വിദ്യാരംഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.
ഉള്ളടക്കം |
നിരുക്തം [തിരുത്തുക]
വിദ്യയെന്നാൽ അറിവ്. അറിവിന്റെ ആരംഭമാണ് വിദ്യാരംഭം.
ആചാരം [തിരുത്തുക]
ഹിന്ദുമതത്തിൽ [തിരുത്തുക]
ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം. നവരാത്രി പൂജയുടെ അവസാനദിനമായ വിജയദശമി ദിവസമാണ് വിദ്യാരംഭം നടത്തുന്നത്.
സാധാരണയായി അക്ഷരങ്ങൾ എഴുതിച്ച് തുടങ്ങുന്നത് ഓം ഹരിഃ ശ്രീ ഗണപതയേ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ എന്ന മന്ത്രം ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിലോ പൂഴിമണലിലോ എഴുതിച്ചുകൊണ്ടാണ്.
മറ്റ് മതങ്ങളിൽ [തിരുത്തുക]
ആധുനികകാലത്ത് ക്രൈസ്തവർ, ഇസ്ലാം മതവിശ്വാസികൾ എന്നിവരിലും വിദ്യാരംഭം അനുഷ്ഠിക്കുന്നവരുണ്ട്.