മദ്ധ്യ റെയിൽവേ
Jump to navigation
Jump to search
![]() 8-മധ്യ റെയിൽവേ | |
![]() മദ്ധ്യമേഖല ആസ്ഥാനം -- മുബൈയ് സി.എസ്.ടി റെയിൽവേ നിലയം | |
Overview | |
---|---|
Headquarters | ഛത്രപതി ശിവാജി ടെർമിനസ്, മുംബൈ |
Locale | കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് |
ഇന്ത്യൽ റെയിൽവേയുടെ പതിനേഴ് മേഖലകളിൽ ഒന്നാണ് മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് (നേരത്തേ വി.ടി. ടെർമിനസ്)ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മധ്യ റെയിൽവേ അഥവാ സെണ്ട്രൽ റെയിൽവേ. മധ്യ റെയിൽവേയിൽ കർണ്ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു. മുംബൈ, പൂണെ, സോലാപൂർ, നാഗ്‌പൂർ, ഭുസാവൽ എന്നീ ഡിവിഷനുകൾ ഉൾക്കൊള്ളുന്ന ഈ മേഖല നിലവിൽ വന്നത് 1951 നവംബർ 5-നാണ്. [1]
1853 ഏപ്രിൽ 16-ന് ഇന്ത്യയിലെ ആദ്യത്തെ യാത്രാതീവണ്ടി ഓടിയ ബോംബെ-താനെ ലൈൻ ഈ റെയിൽവേ മേഖലയിലാണ് [2]. ഗ്രേറ്റ് ഇന്ത്യ പെനിൻസുലർ റെയിൽവേ, സിന്ധ്യ സ്റ്റേറ്റ് റെയിൽവേ, ധോൽപൂർ റെയിൽവേ എന്നിവ ഉൾക്കൊള്ളിച്ചാണ് ഈ മേഖല രൂപവത്കരിച്ചത്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]