Jump to content

റെഡ് റിബൺ എക്‌സ്പ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എയ്‌ഡ്‌സ്‌ അവബോധമുണർത്തുന്നതിന് വേണ്ടി ഇന്ത്യൻ റെയിൽവേ നടത്തുന്ന ദേശീയ പര്യടനമാണ് റെഡ് റിബൺ എക്‌സ്പ്രസ്സ്[1].

എയ്‌ഡ്‌സ്‌ രോഗികളോടുള്ള വിവേചനം ഒഴിവാക്കുക, രോഗം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുക എന്നീ സന്ദേശങ്ങളുമായാണ് ട്രെയിൻ ജനുവരി 12 ന് ന്യൂഡൽഹിയിൽ നിന്ന് യാത്ര തിരിച്ചത്.കൗൺസിലിങ്ങും എച്ച്.ഐ.വി. പരിശോധനയ്ക്കുള്ള സംവിധാനവും ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് കൗൺസലിങ്ങിനും എച്ച്.ഐ.വി. പരിശോധനയ്ക്കും അവസരമുണ്ടാകും. എയ്ഡ്‌സ് ബാധിതരുടെ കൂട്ടായ്മകൾ ബോധവത്കരണവുമായി പ്ലാറ്റ്‌ഫോമിൽ സ്റ്റാളുകൾ ഉണ്ടാകും .21 സംസ്ഥാനങ്ങൾ സന്ദർശിച്ചതിനു ശേഷമാണ് ഡൽഹിയിൽ തിരിച്ചെത്തുക.എച്ച്.ഐ.വി. സന്ദേശങ്ങളുമായി യക്ഷഗാന, വീരഗൈസ് സംഘങ്ങൾ പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. http://www.mathrubhumi.com/nri/pravasibharatham/article_266547/[പ്രവർത്തിക്കാത്ത കണ്ണി]