നായര് പിടിച്ച പുലിവാല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നായര് പിടിച്ച പുലിവാല്
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംഅസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സ്
കഥഉറൂബ്
തിരക്കഥഉറൂബ്
അഭിനേതാക്കൾസത്യൻ
രാഗിണി
പ്രേമ
വാണക്കുറ്റി രാമൻ പിള്ള
ടി.കെ.ആർ. ഭദ്രൻ
ടി.എസ്. മുത്തയ്യ
മുതുകുളം രാഘവൻ പിള്ള
ബഹദൂർ
ജി.കെ. പിള്ള
സംഗീതംകെ. രാഘവൻ
ഗാനരചനപി. ഭാസ്കരൻ
ഛായാഗ്രഹണംയു.രാജഗോപാൽ
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോവാഹിനി
വിതരണംഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനി
റിലീസിങ് തീയതി14/02/1958
രാജ്യംഇന്ത്യ
ഭാഷമലയാളം

അസോസിയേറ്റഡ് പ്രൊഡ്യൂസേഴ്സും ഫിലിം കൊയും ചേർന്ന് മദ്രാസ് വാഹിനി സ്റ്റുഡിയോയിലും സേലം മോഡേൺ തിയേറ്റേഴ്സിലും വച്ച് നിർമ്മാണം പൂർത്തിയക്കിയ ഹാസ്യരസപ്രധാനമായ ഒരു മലയാളചലച്ചിത്രമാണ് നായരു പിടിച്ച പുലിവാല് . പി. ഭാസ്കരൻ സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് കഥയും സംഭാഷണവും എഴുതിയത് ഉറൂബ് ആണ്. പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾക്ക് കെ. രാഘവൻ സംഗീതം നൽകി [1]. യു. രാജഗോപാൽ ഛായാഗ്രഹണവും വി.ബി.സി. മേനോൻ ശബ്ദലേഖനവും എം.എസ്. മണി ചിത്രസംയോജനവും ആർ.ബി.എസ്. മണി രംഗസംവിധനവും കെ. രമൻ മേയ്ക്കപ്പും ഡി. ഗണേശൻ വേഷവിധാനവും നിർവഹിച്ചു. അസോസിയേറ്റഡ് പിക്ചേഴ്സും ഫിലിം ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിയും ചേർന്നു വിതരണത്തിനെത്തിച്ച ഈ ചിത്രം 1958 ഫെബ്രുവരി 14-ന് പ്രദർശനം തുടങ്ങി.[2]

അഭിനേതാക്കൾ[തിരുത്തുക]

പിന്നണിഗായകർ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നായര്_പിടിച്ച_പുലിവാല്&oldid=3864400" എന്ന താളിൽനിന്ന് ശേഖരിച്ചത്