വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്ഷാംശവും രേഖാംശവും: 10°54′N 75°55′E / 10.9°N 75.92°E / 10.9; 75.92 മലപ്പുറം ജില്ലയിലെ പ്രധാനപ്പെട്ട കച്ചവട കേന്ദ്രങ്ങളിലൊന്നാണ് തിരൂർ പട്ടണം. മലപ്പുറം ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷൻ തിരൂരിലാണ്. മലയാളഭാഷ യുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശം എന്ന നിലയിൽ തിരൂർ പ്രശസ്തമാണ്. തിരൂർ മുനിസിപ്പാലിറ്റി യുടെ പടിഞ്ഞാറ് ഭാഗത്ത് തുഞ്ചൻ സ്മാരക മഠം സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് എഴുത്തച്ഛൻ ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ ആദ്യത്തെ റെയിൽ പാത തിരൂർ മുതൽ ബേപ്പൂർ വരെ ആയിരുന്നു. 1921-ലെ മാപ്പിള ലഹളക്കാലത്ത് നടന്ന വാഗൺ ദുരന്തത്തിന്റെ സ്മാരകം വാഗൺ ട്രാജഡി സ്മാരക ടൌൺഹാൾ നഗരമധ്യത്തിലാണ്. വെറ്റില യുടെ വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ് തിരൂർ. ഉത്തരേന്ത്യ യിലേയ്ക്കും പാകിസ്താന്റെ പല ഭാഗങ്ങളിലേയ്ക്കും തീവണ്ടി മാർഗ്ഗം വെറ്റില കയറ്റി അയക്കൽ തിരൂരിലെ പ്രധാന വ്യാപാരങ്ങളിൽ പെട്ടിരുന്നു. കിഴക്കെ അങ്ങാടിയിലെ ഒരു ഭാഗം പാൻ ബസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഇക്കാരണത്താലാണ്. ഇവിടെയുള്ള എസ്.എസ്.എം. പോളിടെക്നിക് കേരളത്തിൽ അറിയപ്പെടുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ്. തിരൂർ പുഴ മിക്കവാറും ഭാഗങ്ങളിൽ തിരൂരിന്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്നു. കഥകളി ഗായകൻ കലാമണ്ഡലം തിരൂർ നമ്പീശൻ ജനിച്ചത് തിരൂരിനടുത്ത് ഏഴൂരിൽ ആണ്.