ഉപയോക്താവിന്റെ സംവാദം:Mangalat

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം ! Mangalat,

വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു.

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ‍‍ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ താങ്കൾക്ക്‌ ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽഡെ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. എന്നാൽ ‍ലേഖനങ്ങളുടെ താളിൽ അപ്രകാരം ഒപ്പുവക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ പേരിൽ ക്ലിക്ക് ചെയ്ത് സം‌വാദം പേജിൽ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- Shiju Alex 14:56, 6 ഏപ്രിൽ 2007 (UTC)[മറുപടി]

ഉറവിടം[തിരുത്തുക]

പ്രിയപ്പെട്ട mangalat, വിക്കിപീഡിയയുടെ പുരോഗതിക്കായി താങ്കൾ നടത്തുന്ന സേവനത്തിന്‌ നന്ദി.. താങ്കൾ വിക്കിയിൽ പുതുതായി ചേർത്ത ലേഖനങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ (ഉദാഹരണത്തിന്‌ മിച്ചിലോട്ട് മാധവൻ) ഇന്റർനെറ്റിലോ മറ്റോ പരതിയിട്ട് കിട്ടുന്നില്ല. വിക്കിപീഡിയയുടെ ഗുണനിലവാരം കാത്തു സൂക്ഷിക്കുന്നതിന്‌, പ്രസ്തുതലേഖനങ്ങളുടെ ഉറവിടം (പുസ്തകങ്ങളുടെ പേരോ മറ്റോ) തെളിവായി ലേഖനത്തിൽ കൊടുക്കുവാൻ അഭ്യർത്ഥിക്കുന്നു. ആശംസകളോടെ --Vssun 07:06, 7 ഏപ്രിൽ 2007 (UTC)[മറുപടി]

മിച്ചിലോട്ടിന്റെ കാര്യത്തിൽ ആധികാരികതയെക്കുറിച്ച് സംശയം വേണ്ട. കാരണം ഈ വിഷയത്തിൽ മൌലികമായ ഗവേഷണം നടത്തിയ സി.എച്ച്.ഗംഗാധരന്റെ പക്കൽ നിന്നും ലഭിച്ച വിവരങ്ങൾ ചേർത്ത് ലേഖനം പൂർത്തീകരിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. മിച്ചിലോട്ടിനെക്കുറിച്ച് ഞാനെഴുതിയ വസ്തുതകൾ മുഖവിലക്കെടുത്ത് വെബ്ബിൽ തെരയുന്ന ഒരാൾക്ക് വിവരങ്ങളൊന്നും കിട്ടാനില്ലെങ്കിൽ ആരുടെ കുഴപ്പമാണ്? ആ കുഴപ്പം പരിഹരിക്കാനാണ് ഈ ലേഖനം ഞാൻ തുടങ്ങിവെച്ചത്. മിച്ചിലോട്ടിന്റെ ഫോട്ടോ, ജയിൽ രേഖ ഉൾപ്പെടെ എല്ലാം ലേഖനത്തോടൊപ്പം ചേർക്കുന്നതാണ്. ഡോ.മഹേഷ് മംഗലാട്ട് 16:19, 12 ഏപ്രിൽ 2007 (UTC)[മറുപടി]

നന്ദി മാഷേ.. അതു തന്നെയാണ്‌ വേണ്ടത്..--Vssun 18:48, 12 ഏപ്രിൽ 2007 (UTC)[മറുപടി]

ഉച്ചാരണം[തിരുത്തുക]

പ്രിയ ഡോ., താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. അങ്ങനെ തന്നെയാണ് ശരി. പക്ഷേ അത് കാണുന്ന എല്ലാവ്യക്തികൾക്കും പെട്ടന്ന് മനസിലാകൂന്നതും സർ വ്വസാധാരണമായതും അല്ലെ ഉപയോഗിക്കേണ്ടത്. നമ്മുടെ പലഭാഷകളിലും അങ്ങനെയൊക്കെ ഇല്ലെ?? പൂര്ണമായി യോജിക്കാൻ സാധിക്കുന്നില്ല. --  ജിഗേഷ്  ►സന്ദേശങ്ങൾ  12:22, 12 ഏപ്രിൽ 2007 (UTC)[മറുപടി]

അന്യഭാഷാപദങ്ങളുടെ കാര്യത്തിൽ ആംഗലോച്ചാരണം അനുവർത്തിക്കുന്നതിന് സാധൂകരണമില്ല.നമ്മുക്ക് പരിചിതമായ വൈദേശികഭാഷ ആംഗലമാണ് എന്നതു പോലും യുക്തിയല്ല. മലയാളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന/പ്രചാരത്തിലുള്ള വൈദേശികപദങ്ങൾ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. വിക്തോർ ഹ്യൂഗോവിന്റെ കാര്യത്തിൽ കൃത്യമായ ഫ്രഞ്ച് ഉച്ചാരണം വിക്തോറ്യൂഗോ എന്നാണ്. മലയാളത്തിന്റെ നടപ്പുരീതിയോട് സമരസപ്പെടാൻ വിക്തോർ എന്നും ഹ്യൂഗോ എന്നും പിരിച്ചെഴുതുകയാണ് ചെയ്തത്. ആകാമെങ്കിൽ വിക്തോർ എന്നു തിരുത്തണം എന്നാണ് എന്റെ അപേക്ഷ. ഡോ.മഹേഷ് മംഗലാട്ട് 16:12, 12 ഏപ്രിൽ 2007 (UTC)[മറുപടി]

മലയാളം അക്ഷരമാല[തിരുത്തുക]

മലയാളം അക്ഷരമാലയില് ഖരം,അതിഖരം,മൃദു,ഘോഷം,അനുനാസികം തുടങ്ങിയവയെ കുറിച്ച് കൂടുതല് വിവരങ്ങള് ചേര്ക്കാന് താങ്ങളെ ക്ഷണിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 08:51, 17 ഏപ്രിൽ 2007 (UTC)[മറുപടി]

വിശദമായ ലേഖനം എഴുതാം. ഫോർമാറ്റിംഗ്,കള്ളികൾ വരയൽ എന്നിവ പഠിക്കാൻ സമയം കിട്ടിയില്ല എന്നതിനാലാണ് വൈകുന്നത്. ഡോ.മഹേഷ് മംഗലാട്ട് 09:07, 17 ഏപ്രിൽ 2007 (UTC)[മറുപടി]

മഹാജനസഭ[തിരുത്തുക]

ലേഖനത്തിൽ ഒറ്റ റഫറൻസ് പോലും വച്ചിട്ടില്ല. ഡോക്ടറേറ്റ് ഉള്ള ആളല്ലേ. റഫറൻസിൻറെ ആവശ്യകത ഞാൻ പറയാതെ തന്നെ അറിയാമല്ലോ. --ചള്ളിയാൻ 09:25, 18 ഏപ്രിൽ 2007 (UTC) പിന്നെ ഡോ.സം‌വാദം എപ്പോഴും ഏറ്റവും ഒട്ടുവിലായ്യി ചേർക്കണമ്മ്.. വേണമെങ്കിൽ ഇടക്ക് നിന്ന് മറ്റുള്ളവരൂടെ വരികൾ ക്വോട്ട് ചെയ്യാം. പക്ഷേ ഇടക്ക് തിരുകിയാൽ മറ്റുള്ളവർ വായിക്കാൻ ഇടയില്ല. --ചള്ളിയാൻ 09:55, 18 ഏപ്രിൽ 2007 (UTC) ശരിയാണ്.രണ്ട് കാരണങ്ങളാലാണ്. ഒന്ന്.ലേഖനം പൂർത്തിയാവുമ്പോൾ ചേർക്കാമെന്നു കരുതി. രണ്ടാമത് ഈ സാങ്കേതികത പഠിച്ചു വരുന്നേയുള്ളൂ.ഡോ.മഹേഷ് മംഗലാട്ട് 10:33, 18 ഏപ്രിൽ 2007 (UTC)[മറുപടി]

റഫറൻസ്സ് കൊടുക്കാൻ[തിരുത്തുക]

ഒന്നാമത് == പ്രാമാണാധാരസൂചി== എന്ന തലക്കെട്ടും അതിനടിയിൽ <references/> എന്നും കൊടുത്തിരിക്കണം. പിന്നീട് ലേഖനത്തിൽ എവിടേയാണോ റഫറൻസ് കൊടുക്കേണ്ടത് അവിടെ <ref> ........ </ref> <എന്നിവക്ക് നടുവിലായി ചേർക്കേണ്ട റഫറൻസും ചേർക്കാം. റഫറൻസിനായുള്ള ബട്ടനും ഉപയോഗീച്ച് ഇത് ചെയ്യാം --ചള്ളിയാൻ 11:43, 18 ഏപ്രിൽ 2007 (UTC)[മറുപടി]

പിന്നെ സം‌വാദത്തിൻ മറുപടി അയക്കേണ്ട ആളിൻറെ സം‌വാദം താളിൽ നൽകണം.അതായത് ഞാൻ താങ്കളുടെ സം‌വാദ താളിൽ വന്ന് എഴുതുന്ന പോലെ താങ്കൾ എൻറേയും സം‌വാദതാളിൽ വന്നെഴൂതണം അന്നാലേ എനിക്ക് സന്ദേശം ഉണ്ട് എന്ന് അറിയിപ്പ് ലഭിക്കൂ. --ചള്ളിയാൻ 11:43, 18 ഏപ്രിൽ 2007 (UTC)[മറുപടി]

ഇ എം എസ്[തിരുത്തുക]

ശ്രീമാൻ, അതിന് ഒരു വിശർശഭാഗം വേണം. ഭാഷാപാഷാണത്തിൽ വന്ന അഭിമുഖം പിള്ള പിന്നെ പാടേ തള്ളിയിരുന്നോ? എഴുത്തും വായനയും കമ്മിയാണെന്നൊക്കെ അങ്ങോർ പറഞ്ഞിരുന്നല്ലോ. വോട്ടെടുപ്പിലൂടെ വന്ന ആദ്യത്തെ ഇടതുസർക്കാർ വേറെയാണെന്നു കേട്ടിട്ടുണ്ട്. പിടിയുണ്ടോ? Calicuter 17:50, 25 ഏപ്രിൽ 2007 (UTC)[മറുപടി]

ആന്റിഗണി കാവാലത്തിന്റെ നാടകം ആണ്. ഭാസന്റെ ഏതോ നാടകത്തിന്റെ പുനരാവിഷ്കാരം ആണ്. കൊല്ലം പബ്ലിക്ക് ലൈബ്രറി ആഡിറ്റോറിയത്തിൽ 12 വർഷങ്ങൾക്കു മുൻപ് അവതരിപ്പിച്ചായിരുന്നു. പഴയ ഓർമ്മയാണ് :-)

Simynazareth 10:31, 26 ഏപ്രിൽ 2007 (UTC)simynazareth[മറുപടി]

മറുകുറി:കാവാലം[തിരുത്തുക]

float, എഴുതിയിരുന്നത് തെറ്റായതുകൊണ്ടല്ലന്നു വിശ്വസിക്കട്ടെ--പ്രവീൺ:സംവാദം 17:17, 26 ഏപ്രിൽ 2007 (UTC)[മറുപടി]

പകർപ്പവകാശം[തിരുത്തുക]

മാഷേ, പടങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ദയവായി പകർപ്പവാകാശ ടാഗുകൾ താഴെയുള്ള പുള്ള് ഡൗൺ മെനു വിൽ നിന്നും തിർഞ്ഞെടുക്കുക. പകർപ്പവകാശം രേഖപ്പെടുത്താത്ത പടങ്ങൾ മായ്ക്കപ്പെട്ടേക്കാം --ചള്ളിയാൻ 04:55, 3 മേയ് 2007 (UTC)[മറുപടി]

പ്രിയ മംഗലാട്ട് മാഷ്, സം‌വാദത്തിന് മറുപടി, അയക്കേണ്ട ആളിൻറെ സം‌വാദം താളിൽ നൽകണം. അതായത് ഞാൻ താങ്കളുടെ സം‌വാദ താളിൽ വന്ന് എഴുതുന്ന പോലെ താങ്കൾ എൻറേയും സം‌വാദതാളിൽ വന്ന് + എന്ന ലിങ്കിൽ ക്ലിക്കിയാൽ മതി. അല്ലാതെ എന്റെ യൂസർ പേജിലല്ല. (അത് എന്നെപറ്റിയുള്ള് വിവരങങൾ എഴുതാൻ എനിക്ക് വേണ്ടിയുള്ളതാണ്‌) സമ്വാദ താളിൽ എഴുതിയായേ താങ്കൾക്ക് പുതിയ സന്ദേശം ഉണ്ട് എന്ന് അറിയിപ്പ് എനിക്ക് ലഭിക്കൂ. എല്ലാവർക്കും ഒരു സം‌വാദ താൾ ഉണ്ട് എന്ന് മാഷിനറിയാം എന്ന് കരുതുന്നു.

പിന്നെ പടം ഷിജു എഡിറ്റ് ചെയ്തിട്ടുണ്ട്. പടത്തിന്റെ കോപ്പി റൈറ്റിനെ പറ്റി ഒന്നും എഴുതിയിട്ടില്ല എന്ന ആക്ഷേപം ടക്സ് ഉന്നയിച്ചിട്ടുണ്ട്. ദയവായി ഏത് ബുക്കാണ്‌, ആ പടം © ഉള്ളതാണോ എന്നും രേഖപ്പെടുത്തണം --ചള്ളിയാൻ 09:06, 10 മേയ് 2007 (UTC)[മറുപടി]

എന്താണ്‌ മാഷ്ടെ ജി മെയിൽ? --ചള്ളിയാൻ 17:09, 11 മേയ് 2007 (UTC)[മറുപടി]

ആനന്ദതീർത്ഥൻ[തിരുത്തുക]

മാഷെ സമയം കിട്ടുമ്പോൾ ഒന്നു ആനന്ദതീർത്ഥൻ എന്ന ലേഖനം ശരിയാക്കിയെടുക്കണെ!! എനിക്ക് ഒരു പിടിയും ഈ ലേഖനത്തെ കുറിച്ച് കിട്ടാത്തത് കൊണ്ടാണ്. ആകെ രണ്ടുവരിമാത്രമെ ഇതി ഉള്ളൂ. സസ്നേഹം :--  ജിഗേഷ്  ►സന്ദേശങ്ങൾ  13:56, 19 മേയ് 2007 (UTC)[മറുപടി]

ധൈര്യമായി തിരുത്തുക[തിരുത്തുക]

നമസ്കാരം മംഗലാട്ട് മാഷേ. താങ്കൾ നിരവധി ലേഖനങ്ങളുടെ സം‌വാദം താളുകളിൽ പരാമർശങ്ങൾ ഇടുന്നത് ശ്രദ്ധിക്കാറുണ്ട്. എന്റെ അഭിപ്രായത്തിൽ, താങ്കൾക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങൾ ലേഖനത്തിൽ തിരുത്തിയതിനു ശേഷം സം‌വാദം നടത്താനായി വിട്ടുകൊടുക്കുക. ധൈര്യശാലിയായി തിരുത്തുക എന്നതാണല്ലോ വിക്കിപീഡിയയുടെ മുദ്രാവാക്യം തന്നെ..

സസ്നേഹം --Vssun 18:11, 29 മേയ് 2007 (UTC)[മറുപടി]

ഒരു സംശയം[തിരുത്തുക]

പി പി ശശീന്ദ്രനെ കുറുച്ചുള്ള കുറിപ്പ് കണ്ടു. ഇങ്ങനെ ബയൊഡാറ്റ കയറ്റാൻ നോക്കിയാൽ എല്ലാ പത്രക്കാരുടെയും കയറ്റണ്ടിവരില്ലേ..? കേരളം മുഴുവനെങ്കിലും അറിയപ്പെടുന്ന പത്രപ്രവർത്തകരുടെ പട്ടികയിൽ ശശീന്ദ്രൻ വരുമോ. ?:-സജീവ് 07:00, 31 മേയ് 2007 (UTC)[മറുപടി]

ഔദ്യോധിക മുദ്രകൾ[തിരുത്തുക]

മംഗലാട്ട് മാഷെ, ഔദ്യോധിക മുദ്രകളുടെ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുമ്പോൽ ഈ ഫലകം {{logo}} ഉപയോഗിക്കുക. അതായിരിക്കും കൂടുതൽ യോജിക്കുക. മഹാത്മാഗാന്ധി കോളേജിന്റെ എംബ്ലംത്തന്റെ പകർപ്പവകാശം ഇങ്ങനെ കൊടുക്കാവുന്നതാണ്. --  ജിഗേഷ്  ►സന്ദേശങ്ങൾ  13:54, 3 ജൂൺ 2007 (UTC)[മറുപടി]

ശ്രീജൻ[തിരുത്തുക]

മംഗലാട്ട് മാഷെ,

താങ്കൾ തുടങ്ങി വെച്ച വി.സി. ശ്രീജൻ എന്ന ലേഖനത്തിൽ ഒരു വരി മാത്രമേ ഉള്ളൂ. പ്രസ്തുത ലേഖനം കൂടുതൽ വിവരങ്ങൾ ചേര്ത്ത് ശരിയാക്കുമല്ലോ, പ്രതീക്ഷയോടെ :) --  ജിഗേഷ്  ►സന്ദേശങ്ങൾ  11:15, 8 ജൂൺ 2007 (UTC)[മറുപടി]

മാഷെ, എന്തെങ്കിലും എഴുതി ചേർക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ഇദ്ദേഹത്തിനെ കുറിച്ച് ഒന്നു തന്നെ അറിയില്ല , അത് ആണ് കാരണം, മറ്റുള്ളവർക്കും അങ്ങനെ ആയിരികും എന്ന് ഞാൻ കരുതുന്നു. മാത്രവുമല്ല ലേഖനം ഇങ്ങനെ കിടന്നാൽ എ എഫ് ഡിക്ക് സാധ്യത ഉണ്ട്. --  ജിഗേഷ്  ►സന്ദേശങ്ങൾ  16:57, 8 ജൂൺ 2007 (UTC)[മറുപടി]

അക്ഷരത്തെറ്റ്‌[തിരുത്തുക]

തലകെട്ടുകൾ മാറ്റുന്നതിനു മുമ്പ്‌ ദയവായി ഈ താൾ കാണുക. ഇവിടെ തങ്കൾ ചെയ്യുന്നതിന്റെ നേരെ വിപരീതമാണ്‌ ചെയ്തുകൊണ്ടിരിക്കുന്നത്‌. മറ്റൊരു കാര്യം മാധ്യമം അല്ലേ ശരി, താങ്കൾ പല ലേഖനങ്ങളിലും മാദ്ധ്യമം എന്ന് ഉപയോഗിച്ചു കാണുന്നു. സസ്നേഹം. --സാദിക്ക്‌ ഖാലിദ്‌ 09:57, 10 ജൂൺ 2007 (UTC)[മറുപടി]

എറെ പ്രാചാരത്തിലുള്ള രീതി പിന്തുടർന്നെന്നു മാത്രം. ഇതിന്‌ എന്തെങ്കിലും ദോഷവശങ്ങളുണ്ടോ? ഇതിനെ കുറിച്ച്‌ താങ്കൾ ഒരു ചെറിയ ലേഖനം എഴിതാമോ? അക്ഷര യന്ത്രം തൽകാലം ഈ പണി നിർത്തിയിട്ടിരിക്കുന്നു. --സാദിക്ക്‌ ഖാലിദ്‌ 08:28, 11 ജൂൺ 2007 (UTC)[മറുപടി]
എന്റെ താളിലെ തെറ്റ്‌ കാണിച്ചു തന്നതിന്‌ നന്ദി, മറ്റൊരു കാര്യം വിക്കിയിലെ യൂസർ പേജ്‌ ഒരാളുടെയും സ്വന്തമല്ല. ആയതിനാൽ തെറ്റുകൾ ഏതൊരു വിക്കിപീഡിയനും തിരുത്താവുന്നത്‌. --സാദിക്ക്‌ ഖാലിദ്‌ 06:40, 12 ജൂൺ 2007 (UTC)[മറുപടി]

മധ്യം/മദ്ധ്യം, അദ്ദേഹം/അദ്ധേഹം, അധ്യാപകൻ/അദ്ധ്യാപകൻ ഇതിന്റെയൊക്കെ നിജരൂപം കൂടി പറയണേ മാഷേ..--Vssun 17:42, 12 ജൂൺ 2007 (UTC)[മറുപടി]

ദ്ധ തന്നെയാണ്‌ ശരി എന്ന് എനിക്ക് തോന്നുന്നു. — ഈ തിരുത്തൽ നടത്തിയത് Challiyan (സംവാദംസംഭാവനകൾ)


ശീർഷകത്തിലെ ഡോട്ടഡ് സർക്കിൾ എനിക്ക് കാണുന്നില്ലല്ലോ മാഷെ? ഏതാണ്‌ ഫോണ്ട്ഔപയോഗിക്കുന്നത്? --ചള്ളിയാൻ 06:22, 14 ജൂൺ 2007 (UTC)[മറുപടി]

ഒപ്പിന്റെ ഫലകം[തിരുത്തുക]

താങ്കൾക്കായി ഒപ്പിന്റെ ഫലകം താങ്കളുടെ യൂസർ സ്പേസിൽ നിർമ്മിക്കാവുന്നതാണ്‌. ഉദാ:user:mangalat/sign എന്ന സ്ഥലത്ത് ഒപ്പ് നിർമ്മിക്കുക. എന്നിട്ട് ആവശ്യമുള്ള സ്ഥലത്ത് {{subst:user:mangalat/sign}} എന്ന് ടൈപ്പ് ചെയ്താൽ ആ ഒപ്പ് അവിടെ പതിയും.

സസ്നേഹം --Vssun 06:52, 18 ജൂൺ 2007 (UTC)[മറുപടി]

മംഗലാട്ട് മാഷെ, ഇവിടെ നോക്കുക ചുവന്ന നിറത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. --


 ജിഗേഷ്  ►സന്ദേശങ്ങൾ  12:55, 18 ജൂൺ 2007

മാഷെ, താങ്കളുടെ ഒപ്പ് ശരിയാക്കിയിട്ടുണ്ട് മേൽ മേല്പ്പറഞ്ഞിരിക്കുന്ന ക്രമീകരണങ്ങളിൽ {{subst:user:mangalat/sign}} കൊടുത്താൽ മതിയാകും. ഇപ്പോൾ ഒപ്പ് ശരിയാകുന്നുണ്ടെങ്കിൽ ചെയ്യേണ്ടതില്ല. --  ജിഗേഷ്  ►സന്ദേശങ്ങൾ  16:21, 19 ജൂൺ 2007 (UTC)[മറുപടി]

അനുമതി പത്രം[തിരുത്തുക]

താങ്കൾ അപ് ലോഡ് ചെയ്ത [1] ചിത്രത്തിന്റെ കോപ്പി റൈറ്റ് ദയവായി വ്യക്തമാക്കേണ്ടതാണ്. --  ജിഗേഷ്  ►സന്ദേശങ്ങൾ  05:23, 20 ജൂൺ 2007 (UTC)[മറുപടി]

ആനുകാലിക പ്രസിദ്ധീകരണങ്ങളിലെ ചിത്രങ്ങളുടെ പകർപ്പവകാശവിവരം പ്രത്യേകിച്ചു നൽകാറില്ലെങ്കിലും മാസിക മൊത്തത്തിൽ കോപ്പിറൈറ്റഡ് ആണെന്നു പറയുമ്പോൾ ഫോട്ടോയും അതിലുൾപ്പെടുമെന്നു വ്യക്തമാകുമല്ലോ. ഫെയർ യൂസിൽ എല്ലാ ചിത്രങ്ങളും പെടില്ല. ഉൾപ്പെടുന്നവയ്ക്ക്ചില ഉദാഹരണം പറയാം: വി.സി. ശ്രീജന്റെ ഒരു പുസ്തകപ്രകാശനത്തെപ്പറ്റിയുള്ള ബ്രോഷറിലുള്ള ചിത്രം അല്ലെങ്കിൽ അത്തരം മീഡിയാകിറ്റുകളിലെ ചിത്രങ്ങൾ, വി.സി.ശ്രീജന്റെ സ്വന്തം വെബ്സൈറ്റിലുള്ള അദ്ദേഹത്തിന്റെ ചിത്രം, അത്രയ്ക്കു സാധൂകരണമില്ലെങ്കിലും വി.സി. ശ്രീജന്റെ ഏതെങ്കിലും പുസ്തകപ്പുറംച്ചട്ടയിലുള്ള അദ്ദേഹത്തിന്റെ ചിത്രം. മേൽപറഞ്ഞവയിൽ ഇവിടെനിന്നാണെങ്കിലും സോഴ്സ് എന്താണെന്നു വ്യക്തമാക്കിയിരിക്കണം.മൻ‌ജിത് കൈനി 13:41, 20 ജൂൺ 2007 (UTC)[മറുപടി]

താല്പര്യമില്ല[തിരുത്തുക]

താങ്കളുമായി ഇക്കാര്യത്തിൽ സംവാദം തുടരാൻ എനിക്കു താൽ‌‌പര്യമില്ല. :-സജീവ് 11:33, 24 ജൂൺ 2007 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങളുടെ എണ്ണം ഇന്ന് (2007 ജൂൺ 30) 3,000 കവിഞ്ഞിരിക്കുന്നു.
വിക്കിപീഡിയയെ ഈ നേട്ടത്തിലെത്തിക്കുവാനായി താങ്കൾ നടത്തിയ ആത്മാർത്ഥ സേവനങ്ങളെ ഞങ്ങൾ നന്ദിപൂർവ്വം സ്മരിക്കുന്നു.
താങ്കളുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കുന്നു. നന്ദി.
വിക്കിപീഡിയ ആഘോഷസമിതിക്കുവേണ്ടി ഈ സന്ദേശമയച്ചത് ടക്സ് എന്ന പെൻ‌ഗ്വിൻ 12:06, 30 ജൂൺ 2007 (UTC)[മറുപടി]

ല് കോർബസിയെ / ല് കോർബസിയേ എന്നല്ലേ ഫ്രഞ്ച് ഉച്ചാരണം വരൂ? Simynazareth 11:02, 5 ജൂലൈ 2007 (UTC)simynazareth[മറുപടി]


The image പ്രമാണം:ചിന്ത.കോം.jpg was corrupted and was deleted. Please re upload a new copy. Thanks for the contributions. --ടക്സ് എന്ന പെൻ‌ഗ്വിൻ 11:03, 11 ജൂലൈ 2007 (UTC)[മറുപടി]

പ്രമാണാധാര സൂചിക[തിരുത്തുക]

മാഷെ ഒരു സം വാദംഇവിടെ നടക്കുന്നുണ്ട്. ഒന്നു സഹായിക്കാമോ?? --  ജിഗേഷ്  ►സന്ദേശങ്ങൾ  00:03, 13 ജൂലൈ 2007 (UTC)[മറുപടി]

छण्टा ऊन्चा रहे हमारा![തിരുത്തുക]

പ്രമാണം:India flag gif.gif

സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി

പകർപ്പവകാശവിവരങ്ങൾ[തിരുത്തുക]

ചിത്രത്തിന്‌ യോജിച്ച പകർപ്പവകാശ ടാഗ് ദയവായി ചേർക്കുക--Vssun 15:17, 20 ഓഗസ്റ്റ്‌ 2007 (UTC)

Image:സുരേഷ് കൂത്തുപറമ്പ്.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല[തിരുത്തുക]

Image:സുരേഷ് കൂത്തുപറമ്പ്.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. ടക്സ് എന്ന പെൻ‌ഗ്വിൻ 06:03, 21 ഓഗസ്റ്റ്‌ 2007 (UTC)

Image:സുരേഷ് കൂത്തുപറമ്പ്.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:സുരേഷ് കൂത്തുപറമ്പ്.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും കേർത്തുകാണുന്നില്ലല്ലോ.വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൌരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി ടക്സ് എന്ന പെൻ‌ഗ്വിൻ 06:03, 21 ഓഗസ്റ്റ്‌ 2007 (UTC)

പകർപ്പവകാശം[തിരുത്തുക]

പ്രിയ Mangalat,

ഇമേജ് ടാഗിംഗ് വ്യക്തിതാത്പര്യമല്ല, മറിച്ച് വിക്കിപീഡിയയുടെ മാനദണ്ഡമാണ്. വിക്കിപീഡിയകളിൽ ഉപയോഗിക്കുന്ന ഓരോചിത്രവും അതിന്റെ ഉറവിടം ഏതാണ്, ഏത് ലൈസൻസ് പ്രകാരമാണ് ഇവിടെ ഉപയോഗിക്കപ്പെടുന്നത് എന്ന് കൃത്യമായും സൂചിപ്പിച്ചിരിക്കണം. ഈ വിവരങ്ങ്ങൾ ലഭ്യമല്ലാത്ത ചിത്രങ്ങളെ സോഴ്സ്/ലൈസൻസ് മിസ്സിംഗ് ആക്കി ടാഗ് ചെയ്യുകയും ഏഴ് ദിവസങ്ങൾക്കുള്ളിൽ അത് ചേർക്കപ്പെടുന്നില്ലെങ്കിൽ നീക്കം ചെയ്യുകയും ചെയ്യും. ഇതൊരു മാനദണ്ഡമാണ് താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങൾക്കു മാത്രമല്ല എല്ലാ ചിത്രങ്ങൾക്കും അത് ബാധകമാണ്. ദയവായി താങ്കൾ അപ്‌ലോഡ് ചെയ്ത ചിത്രങ്ങളിൽ പ്രസ്തുത വിവരങ്ങൾ ചേർക്കുവാനപേക്ഷിയ്ക്കുന്നു. നന്ദി--ടക്സ് എന്ന പെൻ‌ഗ്വിൻ 06:22, 22 ഓഗസ്റ്റ്‌ 2007 (UTC)

ഓണാശംസകൾ[തിരുത്തുക]

സ്‌നേഹവും നന്മയും നിറഞ്ഞ ഓണാശംസകൾ --സാദിക്ക്‌ ഖാലിദ്‌ 13:51, 27 ഓഗസ്റ്റ്‌ 2007 (UTC)

തളിക്കുളം[തിരുത്തുക]

താങ്കളുടെ നിര്ദേശ്‍ങൾക്കു നന്ദി. എന്റെ ആദ്യത്തെ ലേഖനമാണ് തളിക്കുളം... കൂദുതൽ വിവരങൾ കൂട്ടിച്ചെർക്കുന്നതെയുള്ളൂ.. ഇനിയും നിർദേശങൾ പ്രതീക്ഷിക്കുന്നു Hirumon 07:32, 5 സെപ്റ്റംബർ 2007 (UTC)[മറുപടി]

കേരളീയനെ വിക്കിക്ക് വേണ്ടേ?[തിരുത്തുക]

കേരളത്തിലെ കർഷകപ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളും സ്വാതന്ത്ര്യസമര പോരാളിയും അങ്ങനെ പലതുമായ കേരളീയനെക്കുറിച്ച് വിക്കിയിൽ ലേഖനം വേണ്ടേ?

 മംഗലാട്ട്  ►സന്ദേശങ്ങൾ 

വേണം, അതിവിടെ തന്നെയുണ്ട് :-) അക്ഷരത്തെറ്റിന്റെ റീഡയറക്റ്റ് മാത്രമെ മായ്ചിട്ടുള്ളൂ --സാദിക്ക്‌ ഖാലിദ്‌ 16:25, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]

വൈകിപ്പോയ മറുപടി[തിരുത്തുക]

താങ്കളുടെ ചോദ്യം കണ്ടില്ല... സലിം രാജ് തളിക്കുളംകാരൻ തന്നെയാണ്...അദ്ദെഹത്തെ പറ്റി കൂടുതൽ വിവരങൽ കിട്ടിയാൽ എഴുതാം.. സംവിധായകർ അക്ബർ-ജോസ്, പ്രമൊദ്-പപ്പൻ എന്നിവർക്കും തളിക്കുളവുമായി ബന്ധമുണ്ട്.. താങ്കൾക്ക് കൂടുതൽ വിവരങൾ അറിയാമെൻക്കിൽ സഹായിക്കുമല്ലോ... ആശംസകളോടെ...--ഹിരുമോൻ 11:23, 18 സെപ്റ്റംബർ 2007 (UTC)[മറുപടി]

മാഷെ, തുറന്ന അഭിപ്രായത്തിനു നന്ദി. വിമര്ശനങ്ങള് ഭാവിയിലും പ്രതീക്ഷിക്കുന്നു. എന്നാല് കഴിയുന്ന പോലെ ഞാന് ശ്രമിക്കാം--ജ്യോതിസ് 19:42, 21 സെപ്റ്റംബർ 2007 (UTC)[മറുപടി]

വി.ടി മുരളി,കെ. രാഘവൻ മാഷ്[തിരുത്തുക]

മാഷെ,

വി.ടി. മുരളി എന്നൊരു ലേഖനം തുടങ്ങിയിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ നൽകി സഹായിക്കുമല്ലോ?. സംഗീതസം‌വിധായകൻ കെ.രാഘവൻ മാഷെക്കുറിച്ചുള്ള ഒരു ലേഖനം പ്രതീക്ഷിക്കുന്നു. --അനൂപൻ 08:37, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഫാരിസ് അബൂബക്കർ[തിരുത്തുക]

മാഷെ, കുറിപ്പിനു നന്ദി. ഞാൻ ഈ താളിൽ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. --ജേക്കബ് 19:29, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

മാജിക്കൽ റിയലിസം[തിരുത്തുക]

മാജിക്കൽ റിയലിസം എന്നാണ്‌ ഞാൻ കേട്ടിരിക്കുന്നത്. ഞാനത് ആ ലേഖനത്തിന്റെ സം‌വാദത്താളിൽ എഴുതിയിട്ടുമുണ്ട്. ലേഖനം മാജിക് റിയലിസം എന്നായതു കൊണ്ടാണ്‌ അതിലേക്ക് തിരിച്ചുവിട്ടത്. --Vssun 16:56, 14 ഒക്ടോബർ 2007 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ മാജിക് റീയലിസം എന്നാണ്‌ തലക്കെട്ട് അതു കൊണ്ടായിരിക്കണം സിമി അങ്ങനെ തലക്കെട്ട് കൊടുത്തത്. --Vssun 16:58, 14 ഒക്ടോബർ 2007 (UTC)[മറുപടി]

മറുകുറി[തിരുത്തുക]

കുറിപ്പ് കണ്ടിരുന്നു. എന്റെ അഭിപ്രായങ്ങൾ സംവാദം പേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവചരിത്ര ലേഖനങ്ങളെപ്പറ്റി വ്യക്തമായ മാനദണ്ഡങ്ങളുണ്ടാകാ‍ൻ പ്രസ്തുത ചർച്ചകൾ ഫലപ്രദമാകുമെന്നു പ്രതീക്ഷിക്കാം. നന്ദി.മൻ‌ജിത് കൈനി 07:12, 24 ഒക്ടോബർ 2007 (UTC)[മറുപടി]

മാഷെ, ഒരു കൈ സഹായം വേണം ഇവിടെയും ഇവിടെയും. ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു. മാഷ് മലയാളം വിഭാഗത്തിലല്ലേ. ചെയ്യുമെന്ന് കരുതുന്നു. സസ്നേഹം,--സുഗീഷ് 02:51, 7 നവംബർ 2007 (UTC)[മറുപടി]

ആയുർവേദൌഷധങ്ങൾ[തിരുത്തുക]

തലക്കെട്ട് മാറ്റി. ആയുർവ്വേദമാണോ അതോ ആയുർവേദമാണോ? --Arayilpdas 12:00, 9 നവംബർ 2007 (UTC) --Arayilpdas 17:11, 10 നവംബർ 2007 (UTC)[മറുപടി]

ലജ്ജ നല്ല ക്വാളിറ്റി അല്ലാന്ന് ആരാ പറഞ്ഞത് മാഷെ? --ബ്ലുമാൻ‍ഗോ 08:34, 11 നവംബർ 2007 (UTC)[മറുപടി]

പട്ട ചാരായമടിച്ച് റോഡിലൂടെ തുണി ഉരിഞ്ഞ് നടക്കുന്നവന് ലജ്ജ ഉണ്ടാവുമോ? Dingismi 11:13, 11 നവംബർ 2007 (UTC) [മറുപടി]

പ്രൊഫസർ സാറെ താടിയും മുടിയും വളർത്തി താങ്കളെ പോലൊത്ത ബു.ജി.കൾക്ക് ലജ്ജ വിശിഷ്ട ഗുണമാവില്ല ന്നാ ഞ്ഞാൻ ഉദ്ദേശിച്ചത്. ബുജി മീൻസ്...ഞാൻ മുൻപ് പറഞ്ഞത്.....Dingismi 17:28, 11 നവംബർ 2007 (UTC) [മറുപടി]

എന്നെ പോലൊത്ത പാവങ്ങൾക്ക് വിദേശി കിട്ടില്ലല്ലോ!;)Dingismi 17:31, 11 നവംബർ 2007 (UTC)[മറുപടി]

അനാവശ്യ സം‌വാദം വെട്ടി--ജ്യോതിസ് 18:28, 11 നവംബർ 2007 (UTC)[മറുപടി]

ശരിയായ പദങ്ങൾ[തിരുത്തുക]

മാഷേ, ദയവായി ഈ താൾ ഒന്നു നോക്കി അഭിപ്രായം രേഖപ്പെടുത്താൻ താത്പര്യപ്പെടുന്നു. --ജേക്കബ് 16:52, 12 നവംബർ 2007 (UTC)[മറുപടി]

തുകൽ വാദ്യങ്ങൾ[തിരുത്തുക]

ഇത് ദയവായി ശ്രദ്ധിക്കാമോ? --ചള്ളിയാൻ ♫ ♫ 07:14, 3 ഡിസംബർ 2007 (UTC)[മറുപടി]

ആശംസകൾ[തിരുത്തുക]

ഊദിൻറെ സുഗന്ധവും മൈലാഞ്ജിയിടെ വർണവും ജീവിതത്തിൽ എന്നുമുണ്ടാവട്ടെ! ഈദ് മുബാറക് ***സിദ്ധീഖ് | सिधीक

താങ്കളുടെ ഹൃദയം നിറഞ്ഞ ആശംസകൾക്ക് നന്ദി മാഷേ...Aruna 06:49, 18 ഡിസംബർ 2007 (UTC)[മറുപടി]

മുന്നറിയിപ്പ്[തിരുത്തുക]

ഇത്തരം പ്രവർത്തനങ്ങൾ നശീകരണ പ്രവർത്തനമായി കണക്കാക്കും. സൂക്ഷിക്കുമല്ലോ? --ബ്ലുമാൻ‍ഗോ ക2മ 07:47, 27 ഡിസംബർ 2007 (UTC)[മറുപടി]

ഉപദേശം[തിരുത്തുക]

മഗലാട്ട് ഇതൊന്ന് വായിക്കുമല്ലോ. സ്നേഹത്തോടെ

ആശംസകൾ[തിരുത്തുക]

എൻറെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ--Aruna 19:12, 31 ഡിസംബർ 2007 (UTC)[മറുപടി]

പുതുവത്സരാശംസകൾ[തിരുത്തുക]

മാഷിനും കുടുംബത്തിനും സന്തോഷവും നന്മയും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു.--സുഗീഷ് 19:20, 31 ഡിസംബർ 2007 (UTC)[മറുപടി]

താങ്കൾക്കും കുടുംബത്തിനും സന്തോഷവും ഐശ്വര്യവും സമാധാനവും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു --ഷാജി 22:19, 31 ഡിസംബർ 2007 (UTC)[മറുപടി]

മുസ്ലിങ്ങളോടിത്ര വിരോധം[തിരുത്തുക]

താങ്കൾക്കെന്താ മുസ്ലിങ്ങളോടിത്ര വിരോധം? അറിഞ്ഞാൽ കൊള്ളാമായിരിന്നു. RSS നു പോലും മുസ്ലിങ്ങളോട് ഇത്ര വിരോധം കണ്ടിട്ടില്ല.മഗലാട്ട് എന്ന വ്യക്തിയുടെ ഐഡി ആണോ ഇത്? അല്ലെങ്കിൽ ഇങ്ങനെ ഒരു ഐഡി ഉണ്ടാക്കാൻ വിക്കി നയം അനുവദിക്കുന്നില്ല. പ്രൂ വ് ചെയ്യാൻ താങ്കളുടെ മെയിൽ ഐഡി തരണമെന്ന് അപേക്ഷിക്കുന്നു. --78.93.140.129 20:17, 14 ജൂൺ 2008 (UTC)[മറുപടി]

വിക്കിപീഡിയയിലെ ഭാഷാശൈലി[തിരുത്തുക]

സന്ദേശത്തിനു നന്ദി മംഗലാട്ട്! തീർച്ചയായും എഡിറ്റ് ചെയ്യാം -- Sreejith Kumar 08:25, 20 ജൂൺ 2008 (UTC)[മറുപടി]

Image:സുരേഷ് കൂത്തുപറമ്പ്.jpg ന്റെ ഉറവിടം ചേർത്തിട്ടില്ല[തിരുത്തുക]

Image:സുരേഷ് കൂത്തുപറമ്പ്.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. ആ ഫയലിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌ എന്ന വിവരം ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. പ്രസ്തുത ചിത്രം താങ്കളുടെ രചനയല്ലെങ്കിൽ, എന്തുകൊണ്ട് നമുക്കത് വിക്കിപീഡിയയിൽ ഉപയോഗിക്കാം എന്നതിനുള്ള ന്യായീകരണം ആവശ്യമാണല്ലോ. ഈ ചിത്രം താങ്കൾ രചിച്ചതല്ലെങ്കിൽ, അത് എവീടെ നിന്നും ലഭിച്ചു എന്നെങ്കിലും പറയുക. മിക്ക സന്ദർഭങ്ങളിലും ആ ചിത്രം ലഭിച്ച വെബ് സൈറ്റിലേക്കുള്ള ലിങ്കും ആ സൈറ്റിൽ പറയുന്ന നിബന്ധനകളും ചേർത്താൽ മതിയാവും

അതേപോലെ ആ ചിത്രത്തിന്റ്റെ പകർപ്പവകാശ വിവരണം ചേർത്തിട്ടില്ലെങ്കിൽ അതും കൂടി ചേർക്കേണ്ടതാണ്.പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ {{GFDL-self}} എന്ന ഫലകം ഉപയൊഗിച്ച്‌ അതിനെ ന്റെ GFDLനു കീഴിൽ പ്രസിദ്ധപ്പെടുത്താവുന്നതാണ്‌. ഈ രചന ന്യായോപയോഗ വ്യവസ്ഥയിൽ വരുമെന്നു താങ്കൾ വിശ്വസിക്കുന്നെങ്കിൽ ഒരു ന്യായോപയോഗ ഫലകം ഉപയോഗിക്കിക.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൽ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. താങ്കൾ അപ്‌ലോഡ്‌ ചെയ്ത ഫയലുകളുടെ ഒരു പട്ടിക ഇവിടെ കാണാം.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽകൂടി നന്ദി. ടക്സ് എന്ന പെൻ‌ഗ്വിൻ 13:44, 28 സെപ്റ്റംബർ 2008 (UTC)[മറുപടി]

Image:സുരേഷ് കൂത്തുപറമ്പ്.jpg എന്ന ചിത്രത്തിന്റെ പകർപ്പവകാശ പ്രശ്നം[തിരുത്തുക]

Image Copyright problem
Image Copyright problem

Image:സുരേഷ് കൂത്തുപറമ്പ്.jpg അപ്‌ലോഡ് ചെയ്തതിനു നന്ദി. പക്ഷേ ആ ചിത്രത്തിന്റെ പകർപ്പവകാശ സംബന്ധിയായ വിവരങ്ങളൊന്നും ചേർത്തുകാണുന്നില്ലല്ലോ? വിക്കിപീഡിയ പകർപ്പവകാശത്തെ വളരെ ഗൗരവമായി തന്നെ കണക്കാക്കുന്നു. ആ ചിത്രത്തിന്റെ ഉറവിടവും പകർപ്പവകാശ വിവരങ്ങളും ഞങ്ങൾക്ക് നിർണ്ണയിക്കാൻ കഴിയാത്തപക്ഷം വിക്കിപീഡിയയിൽ നിന്നും ആ ചിത്രം നീക്കം ചെയ്യപ്പെട്ടേക്കാം. ഈ വിവരങ്ങൾ താങ്കൾക്കറിയാമെങ്കിൽ ആ ചിത്രത്തിന്റെ താളിൽ അത് ചേർക്കാവുന്നതാണ്. താങ്കളുടെ സഹകരണത്തിനു് നന്ദി ടക്സ് എന്ന പെൻ‌ഗ്വിൻ 13:44, 28 സെപ്റ്റംബർ 2008 (UTC)[മറുപടി]

നിരൂപണവും വിമർശനവും[തിരുത്തുക]

നിരൂപണവും വിമർശനവും ഒന്നല്ല എന്നാണു ഞാൻ മനസിലാക്കിയിട്ടുള്ളത്. സം‌വാദം താളിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ കഴിയുമെന്ന് കരുതുന്നു. --Anoopan| അനൂപൻ 07:52, 16 ഒക്ടോബർ 2008 (UTC)[മറുപടി]

സലിൽ ചൌധരി[തിരുത്തുക]

തലക്കെട്ട് മുൻ‌കാല ജീവിതം എന്നത് മാറ്റി ജീവിത രേഖ എന്നാക്കിയിട്ടുണ്ട് .. --  rameshng‍|രമേശ്‌‌   ► Talk:സംവാദം  11:14, 28 ഒക്ടോബർ 2008 (UTC)[മറുപടി]

മുഖ്യമതദ്രോഹവിചാരകൻ[തിരുത്തുക]

മാഷേ, ദയവായി ഈ താൾ ഒന്ന് ശ്രദ്ധിക്കുക. --ജേക്കബ് 04:05, 22 ഡിസംബർ 2008 (UTC)[മറുപടി]

വിക്കിപീഡിയ[തിരുത്തുക]

ഇതൊന്നു വായിക്കുക: http://en.wikipedia.org/wiki/Wikipedia:Verifiability#Self-published_and_other_questionable_sources ഇതും http://en.wikipedia.org/wiki/Vanity_page

നമ്മൾ ഒരുമിച്ച് save ചെയ്തപ്പോൾ നിങ്ങളുടെ അഭിപ്രായം overwrite ആയി എന്നു തോന്നുന്നു. എന്താണ്‌ ചെയ്യേണ്ടത്? --Jobinbasani 09:46, 31 ഡിസംബർ 2008 (UTC)[മറുപടി]

സമയവും തിയതിയും[തിരുത്തുക]

തന്റെ ഒപ്പിൽ സമയവും തിയതിയും കാന്നുന്നില്ല. -- ലീ2008 എഴുത്തുകൾ‌‍  06:27, 2 ജനുവരി 2009 (UTC)[മറുപടി]

ഇക്കിളി പടംനടിപ്പുകാർ മാത്രമല്ല[തിരുത്തുക]

മലയാളം വിക്കിപീഡിയയിൽ ഇപ്പോഴുള്ള 9000ത്തിനടുത്ത് ലേഖനങ്ങളിൽ എത്രയെണ്ണം അഭിനേതാക്കളെ കുറിച്ചുണ്ടെന്നു നോക്കുക. അതിലെത്രതാൾ താങ്കളടക്കമുള്ള മലയാളം വിക്കിപീഡിയർക്ക് പഥ്യമായ ഇക്കിളിപ്പടംനടിപ്പുകാർ ആണെന്നു നോക്കുക. സംശയമുണ്ടെങ്കിൽ ഓട്ടപ്രദക്ഷിണം എടുത്ത് നോക്കുക. താങ്കൾക്ക് സ്വീകാര്യമായവ മാത്രം ഇവിടെ പറ്റുകയുള്ളു എന്നത് മിക്കവാറും സാധിക്കാനിടയില്ല. അതുകൊണ്ട് ഉത്തരവാദിത്തമില്ലാത്ത ലജ്ജാകരങ്ങളായ പ്രയോഗങ്ങൾ നടത്താതിരിക്കുക. നന്ദി--പ്രവീൺ:സംവാദം 09:54, 9 ജനുവരി 2009 (UTC)[മറുപടി]

AFD പ്രക്രിയ[തിരുത്തുക]

ലേഖനങ്ങളിൽ AFD ടാഗിടുമ്പോൾ ആ പ്രക്രിയ പൂർത്തിയാക്കാൻ അഭ്യർത്ഥിക്കുന്നു. അപ്പോൾ മാത്രമേ വിക്കിപീഡിയ:ഒഴിവാക്കാവുന്ന ലേഖനങ്ങൾ എന്ന താളിലേക്ക് ഈ ലേഖനം എത്തുകയുള്ളൂ. അതുവഴി കൂടുതൽ ചർച്ചയ്ക്ക് പാത്രമാകുകയും ചെയ്യും. --സിദ്ധാർത്ഥൻ 17:24, 14 ജനുവരി 2009 (UTC)[മറുപടി]

  1. user:mangalat/sign എന്ന സ്ഥലത്ത് ഒപ്പ് നിർമ്മിക്കുക (താങ്കൾ നിർമ്മിച്ചിട്ടുണ്ട്)
  2. ഏറ്റവും മുകളിൽ കാണുന്ന എന്റെ ക്രമീകരണങ്ങളിലേക്ക് പോകുക
  3. അഹം എന്ന താളിൽ കാണുന്ന ഒപ്പിൽ {{subst:user:XXXXXX/sign}} എന്ന് മാറ്റിയെഴുതുക (XXXXXX = mangalat)
  4. പിന്നീട് ഒപ്പ് ആവശ്യമുള്ള സ്ഥലങ്ങളിൽ നാല് ~ (tilda) ഉപയോഗിക്കുക

ശരിയായില്ലെങ്കിൽ സ്ക്രീൻ ഷോട്ട് അയച്ചുതരാം-- ലീ 2©©8 /††← 09:55, 15 ജനുവരി 2009 (UTC)[മറുപടി]

ഒരു ചെറിയ സ്വാഗതം.[തിരുത്തുക]

വിക്കിയിലേക്ക് ചെറിയ ഇടവേളക്കു ശേഷമുള്ള തിരിച്ചുവരവിന് ഒരു ചെറിയ സ്വാഗതം.--  Rameshng | Talk  07:50, 20 മേയ് 2009 (UTC)[മറുപടി]

തെറ്റുകൾ തിരുത്താൻ മാഷിനെപ്പോലുള്ളവരുടെ ആവശ്യം ഇവിടെ ഉണ്ട്. --  Rameshng | Talk  08:17, 20 മേയ് 2009 (UTC)[മറുപടി]

കവി എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 07:39, 18 ജൂലൈ 2009 (UTC)[മറുപടി]

ലേഖന രക്ഷാസംഘം[തിരുത്തുക]

നമസ്കാരം, Mangalat. താങ്കളെ ലേഖന രക്ഷാസംഘത്തിലേക്ക് ചേരുന്നതിന് ക്ഷണിക്കുന്നു . ഇത് വിക്കിപീഡിയയിലെ നല്ല ലേഖനങ്ങൾ ഒഴിവാക്കലിൽ നിന്നും രക്ഷിക്കുന്നതിനും, ലേഖനങ്ങളുടെ നിലവാരം ഉയർത്തുന്നതിനുള്ള ഒരു സഹകരണ ശ്രമമാണ്. കൂടുതൽ വിവരങ്ങൾക്ക് പദ്ധതി പേജ് കാണുക. ഇവിടെ നിങ്ങൾക്ക് അംഗമാകുകയും രക്ഷിക്കാവുന്ന ലേഖനങ്ങളെ സംരക്ഷിക്കുന്നതിൽ ഭാഗമാവുകയും ചെയ്യാം.

Rameshng:::Buzz me :) 12:49, 24 ജൂലൈ 2009 (UTC)[മറുപടി]

കെ.എ. കേരളീയൻ[തിരുത്തുക]

കെ.എ. കേരളീയൻ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 16:48, 25 ജൂലൈ 2009 (UTC)[മറുപടി]

ഉചിതമായ തീരുമാനം, ഒരു വിക്കിപീഡിയനും ഒരക്ഷരം ഇതിനോട് ചേർത്തെഴുതാനാവില്ലെങ്കിൽ അതു തന്നെയാണ് നല്ലത്.{{subst:user:mangalat/sign}} 14:42, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]

ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർത്ത് അത് നിലനിർത്തിയിട്ടുണ്ട്. --Vssun 14:51, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]

ദയവായി ഈ താൾ ഒന്നു ശ്രദ്ധിക്കുമോ[തിരുത്തുക]

സംവാദം:തിരുത്തൽ ‎-താങ്കളുടെ അഭിപ്രായത്തിനായി കാക്കുന്നു

ബിനു (സംവാദം) 12:11, 14 ജൂൺ 2012 (UTC)[മറുപടി]

ഉറവിടം[തിരുത്തുക]

പ്രമാണം:പവിത്രൻ തീക്കുനി.jpg ഇതിന്റെ ഉറവിടം ചേർക്കാൻ താല്പര്യപ്പെടുന്നു. --Vssun 12:24, 22 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Vinod Mankara.jpg[തിരുത്തുക]

പ്രമാണം:Vinod Mankara.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun 11:14, 30 ജനുവരി 2010 (UTC)[മറുപടി]

ഉറവിടമോ അനുമതിയോ ഇല്ലാത്ത ചിത്രമായതിനാലാണ് നീക്കം ചെയ്യാൻ നിർദ്ദേശിച്ചത്. ഉറവിടവും, വിക്കിപീഡിയയിൽ ചേർക്കാൻ യോജിച്ച അനുമതിയുമുണ്ടെങ്കിൽ ചിത്രം നിലനിൽക്കണം എന്നാണ് എന്റെയും താല്പര്യം. --Vssun 08:14, 31 ജനുവരി 2010 (UTC)[മറുപടി]

പ്രമാണം:Kaladharan.jpg[തിരുത്തുക]

പ്രമാണം:Kaladharan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സം‌വാദം) 10:34, 19 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:V.C.Sreejan.jpg[തിരുത്തുക]

പ്രമാണം:V.C.Sreejan.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 18:49, 22 നവംബർ 2010 (UTC)[മറുപടി]

പ്രമാണം:Michillotte jail docu.jpg[തിരുത്തുക]

പ്രമാണം:Michillotte jail docu.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:41, 10 ജനുവരി 2011 (UTC)[മറുപടി]

പ്രമാണം:Michillotte.jpg[തിരുത്തുക]

പ്രമാണം:Michillotte.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 09:43, 10 ജനുവരി 2011 (UTC)[മറുപടി]

പ്രമാണത്തിന്റെ സംവാദം:Michillotte.jpg കാണുക. --Vssun (സുനിൽ) 18:08, 21 ജനുവരി 2011 (UTC)[മറുപടി]

Sir,

Why should you create an English wiki account and continue your works about Kerala there. If you have already any, more concentrate on http://en.wikipedia.org., as simultaneously improving the knowledge about Kerala. (Rameez pp 18:51, 24 ജൂൺ 2011 (UTC))[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Mangalat,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 07:16, 29 മാർച്ച് 2012 (UTC)[മറുപടി]

സംവാദം:പീതം‌പുര ടി.വി. ടവർ[തിരുത്തുക]

സംവാദം:പീതം‌പുര ടി.വി. ടവർ കാണുക. --Vssun (സംവാദം) 05:26, 29 ജൂലൈ 2012 (UTC)[മറുപടി]

സന്തോഷം[തിരുത്തുക]

സമീപകാല മാറ്റങ്ങൾ മാഷിനെ കണ്ടതിൽ സന്തോഷിക്കുന്നു. വീണ്ടും സ്വാഗതം--സുഗീഷ് (സംവാദം) 07:28, 3 ജൂൺ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Mangalat

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 14:29, 16 നവംബർ 2013 (UTC)[മറുപടി]

ലേഖനത്തിന്റെയും ഉപയോക്താവിന്റെയും സം‌വാദം താളുകളിൽ അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ () എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവെക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- അജിത്ത്.എം.എസ് (സംവാദം) 03:04, 25 ഓഗസ്റ്റ് 2015 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

Community Insights Survey[തിരുത്തുക]

RMaung (WMF) 15:52, 9 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey[തിരുത്തുക]

RMaung (WMF) 19:33, 20 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey[തിരുത്തുക]

RMaung (WMF) 17:29, 4 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019[തിരുത്തുക]

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

ആർ. രാജശ്രീ എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

ആർ. രാജശ്രീ എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ആർ. രാജശ്രീ എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 ലിജോ | ^ സംവാദം ^ 08:09, 22 ഫെബ്രുവരി 2020 (UTC)[മറുപടി]

സുഷമ ബിന്ദു എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

സുഷമ ബിന്ദു എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സുഷമ ബിന്ദു എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 ലിജോ | ^ സംവാദം ^ 08:10, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
  • {{ലിജോ}} ലേഖനത്തിന്റെ സംവാദത്താളിൽ ഞാൻ മറുപടി എഴുതിയിട്ടുണ്ട്. കാണുക. അവലംബത്തിൽ കൂട്ടിച്ചേർക്കൽ നടത്തിയിട്ടുമുണ്ട്. അതുംകാണുക.

 മംഗലാട്ട്  ►സന്ദേശങ്ങൾ  01:01, 23 ഫെബ്രുവരി 2020 (UTC)[മറുപടി]

സിന്ധു കെ. വി എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

സിന്ധു കെ. വി എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/സിന്ധു കെ. വി എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. തൃപ്തികരമായ ഒരു സമവായത്തിലെത്തുന്നതുവരെ ഈ ചർച്ച തുടരുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്.

ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുതലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.

 ലിജോ | ^ സംവാദം ^ 08:10, 22 ഫെബ്രുവരി 2020 (UTC)[മറുപടി]
  • {{ലിജോ}} ലേഖനത്തിന്റെ സംവാദത്താളിൽ ഞാൻ മറുപടി എഴുതിയിട്ടുണ്ട്. കാണുക. അവിടെ വിശദീകരണം നല്കുക. ആർ. രാജശ്രീയെക്കുറിച്ചുള്ള സംവാദത്തിൽ വിശദമായി ഞാൻ എഴുതിയിട്ടുണ്ട്. അതെല്ലാം ഇവിടെയും ബാധകമാണ്, ആവർത്തിക്കുന്നില്ല. എന്റെ സംശയങ്ങൾക്ക് മറുപടി നല്കാൻ താങ്കൾ സന്നദ്ധനാവും എന്ന് പ്രതീക്ഷിക്കുന്നു.

 മംഗലാട്ട്  ►സന്ദേശങ്ങൾ  01:05, 23 ഫെബ്രുവരി 2020 (UTC)[മറുപടി]

truecopythink.media എന്ന വെബ്സൈറ്റിൽ വന്ന ലേഖനം[തിരുത്തുക]

ഇത്തരത്തിൽ ഒരു ചോദ്യം ചോദിക്കേണ്ടിവരുന്നതിന് ദയവുചെയ്ത് ക്ഷമിക്കുക. ഇത് ചില കാര്യങ്ങൾ വ്യക്തമാക്കുന്നതിനുവേണ്ടിയാണ് അതുകൊണ്ട് സഹകരിക്കുമല്ലോ. truecopythink.media എന്ന വെബ്സൈറ്റിൽ ഈ ലേഖനം എഴുതിയിരിക്കുന്ന മഹേഷ് മംഗലാട്ട് എന്നയാൾ താങ്കൾ തന്നെയാണോ എന്നറിയുവാൻ താത്പര്യമുണ്ട്. ആണെങ്കിൽ ഇത്തരത്തിലൊരു ലേഖനം എഴുതുവാനുണ്ടായ സാഹചര്യത്തെപ്പറ്റിയും സാധിക്കുമെങ്കിൽ വിശദീകരിച്ചാൽ നന്നായിരുന്നു. ഈ എഴുതിയ ആൾ താങ്കളല്ല എങ്കിൽ ദയവുചെയ്ത് ഈ ചോദ്യം ചോദിച്ചതിന് ക്ഷമിക്കുക. --രൺജിത്ത് സിജി {Ranjithsiji} 04:39, 22 ഓഗസ്റ്റ് 2020 (UTC)[മറുപടി]

ഈ വിഷയത്തിൽ യാതൊരുതരത്തിലുള്ള പ്രതികരണവും താങ്കളുടെ ഭാഗത്തുനിന്നും ലഭ്യമല്ലാത്തതുകൊണ്ട് തുടർനടപടികളിലേക്ക് കടക്കേണ്ടിവന്നിരിക്കുന്നു. എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കിൽ വിക്കിപീഡിയ:പഞ്ചായത്ത്_(വാർത്തകൾ)#truecopythink.media_എന്ന_വെബ്സൈറ്റിൽ_വന്ന_മലയാളം_വിക്കിപീഡിയയിലെ_ശ്രദ്ധേയതയെപ്പറ്റിയുള്ള_ലേഖനം.ഇവിടെ വിശദീകരിക്കുമല്ലോ. പ്രതികരണം പ്രതീക്ഷിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 14:15, 12 സെപ്റ്റംബർ 2020 (UTC)[മറുപടി]

താങ്കൾക്ക് ഒരു താരകം![തിരുത്തുക]

യഥാർത്ഥ താരകം
മഹേഷ് മാഷ്, എല്ലാത്തിനും നന്ദി! Kalesh (സംവാദം) 12:19, 24 ഓഗസ്റ്റ് 2020 (UTC)[മറുപടി]

കെ.എം. ഷെരീഫ് എന്ന ലേഖനം നീക്കം ചെയ്യാനുള്ള നാമനിർദ്ദേശം[തിരുത്തുക]

കെ.എം. ഷെരീഫ് എന്ന ലേഖനം വിക്കിപീഡിയയുടെ മാനദണ്ഡങ്ങൾക്കും നയരേഖകൾക്കും അനുസൃതമായി നിലനിർത്താവുന്നതാണോ അതോ നീക്കം ചെയ്യേണ്ടതാണോ എന്ന വിഷയത്തെക്കുറിച്ച് വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കെ.എം. ഷെരീഫ് എന്ന താളിൽ ഒരു ചർച്ച ആരംഭിച്ചിരിക്കുന്നു. പ്രസ്തുത താളിൽ ഉൾപ്പെടുത്തിയ ലേഖനം നീക്കം ചെയ്യുന്നതിനു മുൻപായി താങ്കളുടെ അഭിപ്രായം അറിയുവാൻ 7 ദിവസം വരെ സമയം ലഭിക്കുന്നതാണ്. കൂടാതെ താല്പര്യമുള്ള മറ്റ് ഉപയോക്താക്കളും ചർച്ചയിൽ പങ്കെടുക്കുന്നതായിരിക്കും. ലേഖനം വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ തക്ക വിധത്തിലുള്ള ശ്രദ്ധേയത, നിഷ്പക്ഷത, സ്വീകാര്യത എന്നിവയെ ലക്ഷ്യമാക്കിയുള്ള ശക്തമായ അവലംബങ്ങളും വാദഗതികളുമാണു് ഈ ചർച്ചയിൽ പ്രതീക്ഷിക്കുന്നതു്. ഈ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ കൂടുതൽ വിവരങ്ങളും അവലംബങ്ങളും മറ്റും ചേർത്ത് പ്രസ്തുത ലേഖനം പുഷ്ടിപ്പെടുത്താവുന്നതാണു്. എന്നാൽ, കാര്യനിർവ്വാഹകരുടെ നേതൃത്വത്തിൽ കൂട്ടായി ഒരു അന്തിമതീരുമാനം ഉണ്ടാവുന്നതുവരെ, ലേഖനത്തിന്റെ മുകളിൽ ചേർത്തിട്ടുള്ള, ലേഖനം മായ്ക്കാൻ നിർദ്ദേശിക്കപ്പെട്ട അറിയിപ്പ് നീക്കം ചെയ്തുകൂടാ.- റോജി പാലാ (സംവാദം) 09:20, 3 സെപ്റ്റംബർ 2020 (UTC)[മറുപടി]

മുന്നറിയിപ്പ്[തിരുത്തുക]

മുന്നറിയിപ്പ്
വിക്കിപീഡയയുടെ പുറത്ത് വിക്കിപീഡിയയെ അപകീ‍ർത്തിപ്പെടുത്തുന്ന രീതിയിൽ മുഴുനീള ലേഖനം എഴുതുകയും അതിനെപ്പറ്റി ഇവിടെ നടന്ന ചർച്ചയിൽ യാതൊരു തരത്തിലുള്ള വിശദീകരണവും തരാതിരുന്നതുകൊണ്ട്. താങ്കളെ കുറച്ച് കാലത്തേക്ക് എഡിറ്റുചെയ്യുന്നതിൽ നിന്ന് തടയാൻ തീരുമാനിച്ചിരിക്കുന്നു. ഇത്തരം പ്രവൃത്തി ഇനി തുടരാതിരിക്കുക. അങ്ങനെ വീണ്ടും ശ്രദ്ധയിൽപ്പെട്ടാൽ കൂടുതൽ കാലത്തേക്കുള്ള തടയൽ നടപടി സ്വീകരിക്കേണ്ടതായിവരുമെന്ന് പറയേണ്ടതായി വന്നിരിക്കുന്നു. നല്ലരീതിയിൽ വിക്കിപീഡിയയിൽ തുടർന്നും പ്രവ‍ർത്തിക്കുമെന്ന വിശ്വാസത്തോടെ --രൺജിത്ത് സിജി {Ranjithsiji} 17:16, 23 സെപ്റ്റംബർ 2020 (UTC)[മറുപടി]

വിക്കിപീഡിയക്കു പുറത്ത് വിക്കിപീഡിയയെ അപകീർത്തിപെടുത്തിയത്തിനു ഇവിടെ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ താങ്കളെ ആറുമാസത്തേക്ക് തിരുത്തലുകൾ നടത്തുന്നതിൽ നിന്നും തടഞ്ഞിരിക്കുന്നു. ഇത്തരം പ്രവർത്തികൾവീണ്ടും ആവർത്തിക്കുന്നത് താങ്കളെ സ്ഥിരമായിതടയുന്നതിന്കാരണമായേക്കാം. തടഞ്ഞത് തെറ്റായിരുന്നു എന്നുണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാണിച്ചു താങ്കൾക്ക് ഇവിടെ അപ്പീൽ നൽകാവുന്നതാണ്. Akhiljaxxn (സംവാദം) 18:41, 8 ഒക്ടോബർ 2020 (UTC)[മറുപടി]

വിക്കിപീഡിയയുടെ ഏതു നയത്തിന് അനുസൃതമായാണ് ഈ യൂസറെ ബ്ലോക്ക് ചെയ്തത് എന്നറിഞ്ഞാൽ കൊള്ളാം. uninvolved ആയ ആൾ ചെയ്യട്ടെ എന്നു ചിലർ നിർദ്ദേശിച്ചതായി കണ്ടു. അതല്ല സംഭവിച്ചിരിക്കുന്നത്. മഹേഷ് മംഗലാട്ട് എന്ന വ്യക്തിയെഴുതിയ ലേഖനത്തെക്കുറിച്ച് വലിയ അഭിപ്രായമില്ലെങ്കിലും അതിലയാൾ വളരെ വാലിഡ് ആയ ചില കാര്യങ്ങൾ പറയുന്നുണ്ട്. മെച്ചപ്പെടുത്തേണ്ട കാര്യങ്ങൾ. ആ ലേഖനം അപകീർത്തികരം എന്നു കരുതണമെങ്കിൽ വലിയ അളവിൽ ബുദ്ധിമാന്ദ്യം ആവശ്യമാണ്. --2405:201:F00A:2175:C45:75B2:DC51:1F88 19:13, 26 മാർച്ച് 2023 (UTC)[മറുപടി]

തടയാനുള്ള കാരണവും മറ്റും വളരെ വ്യക്തമായി അഡ്മിൻസ് നോട്ടീസ് ബോർഡിലും മുകളിലും ചേർത്തിട്ടുണ്ട്. Uninvolved ആയ ആക്റ്റീവ് admins ഇല്ലാത്തതിനാൽ ആണ് നോട്ടീസ് നൽകി രണ്ടു വീക് മറുപടി ഇല്ലാതിരുന്നിട്ടും wait ചെയ്തത്.TheWikiholic (സംവാദം) 09:48, 27 മാർച്ച് 2023 (UTC)[മറുപടി]

നിങ്ങൾക്ക് കാരണമെന്നു തോന്നുന്നതെന്ത് എന്നല്ല ചോദിച്ചത്. ഏതു നയ പ്രകാരം എന്നാണ്. Off-wiki harassment സംബന്ധിച്ച നിയം ആരോ പരാമർശിച്ചുകണ്ടു.

https://en.wikipedia.org/wiki/Wikipedia:Harassment#:~:text=Off%2Dwiki%20harassment,-See%20also%3A%20Linking&text=Inappropriate%20or%20unwanted%20public%20or,editor%2C%20violates%20the%20harassment%20policy. മംഗലാട്ടിൻ്റെ വിവരദോഷം നിറഞ്ഞ ലേഖനം അത്തരത്തിലൊരു കുറ്റവും ചെയ്യുന്നില്ല. നിങ്ങളുടെ ആരുടെയും personal identity വെളിപ്പെടുത്തുന്നില്ല. മലയാളത്തിലെ നോട്ടബ്ൾ ആയ ഒരു വെബ്സീനിൽ വന്ന വിമർശനം ഉൾക്കൊള്ളാനാവാത്ത വികലമനസ്സുകളുടെ kangaroo court കൂടി നിങ്ങളങ്ങ് ഒരാളെ ദീർഘകാലത്തേയ്ക്ക് ബ്ലോക്ക് ചെയ്യുന്നു. മംഗലാട്ടുകൂടി (അയാളുടെ അളവറ്റ വിവരക്കേടുകൾ സഹിതം) ചേർന്നു രൂപം നല്കിയ ഒരു പ്രോജക്റ്റ്. പേരുവെച്ച് നിങ്ങളങ്ങ് ഊഹിക്കുന്നു അതേ മംഗലാട്ടാണ് ഈ മംഗലാട്ട് എന്ന്. ഉറപ്പിക്കാൻ മാർഗ്ഗം നിങ്ങൾക്കില്ലാതിരുന്നിട്ടും നിങ്ങളങ്ങ് തീരുമാനിച്ചു. യൂസർ ഐഡി മാറ്റിയതുകൊണ്ട് ബ്ലോക്ക് ചെയ്ത അഡ്മിൻ uninvolved ആവില്ലല്ലോ.--2405:201:F00A:2175:DFC:5A94:8444:DE4D 07:57, 29 മാർച്ച് 2023 (UTC)[മറുപടി]

വിക്കിപീഡിയ ഉപയോക്താക്കൾക്കെതിരെ വിക്കിപീഡിയക്കു പുറത്ത് അത് ഏതു രീതിയിൽ ആക്ഷേപം ഉന്നയിക്കുന്നതും അത് വ്യക്തിപരമായ വിവരങ്ങൾ ചേർത്താലും അല്ലെങ്കിലും Off-wiki harassment ആണ്, Off-wiki attacks ആണ്. ഇവിടെ admins ആയിട്ടുള്ള മൂന്ന് പേരുടെ യൂസർ name വെച്ചാണ് trucopy യില് ലേഖനം എഴുതിയിട്ടുള്ളത്. Invovloved ആയിട്ടുള്ള അഡ്മിൻ തന്നെ block ചെയ്യാനുള്ള കാരണം ആക്റ്റീവ് ആയിട്ടുള്ള uninvoved admins ഇല്ലാതിരുന്നത് കൊണ്ടാണ്. ഓഫ്‌ലൈൻ harrasment നടത്തിയ വ്യക്തിയും block ചെയ്യപ്പെട്ട ഉപയോക്താവ് ഒരാൾ തന്നെയാണ് എന്നുറപ്പിച്ചിട്ട് തന്നെയാണ് block ചെയ്തിട്ടുള്ളത്. Block ചെയ്യുന്നതിന് മുന്നെയും ശേഷവും അതങ്ങനെ എല്ലാ എന്ന് തെളിയിക്കാനുള്ള സാഹചര്യവും പ്രസ്തുത ഉപയോക്താവിന് ഉണ്ടായിരുന്നെങ്കിലും ഉപയോക്താവ് ഇതുവരെയും അത് ഉപയോഗിച്ചിട്ടും ഇല്ല. TheWikiholic (സംവാദം) 19:51, 29 മാർച്ച് 2023 (UTC)[മറുപടി]