Jump to content

ബ്രിക്‌സ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബ്രിക്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബ്രിക്‌സ്‌
2023 ലെ സമ്മേളനത്തിനു എത്തിയ ബ്രിക്‌സ് നേതാക്കൾ, ഇടതു നിന്നു വലത്തോട്ടു: ലുല ഡാ സിൽവ, ഷി ജിൻപിങ്, സിറിൽ റമഫോസ, നരേന്ദ്ര മോദി, സെർഗെയ് ലാവ്‌റോവ് (വ്ലാദിമിർ പുടിൻ ഇന്റെ പ്രതിനിധി).
നിലവിലെ അംഗങ്ങളെ നീല നിറത്തിലും, പുതിയതായി ചേരാൻ പോകുന്നവർ സിയാൻ നിറത്തിലും അടയാളപ്പെടുത്തിയിരിക്കുന്നു.
ചുരുക്കപ്പേര്BRICS
നാമധേയംMember states' initials (in English)
മുൻഗാമിബ്രിക്
രൂപീകരണംസെപ്റ്റംബർ 2006 (ഐക്യരാഷ്ട്ര പൊതുസഭ 61 ആം സമ്മേളനം)
ആദ്യ ബ്രിക് സമ്മേളനം: 16 ജൂൺ 2009
സ്ഥാപകർഐക്യരാഷ്ട്ര പൊതുസഭ 61 ആം സമ്മേളനം:

ആദ്യ ബ്രിക് സമ്മേളനം:
സ്ഥാപിത സ്ഥലംUN HQ, NYC (UNGA 61st session)
Yekaterinburg (1st BRIC summit)
തരംIntergovernmental organization
ലക്ഷ്യംരാഷ്ട്രീയവും സാമ്പത്തികവും
പ്രവർത്തനമേഖലകൾഅന്താരാഷ്ട്ര ബന്ധങ്ങൾ
അംഗത്വം (2023)
5
വെബ്സൈറ്റ്https://brics2023.gov.za/
പഴയ പേര്
ബ്രിക്

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായി രൂപീകൃതമായതാണ്‌ ബ്രിക് ( BRIC- Brazil, Russia, India, China). 2009-ലാണ്‌ ഈ കൂട്ടായ്‌മ നിലവിൽവന്നത്‌. ലോക രാജ്യങ്ങളുടെ ആകെ വിസ്തൃതിയുടെ നാലിൽ ഒരു ഭാഗവും ലോക ജനസംഖ്യയുടെ 40 ശതമാനവും കൈമുതലായുള്ള രാജ്യങ്ങളെന്ന നിലയിലാണ് ലോക സാമ്പത്തിക ക്രമത്തിൽ വലിയ ഇടപെടൽ നടത്താൻ കഴിയുന്ന വിധത്തിൽ ഇങ്ങനെയൊരു വേദി രൂപീകരിച്ചത്. മുന്നാം ഉച്ചകോടി ചൈനയിലെ കടൽത്തീര നഗരമായ സന്യയിലാണ്‌ നടന്നത്‌ (14 April 2011) . ഈ ഉച്ചകോടിമുതൽ ദക്ഷിണാഫ്രിക്ക കൂടി ബ്രിക്‌ രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ അംഗമായി. ഇതോടെ ബ്രിക്‌ രാഷ്ട്ര കൂട്ടായ്‌മ ഇനി ബ്രിക്‌സ് (BRICS) എന്നപേരിലാണ്‌ അറിയപ്പെടുക.അംഗരാഷ്ട്രങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന് ലെയ്‌സൺ ഗ്രൂപ് രൂപവത്കരിക്കാൻ ബ്രിക്‌സ് ഉച്ചകോടി മന്ത്രിതലയോഗം തീരുമാനിച്ചു. മുന്നാം ഉച്ചകോടി ബഹു ധ്രുവത പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും, ലോക സമാധാനം, സുരക്ഷ, വികസനം ഉറപ്പാക്കൾ ഏന്നീ വിഷയങ്ങളും ചർച്ച ചെയ്തു. പരസ്പര സഹകരണത്തിലൂന്നി മുന്നേറാൻ അംഗ രാജ്യങ്ങൾക്കിടയിൽ ധാരണയായി. ഭീകരതയെ വിമർശിച്ചു, അതോടൊപ്പം ഭീകരതയെ നേരിടുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി വേണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.

2023 ഓഗസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്‌ബർഗ് വെച്ച് നടന്ന 15 ആമത് ഉച്ചകോടിയിൽ, അർജന്റീന, ഈജിപ്റ്റ്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ എന്നീ ആറ് രാജ്യങ്ങളെ പുതിയ അംഗങ്ങളാകാൻ ക്ഷെണിച്ചതായി സിറിൽ റമഫോസ അറിയിച്ചു.[1]പൂർണ അംഗത്വം 2024 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും.

ചരിത്രം

[തിരുത്തുക]

2006 സപ്തംബറിൽ ന്യൂയോർക്കിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത യോഗം ചേർന്നു.

പങ്കെടുത്തവർ

[തിരുത്തുക]

റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ്‎, ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൗസഫ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്‌ എന്നിവരാണ്‌ 2011-ലെ ഉച്ചകോടിയിൽ പങ്കെടുത്തത്‌.

ബ്രിക്സ് ബാങ്ക്

[തിരുത്തുക]
പ്രധാന ലേഖനം: ബ്രിക്സ് ബാങ്ക്

ബ്രസീൽ ,റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ബ്രിക്സ് രാജ്യങ്ങളുടെ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ഈ രാജ്യങ്ങൾ ചേർന്ന് 2014 ജൂലൈ 15 നു രൂപീകരിച്ച ഒരു ബാങ്കാണ് ബ്രിക്സ് വികസന ബാങ്ക് അഥവാ ന്യൂ ഡെവലപ്മെൻറ് ബാങ്ക് (എൻ.ഡി.ബി.).[2].ആഗോള സമ്പദ് വ്യവസ്ഥയിൽ അമേരിക്ക യുടെയും യൂറോപ്യൻ യൂണിയൻറെയും നേതൃത്വത്തിലുള്ള ലോകബാങ്കിനും അന്താരാഷ്ട്ര നാണയനിധിക്കും തുല്യമായി ഒരു ബാങ്കാണ് ബ്രിക്സ് രാജ്യങ്ങൾ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 5000 കോടി ഡോളറിൻറെ ($50 ബില്യൺ ) പ്രാരംഭ മൂലധനവുമായി പ്രവർത്തനമാരംഭിക്കുന്ന ബ്രിക്സ് ബാങ്കിൻറെ ആസ്ഥാനം ചൈനയിലെ ഷാങ്ഹായ് ആണ്. [3] .ബാങ്കിൻറെ ആദ്യത്തെ അധ്യക്ഷനായി കെ. വി. കാമത്ത് നിയമിക്കപ്പെട്ടു.അധ്യക്ഷൻറെ കാലാവധി 5 വർഷമാണ്.[4].

നിലവിലെ നേതാക്കൾ

[തിരുത്തുക]
അംഗം  ബ്രസീൽ  റഷ്യ  ഇന്ത്യ  ചൈന  ദക്ഷിണാഫ്രിക്ക
ചിത്രം
പേര് ലുല ഡാ സിൽവ വ്ലാദിമിർ പുടിൻ നരേന്ദ്ര മോദി ഷി ജിൻപിങ് സിറിൽ റമഫോസ
സ്ഥാനം ബ്രസീലിന്റെ രാഷ്‌ട്രപതി റഷ്യൻ രാഷ്‌ട്രപതി ഇന്ത്യൻ പ്രധാനമന്ത്രി ചൈനയുടെ രാഷ്‌ട്രപതി ദക്ഷിണാഫ്രിക്കൻ രാഷ്‌ട്രപതി

സ്രോതസ്സുകൾ

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "സൗദി അറേബ്യ, ഇറാൻ ഉൾപ്പെടെ ആറ് രാജ്യങ്ങളെ പുതിയ അംഗങ്ങളാകാൻ ക്ഷണിച്ച് ബ്രിക്സ്". News 18 Malayalam. Retrieved 26 ഓഗസ്റ്റ് 2023.
  2. "Brics nations to create $100bn development bank". BBC.com. 15 July 2014
  3. "BRICS Bank to be headquartered in Shanghai, India to hold presidency" Archived 2014-08-12 at the Wayback Machine.. Indiasnaps.com. 16 July 2014
  4. 'Kamath to head BRICS Bank',(Puja Mehra),The Hindu,Trivandrum,12 May 2015,page number 14
"https://ml.wikipedia.org/w/index.php?title=ബ്രിക്‌സ്‌&oldid=4136643" എന്ന താളിൽനിന്ന് ശേഖരിച്ചത്