 രാജ്യങ്ങൾ [8]

ഓസ്ട്രേലിയ, ഓസ്ട്രിയ, അസർബൈജാൻ, ബംഗ്ലാദേശ്, ബ്രസീൽ, ബ്രൂണെയ്, ദറുസലേം, കമ്പോഡിയ, ഈജിപ്ത്, ഫിൻലാന്റ്, ഫ്രാൻസ്, ജോർജിയ, ജർമ്മനി, ഐസ്ലാന്റ്, ഇന്തോനേഷ്യ, ഇറാൻ, ഇസ്രായേൽ, ഇറ്റലി, ജോർദ്ദാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ലാവോസ്, ലക്സംബർഗ്, മാലിദ്വീപ്, മാൾട്ട, മംഗോളിയ, മ്യാൻമർ, നേപ്പാൾ, നെതർലാൻഡ്, ന്യൂസിലാന്റ്, നോർവേ, ഒമാൻ, പാകിസ്താൻ, പോർച്ചുഗൽ, ഖത്തർ, ദക്ഷിണകൊറിയ, റഷ്യ, സൗദി അറേബ്യ, സിങ്കപ്പൂർ, സ്പെയിൻ, ശ്രീലങ്ക, സ്വീഡൻ, സ്വിറ്റ്സർലന്റ്, താജിക്കിസ്ഥാൻ, തുർക്കി, യുണൈറ്റഡ് അറബ് എമിറേറ്റ്സ് , യുണൈറ്റഡ് കിങ്ഡം.

പങ്കാളിത്തവും അധികാരങ്ങളും[തിരുത്തുക]

എ. ഐ. ഐ. ബി.യിൽ ഏറ്റവും കൂടുതൽ ഓഹരികളുള്ള 30 രാജ്യങ്ങൾ
റാങ്ക് രാജ്യം ആകെ ഓഹരികൾ ഓഹരികൾ
(ശതമാനം %)
വോട്ടുകൾ
(ശതമാനം %)
1  China 297,804 30.34 26.06
 European Union 190,698 19.43
2  ഇന്ത്യ 83,673 8.52 7.50
3  റഷ്യ 65,362 6.66 5.93
4  Germany 44,842 4.57 4.15
5  ദക്ഷിണ കൊറിയ 37,388 3.81 3.50
6  ഓസ്ട്രേലിയ 36,912 3.76 3.46
7  ഫ്രാൻസ് 33,756 3.44 3.19
8  ഇന്തോനേഷ്യ 33,607 3.42 3.17
9  ബ്രസീൽ 31,810 3.24 3.02
10  United Kingdom 30,547 3.11 2.91
11  തുർക്കി 26,099 2.66 2.52
12  ഇറ്റലി 25,718 2.62 2.49
13  സൗദി അറേബ്യ 25,446 2.59 2.47
14  സ്പെയിൻ 17,615 1.79 1.79
15  ഇറാൻ 15,808 1.61 1.63
16  തായ്‌ലാന്റ് 14,275 1.45 1.50
17  United Arab Emirates 11,857 1.21 1.29
18  പാകിസ്താൻ 10,341 1.05 1.16
19  നെതർലൻ്റ്സ് 10,313 1.05 1.16
20  ഫിലിപ്പീൻസ് 9,791 1.00 1.11
21  പോളണ്ട് 8,318 0.85
22  ഇസ്രയേൽ 7,499 0.76
23  ഖസാഖ്‌സ്ഥാൻ 7,293 0.74
24  സ്വിറ്റ്സർലാൻ്റ് 7,064 0.72
25  വിയറ്റ്നാം 6,633 0.68
26
Flag of Bangladesh.svg
ബംഗ്ലാദേശ്
6,605 0.67
27  ഈജിപ്റ്റ് 6,505 0.66
28  സ്വീഡൻ 6,300 0.64
29  ഖത്തർ 6,044 0.62
30  ദക്ഷിണാഫ്രിക്ക 5,905 0.60
മറ്റു രാജ്യങ്ങൾ 50,384 5.13
മറ്റുള്ളവ 18,486
ആകെ 1,000,000 100.00 100.00

10,000 കോടി ഡോളറാണ്($100 ബില്യൺ) ബാങ്കിൻറെ പ്രാരംഭ മൂലധനം.ഇതിൽ കൂടുതൽ വിഹിതവും സംഭാവന ചെയ്യുന്നത് ചൈനയാണ് (30.34%).ഏറ്റവും കൂടുതൽ ഓഹരികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ് (8.52%). മൂന്നാം സ്ഥാനത്ത് 6.66% ഓഹരികളുമായി റഷ്യയാണുള്ളത്.[5].ആർട്ടിക്കിൾ 60 പ്രകാരം ഒപ്പുവച്ചിട്ടുള്ള എല്ലാ രാജ്യങ്ങൾക്കും തുല്യ നിയന്ത്രണങ്ങളാണുണ്ടായിരിക്കുക.[8].മൂലധനത്തിൻറെ 75%വും അംഗരാജ്യങ്ങൾ നിക്ഷേപിക്കണമെന്ന് ചൈന പ്രഖ്യാപച്ചിരുന്നു.[8]. ഏഷ്യൻ ഇതര രാജ്യങ്ങൾക്കു പരമാവധി 25% മാത്രമാണ് നിക്ഷേപിക്കുവാൻ കഴിയുക.

ഒരു പ്രമേയം പാസ്സാക്കുവാൻ ആവശ്യമുള്ള വോട്ടുകൾ കൂടുതലുള്ളത് ചൈനയ്ക്കാണ്.(26%).രണ്ടാം സ്ഥാനത്ത് 7.5% വോട്ടുകളുമായി ഇന്ത്യയാണുള്ളത്.ഇതു നിശ്ചയിക്കുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയനുസരിച്ചാണ്.അല്ലാതെ ബാങ്കിലെ ഓഹരികളുടെ അടിസ്ഥാനത്തിലല്ല.[5].ഏറ്റവും കൂടുതൽ ഓഹരികളും വോട്ടുകളുമുള്ള ചൈനയ്ക് വീറ്റോ അധികാരങ്ങളുമുണ്ട്.[5]. ചൈനയിലെ ബെയ്ജിങ് ആസ്ഥാനമാക്കി പ്രവർത്തനമാരംഭിക്കുന്ന ബാങ്കിൻറെ നിർമ്മാണച്ചെലവ് 3 ലക്ഷം കോടി രൂപയാണ്.[4].

സെക്രട്ടറി ജനറൽ[തിരുത്തുക]

അധ്യക്ഷൻ (സെക്രട്ടറി ജനറൽ)
നം. പേര് രാജ്യം കാലഘട്ടം
1. ജിൻ ലിക്കൻ  ചൈന 2015 - തുടരുന്നു.


എ.ഐ.ഐ.ബി.യുടെ ആദ്യത്തെ തലവനായി മുൻ ചൈനീസ് ധനകാര്യമന്ത്രി ജിൻ ലിക്കൻ(Jin Liqun) നിയമിക്കപ്പെട്ടു.[7] [4].ബാങ്കിൻറെ തലവനെ നിയമിക്കുന്നതിനുള്ള അധികാരം ചൈനയ്ക്കുണ്ടായിരുന്നു.ഇദ്ദേഹം എ.ഐ.ഐ.ബി.യുടെ രൂപീകരണവുമായി ബന്ധപ്പെട്ട ഇന്ററിം മൾട്ടിലാറ്ററൽ സെക്രട്ടറിയേറ്റിന്റെ തലവനായിരുന്നു. ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിൻറെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. [7].

എ. ഐ. ഐ. ബി.യും ഇന്ത്യയും[തിരുത്തുക]

എ. ഐ. ഐ. ബി.യുടെ രൂപീകരണത്തെ ഇന്ത്യ ആദ്യം തന്നെ സ്വാഗതം ചെയ്തിരുന്നു. 2014 ഒക്ടോബർ 24-ന് ബാങ്ക് രൂപീകരണക്കരാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ധനമന്ത്രാലയ ജോയിന്റ് സെക്രട്ടറി ഉഷ ടൈറ്റസാണ് ഒപ്പുവച്ചത് [3] [4].2015 ജൂൺ 29-ന് ചൈനയിലേക്കുള്ള ഇന്ത്യൻ അംബാസഡറായ അശോക്. കെ. കാന്തയാണ് രാജ്യത്തെ പ്രതിനിധീകരിച്ച് അന്തിമകരാറിൽ ഒപ്പുവച്ചത്. [5] .ബാങ്കിൽ ഏറ്റവും കൂടുതൽ ഓഹരികളും(8.52%) വോട്ടുകളും(7.5%) ഉള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. [5].

എതിർപ്പുകൾ[തിരുത്തുക]

ബാങ്കിൻറെ രൂപീകരണത്തെ പല രാജ്യങ്ങളും എതിർത്തിർത്തിരുന്നു.ബാങ്കിൻറെ പ്രവർത്തനം ലോകബാങ്കിനും ഏഷ്യൻ ഡെവലപ്മെൻറ് ബാങ്കിനും ഭീഷണിയാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.ഈ ബാങ്കുകളെ നിയന്ത്രിക്കുന്ന അമേരിക്കയും ജപ്പാനും ബാങ്ക് രൂപീകരണത്തെ എതിർത്തിരുന്നു. [8].ഈ രാജ്യങ്ങളുടെ സമ്മർദ്ദത്താൽ ഓസ്ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ 2014 ഒക്ടോബർ 24-ലെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു. [4].

പുറംകണ്ണികൾ[തിരുത്തുക]

ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ്

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Articles of Agreement - AIIB". AIIB Official website. മൂലതാളിൽ നിന്നും 2015-07-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-21.
  2. "About: the Secretariat". AIIB. മൂലതാളിൽ നിന്നും 2015-03-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-21.
  3. 3.0 3.1 3.2 3.3 3.4 3.5 'ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് ധാരണാപത്രം ഒപ്പുവച്ചു.പ്രവർത്തനം അടുത്ത വർഷം മുതൽ',മംഗളം,2014 ഒക്ടോബർ 25,ശേഖരിച്ചത്-2015-07-13
  4. 4.0 4.1 4.2 4.3 4.4 4.5 4.6 4.7 "ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിനു തുടക്കമായി". ജനയുഗം. 2015 ഒക്ടോബർ 25. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-13. {{cite web}}: Check date values in: |date= (help)
  5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 5.11 5.12 '50 nations in,AIIB takes shape' , The Hindu,Trivandrum, 2015-06-30,page 1&10
  6. "എഐഐബി പ്രവർത്തനം തുടങ്ങി", മലയാള മനോരമ, 2016 ജനുവരി 17, പേജ് - 8, കൊല്ലം എഡിഷൻ.
  7. 7.0 7.1 7.2 'Chinese ex-FM to be AIIB's chief', "The Hindu", Trivandrum,2015-07-07,page 12
  8. 8.0 8.1 8.2 8.3 8.4 "ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക്:ഭാരതമുൾപ്പടെ 50 രാജ്യങ്ങൾ കരാറിൽ ഒപ്പുവച്ചു". ജൻമഭൂമി. 2015-06-30. മൂലതാളിൽ നിന്നും 2015-08-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-07-13.