വിക്കിപീഡിയ:ഒപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ താള് മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള് തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക. |
| വിക്കിപീഡിയയുടെ മാര്‍ഗ്ഗരേഖകള്‍ |
|---|
| ഉള്ളടക്കം |
| ശൈലി |
| ശൈലീപുസ്തകം |
| ഘടന |
| തിരുത്തല്‍ |
| സംവാദം |
|
സംവാദത്തിലെ മര്യാദകള്‍ |
| പെരുമാറ്റം |
| കൂടുതല്‍ |
| മാര്‍ഗ്ഗരേഖകളുടെ പട്ടിക നയങ്ങളുടെ പട്ടിക |
സംവാദം താളുകളിലും ഇതര സംവാദ താളുകളിലും സ്വന്തം കുറിപ്പുകള്‍ക്ക് ഒപ്പിടുക എന്നത് നല്ലൊരു വിക്കിമര്യാദയാണ്, കുറിപ്പ് ആരാണിട്ടെതെന്നു മനസ്സിലാക്കാന്‍ അതു സഹായിക്കും. അതുവഴി കുറിപ്പിട്ടയാളുടെ സംവാദം താളിലേക്കെളുപ്പമെത്താന്‍ കഴിയും. നല്ലൊരു വിജ്ഞാനകോശം സൃഷ്ടിക്കാന്‍ ആശയങ്ങളുടെ കൈമാറ്റം കൂടിയേകഴിയൂ .
വിക്കിപീഡിയയിലെ ലേഖനങ്ങളില്‍ താങ്കള്‍ നടത്തുന്ന തിരുത്തലുകളില്‍ ഒപ്പിടാന്‍ പാടില്ല. ലേഖനങ്ങള്‍ പലരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിന്റെ ഫലമാണ്. അവിടെ ഒരാള്‍ മറ്റൊരാളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല.
ഉള്ളടക്കം |
ഉദ്ദേശ്യലക്ഷ്യം
ഉപയോക്താവിനേയും അയാളുടെ സേവനങ്ങളേയും തിരിച്ചറിയാനാണ് വിക്കിപീഡിയയില്‍ ഒപ്പുകള്‍ ഉപയോഗിക്കുന്നത്. പേരും സമയവും തിയ്യതിയും കുറിപ്പിനോടൊപ്പം ചേര്‍ക്കുന്നത് ചര്‍ച്ചകളില്‍ മര്യാദ ഉറപ്പാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഒപ്പ് ആരേയും വേദനിപ്പിക്കുന്നതാവരുത്. മര്യാദകെട്ട ഒപ്പുകള്‍ ഉപയോഗിക്കാനനുവദിക്കില്ല (ഒപ്പ് ശരിയാകുന്നതു വരെ തടയപ്പെടാനും സാധ്യതയുണ്ട്). പൊതുവായി പറഞ്ഞാല്‍ ഉപയോക്തൃനാമങ്ങളില്‍ അനുവദനീയമല്ലാത്തതൊന്നും ഒപ്പുകളിലും ഉപയോഗിക്കരുത്.
ഒപ്പുകള്‍ ഉപയോഗിക്കേണ്ടതും ഉപയോഗിക്കരുതാത്തതുമായ സന്ദര്‍ഭങ്ങള്‍
ഉപയോക്താക്കളുടെ സംവാദം താളുകളിലും, ലേഖനങ്ങളുടെ സംവാദം താളുകളിലും മറ്റാശയവിനിമയ വേദികളിലും ഇടുന്ന കുറിപ്പുകളില്‍ ഒപ്പുകള്‍ ഇടേണ്ടതാണ്. ലേഖനങ്ങളില്‍ നടത്തുന്ന തിരുത്തലുകളില്‍ ഒപ്പ് പാടില്ല, എന്തെന്നാല്‍ ലേഖനങ്ങള്‍ സംയുക്തശ്രമഫലമായി ഉണ്ടാകുന്നതാണ്. അവിടെ ഉപയോക്താക്കളുടെ സേവനങ്ങള്‍ തിരിച്ചറിയാന്‍ നാള്‍വഴി സഹായിക്കും. തിരുത്തലുകളുടെ ചുരുക്കമായി ഒപ്പ് ചേര്‍ക്കാന്‍ ശ്രമിക്കരുത്, അവിടെ ~~~~ ഫലിക്കില്ല.
കുറിപ്പുകളില്‍ എങ്ങിനെ ഒപ്പിടാം
ഒപ്പിടാന്‍ രണ്ട് വഴികളുണ്ട്:
1. കുറിപ്പുകളുടെ ഒടുവില്‍ നാല് ടില്‍ഡകള്‍ (~) ചേര്‍ക്കുക, ഇതുപോലെ:~~~~.
2. താങ്കള്‍ എഡിറ്റ് ടൂള്‍ബാര്‍ ഉപയോഗിക്കുന്നുവെങ്കില്‍, ഒപ്പ് ഐകോണില്‍ (
, സ്വതവേ തിരുത്താനുള്ള പെട്ടിയുടെ മുകളിലായി കാണാം [1]) ഞെക്കിയാല്‍ ഒപ്പിടാനുള്ള നാല് ടില്‍ഡകള്‍ ചേര്‍ക്കുന്നതാണ്
മാറ്റം സേവുചെയ്യുമ്പോള് താങ്കള്‍ക്ക് ഒപ്പ് കാണാനാവുന്നതാണ്. ഇരു രീതികളിലും അന്തിമഫലം ഒന്നായിരിക്കും. അത് താഴെ കൊടുത്തിരിക്കുന്നു:
| വിക്കിവിന്യാസം | തത്ഫല കോഡ് | തത്ഫല ദൃശ്യം |
|---|---|---|
~~~~ |
[[ഉപയോക്താവ്:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] ([[ഉപയോക്താവിന്റെ സംവാദം:മാതൃകാ ഉപയോക്താവ്|സംവാദം]]) 19:31, 14 നവംബര്‍ 2009 (UTC) |
മാതൃകാ ഉപയോക്താവ് (സംവാദം)19:31, 14 നവംബര്‍ 2009 (UTC) |
നാലു ടില്‍ഡകള്‍ ചേര്‍ക്കുമ്പോള്‍ ഒപ്പ് സമയം തിയ്യതി എന്നിവ രേഖപ്പെടുത്തുന്നു. സംവാദം താളുകളിലെ ചര്‍ച്ചകളില്‍ ഈ രീതിയാണ് ഉപയോഗിക്കേണ്ടത്.
മൂന്നു ടില്‍ഡകള്‍ താഴെപ്പറയുന്ന ഫലം സൃഷ്ടിക്കും:
| വിക്കിവിന്യാസം | തത്ഫല കോഡ് | തത്ഫല ദൃശ്യം |
|---|---|---|
~~~ |
[[ഉപയോക്താവ്:മാതൃകാ ഉപയോക്താവ്|മാതൃകാ ഉപയോക്താവ്]] ([[ഉപയോക്താവിന്റെ സംവാദം:മാതൃകാ ഉപയോക്താവ്|സംവാദം]]) |
മാതൃകാ ഉപയോക്താവ് (സംവാദം) |
താങ്കളുടെ ഉപയോക്തൃതാളിലോ പൊതു അറിയിപ്പിടങ്ങളിലോ അറിയിപ്പുകൊടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഇത്തരത്തിലൊപ്പിടാവുന്നതാണ്. മുഴുവന്‍ കോഡും ടൈപ്പ് ചെയ്യാതെ തന്നെ താങ്കളുടെ ഉപയോക്തൃതാളിലോട്ട് ഒരു ലിങ്കിടാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കുക.
അഞ്ചു ടില്‍ഡകള്‍ ചേര്‍ക്കുമ്പോള്‍ സമയം തിയ്യതി എന്നിവ രേഖപ്പെടുത്തും. പക്ഷേ ഒപ്പില്ലാതെ ആയിരിക്കും ഇവ രേഖപ്പെടുത്തുന്നത്. ഇതുപോലെ:
| വിക്കിവിന്യാസം | തത്ഫല കോഡ് | തത്ഫല ദൃശ്യം |
|---|---|---|
~~~~~ |
19:31, 14 നവംബര്‍ 2009 (UTC) |
19:31, 14 നവംബര്‍ 2009 (UTC) |
ശ്രദ്ധിക്കുക: വിക്കിപീഡിയയില്‍ ലോഗിന്‍ ചെയ്യാതെ തന്നെ തിരുത്തലുകള്‍ നടത്താന്‍ താങ്കള്‍ക്ക് സാധിക്കും. താങ്കളുടെ കുറിപ്പുകളില്‍ ഒപ്പുകള്‍ ചേര്‍ക്കാനും കഴിയുന്നതാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ താങ്കളുടെ ഉപയോക്തൃനാമത്തിനു പകരം താങ്കള്‍ ഉപയോഗിക്കുന്ന ഐ.പി. വിലാസം ഉപയോഗിക്കുന്നതായിരിക്കും.
192.0.2.58 ഇത്തരത്തിലൊന്നായിരിക്കും താങ്കളുടെ ഐ.പി. വിലാസം. ഉപയോക്തൃനാമത്തിനു പകരം ഐ.പി. വിലാസം ഉപയോഗിക്കുന്നത് ഉപയോക്താവിന്റെ അജ്ഞാതാവസ്ഥക്ക് കൂടുതല്‍ ഗുണകരമാവുമെന്ന് ചില ഉപയോക്താക്കള്‍ വിശ്വസിക്കുന്നു. സത്യത്തില്‍ ഐ.പി. വിലാസങ്ങള്‍ എളുപ്പം അന്വേഷിച്ചു തിരിച്ചറിയാന്‍ കഴിയുന്ന ഒന്നാണ്, പകരം ചെല്ലപ്പേരുകള്‍ ഉപയോഗിച്ച് അംഗത്വമെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് സ്വകാര്യത നിലനിറുത്താന്‍ താങ്കളെ സഹായിച്ചേക്കാം. രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുടെ ഐ.പി. വിലാസം പരസ്യമായിരിക്കില്ല.
വ്യാജപ്പേരോ മറ്റോ ഉപയോഗിച്ച് താങ്കള്‍ സ്വയം ഒപ്പുണ്ടാക്കി ചേര്‍ത്താലും അത് താങ്കളുടെ സ്വകാര്യതയേയോ, അജ്ഞാതത്വത്തെയോ സംരക്ഷിക്കണമെന്നില്ല, അപ്പോഴും താളിന്റെ നാള്‍വഴിയില്‍ നിന്ന് താങ്കള്‍ ഉപയോഗിച്ച് ഐ.പി. വിലാസം ശേഖരിക്കാന്‍ മറ്റുള്ളവര്‍ക്ക് കഴിയുന്നതാണ്. ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് താങ്കളോട് ആശയവിനിമയം നടത്തുക കൂടുതല്‍ ബുദ്ധിമുട്ടായിത്തീരുകയും ചെയ്യും.
ഒപ്പ് ഉണ്ടാക്കിയെടുക്കല്‍
ഒരു ഉപയോക്താവ് അയാള്‍ സൃഷ്ടിച്ച ഒപ്പല്ല ഉപയോഗിക്കുന്നതെങ്കില്‍, വിക്കിപീഡിയ സ്വതവേ ഉപയോഗിക്കുന്ന തരത്തിലുള്ള ഒപ്പായിരിക്കും രേഖപ്പെടുത്തുക. സ്വതവേയുള്ള ഒപ്പിന്റെ നിലവിലുള്ള ശൈലി മീഡിയവിക്കി:Signature എന്ന താളില്‍ കാണാവുന്നതാണ്.
അംഗത്വമെടുത്ത ഏതൊരാള്‍ക്കും ക്രമീകരണങ്ങള്‍ ഉപയോഗിച്ച് സ്വന്തം ഒപ്പ് മാറ്റി നിര്‍വ്വചിക്കാവുന്നതാണ്.
ഒപ്പ് പുതുക്കി നിര്‍വ്വചിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക:
തെറ്റിദ്ധരിപ്പിക്കുന്നതും ആശയക്കുഴപ്പുണ്ടാക്കുന്നതും അല്ലങ്കില്‍ മറ്റുതരത്തില്‍ മറ്റുപയോക്താക്കളെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഒപ്പുകള്‍ ഉപയോഗിക്കരുത്. താളുകള്‍ തിരുത്തുക്കൊണ്ടിരിക്കുമ്പോള് വായിച്ചുനോക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനാല്‍ നീളം കൂടിയ ഒപ്പോ, നീളം കൂടിയ കോഡുകള്‍ അടങ്ങിട്ടുള്ള ഒപ്പോ ഉപയോഗിക്കരുത്.
ഒരു കാരണവശാലും ഒപ്പുപയോഗിച്ച് ആള്‍മാറാട്ടം നടത്താന്‍ അനുവദിക്കുന്നതല്ല, താങ്കളുടെ ഒപ്പ് മറ്റൊരാളുടെ ഒപ്പില്‍നിന്നും വേര്‍തിരിക്കുവാന്‍ പറ്റാത്തവിധത്തില്‍ സാദൃശ്യമുള്ള തരത്തില്‍ ആയിരിക്കരുത്. താങ്കളുടെ ഒപ്പ് മറ്റൊരു ഉപയോക്താവിനുള്ള താളിലേയ്ക്ക് ബധിപ്പിക്കുവാന് (ലിങ്ക്) ചെയ്യുവാന്‍ പാടില്ല. താങ്കളുടെ ഒപ്പില്‍ താങ്കളുടെ ഉപയോക്തൃനാമം ഭാഗികമായെങ്കിലും ഉപയോഗിച്ചിരിക്കണം.
മറ്റൊരാളുടെ ഒപ്പ് അനുയോജ്യമല്ലെന്നു കണ്ടെത്തിയാല്‍ താങ്കള്‍ക്ക് അത് മാറ്റാന്‍ മര്യാദയോടെ ആവശ്യപ്പെടാം. മറ്റൊരാള്‍ താങ്കളോടാണങ്ങിനെ ആവശ്യപ്പെടുന്നതെങ്കില്‍ അതെന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ താങ്കള്‍ ശ്രമിക്കേണ്ടതാണ്. മര്യാദയോടെയുള്ള ആവശ്യപ്പെടല്‍ ഒരിക്കലും വ്യക്ത്യാക്രമണമായി കണക്കാക്കരുത്. വിക്കിപീഡിയ ആശയസമവായത്തില് പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമാണ്. അതുകൊണ്ട് എല്ലാവര്ക്കും ഒരേപോലെ സമവായത്തിലെത്താവുന്ന തീരുമാനങ്ങളായിരിക്കും ഉചിതം.
കാര്യനിര്‍വ്വാഹകരുടെ നോട്ടീസ്ബോര്ഡിലോ, പഞ്ചായത്തിലോ ഇത്തരത്തിലുള്ള ആക്ഷേപങ്ങള്‍ താങ്കള്‍ക്ക് ഉന്നയിക്കാവുന്നതുമാണ്.
രൂപവും നിറവും
ഇതര ഉപയോക്താക്കള്‍ക്ക് അരോചകമായേക്കാവുന്നതോ, വായിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിലുള്ളതോ ആയ ഒപ്പ് ഉപയോഗിക്കാതിരിക്കുക
- താങ്കളുടെ ഒപ്പ് മിന്നിത്തിളങ്ങുന്നതോ (blink), മറ്റേതങ്കിലും വിധത്തില്‍ അരോചകമായേക്കാവുന്ന തരത്തിലുള്ളതോ ആവാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
<big>(വലിയ അക്ഷരങ്ങള്‍ സൃഷ്ടിക്കുവാന്‍), ലൈന്‍ ബ്രേക്കുകള്‍ മുതലായവ ഒഴിവാക്കേണ്ടതാണ്. അവ അടുത്തുള്ള അക്ഷരങ്ങളുടെ സ്ഥാനത്തേയും ബാധിക്കാനിടയുണ്ട്. ഒപ്പ് ശരിയായി പ്രത്യക്ഷപ്പെടാന്‍ സ്പേസിന്റെ മിതമായ ഉപയോഗം അനുവദനീയമാണ്.- സബ്സ്ക്രിപ്റ്റുകളും സൂപ്പര്സ്ക്രിപ്റ്റുകളും കഴിയുന്നത്ര ഒഴിവാക്കുക. മേല്‍പ്പറഞ്ഞ പ്രശ്നം അവയ്ക്കുമുണ്ടാനിടയുണ്ട്.
- ഒപ്പ് വായിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം ചെറുതാക്കാതിരിക്കുക.
- ഒപ്പ് സൃഷ്ടിക്കുമ്പോള്‍ കാഴ്ചയില്‍ പ്രശ്നമുള്ളവരേയും കണക്കിലെടുക്കുക. വ്യത്യസ്ഥ നിറങ്ങള്‍ ചേര്‍ക്കാന്‍ പറ്റുമെങ്കിലും അവ വര്‍ണ്ണാന്ധതയുള്ള ഉപയോക്താക്കള്‍ക്ക് വായിക്കാന്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കാം, ദയവായി അവരേയും കണക്കിലെടുക്കുക.
ചിത്രങ്ങള്‍
ഒപ്പില്‍ ചിത്രങ്ങള്‍ ഉള്പെടുത്താതിരിക്കുക
താഴെപ്പറയുന്ന കാരണങ്ങളാല്‍ ചിത്രങ്ങള്‍ ഒരിക്കലും ഒപ്പിലുള്പ്പെടുത്തരുത്
- അവ സെര്‍വറിന് അനാവശ്യമായ ഭാരം സൃഷ്ടിച്ചേക്കാം, അത് സെര്‍വറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കുവാന്‍ കാരണമായേക്കും.
- ഒപ്പ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, താങ്കള്‍ ഉപയോഗിച്ച ചിത്രത്തിനു പകരം പുതിയൊരു ചിത്രം ആരെങ്കിലും അപ്‌ലോഡ് ചെയ്തേക്കാം.
- താള് വായിക്കാനും സ്കാന്‍ ചെയ്യാനും അവ തടസ്സമാകും.
- വാക്യങ്ങള്‍ പകര്‍ത്താന്‍ വിഘാതം സൃഷ്ടിക്കും.
- വാക്യത്തില്‍ നിന്നും ശ്രദ്ധമാറിപ്പോകാന്‍ കാരണമായേക്കും.
- ഓരോ തവണ ഒപ്പിടുമ്പോഴും ഉപയോഗിക്കുന്ന താളുകള്‍ പ്രശ്നസങ്കീര്ണ്ണമായിട്ടാവും എണ്ണുക.
- ഒപ്പിലുള്ള ചിത്രം അനാവശ്യമായ ശ്രദ്ധ ഉപയോക്താവിനു നല്‍കിയേക്കാം.
ചിത്രങ്ങള്‍ക്കു പകരം യൂണികോഡിലെ ചിത്രസമാന ചിഹ്നനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഉദാ:☺☻♥♪♫♣♠♂♀§. പൂര്‍ണ്ണമായ പട്ടികയ്ക്കായി Wikibooks:Unicode/Character reference കാണുക.
ബഗ് 6379 കാണുക.
നീളം
ഒപ്പിന്റെ പരമാവധി നീളം 200 ക്യാരക്റ്റരില് കൂടുവാന്‍ പാടില്ല. കാഴ്ചയിലും കോഡിങ്ങിലും ഒപ്പ് ചെറുതായി സൂക്ഷിക്കുക. എച്ച്.റ്റി.എം.എല്‍, വിക്കിസൂചകങ്ങള് മുതലായവ ഉപയോഗിച്ച് വലിയ ഒപ്പുകള്‍ സൃഷ്ടിക്കുന്നത് താഴെപ്പറയുന്ന കാരണങ്ങള്‍ കൊണ്ട് അനുവദിക്കുന്നതല്ല:
- തിരുത്താനുള്ള പെട്ടിയില്‍ രണ്ടിലധികം വരികളിലായി ഒപ്പ് വ്യാപിച്ചുകിടക്കുകയാണെങ്കില്‍ ഒപ്പേത്? കുറിപ്പേത്? എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായേക്കും.
- വലിയ ഒപ്പ് ഉടമസ്ഥന് അനാവശ്യമായ മേധാവിത്തം നല്‍കിയേക്കാം.
- ഇടയ്ക്ക് ഒരു ഇട (സ്പേസ്) പോലുമില്ലാതെ അനര്‍ഗ്ഗളനിര്‍ഗ്ഗളമായി നീണ്ടുകിടക്കുന്ന ഒപ്പ് തിരുത്തുവാനുള്ള പെട്ടിയുടെ വീതി അനാവശ്യമായി കൂട്ടിക്കാണിച്ചേക്കാം.
- അര്‍ത്ഥപൂര്‍ണ്ണമായ കുറിപ്പ് ശ്രദ്ധിക്കപ്പെടാതെ പോവാന്‍ ഒപ്പിന്റെ നീളക്കൂടുതല്‍ കാരണമായേക്കാം.
- തിരുത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരാള്‍ക്ക് മുമ്പത്തെ കുറിപ്പ് കാണണമെങ്കില്‍, ഇടയ്ക്ക് സ്ഥിതി ചെയ്യുന്ന വലിയ ഒപ്പ് തടസ്സമായേക്കാം.
വിക്കിസോഫ്റ്റ്വെയര് ഒപ്പുകളെ സ്വതവേ 255 അക്ഷരങ്ങളിലേക്ക് ചുരുക്കുന്നതാണ് (എച്ച്.റ്റി.എം.എല്‍/ വിക്കിസൂചകങ്ങള് അടക്കം).
സമയമുദ്ര
തിയ്യതി, സമയം എന്നിവയോടു കൂടിയ സമയമുദ്ര (ടൈംസ്റ്റാമ്പ്) വരുന്ന രീതിയില്‍ മാത്രം ഒപ്പുകള്‍ ഉപയോഗിക്കുക. തിയ്യതിയും സമയവും ചേര്‍ക്കാതിരിക്കുന്നത് സംവാദങ്ങള്‍ പിന്തുടരുന്നതില് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം.
ആന്തരിക കണ്ണികള്‍
താങ്കളുടെ ഉപയോക്തൃതാള്‍ അഥവാ ഉപയോക്താവിന്റെ സംവാദം താള് (ചിലപ്പോള്‍ രണ്ടും) ഒപ്പില്‍ കണ്ണികളായി കൊടുക്കുന്നതു പതിവാണ്; ഒപ്പില്‍ സ്വതവേ ഉപയോക്തൃതാളിലോട്ടുള്ള കണ്ണിയാവും ഉണ്ടാവുക. മറ്റുള്ളവര്‍ക്ക് താങ്കളെ തിരിച്ചറിയാനും താങ്കളുടെ സേവനങ്ങളെ അടുത്തറിയാനും ഇവയിലേതെങ്കിലും താള് ഒപ്പില്‍ ചേര്‍ക്കുക.
ഒപ്പ് പുതുക്കുന്ന അവസരത്തില്‍ താങ്കള്‍ക്ക് താങ്കളുടെ ക്രമീകരണങ്ങളില്‍ നിന്ന് ഈ കണ്ണികള്‍ പ്രവര്‍ത്തനക്ഷമമല്ലാതെ വയ്ക്കാവുന്നതാണ്. താങ്കളുടെ ഒപ്പ് താങ്കളുടെ ഉപയോക്തൃതാളിലോ സംവാദം താളിലോ ഉപയോഗിക്കുമ്പോള്‍ അങ്ങോട്ടുതന്നെയുള്ള കണ്ണികള്‍ ഉള്‍പ്പെടുന്നുവെങ്കില്‍ അത് കറുപ്പുനിറത്തില്‍ കട്ടികൂടികാണപ്പെടുന്നതായിരിക്കും. കണ്ണി പ്രവര്‍ത്തിക്കുന്നതായിരിക്കില്ല.
താങ്കളെക്കുറിച്ചുള്ള വിവരങ്ങള്‍ താങ്കള്‍ക്കായുള്ള താളില്‍ നല്‍കുക. അത് ഒപ്പില്‍ നല്കാന് പാടില്ല. താങ്കളുടെ വിക്കിപീഡിയയിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള കണ്ണിയോ അതുപോലുള്ള മറ്റുകണ്ണിയോ മറ്റുപയോക്താക്കള്‍ക്ക് സഹായകമാം വിധം കൊടുക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ പാട്ടിലാക്കാനുള്ള (canvassing) ശ്രമങ്ങള്‍ ഒപ്പുപയോഗിച്ച് നടത്താന്‍ പാടില്ല
ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായ കണ്ണികള്‍ ഒപ്പില്‍ കൊടുക്കാന്‍ പാടില്ല.
പുറത്തേയ്ക്കുള്ള കണ്ണികള്‍
വിക്കിപീഡിയയ്ക്കു പുറത്തുള്ള ഒരു വെബ്സൈറ്റിലോട്ടുള്ള കണ്ണി ഒപ്പില്‍ ചേര്‍ക്കരുത്.
താങ്കളുടേയോ താങ്കള്‍ക്ക് താത്പര്യമുള്ളതോ ആയ വിക്കിപീഡിയ ഇതര വെബ്സൈറ്റിലോട്ടുള്ള കണ്ണികള്‍ ഒരു കാരണവശാലും ഒപ്പില്‍ ചേര്‍ക്കരുത്. താങ്കളുടെ ഓരോ തിരുത്തലിനുമൊപ്പം ഒരു പ്രത്യേക പുറത്തേക്കുള്ള കണ്ണിയും ചേര്‍ക്കുന്നത് ലിങ്ക് സ്പാമിങ് ആയി കണക്കാക്കുന്നതായിരിക്കും. താങ്കളുടേ ഉദ്ദേശം അതല്ലങ്കില്‍ പോലും അങ്ങിനെ ചെയ്യാതിരിക്കുന്നതാണ് ബുദ്ധി. വിക്കിപീഡിയയ്ക്കു പുറത്തുള്ള നല്ലൊരു വെബ്സൈറ്റിനെ കുറിച്ച് താങ്കള്‍ക്ക് സഹവിക്കിപീഡിയരോടു പറയണമെങ്കില്‍ അത് താങ്കള്‍ക്കുള്ള താളില്‍ കൊടുക്കുക.
ഫലകങ്ങളുടെ ഉള്‍പ്പെടുത്തല്‍
ഫലകങ്ങളും അതു പോലെ പ്രവര്‍ത്തിക്കുന്ന മറ്റു കാര്യങ്ങളും (ഉദാഹരണത്തിന് {{User:Name/sig}} എന്നൊക്കെ പ്രത്യക്ഷപ്പെടുന്നവ) ഒപ്പില്‍ ചേര്‍ക്കുന്നത് നിരോധിച്ചിരിക്കുന്നു.
- ഒപ്പ് ഫലകങ്ങള്‍ നശീകരണപ്രവര്‍ത്തനങ്ങള്‍ക്ക് എന്നുവേണമെങ്കിലും വിധേയമായേക്കാം. ചിലപ്പോള്‍ ഉപയോക്താവ് വിക്കിപീഡിയ വിട്ടുകഴിഞ്ഞാല്‍ പോലും.
- വളരെ സജീവങ്ങളായ സംവാദം താളുകള്‍ സഞ്ചയികവത്കരിക്കാന് യന്ത്രങ്ങള്‍ ഉണ്ടായേക്കാം. അവ ഫലകങ്ങളെ ഒപ്പ് ആയി കണക്കാക്കാനിടയില്ല.
- ഒപ്പ് ഫലകങ്ങള്‍ ചെറുതായിരിക്കും. പക്ഷേ അവ സെര്‍വറിനു അനാവശ്യമായ ഭാരം ഉണ്ടാക്കുന്നു. താങ്കളുടെ ഒപ്പ് ഫലകത്തില്‍ മാറ്റം വരുത്തിയാല്‍ അത് ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ താളിന്റേയും വെബ് കാഷെ പുതുക്കേണ്ടിവരുന്നു.
താളിലെ വിവരങ്ങള്‍ക്കൊപ്പം സൂക്ഷിക്കുന്ന ലളിതമായ ഒപ്പുകള്‍ ആവശ്യമായ സ്ഥലം എടുക്കുന്നു എന്നതൊഴികെ സെര്‍വറിനു യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കുന്നില്ല.
വിഭാഗങ്ങള്‍
ഒപ്പുകളില്‍ വിഭാഗീരിക്കാനുള്ള (categories) കോഡുള്പ്പെടുത്തരുത്. ആര് തിരുത്തി എന്നതിനനുസരിച്ച് സൂചികവത്കരിക്കപ്പെടുന്ന താളുകള്‍ സഹായകരമല്ല, അതേ വിവരങ്ങള്‍ താങ്കളുടെ സേവനങ്ങളുടെ പട്ടികയില്‍ നിന്നും, വിക്കിപദ്ധതി തിരുത്തലുകള്‍ എണ്ണുന്ന ഉപകരങ്ങളില് പലതും തരുന്ന വിവരങ്ങളില്‍ നിന്നും ശേഖരിക്കാവുന്നതാണ്.
മലയാളം - ഇംഗ്ലീഷ് ഇതര ഉപയോക്തൃനാമങ്ങള്‍
മലയാളത്തിലോ ഇംഗ്ലീഷിലോ ഉള്ള ഉപയോക്തൃനാമങ്ങള്‍ ഉപയോഗിക്കാത്ത ഉപയോക്താക്കള്‍ക്ക് വിക്കിപീഡിയ എതിരല്ല. എന്നിരുന്നാലും അവരുടെ ഒപ്പില്‍ മറ്റുലിപികളാണുള്ളതെങ്കില് ബഹുഭൂരിപക്ഷത്തിനും അപ്രാപ്യമായിരിക്കും. അതുകൊണ്ട് അത്തരം ഉപയോക്താക്കള്‍ തങ്ങളുടെ ഒപ്പില്‍ (ഭാഗീകമായിട്ടെങ്കിലും) മലയാളം അഥവാ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കണം എന്നു താത്പര്യപ്പെടുന്നു.
ഉദാഹരണത്തിന് ഇംഗ്ലീഷ് വിക്കിപീഡിയയിലെ ഉപയോക്താവ് Παράδειγμα ഒപ്പിടുന്നത് ഇപ്രകാരമാണ് Παράδειγμα/Paradigma.
വലത്തു നിന്ന് ഇടത്തോട്ടെഴുതുന്ന ലിപികള്‍ ഉപയോഗിക്കുന്ന ഒപ്പുകള്‍ “--DD ,HH:MM (NAME) Month YYYY” എന്നായിരിക്കും പ്രത്യക്ഷപ്പെടുക. ഇടത്തുനിന്നു വലത്തോട്ടെഴുതാനുള്ള സൂചകങ്ങള്‍ (‎) ഒപ്പിനവസാനം ചേര്‍ക്കുന്നത് ഈ പ്രശ്നം പരിഹരിച്ചേക്കും. രണ്ടുതരം ലിപകളും ഇടകലര്‍ത്തിയാണു താങ്കള്‍ ഉപയോഗിക്കുന്നതെങ്കില്‍ ഇടത്തുനിന്നു വലത്തോട്ടെഴുതുന്ന ലിപി രണ്ടാമതുപയോഗിക്കുക.
ഒപ്പില്ലാതെ വരുന്ന ലിപികളെ കൈകാര്യം ചെയ്യല്‍
{{unsigned}}, {{unsignedIP}} എന്ന ഫലകങ്ങള്‍ ഒപ്പിടാത്ത കുറിപ്പുകള്‍ക്കൊപ്പം ഉപയോഗിക്കാവുന്നതാണ്. ഇവ രണ്ടും കുറിപ്പിട്ട ലേഖകനേയോ സമയമോ സ്വയം ചേര്‍ക്കുന്നതല്ല. താളിന്റെ നാള്‍വഴിയില്‍ നിന്നും ഈ വിവരങ്ങള്‍ ഈ ഫലകങ്ങള്‍ ചേര്‍ക്കുന്ന ഉപയോക്താവ് പകര്‍ത്തി ഉപയോഗിക്കേണ്ടതാണ്.
ശ്രദ്ധിക്കുക: ഒപ്പിടാത്ത കുറിപ്പുകള്ക്കായുള്ള എല്ലാ ഫലകങ്ങളും സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയേ ചെയ്യാവൂ.
| വിക്കിവിന്യാസം | തത്ഫല കോഡ് | തത്ഫല ദൃശ്യം |
|---|---|---|
| {{subst:unsigned|ഉപയോക്തൃനാമം അഥവാ ഐ.പി.}} | {{subst:unsigned|മാതൃകാ ഉപയോക്താവ്}} | —ഈ തിരുത്തല്‍ നടത്തിയത് മാതൃകാ ഉപയോക്താവ് (സംവാദം • സംഭാവനകള്‍) |
| {{subst:unsigned|user name or IP|തീയതി}} | {{subst:unsigned|മാതൃകാ ഉപയോക്താവ്|23:59, 1 April, 2006 (UTC)}} | —ഈ തിരുത്തല്‍ നടത്തിയത് മാതൃകാ ഉപയോക്താവ് (സംവാദം • സംഭാവനകള്‍) 23:59, 1 April, 2006 (UTC) |
| {{subst:unsignedIP|ഐ.പി. വിലാസം}} | {{subst:unsignedIP|127.0.0.1}} | —Preceding unsigned comment added by 127.0.0.1 (talk) |
| {{subst:unsignedIP|ഐ.പി. വിലാസം|തീയതി}} | {{subst:unsignedIP|127.0.0.1|23:59, 1 April, 2006 (UTC)}} | —Preceding unsigned comment added by 127.0.0.1 (talk) 23:59, 1 April, 2006 (UTC) |
{{unsigned2}}, {{unsignedIP2}} എന്നീ ഫലകങ്ങള്‍ മുമ്പ് പറഞ്ഞ രണ്ടു ഫലകങ്ങളെപ്പോലെ തന്നെയാണു പ്രവര്‍ത്തിക്കുന്നത്. അതിലുപയോഗിക്കുന്ന ചരങ്ങള്‍ വിപരീത ക്രമത്തിലാണെന്നു മാത്രം. ഇത് താളിന്റെ നാള് വഴിയില്‍ നിന്നും പകര്‍ത്തിയെടുക്കുന്ന സമയവും ഉപയോക്തൃനാമവും വീണ്ടും ക്രമീകരിക്കാതെ ഉപയോഗിക്കാന്‍ സഹായിക്കുന്നു. ഈ രണ്ടു ഫലകങ്ങളും ഒപ്പിനൊടുവില് "(UTC)" സ്വയം ചേര്‍ക്കുന്നു.
| വിക്കിവിന്യാസം | തത്ഫല കോഡ് | തത്ഫല ദൃശ്യം |
|---|---|---|
| {{subst:unsigned2|തീയതി|ഉപയോക്തൃനാമം അഥവാ ഐ.പി.}} | {{subst:unsigned2|23:59, 1 April, 2006|മാതൃകാ ഉപയോക്താവ്}} | —Preceding unsigned comment added by മാതൃകാ ഉപയോക്താവ് (talk • contribs) 23:59, 1 April, 2006 |
| {{subst:unsignedIP2|തീയതി|ഉപയോക്തൃനാമം അഥവാ ഐ.പി.}} | {{subst:unsignedIP2|23:59, 1 April, 2006|127.0.0.1}} | —Preceding unsigned comment added by 127.0.0.1 (talk) 23:59, 1 April, 2006 |
ഉപയോക്താക്കളെ പ്രത്യേകിച്ച് പുതുമുഖങ്ങളെ ഒപ്പിനെ കുറിച്ച് പറഞ്ഞുകൊടുക്കുന്നതു നല്ലതാണ്.
സംവാദം താളുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
വിക്കിപീഡിയ:സംവാദം താളുകള്‍ക്കായുള്ള മാര്‍ഗ്ഗരേഖകള്‍
കുറിപ്പുകള്‍
- ↑ താങ്കളുടെ ബ്രൌസറിന്റെ ക്രമീകരണങ്ങള്‍ ജാവാസ്ക്രിപ്റ്റ് അനുവദിക്കുന്നില്ലങ്കില്‍ ഐകോണ്‍ കാണാനിടയില്ല. പകരം "Your signature with timestamp" എന്നു കാണാവുന്നതാണ്.