ഉത്തര റെയിൽവേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വടക്കൻ റെയിൽവേ‎

System map
1-നോർത്തേൺ റെയിൽവേ‎

Entrance porch to New Delhi Railway Station.jpg
ഉത്തര റെയിൽവേ ആസ്ഥാനം - ന്യൂഡൽഹി തിവണ്ടിനിലയം
Locale ജമ്മു - കാശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഡെൽഹി, ചണ്ഡിഗഡ്
പ്രവർത്തന കാലയളവ് 1952–
മുഖ്യകാര്യാലയം ന്യൂ ഡെൽഹി റെയിൽ‌വേ സ്റ്റേഷൻ
വെബ്സൈറ്റ് Northern Railways official website

ഇന്ത്യൻ റെയിൽവേയുടെ പതിനേഴ് മേഖലകൾ ഉള്ളതിൽ ഒന്നാണ് നോർത്തേൺ റെയിൽ‌വേ. ഇതിന്റെ ആസ്ഥാനം ഡെൽഹിയിലാണ്. ഫിറോസ്‌പൂർ, അമ്പാ‍ല, ലക്നൌ, മൊറാദാബാദ്‌ എന്നീ ഡിവിഷനുകളുണ്ട്. [1]

ഇന്ത്യയിലെ ഏറ്റവും പഴയ റെയിൽ‌വേ മേഖലകളിൽ ഒന്നും, ഏറ്റവും കൂടുതൽ റെയിൽ‌വേ പാതകൾ ഉള്ളതുമായ ഒരു മേഖലയാണിത്. ഇതിന്റെ കീഴിലുള്ള മൊത്തം റെയിൽ‌വേ പാതയുടെ നീളം 6807 കി. മി ദൂരമാണ്.

1952 ഏപ്രിൽ 14-നാണ് നോർത്തേൺ റെയിൽ‌വേ സ്ഥാപിതമായത്. ജോധ്പൂർ റെയിൽ‌വേ, ബികാനേർ റെയിൽ‌വേ എന്നീ ഡിവിഷനുകളിൽ നിന്നാണ് ഇത് രുപപ്പെട്ടത്. നോർത്തേൻ റെയിൽ‌വേ ജമ്മു - കാശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർ പ്രദേശ്, ഡെൽഹി, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.


അവലംബം[തിരുത്തുക]

  1. http://www.indianrail.gov.in/ir_zones.pdf
"https://ml.wikipedia.org/w/index.php?title=ഉത്തര_റെയിൽവേ&oldid=1686657" എന്ന താളിൽനിന്നു ശേഖരിച്ചത്