പി.സി. കുട്ടികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.സി. കുട്ടികൃഷ്ണൻ

പി.സി. കുട്ടികൃഷ്ണൻ

ഉറൂബ് എന്ന തൂലികാ നാമത്തിൽ അറിയപ്പെട്ട പി.സി. കുട്ടികൃഷ്ണൻ മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ 1915-ൽ അദ്ദേഹം ജനിച്ചു. 1979-ൽ അന്തരിച്ചു. കവി, ഉപന്യാസകാരൻ, അദ്ധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. അഖിലേന്ത്യാ റേഡിയോ (AIR) യുടെ കോഴിക്കോട് നിലയത്തിൽ 25 വർഷത്തോളം പ്രവർത്തിച്ചു. പല ജനപ്രിയ പരിപാടികളുടെയും നിർമ്മാതാവായിരുന്നു അദ്ദേഹം.

പ്രകൃതിസ്നേഹിയും ഗാന്ധിയനുമായിരുന്ന അദ്ദേഹം കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും മലയാള മനോരമയുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] കൃതികൾ

[തിരുത്തുക] നോവൽ

  • ആമിന (1948)
  • കുഞ്ഞമ്മയും കൂട്ടുകാരും (1952)
  • ഉമ്മാച്ചു (1954)
  • മിണ്ടാപ്പെണ്ണ് (1958)
  • സുന്ദരികളും സുന്ദരന്മാരും (1958)

സ്വാതന്ത്ര്യ സമര പശ്ചാത്തലഹത്തിൽ സ്വാത്ന്ത്ര്യത്തിന്റെ മുൻപുള്ള കേരളീയ സമൂഹത്തെയും സ്വാതന്ത്ര്യത്തിനു ശേഷമുള്ള കേരളീയ സമൂഹത്തിന്റെയും അനുഭവങ്ങളാണ്‌ ഈ നോവലിൽ. വിശ്വനാഥൻ, കുഞ്ഞിരാമൻ, രാധ,ഗോപാല കൃഷ്‌ണൻ, സുലൈമാൻ,രാമൻ മാസ്റ്റർ, വേലുമ്മാൻ,ശാന്ത,കാർത്തികേയൻ,ഹസ്സൻ തുടങ്ങിയവർ ഇതിലെ പ്രധാന കഥാപാത്രങ്ങളാണ്‌.

  • അണിയറ (1967)
  • അമ്മിണി (1972)
  • ചുഴിക്കു പിൻപേ ചുഴി (1980)

[തിരുത്തുക] ചെറുകഥകൾ

  • താമരത്തൊപ്പി (1955
  • മുഖംമൂടികൾ (1966)
  • തുറന്നിട്ട ജാലകം (1973)
  • നിലാവിന്റെ രഹസ്യം (1974)
  • തിരഞ്ഞെടുത്ത കഥകൾ (1982)
  • രാച്ചിയമ്മ (1985)
  • ഗോപാലൻ നായരു‌‌‌ടെ താടി
  • വെളുത്ത കുട്ടി
  • മഞ്ഞിൻ മറയിലെ സൂര്യൻ
  • നീർച്ചാലുകൾ
  • നവോന്മേഷം
  • കതിർക്കറ്റ
  • നീലമല
  • ഉള്ളവരും ഇല്ലാത്തവരും
  • താമരത്തൊപ്പി‌
  • ലാത്തിയും പൂക്കളും
  • മുഖംമൂടികൾ
  • വസന്തയു‌ടെ അമ്മ
  • മൗലവിയും ചങ്ങാതിമാരും
  • റിസർവ്വ് ചെയ്യാത്ത ബർത്ത്‌

[തിരുത്തുക] ഉപന്യാസം

  • കവിസമ്മേളനം (1969)

[തിരുത്തുക] പുരസ്കാരങ്ങൾ

  • കേന്ദ്ര കലാസമിതി അവാർഡ് (തീ കൊണ്ട് കളിക്കരുത്)
  • മദ്രാസ് ഗവൺമെവൻറ് അവാർഡ് (1948) (കതിർക്കറ്റ)
  • * മദ്രാസ് ഗവൺമെവൻറ് അവാർഡ് (1949)(തുറന്നിട്ട ജാലകം)
  • കേരള സാഹിത്യ അക്കാദമി അവാർഡ് (ഉമ്മാച്ചു)
  • എം.പി. പോൾ പുരസ്കാരം (ഗോപാലൻ നായരുടെ താടി)


"http://ml.wikipedia.org/w/index.php?title=പി.സി._കുട്ടികൃഷ്ണൻ&oldid=1314307" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ