സുഭദ്ര (മഹാഭാരതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സുഭദ്ര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാഭാരതത്തിലെ പ്രധാനകഥാപാത്രങ്ങളിലൊന്നാണ് സുഭദ്ര (സംസ്കൃതം: सुभद्रा). കൃഷ്ണന്റെ സഹോദരിയായ സുഭദ്ര അർജുനന്റെ പത്നിയാണ്. ഈ ദാമ്പത്യത്തിൽ പിറന്ന പുത്രനാണ് അഭിമന്യു. ശതരൂപയുടെ അംശാവതാരമായാണ് സുഭദ്രയെ വിശേഷിപ്പിക്കുന്നത്.

സുഭദ്ര
അർജുനനും സുഭദ്രയും എന്ന രാജാ രവിവർമ്മയുടെ ചിത്രം.]]
Information
കുടുംബംവാസുദേവർ (പിതാവ് )

രോഹിണി (മാതാവ് )

ദേവകി (സഹ-മാതാവ് )
ഇന്ദ്രൻ,പാണ്ഡു (ഭർതൃപിതാവ്)
കുന്തി (ഭർതൃമാതാവ്)
ബലരാമൻ (സഹോദരൻ)
കൃഷ്ണൻ (അർദ്ധ സഹോദരൻ)
യുധിഷ്ഠിരൻ, ഭീമൻ, നകുലൻ, സഹദേവൻ (ഭർതൃസഹോദരർ)
ഇണഅർജ്ജുനൻ
കുട്ടികൾഅഭിമന്യു
ബന്ധുക്കൾകുന്തി (പിതൃസഹോദരി)

നാമോത്പത്തിയും മറ്റ് പേരുകളും[തിരുത്തുക]

സുഭദ്ര എന്ന സംസ്‌കൃത നാമം രണ്ട് വാക്കുകൾ ചേർന്നതാണ്: സു, ഭദ്ര. സു എന്ന വാക്കിനർത്ഥം നന്മ എന്നാണ്, [1] ഭദ്ര എന്നാൽ ഭാഗ്യം അല്ലെങ്കിൽ ശ്രേഷ്ഠത എന്ന് അർത്ഥം .[2] ഈ പേരിൻ്റെ അർത്ഥം 'മഹത്തായ', 'ഭാഗ്യവാൻ', 'മനോഹരം', അല്ലെങ്കിൽ 'മംഗളകരമായ' എന്നാണ്.[3]

മഹാഭാരതത്തിൽ അർജുനൻ ആദ്യമായി കാണുമ്പോൾ സുഭദ്രയെ ഭദ്ര (ഭാഗ്യവതി)എന്നാണ് പരിചയപെടുത്തുന്നത് .[4]മഹാഭാരതമായ ഹരിവംശത്തിൻ്റെ അനുബന്ധം അനുസരിച്ച്, അവളുടെ ജന്മനാമം സിത്ര (ചിത്ര) എന്നായിരുന്നു, അതിനർത്ഥം 'തെളിച്ചമുള്ളത്, തെളിഞ്ഞത്, മികച്ചത് അല്ലെങ്കിൽ വർണ്ണാഭമായത്' എന്നാണ്.[5]

ജീവിതരേഖ[തിരുത്തുക]

യാദവരാജാവായ വസുദേവർക്ക് രോഹിണീദേവിയിൽ പിറന്ന ഇളയ പുത്രിയാണ് സുഭദ്ര. വർഷങ്ങളോളം കാരാഗൃഹത്തിൽ കിടന്ന വസുദേവരെ മകൻ ശ്രീകൃഷ്ണൻ രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ ബലരാമൻ, ശ്രീകൃഷ്ണൻ എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.

കല്യാണം[തിരുത്തുക]

മഹാഭാരതത്തിലെ ആദ്യ ഗ്രന്ഥമായ ആദിപർവ്വത്തിലെ സുഭദ്രാഹരണപർവ്വത്തിലാണ് അർജുനനുമായുള്ള സുഭദ്രയുടെ വിവാഹം ആദ്യമായി വിവരിക്കുന്നത്.[5] കുരുക്ഷേത്രയുദ്ധത്തിനുശേഷം കുരുവംശത്തിലെ ഏക അവകാശിയുണ്ടായത് സുഭദ്രയുടെ പിന്തുടർച്ചയിൽ നിന്നാണ്. അർജ്ജുനൻ-സുഭദ്ര ദമ്പതികൾക്ക് അജ്ഞാതവാസക്കാലത്തുതന്നെ അഭിമന്യു എന്ന പുത്രൻ പിറന്നു. വിരാട രാജകുമാരിയായ ഉത്തരയെയായിരുന്നു അഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗർഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തിൽവെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച പരീക്ഷിത്താണ് പിൽക്കാലത്ത് കുരുവംശത്തിൻറെ അവകാശിയായത്.

ദേവത[തിരുത്തുക]

ശതരുപയുടെ അംശാവതാരമായതിനാൽ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. യോഗമായയുടെ അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുരി ജഗന്നാഥക്ഷേത്രത്തിൽ ഈ ത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമർപ്പിക്കുന്നത്.

പുരി ജഗന്നാഥക്ഷേത്രത്തിലെ വിഗ്രഹമാതൃക - ഇടത്തു നിന്നും വലത്തോട്ട് ബലഭദ്രൻ, സുഭദ്ര, ജഗന്നാഥൻ എന്നിവരുടെ വിഗ്രഹങ്ങൾ പത്മവേഷത്തിൽ

References[തിരുത്തുക]

  1. Baldi, Philip; Dini, Pietro U. (1 January 2004). Studies in Baltic and Indo-European Linguistics: In Honor of William R. Schmalstieg. John Benjamins Publishing. p. 103. ISBN 978-90-272-4768-1.
  2. Bopp, Franz (1845). A Comparative Grammar of the Sanscrit, Zend, Greek, Latin, Lithuanian, Gothic, German, and Sclavonic Languages. Madden and Malcolm. p. 398.
  3. Monier-Williams, Leumann & Cappeller 1899, p. 1229.
  4. SECTION CCXXI (Subhadra-harana Parva), https://sacred-texts.com/hin/m01/m01222.htm
  5. SECTION CCXXIII (Haranaharana Parva),https://sacred-texts.com/hin/m01/m01224.htm
"https://ml.wikipedia.org/w/index.php?title=സുഭദ്ര_(മഹാഭാരതം)&oldid=4074090" എന്ന താളിൽനിന്ന് ശേഖരിച്ചത്