വിക്കിപീഡിയ:താത്പര്യവ്യത്യാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ താള്‍ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക. |
| വിക്കിപീഡിയയുടെ മാര്‍ഗ്ഗരേഖകള്‍ |
|---|
| ഉള്ളടക്കം |
| ശൈലി |
| ശൈലീപുസ്തകം |
| ഘടന |
| തിരുത്തല്‍ |
| സംവാദം |
| പെരുമാറ്റം |
| കൂടുതല്‍ |
| മാര്‍ഗ്ഗരേഖകളുടെ പട്ടിക നയങ്ങളുടെ പട്ടിക |
താത്പര്യവ്യത്യാസം എന്നതുകൊണ്ട് വിക്കിപീഡിയ അര്‍ത്ഥമാക്കുന്നത് വിക്കിപീഡിയയുടെ ലേഖനങ്ങള്‍ സന്തുലിതവും, സ്രോതസധിഷ്ഠിതവും ആയിരിക്കണം എന്നിവയടങ്ങുന്ന വിക്കിപീഡിയയുടെ ലക്ഷ്യങ്ങളും, ഒരു പ്രത്യേക ലേഖകന്റെ/ലേഖികയുടെ ലക്ഷ്യവും തമ്മിലുള്ള ചേര്‍ച്ചയില്ലായ്മയാണ്.
താങ്കളുടേയോ, മറ്റു വ്യക്തികളുടേയോ, കമ്പനികളുടുടേയോ, സംഘങ്ങളുടേയോ താത്പര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള തിരുത്തലുകളെ ഈ ഗണത്തില്‍ പെടുത്തുന്നു. ഒരു ലേഖകന്/ലേഖികയ്ക്ക് വിക്കിപീഡിയയെ മെച്ചപ്പെടുത്തുക എന്നലക്ഷ്യത്തേക്കാളും, സ്വന്തം താത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യമാണുള്ളതെങ്കില്‍ അയാള്‍ താത്പര്യവ്യത്യാസം സൃഷ്ടിക്കുന്നു.
ഇത്തരത്തിലുള്ള തിരുത്തലുകള്‍ ശക്തമായ രീതിയില്‍ നിരുത്സാഹപ്പെടുത്തുന്നതാണ്. വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ച്ചപ്പാട്, വിക്കിപീഡിയ എന്തൊക്കെയല്ല, ശ്രദ്ധേയത തുടങ്ങിയ നയങ്ങളെ ലംഘിക്കുന്ന വിധത്തിലാണ് സംഭവിക്കുന്നതെങ്കില്‍ അംഗത്വം തടയപ്പെട്ടിരിക്കും. വിക്കിപീഡിയയുടെ പുറത്തേക്ക് വളര്‍ന്നേക്കാവുന്ന, തങ്ങളുടെ താത്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തികളോ സംഘങ്ങളോ തമ്മിലുള്ള ഉരസലുകളിലേക്ക് വരെ വന്നേക്കാം. [1]
താത്പര്യവ്യത്യാസങ്ങളായ തിരുത്തലുകള്‍ അന്വേഷിക്കുമ്പോള്‍ വിക്കിപീഡിയര്‍ മറ്റ് ലേഖകരെ നിര്‍വീര്യമാക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. വിക്കിപീഡിയയുടെ പീഡനത്തിനെതിരായ നയം (ഇംഗ്ലീഷ്) ഈ വഴികാട്ടിയുടെ മുകളിലാണ്. താത്പര്യവ്യത്യാസത്തിനിടയാകുന്ന കാര്യങ്ങള്‍ സാധാരണയായി വെളിപ്പെടുന്നത് ഒരു ലേഖകന്‍/ലേഖിക തന്നോട് ബന്ധപ്പെട്ടുള്ള ഒരു കാര്യത്തില്‍ തിരുത്തലുകള്‍ നടത്തുമ്പോഴാണ്. തന്നെക്കുറിച്ച് ലേഖകന്‍ വെളിപ്പെടുത്തുന്നില്ലങ്കില്‍ പക്ഷപാതം വെളിപ്പെടാന്‍ ഇവിടെ സന്തുലിതമായ കാഴ്ച്ചപ്പാട് സഹായകമാകുന്നതാണ്.
ഉള്ളടക്കം |
[തിരുത്തുക] എന്താണ് താത്പര്യവ്യത്യാസം?
- ഇതും കാണുക: വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല
വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണ്, അവിടെ സ്വയം പുകഴ്ത്തലിനോ, പൊങ്ങച്ചത്തിനോ സ്ഥാനമില്ല. അതുകൊണ്ട് ഉള്ളടക്കത്തിനു യോജിച്ച കാര്യങ്ങള്‍ മാത്രമേ ഇവിടെ നല്‍കാവൂ, വിക്കിപീഡിയര്‍ വിക്കിപീഡിയയുടെ താത്പര്യത്തിനാവണം മുന്‍ഗണന നല്‍കേണ്ടത്. ഏതെങ്കിലും ഉപയോക്താവ് വിക്കിപീഡിയയുടെ വെളിയിലുള്ള ഒരു താത്പര്യം ഇവിടെ കൊടുക്കുകയാണെങ്കില്‍ അത് താത്പര്യവ്യത്യാസമാകുന്നതാണ്.
താത്പര്യവ്യത്യാസങ്ങളെ കണ്ടെത്താന്‍ ദൃഢമായ മാനദണ്ഡങ്ങളില്ല, പക്ഷേ നമുക്ക് ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയും. ഒരു ഉപയോക്താവ് എഴുതുമ്പോള്‍ - അയാളുടേയോ, കുടുംബാംഗങ്ങളുടേയോ, മുതലാളിയുടേയോ, സഹപ്രവര്‍ത്തകരുടേയോ, അവരുടെ വാണിജ്യപ്രസ്ഥാനങ്ങളുടേയോ താത്പര്യങ്ങള്‍ക്ക് മുന്‍ഗണനകൊടുക്കുന്നെങ്കില്‍ അത് താത്പര്യവ്യത്യാസമായി കണക്കാക്കാവുന്നതാണ്. ഏതെങ്കിലും ഒരു ലേഖകന്‍ സ്വന്തം താത്പര്യത്തിനാണ് മുന്‍ഗണനകൊടുക്കുന്നതെങ്കില്‍ അവരുടെ തിരുത്തലുകളില്‍ സാധാരണ വായനക്കാരന്‍ അവലംബം ആയി കണക്കാക്കുന്ന തരത്തിലുള്ളതും അവര്‍ക്കാവശ്യമുള്ളതുമായ വസ്തുതകള്‍ വിരളമായിരിക്കും. താങ്കള്‍ താങ്കള്‍ വ്യക്തിപരമായി ഉള്‍പ്പെട്ട ഒരു കാര്യത്തില്‍ തിരുത്തലുകള്‍ നടത്തുന്നുണ്ടെങ്കില്‍ അത് സന്തുലിതമാണെന്നും, വിശ്വാസയോഗ്യമെന്നും, ഇതരസ്രോതസ്സുകളില്‍ പ്രസിദ്ധീകരിച്ച പരിശോധനായോഗ്യമാണെന്നും, മനഃപൂര്‍വ്വമല്ലാത്ത പക്ഷപാതം ഉണ്ടാകാത്തതെന്നും ഉറപ്പാക്കുക. സന്തുലിതമായ കാഴ്ച്ചപ്പാട് വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങളില്‍ ഉള്‍പ്പെടുന്നതാണെന്നോര്‍ക്കുക.
താങ്കള്‍ വിക്കിപീഡിയയുടെ ചട്ടക്കൂടുകള്‍ ലംഘിക്കുന്നുവെന്ന് മറ്റുള്ളവര്‍ പറയുന്നുവെങ്കില്‍, അത് ഗൗരവമായെടുക്കുക, താങ്കളുടെ തിരുത്തലുകളെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുക, താങ്കള്‍ ചിന്തിക്കുന്ന രീതിയെക്കുറിച്ച് സമൂഹത്തെ അറിയിക്കുക. താങ്കള്‍ താങ്കളുടെ തിരുത്തലുകള്‍ പ്രത്യേക താത്പര്യമെടുത്ത് ചെയ്യുന്നതാണോയെന്നു നോക്കുക.
[തിരുത്തുക] ഉദാഹരണങ്ങള്‍
- സ്വയം തെളിവു സൃഷ്ടിക്കുക
- ഇതും കാണുക: വിക്കിപീഡിയ:ആത്മകഥ, വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്
താങ്കള്‍ക്ക് അറിവുള്ള മേഖലയില്‍ തിരുത്തുന്നത് അക്കാരണംകൊണ്ട് താത്പര്യവ്യത്യാസമല്ല. പക്ഷേ താങ്കള്‍ തന്നെ കണ്ടെത്തിയതോ, എഴുതി പ്രസിദ്ധീകരിച്ചതോ ആയ കാര്യങ്ങള്‍ അവലംബമായി ഉപയോഗിച്ച് ഉള്‍പ്പെടുത്തണമെങ്കില്‍ മറ്റു നയങ്ങളും പാലിക്കണമെന്നോര്‍ക്കുക. അമിതമായി സ്വന്തം തെളിവുകള്‍ ഉള്‍പ്പെടുത്തുന്നത് വിക്കിപീഡിയ നിരുത്സാഹപ്പെടുത്തുന്നു. സംശയമുള്ളപ്പോള്‍ സമൂഹത്തിന്റെ അഭിപ്രായം തേടുക.
[തിരുത്തുക] സാമ്പത്തിക താത്പര്യങ്ങള്‍
ഇവയിലേതെങ്കിലും കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ താത്പര്യവ്യത്യാസമാണ്:
- ഏതെങ്കിലും ഒരു സംഘടനയില്‍ നിന്ന് വിക്കിപീഡിയയില്‍ തിരുത്തുന്നതുമൂലം താങ്കള്‍ക്ക് പണമോ മറ്റേതെങ്കിലും ഗുണങ്ങളോ ഉണ്ടാകുന്നുണ്ടെങ്കില്‍ (നേരിട്ട് തൊഴിലാളിയായോ, അഥവാ പൊതുജനസമ്പര്‍ക്കത്തിനായി കരാറിലേര്‍പ്പെട്ട മറ്റൊരു സ്ഥാപനത്തിന്റെ തൊഴിലാളിയായോ നേരിട്ടല്ലാതെയോ) അഥവാ,
- വിക്കിപീഡിയയില്‍ താങ്കളുടെ സംഘടനയെക്കുറിച്ച് എഴുതുന്നതുകൊണ്ട് ഏതെങ്കിലും വിധത്തിലുള്ള ലാഭം താങ്കള്‍ പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍, ഉദാ: ഉടമസ്ഥനായോ, ഉദ്യോഗസ്ഥനായോ, മറ്റേതെങ്കിലും വിധത്തില്‍ ഗുണം പ്രതീക്ഷിക്കുന്നയാളായോ.
- പൊതുവായി പറഞ്ഞാല്‍ വിക്കിപീഡിയയുടെ ഉള്ളില്‍ നിന്നും ലഭിക്കുന്ന പ്രോത്സാഹനമല്ലാതെ (ഉദാ: Reward Board) മറ്റെന്തെങ്കിലും താങ്കള്‍ പ്രതീക്ഷിക്കരുത്. ഒരു തിരുത്തലിനെ കുറിച്ച് “ആ നശീകരണ പ്രവര്‍ത്തനം“ നീക്കാന്‍ മറ്റുപയോക്താക്കള്‍ താങ്കളോടു പറയുകയും താങ്കള്‍ അപ്രകാരം ചെയ്യുകയുമാണെങ്കില്‍ താങ്കള്‍ അവരുടെ അവതാരമായി മാറുകയാണെന്നോര്‍ക്കുക. അങ്ങനെയെങ്കില്‍ ആ മേഖലയിലെ തിരുത്തലുകള്‍ ഒഴിവാക്കാന്‍ താങ്കളോട് ശക്തമായി ആവശ്യപ്പെടുന്നതായിരിക്കും. സന്തുലിതമായ കാഴ്ച്ചപ്പാട് എന്നതുകൊണ്ട് വിക്കിപീഡിയ അര്‍ത്ഥമാക്കുന്നത് പക്ഷപാതരഹിതമായ എല്ലാ കാഴ്ച്ചപ്പാടുകളേയും ഒരേ പോലെ പ്രതിനിധീകരിക്കുന്നതിനേയാണ്. താങ്കളുടെ തിരുത്തലുകള്‍ ഏതെങ്കിലും തരത്തില്‍ സന്തുലിതമല്ലെന്നു തോന്നിയാല്‍ അവ പ്രസിദ്ധീകരിക്കരുത്.
[തിരുത്തുക] നിയമത്തിന്റെ വഴി
താങ്കള്‍ കോടതി നടപടികളില്‍ ഉള്‍പ്പെട്ടിരിക്കുകയാണെങ്കില്‍ അഥവാ ഉള്‍പ്പെട്ട ഏതെങ്കിലും കക്ഷിയോടടുത്ത ബന്ധം പുലര്‍ത്തുന്നുവെങ്കില്‍, ബന്ധപ്പെട്ട കാര്യം ഇവിടെ വസ്തുതാപരമായി പരാമര്‍ശിക്കുക താങ്കള്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നോര്‍ക്കുക. ചെറിയൊരു പാളിച്ച പോലും വിക്കിപീഡിയ ലേഖനങ്ങളെ ബാധിക്കാനും അങ്ങനെ അത് എതിര്‍കക്ഷികള്‍ ശ്രദ്ധിക്കാനും വിക്കിപീഡിയയെ തന്നെ കോടതിയിലേക്ക് വലിച്ചിഴക്കാനും ഇടയുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും നടത്തരുത്.
[തിരുത്തുക] ആത്മകഥ
-
ഈ വിഷയം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് , കാണുക: വിക്കിപീഡിയ:ആത്മകഥ.
താങ്കളെകുറിച്ച് ഒരു ലേഖനം താങ്കള്‍ തന്നെ എഴുതുന്നത് വിക്കിപീഡിയ ഒട്ടും പ്രോത്സാഹിപ്പിക്കുന്നില്ല. താങ്കള്‍ക്ക് ശ്രദ്ധിക്കത്തക്ക വ്യക്തിത്വമാണെങ്കില്‍ താങ്കളെ മറ്റാരെങ്കിലും തിരിച്ചറിയുകയും താങ്കളെ കുറിച്ച് ലേഖനം എഴുതുകയും ചെയ്യും. ചിലപ്പോള്‍ ഉപയോക്താക്കള്‍ തങ്ങളെ കുറിച്ച് ചെറുകുറിപ്പുകള്‍ തങ്ങള്‍ക്കായുള്ള താളില്‍ ചേര്‍ക്കാറുണ്ട്. ‘ഉപയോക്താവ് നേംസ്പേസി‘നു പുറത്തേക്ക് ഇത്തരത്തില്‍ ലേഖനങ്ങളിടാന്‍ ശ്രമിച്ചാല്‍ അത് മായ്ച്ചുകളയുന്നതായിരിക്കും. താങ്കളുടെ ശ്രദ്ധേയത ആരും തിരിച്ചറിയുന്നില്ലങ്കില്‍ പൊതുസംവാദത്തിനുള്ള താളുകളൊന്നില്‍ ശ്രദ്ധേയതയെ കുറിച്ചും ആത്മകഥാരചനയെ കുറിച്ചും ഒരു സമവായത്തിലെത്താന്‍ ശ്രമിക്കുക.
[തിരുത്തുക] സ്വയം ഉയര്‍ത്തിക്കാട്ടല്‍
താത്പര്യവ്യത്യാസം ചിലപ്പോള്‍ സ്വയം ഉയര്‍ത്തിക്കാട്ടലിന്റെ രൂപത്തിലുമുണ്ടാകാം, പരസ്യ കണ്ണികള്‍ ചേര്‍ക്കുക, സ്വന്തം വെബ്സൈറ്റിലേക്കുള്ള ലിങ്കുകള്‍ നല്‍കുക, സ്വന്തമോ ബന്ധപ്പെട്ടതോ ആയ ചിത്രങ്ങള്‍ നല്‍കുക, അഥവാ സ്വകാര്യമോ വാണിജ്യോദ്ദേശപരമോ ആയി സ്വന്തമോ ബന്ധുക്കളുടേയോ ഏതെങ്കിലും കാര്യങ്ങള്‍ ചേര്‍ക്കുക എന്നിങ്ങനെ...
ഇത്തരത്തില്‍ ചേര്‍ത്തേക്കാവുന്ന കാര്യങ്ങള്‍ക്കുദാഹരണം:
- അത്ര ബന്ധമില്ലാത്തതും, പ്രസക്തമല്ലാത്തതുമായ വസ്തുക്കളെ ഉയര്‍ത്തിക്കാട്ടാന്‍ അവയുടെ വാണിജ്യ വെബ്സൈറ്റിലോട്ടുള്ള കണ്ണികള്‍ (വാണിജ്യ കണ്ണികള്‍).
- അത്ര ബന്ധമില്ലാത്തതും, പ്രസക്തരല്ലാത്തതുമായ വ്യക്തിക്കളെ ഉയര്‍ത്തിക്കാട്ടാന്‍ അവരുടെ സ്വന്തം വെബ്സൈറ്റിലോട്ടുള്ള കണ്ണികള്‍.
- ലേഖനത്തിനു വ്യക്തവും ഗുണപ്രദവുമല്ലാത്തതരത്തിലുള്ള ജീവചരിത്ര ഭാഗങ്ങള്‍.
- തന്റെ കക്ഷികളെ ഉയര്‍ത്തിക്കാട്ടാനായി എഴുതുന്ന ലേഖനങ്ങള്‍
തന്റെ കക്ഷികളെ ഉയര്‍ത്തിക്കാട്ടാനായി വിക്കിപീഡിയയില്‍ ലേഖനങ്ങള്‍ സൃഷ്ടിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
[തിരുത്തുക] പ്രചരണ പ്രവര്‍ത്തനങ്ങള്‍
സത്യം പുറത്തെത്തണം എന്ന ലക്ഷ്യത്തോടെ വിക്കിപീഡിയര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുറംലോകത്തിന് സ്വയം ഉയര്‍ത്തിക്കാട്ടുന്നതായും നിക്ഷിപ്തലക്ഷ്യത്തോടെയുള്ളതായും തോന്നിയേക്കാം. ഇത്തരം കാര്യങ്ങളെ എതിര്‍ക്കുന്ന സംഘടനകളോടൊത്ത് പ്രവര്‍ത്തിക്കുമ്പോള്‍ താങ്കള്‍ താത്പര്യവ്യത്യാസത്തിന്റെ പരിധിയില്‍ പെട്ടേക്കാം.
[തിരുത്തുക] അടുത്ത ബന്ധങ്ങള്‍
വിനീത് ശ്രീനിവാസന് നടനും സംവിധായകനുമൊക്കെയായ ശ്രീനിവാസനെ കുറിച്ചുള്ള ലേഖനം തിരുത്തുക എളുപ്പമായിരിക്കില്ല. കാരണം ശ്രീനിവാസന്റെ മകനാണ് വിനീത് ശ്രീനിവാസന്‍.
ശക്തമായ ബന്ധുത നിലനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ താത്പര്യവ്യത്യാസം തലപൊക്കുന്നതായിരിക്കും. ബന്ധുത വ്യക്തിപരമോ, മതപരമോ, രാഷ്ട്രീയപരമോ, സാമ്പത്തികപരമോ, നിയമപരമോ ആയിരിക്കാം. ഇതിന്റെ വ്യാപ്തി നിര്‍ണ്ണയിച്ചിട്ടില്ലങ്കിലും ഇത്തരം ബന്ധുതകള്‍ - വ്യക്തിപരമായ പ്രതിജ്ഞാബന്ധതയോ വിധേയത്വമോ ഏതെങ്കിലും വ്യക്തിയോടോ, വസ്തുവിനോടോ, ആശയത്തോടോ, രീതിയോടോ, സംഘടനയോടോ - ഉണ്ടായിരിക്കുമ്പോഴാണ് കാണുക.
ഒരു വസ്തുതയുമായുള്ള അടുപ്പം താങ്കള്‍ക്ക് നിഷ്പക്ഷനായിരിക്കാന്‍ കഴിയില്ല എന്നര്‍ത്ഥമാക്കുന്നില്ല, അത് താങ്കള്‍ക്ക് പക്ഷപാതം ഉണ്ടായേക്കാം എന്നേ പറയുന്നുള്ളു. മറ്റ് ലേഖകരുടേ ഉപദേശപ്രകാരം പ്രവര്‍ത്തിക്കുക. മറ്റുള്ളവര്‍ ശുഭാപ്തിവിശ്വാസത്തോടെ താങ്കളുടെ സംവാദം താളില്‍ ഇക്കാര്യത്തില്‍ ഒരു കുറിപ്പിട്ടാല്‍, അത് തിരിച്ചറിയുന്നതിനും കുറയ്ക്കുന്നതിനും ശ്രമിക്കുക, പറ്റുമെങ്കില്‍ ബന്ധപ്പെട്ട ലേഖനത്തില്‍ നിന്ന് മാറിനില്‍ക്കുക. താങ്കളുടെ ജീവിതത്തില്‍ ബന്ധപ്പെട്ട കാര്യവുമായി വളരെ അടുപ്പം താങ്കള്‍ക്കുണ്ടെങ്കില്‍ നമ്മുടെ അടിസ്ഥാന നയങ്ങളായ വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്, വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്, വിക്കിപീഡിയ:പരിശോധനായോഗ്യത എന്നിവ തിരുത്തുന്നതിനു മുമ്പ് നന്നായ് മനസ്സിലാക്കുക.
"അടുത്ത ബന്ധ"ത്തിന്റെ നിര്‍വ്വചനം സാമാന്യബുദ്ധികൊണ്ടാണ് മനസ്സിലാക്കേണ്ടത്. അത്ര പ്രസിദ്ധമല്ലാത്ത ഒരു മ്യൂസിക് ബാന്‍ഡിനെ കുറിച്ചുള്ള ലേഖനം അതിലെ അംഗമോ മാനേജരോ അല്ല എഴുതേണ്ടത്. എന്നാല്‍ ആഗോളതാപനത്തെകുറിച്ച് ലേഖനമെഴുതാന്‍ അതില്‍ വിദഗ്ദ്ധനായ കാര്യത്തോട് വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ വന്നാല്‍ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്നതാണ്.
[തിരുത്തുക] തിരുത്തലുകളില്‍ താത്പര്യവ്യത്യാസം എങ്ങനെ ഒഴിവാക്കാം
വിക്കിപീഡിയ "ആര്‍ക്കും തിരുത്താവുന്ന വിജ്ഞാനകോശമാണ്," താങ്കളുടെ താത്പര്യം വ്യത്യസ്തമാണെങ്കില്‍ താഴെക്കാണുന്ന സന്ദര്‍ഭങ്ങളില്‍ അത്യധികം ശ്രദ്ധ പുലര്‍ത്തുക അല്ലെങ്കില്‍ മാറിനില്‍ക്കുക :
- താങ്കളെയോ, താങ്കളുമായി ബന്ധപ്പെട്ട സംഘടനയേയോ, എതിരാളികളേയോ, ഇവയേലേതിന്റെയെങ്കിലും ഉല്പ്പന്നങ്ങളേയോ അഥവാ പദ്ധതികളേയോ കുറിച്ചുള്ള താളുകളില്‍ നടത്തുന്ന തിരുത്തല്‍
- മായ്ക്കാനുള്ള നയം അനുസരിച്ച് നടത്തുന്ന, താങ്കളുടെ സംഘടനയേയോ അതിന്റെ എതിരാളികളേയോ കുറിച്ചുള്ള ചര്‍ച്ചകളിലെ പങ്കെടുക്കല്‍
- താങ്കളുടെ സംഘടനയുടെ വെബ്സൈറ്റിലേക്കുള്ളതോ അഥവാ അതിനെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനത്തേയോ മതിയായ കാരണമില്ലാതെ മറ്റു ഖനങ്ങളിലേക്ക് കണ്ണിചേര്‍ക്കല്‍
- താങ്കള്‍ എല്ലായ്പ്പോഴും
- ബന്ധപ്പെട്ട നയങ്ങളും മാര്‍ഗ്ഗരേഖകളും പ്രത്യേകിച്ച് സന്തുലിതമായ കാഴ്ച്ചപ്പാട്, പരിശോധനയോഗ്യത, ആത്മകഥ തുടങ്ങിയവ
| ചെയ്യാവുന്ന കാര്യം |
|---|
| താത്പര്യവ്യത്യാസത്തിന്റെ ഭാഗമായിട്ടല്ലങ്കിലും, തങ്ങളുടെ തിരുത്തല്‍ വിവാദവിധേയമായേക്കാം എന്നു തോന്നിയാല്‍ താങ്കള്‍ അവ അവ ലേഖനത്തിന്റെ സംവാദം താളില്‍ ഇട്ട് മറ്റുപയോക്താക്കളുടെ ശ്രദ്ധ ക്ഷണിക്കുക. അതിനായി വിക്കിപീഡിയ:ശ്രദ്ധ ക്ഷണിക്കുന്നു എന്നതാളും ഉപയോഗപ്പെടുത്താവുന്നതാണ്. |
[തിരുത്തുക] ഉപയോക്താവിനുള്ള ഇടത്തില്‍ ആത്മകഥ പ്രസിദ്ധീകരിക്കല്‍
അംഗത്വമുള്ള ഉപയോക്താക്കള്‍ ഉപയോക്താവിനുള്ള താളിന്റെ ഉപതാളുകളില്‍ ചെറു ആത്മകഥകള്‍ - വിക്കിപീഡിയയിലെ പ്രവര്‍ത്തനരീതിയെക്കുറിച്ചും ലക്ഷ്യത്തെപ്പറ്റിയുമൊക്കെ - ഇടാറുണ്ട്. താങ്കളിപ്രകാരം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കാതെ തന്നെ ഇടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പകരം ഒരു വെബ്സൈറ്റോ ബ്ലോഗോ തുടങ്ങുന്നത് ആലോചിക്കുക. സൌജന്യ വെബ് സ്പേസ് ദാതാവ് അല്ല വിക്കിപീഡിയ.
[തിരുത്തുക] താത്പര്യവ്യത്യാസത്തെ എങ്ങനെ കൈകാര്യം ചെയ്യാം?
താത്പര്യവ്യത്യാസം ചിലപ്പോള്‍ കാര്യങ്ങള്‍ വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ സംശയമുണ്ടാക്കിയേക്കാം. അതുപോലെ തിരുത്തുന്നവര്‍ക്ക് വിക്കിപീഡിയയുടെ ലക്ഷ്യമല്ലാതെ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യത്തോടെ തിരുത്തലുകള്‍ നടത്താനുള്ള കാരണവുമായേക്കാം. താത്പര്യവ്യത്യാസങ്ങളെന്നു സംശയമുള്ള തിരുത്തലുകളെ കുറിച്ച് വിക്കിപീഡിയ:താത്പര്യവ്യത്യാസം/നോട്ടീസ് ബോര്‍ഡ് എന്ന താളില്‍ കുറിപ്പിടാവുന്നതാണ്. കൂടാതെ {{uw-coi}} എന്ന ഫലകം ഉപയോഗിച്ച് ഉപയോക്താവിന് മുന്നറിയിപ്പ് കൊടുക്കാവുന്നതുമാണ്. താത്പര്യവ്യത്യാസമുണ്ടായി എന്ന കാരണം കൊണ്ടു മാത്രം ഒരു ലേഖനം മായ്ക്കത്തില്ലങ്കിലും വിക്കിപീഡിയ:താള്‍ നീക്കംചെയ്യാനുള്ള മാനദണ്ഡങ്ങള്‍ ഉണ്ടെങ്കില്‍ നീക്കാവുന്നതാണ്.
- താത്പര്യവ്യത്യാസമുള്ളവരെന്നു സംശയിക്കുന്നവരെ കൈകാര്യം ചെയ്യല്‍
ആദ്യമായി സംശയിക്കുന്നയാളെ ഈ മാര്‍ഗ്ഗരേഖ കാട്ടി കാര്യം പറഞ്ഞു മനസ്സിലാക്കുക. അത് പരാജയപ്പെടുകയാണെങ്കില്‍ താങ്കള്‍ ഉള്ളടക്കത്തെച്ചൊല്ലി തര്ക്കിക്കുകയാണോയെന്നു സ്വയം പരിശോധിക്കുക. അങ്ങനെയെങ്കില്‍ തര്‍ക്ക പരിഹാരം തേടുക. മറ്റൊരു മാര്‍ഗ്ഗം വിക്കിപീഡിയ:താത്പര്യവ്യത്യാസം/നോട്ടീസ് ബോര്‍ഡ് എന്ന താളില്‍ കുറിപ്പിടുകയാണ്, അവിടെ മറ്റുപയോക്താക്കള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുന്നതാണ്. വെറുതേ ത്പര്യവ്യത്യാസമാരോപിച്ച് ഉള്ളടക്കത്തെക്കുറിച്ചുള്ള ഒരു തര്‍ക്കത്തില്‍ എതിരാളിയുടെ മേല്‍ ശക്തനാകാമെന്നു കരുതരുത്. അത് താങ്കളെ തടയുന്നതിലേക്ക് എത്തുന്നതായിരിക്കും.
വിക്കിപീഡിയ ലേഖനത്തിന്റെ സന്തുലിതയ്ക്കും തിരുത്തുന്നവര്‍ക്ക് വേണമെങ്കില്‍ ചെല്ലപ്പേരില്‍ തിരുത്താനുള്ള സൗകര്യത്തിനുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഒരാളുടെ യഥാര്‍ത്ഥ പേര് താത്പര്യവ്യത്യാസത്തിന്റെ പേരില്‍ പുറത്താക്കരുത്. വിക്കിപീഡിയയുടെ പീഡനത്തിനെതിരായ നയത്തിന് (ഇംഗ്ലീഷ്)ഈ മാര്‍ഗ്ഗരേഖയെക്കാളും പ്രാധാന്യമുണ്ട്. താത്പര്യവ്യത്യാസം വെളിവാകുന്നത്, ഉപയോക്താക്കള്‍ ബന്ധപ്പെട്ട വിഷയത്തില്‍ തങ്ങള്‍ക്കുള്ള അടുപ്പം സ്വയം വെളിവാക്കുമ്പോഴാണ്. ഉപയോക്താവ് തങ്ങളുടെ അടുപ്പം സ്വയം വെളിവാക്കുന്നില്ലങ്കില്‍ സന്തുലിതമായ കാഴ്ച്ചപ്പാട് ഇക്കാര്യത്തില്‍ പക്ഷപാതം ഒഴിവാക്കാന്‍ സഹായകമാകുന്നതാണ്.
- അടിസ്ഥാന നയങ്ങളുടെ പ്രാധാന്യം
വിക്കിപീഡിയയുടെ മുഖ്യം നേംസ്പേസില്‍ എഴുതുന്ന ഓരോ എഴുത്തും ലേഖനങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ - വിക്കിപീഡിയ എന്തൊക്കെയല്ല , വിജ്ഞാനകോശ ഗുണമായ പരിശോധനായോഗ്യത, ലേഖകരുടെ സന്തുലിതമായ കാഴ്ച്ചപ്പാട്, അതുപോലെ തന്നെ വിക്കിപീഡിയയുടെ പകര്‍പ്പവകാശ നയം തുടങ്ങിയവ പാലിച്ചിരിക്കണം. ലേഖകര്‍ താളുകള്‍ തിരുത്തുമ്പോഴും പരിശോധിക്കുമ്പോഴും ഈ നയങ്ങള്‍ പാലിച്ചിരിക്കണം, മറ്റുള്ളവരുടെ തിരുത്തലുകളെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കാനും ശ്രമിക്കുക.
ഈ നയങ്ങള്‍ പാലിച്ചിരിക്കുമ്പോള്‍ ആരാണ് എഴുതിയത് എന്നത് പ്രസക്തമല്ലാതെയാകുന്നു. താത്പര്യവ്യത്യാസാരോപണം ലേഖനങ്ങളിലെ ഭാഗം നീക്കം ചെയ്യാനുള്ള മാര്‍ഗ്ഗമല്ല. എന്നിരുന്നാലും താത്പര്യവ്യത്യാസം ചിലപ്പോള്‍ ലേഖനങ്ങളെ സമൂഹം ആഴത്തില്‍ പഠിക്കാനും അന്തര്‍ലീനമായ പക്ഷപാതം പുറത്തുവരാനും കാരണമാകാറുണ്ട്.
ഒരു ലേഖനത്തില്‍ പ്രസക്തവും അതേ സമയം വളരെയധികം താത്പര്യവ്യത്യാസത്തോടെയെഴുതിയതുമായ ഭാഗമുണ്ടെങ്കില്‍ ചിലപ്പോള്‍ നിഷ്പക്ഷരായ വിക്കിപീഡിയര്‍ അതു മുഴുവനും നീക്കം ചെയ്യാനും ലേഖനം അതിന്റെ നന്മയെക്കരുതി ഏറ്റവും അടിസ്ഥാനപരമായ വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന വിധത്തിലാക്കാനുമിടയുണ്ട്.
- മര്യാദയുടെ പ്രാധാന്യം
നീക്കം ചെയ്യേണ്ട താളുകളെ കുറിച്ചുള്ള ചര്‍ച്ചകളിലും ലേഖനത്തിന്റെ സംവാദം താളിലും നടത്തുന്ന ചര്‍ച്ചകളില്‍ ലേഖനത്തിന്റെ വിഷയത്തെക്കുറിച്ചും എഴുതുന്നയാളുടെ ഉദ്ദേശത്തെക്കുറിച്ചും സൂചനകളിടപ്പെട്ടേക്കാം (ചിലപ്പോള്‍ ലേഖനം എഴുതുന്നയാള്‍ തന്നെയും). വ്യക്തിപരമായി ആക്രമിക്കരുത് എന്ന നയത്തിന്റെ പരിധി ഇത് ലംഘിക്കുകയാണെങ്കില്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നയാളെ വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയുന്നതായിരിക്കും.
“പൊങ്ങച്ചം” എന്നൊക്കെ ആരെയും വിധിക്കാതിരിക്കുക — ഇത്തരത്തിലുണ്ടായേക്കാവുന്ന ആക്രമണങ്ങള്‍ നിരുത്സാഹപ്പെടുത്തുന്നു ഇത് ഗുണപ്രദമോ ലേഖനം നീക്കംചെയ്യാന്‍ സഹായകരമോ ആകില്ല. എഴുതുന്നയാല്‍ വിക്കിപീഡിയയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയായിരിക്കുമെന്ന് ശുഭമായി ചിന്തിക്കുക.
- കാഴ്ച്ചപ്പാടിനനുസരിച്ച് താത്പര്യവ്യത്യാസം ഉണ്ടാകുമ്പോള്‍
സന്തുലിതമായ കാഴ്ച്ചപ്പാടിനെ കുറിച്ചുള്ള തര്‍ക്കത്തില്‍ ലേഖകര്‍ തമ്മില്‍ തര്‍ക്കമുണ്ടായേക്കാം. അപ്പോള്‍ താത്പര്യവ്യത്യാസം ആരോപിക്കാനെളുപ്പമാണ്. ഉള്ളടക്കത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ മേല്‍ക്കൈ നേടുവാന്‍ താത്പര്യവ്യത്യാസം ആരോപിക്കരുത്. തര്‍ക്കം തുടര്‍ന്നാല്‍ താങ്കള്‍ക്ക് ശരിയല്ലെന്നു തോന്നിയ ലേഖകനെ/ലേഖികയെ ലേഖനത്തിന്റെ സംവാദം താളിലേക്ക് ക്ഷണിക്കുകയും അവരുടെ അഭിപ്രായത്തിന് ചെവി കൊടുക്കുകയും ചെയ്യുക.
[തിരുത്തുക] താത്പര്യവ്യത്യാസത്തോടെ തിരുത്തുന്നവര്‍
താത്പര്യവ്യത്യാസത്തോടെ തിരുത്താനെത്തുന്നവര്‍ക്കായുള്ളതാണ് മാര്‍ഗ്ഗരേഖയുടെ ഈ ഭാഗം. വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ച്ചപ്പാട് കാത്തുസൂക്ഷിച്ചുക്കാന്‍, വിക്കിപീഡിയയുടെ മുഖ്യ നേംസ്പേസില്‍ താത്പര്യവ്യത്യാസത്തോടെയുള്ള, അഥവാ കാരണസഹിതം അങ്ങനെ ഊഹിക്കാന്‍ കഴിയുന്നവ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. പക്ഷപാതത്തോടെയുള്ള തിരുത്തലുകള്‍ ഇവിടെ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും.
[തിരുത്തുക] വിവാദരഹിതങ്ങളായ തിരുത്തലുകള്‍
താത്പര്യവ്യത്യാസത്തോടെ എത്തുന്നവര്‍ വിവാദരഹിതങ്ങളായ തിരുത്തലുകള്‍ നടത്തുന്നത് ചോദ്യം ചെയ്യാനിടയില്ല, അതായത്:
- സ്പാം (ഇംഗ്ലീഷ്) അഥവാ നശീകരണ പ്രവര്‍ത്തനങ്ങള്‍ ഒക്കെ ഒഴിവാക്കല്‍
- ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രങ്ങള്‍ നയം ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യല്‍
- അക്ഷരപിശകും വ്യാകരണപ്പിശകും ശരിയാക്കുക.
- താത്പര്യവ്യത്യാസത്തോടെ സ്വയം നടത്തിയ തിരുത്തലുകള്‍ നീക്കം ചെയ്യുക. സ്വയം സൃഷ്ടിച്ച കൊള്ളരുതായ്മകള്‍ സ്വയം നീക്കുന്നത് പ്രോത്സാഹിപ്പിക്കുന്നു.
- സംവാദം താളില്‍ അംഗീകരിച്ച് തിരുത്തലുകള്‍ ചെയ്യുക.
എന്താണ് വിവാദം - വിവാദരഹിതം എന്നു തീരുമാനിക്കാന്‍ സാമാന്യബുദ്ധിയുപയോഗിക്കുക. ശുഭപ്രതീക്ഷയോടെ മറ്റൊരാള്‍ എതിര്‍ക്കുന്ന തിരുത്തലുകള്‍ വിവാദപരമാണ്.
[തിരുത്തുക] ഫോട്ടോകളും മറ്റു വിവരപ്രമാണങ്ങളും
വിക്കിമീഡിയ കോമണ്‍സ് അടിസ്ഥാനപരമായി എതിര്‍പ്പുള്ള കക്ഷികള്‍ ഡിജിറ്റല്‍ മീഡിയാ ഫയലുകള്‍ - ഫോട്ടോഗ്രാഫുകള്‍, ചിത്രങ്ങള്‍, ശബ്ദഫയലുകള്‍, വീഡിയോ ഫയലുകള്‍ - അപ്‌ലോഡ് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അവ ഗുണനിലവാരമേറിയതായിരിക്കണം എന്നും അതിന്റെ പകര്‍പ്പവകാശ ഉടമ അവ ഇവിടെ സാധുതയുള്ള ഒരു സ്വതന്ത്ര അനുമതി നല്‍കണം എന്നും മാത്രമേയുള്ളു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ താള്‍ കാണുക.
കോമണ്‍സിലേക്ക് ഒരു ഫയല്‍ അപ്‌ലോഡ് ചെയ്താല്‍ അത് ഏതു വിക്കിപീഡിയ ലേഖനത്തിലും ചേര്‍ക്കാവുന്നതാണ്. ഒന്നെങ്കില്‍ ഇത്തരം ഒരു ചിത്രം ഉണ്ടെന്ന് ബന്ധപ്പെട്ട ലേഖനത്തിന്റെ സംവാദം താളില്‍ ഒരു കുറിപ്പിടുക. അല്ലെങ്കില്‍ ലേഖനത്തില്‍ അനുയോജ്യമെങ്കില്‍ സ്വയം ചേര്‍ക്കുക.
[തിരുത്തുക] സ്വന്തം താത്പര്യം സമ്മതിക്കല്‍
ചില ലേഖകര്‍ ഒരു പ്രത്യേക മേഖലയില്‍ തനിക്കുള്ള താത്പര്യം തുറന്നു സമ്മതിച്ചേക്കും. അവര്‍ ഇതിനായി പലമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ചേക്കും. ഒട്ടുമിക്കവരും ഉപയോക്താവിനുള്ള താളില്‍ തങ്ങളുടെ കൂട്ടുകക്ഷികളെക്കുറിച്ച് കൊടുക്കാറുണ്ട്. സംവാദം താളില്‍ വേണമെങ്കിലും താങ്കള്‍ക്ക് സൂചന നല്‍കാവുന്നതാണ്.
- താത്പര്യം സമ്മതിക്കാനുള്ള കാരണങ്ങള്‍
- ശുഭപ്രതീക്ഷയുടെ ഗുണം താങ്കള്‍ക്ക് ലഭിക്കും.
- പലരും താങ്കളുടെ സത്യസന്ധതയെ (ഇംഗ്ലീഷ്) അനുമോദിക്കുകയും താങ്കളെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്യും.
- താങ്കള്‍ക്ക് താങ്കള്‍ ചേര്‍ത്ത ഒരു കാര്യത്തില്‍ കൂടുതല്‍ സഹായം മറ്റുള്ളവരോട് ചോദിക്കാന്‍ കഴിയും.
- താത്പര്യം സമ്മതിക്കുന്നതുകൊണ്ടുള്ള ദോഷങ്ങള്‍
- താങ്കളുടെ തിരുത്തലുകള്‍ സന്തുലിതമായ കാഴ്ച്ചപ്പാട് പാലിക്കുന്നില്ലങ്കില്‍, അവ മുന്‍പ്രാപനത്തിനു വിധേയമാക്കപ്പെടും.
- മറ്റുപയോക്താക്കളെ താങ്കളുടെ വ്യക്തിത്വം മനസ്സിലാക്കാന്‍ അനുവദിക്കുന്നില്ലങ്കില്‍ പോലും, അവരതറിയാനും, താങ്കള്‍ നയങ്ങള്‍ ഉപയോഗിച്ച് കളിക്കുവാണെന്നും (ഇംഗ്ലീഷ്) തിരിച്ചറിയാനും ഇടയുണ്ട്.
- പത്രപ്രവര്‍ത്തകരെപ്പോലെയുള്ള വിക്കിപീഡിയയുടെ പുറത്തുള്ളവര്‍ താങ്കളുടെ താത്പര്യവ്യത്യാസം പുറത്തുകൊണ്ടുവരാനും അങ്ങനെ താങ്കളുടേയോ താങ്കളുടെ കമ്പനിയുടേയോ പ്രതിച്ഛായ മോശമാക്കാനും ഇടയുണ്ട്. പുറത്തുനിന്നുള്ളവര്‍ താങ്കളെ തിരിച്ചറിയുന്നത് തടയാന്‍ വിക്കിപീഡിയയ്ക്ക് കഴിയണമെന്നില്ല.
- ഒരുദാഹരണം
ഇവിടെ ഇത്തരത്തില്‍ ഒരു വിഷയത്തില്‍ ഒരുപയോക്താവിനുള്ള താത്പര്യത്തെക്കുറിച്ചും, അത് മെച്ചപ്പെടുത്താനുള്ള സഹായമാരാഞ്ഞിരിക്കുന്നതും കാണാവുന്നതാണ്.
[തിരുത്തുക] താത്പര്യ സംരക്ഷണം
ചിലപ്പോള്‍ വിക്കിപീഡിയയുടെ താത്പര്യവും പുറത്തുള്ളവരുടെ താത്പര്യവും ഒത്തുപോവുന്നതായി കാണാം. ഉദാഹരണത്തിന് ലേഖനത്തില്‍ പ്രത്യക്ഷപ്പെടുന്ന പിന്തുണയില്ലാത്ത അര്‍ത്ഥസത്യമോ അസത്യമോ ആകുന്ന വാക്യങ്ങള്‍ ആരെങ്കിലും ഒരിക്കല്‍ നീക്കിയേക്കാം. ഈ മാര്‍ഗ്ഗരേഖ, സ്രോതസ്സുകളെ കുറച്ചുമാത്രം അവലംബിക്കുന്നതോ തീര്‍ത്തും അവലംബിക്കാത്തതോ ആയ വാക്യങ്ങളെ നീക്കാനായി ആര്‍ക്കും ഉപയോഗിക്കാവുന്നതുമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തിയുടേയോ സ്ഥാപനത്തിന്റേയോ താത്പര്യം തിര്‍ച്ചറിയാന്‍ എളുപ്പമാണ്. ഒരു ലേഖനം മുഴുവനായി ആക്രമണത്തിനു വിധേയമാവുകയാണെങ്കില്‍ അല്ലെങ്കില്‍ ഒരു പ്രത്യേക താത്പര്യം മാത്രമാണുള്ളതെങ്കില്‍ താളിനെ അതിവേഗത്തില്‍ മായ്ക്കാന്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. ലേഖനത്തില്‍ സ്വന്തം താത്പര്യത്തിനായി പ്രവര്‍ത്തിക്കുന്നവരെ കാര്യനിര്‍വാഹകരുടെ വിവേചനാധികാരത്തിനു പാത്രമായേ പിന്നീട് പ്രവര്‍ത്തിക്കാന്‍ കഴിയൂ. വിക്കിപീഡിയ:ജീവിച്ചിരിക്കുന്നവരുടേ ജീവചരിത്രങ്ങള്‍ എന്ന നയം ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ള ലേഖനം എങ്ങനെയാണ് എഴുതേണ്ടത് എന്നു കാണിച്ചുതരുന്നുണ്ട്.
അതേ സമയം വിശ്വാസയോഗ്യമായ സ്രോതസ്സിനെ അവലംബിച്ചിട്ടുള്ള ശരിയല്ലാത്ത പരാമര്‍ശങ്ങള്‍ നീക്കുന്നത് അനുവദിച്ചിട്ടില്ല. ഇത്തരത്തില്‍ എഴുതാന്‍ വരുന്ന അംഗത്വങ്ങള്‍ വിശ്വാസയോഗ്യങ്ങളായ തെളിവുകളേയും ഉപയോഗിച്ചേക്കാം. ലേഖനം തനിക്കിഷ്ടമുള്ള വിധത്തില്‍ അസന്തുലിതമാക്കുന്നത് വിജ്ഞാനകോശത്തിനു ചേരുന്നതല്ല. ഉദാ: ഒരു പ്രത്യേക കമ്പനിയെക്കുറിച്ചുള്ള ലേഖനത്തില്‍ 90% മറ്റൊരു കമ്പനിയുമായുള്ള കോടതി കേസിനെക്കുറിച്ചാണ് പറയുന്നതെങ്കില്‍ അതത്രയും നല്ല സ്രോതസ്സുകള്‍ അവലംബിച്ചിട്ടുണ്ടെങ്കില്‍ പക്ഷപാതമില്ലാത്ത ഒരുപയോക്താവ് അതിനെ ചുരുക്കേണ്ടതും മറ്റു ഭാഗങ്ങള്‍ വികസിപ്പിക്കേണ്ടതുമാണ്. ഇതിന് സംവാദം താളിലെ ചര്‍ച്ച നല്ല മാര്‍ഗ്ഗമാണ്.
വിശ്വാസയോഗ്യങ്ങളായ സ്രോതസ്സുകള്‍ക്കായി ചോദിക്കുക. മറ്റ് ലേഖകരോട് അഭിപ്രായങ്ങള്‍ ചോദിക്കുക. തിരുത്തലിന്റെ ചെറുതും മെച്ചപ്പെട്ടതുമായ ചുരുക്കം നല്‍കുക.
[തിരുത്തുക] ലേഖനത്തില്‍ മാറ്റം ആവശ്യപ്പെടല്‍, പുതിയ ലേഖനം ആവശ്യപ്പെടല്‍
- ഇതും കാണുക: Wikipedia:Suggestions for COI compliance
താത്പര്യവ്യത്യാസത്തോടെയുള്ള ഒരു തിരുത്തല്‍ നടത്താന്‍ ഒരു ലേഖകന്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അതിനെക്കുറിച്ച് ആദ്യം സംവാദം താളില്‍ പറയുക. ഇത്തരം കുറിപ്പിടുമ്പോള്‍ താത്പര്യം എന്താണെന്നു പറയുന്നത് തെറ്റിദ്ധാരണ ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്.
പുതിയൊരു ലേഖനം ആവശ്യപ്പെടാനായി താങ്കളുടെ ആശയത്തെക്കുറിച്ച് ബന്ധപ്പെട്ട ലേഖനത്തിന്റെ സംവാദം താളിലോ വിക്കിപദ്ധതികള്‍ എന്നതാളിലോ കുറിപ്പിടുക.
[തിരുത്തുക] ഈ മാര്‍ഗ്ഗരേഖ അവഗണിക്കുന്നുന്നതുകൊണ്ടുള്ള ദോഷങ്ങള്‍
-
മനഃപൂര്‍വമല്ലാതെ സൃഷ്ടിക്കുന്ന ദോഷങ്ങളെക്കുറിച്ചുള്ള വിക്കിപീഡിയയുടെ നിയമം
താങ്കള്‍ വിക്കിപീഡിയയില്‍ താങ്കളെ കുറിച്ചോ, താങ്കളുടെ കമ്പനിയെക്കുറിച്ചോ, സംഘടനയെ കുറിച്ചോ, താങ്കളുടെ ഇഷ്ടവിഷയത്തെക്കുറിച്ചോ ഒരു ലേഖനം സൃഷ്ടിച്ചെങ്കില്‍, അതില്‍ താങ്കള്‍ക്ക് പിന്നീട് യാതൊരവകാശവുമില്ല. അതിന്റേതായ മാര്‍ഗ്ഗത്തിലൂടെയല്ലാതെ അത് മായ്ക്കാനും കഴിയില്ല. ആരെങ്കിലും ഇഷ്ടപ്പെടുന്നില്ല എന്ന കാരണത്താല്‍ ലേഖനം മായ്ക്കാന്‍ കഴിയില്ല. ഏതൊരു വിക്കിപീഡിയനും ഉള്ളടക്കത്തെക്കുറിച്ചുള്ള നമ്മുടെ നയത്തില്‍ അധിഷ്ഠിതമായി ലേഖനത്തില്‍ വിവരങ്ങള്‍ ചേര്‍ക്കാനും നീക്കാനും കഴിയുന്നതാണ്. ലഭ്യമായതും എന്നാല്‍ താങ്കള്‍ ഇഷ്ടപ്പെടാത്തതുമായ ഒരു വിവരം വിക്കിപീഡിയയില്‍ എത്തുന്നതാണ്. ഒന്നിലധികം ലേഖകരാണ് ഒരു ലേഖനം സൃഷ്ടിക്കുന്നതെന്നോര്‍ക്കുക. താങ്കള്‍ക്ക് ഇഷ്ടപ്പെടുന്ന പതിപ്പിലേക്ക് ലേഖനം തിരിച്ചുവെക്കാനുള്ള താങ്കളുടെ ശ്രമം തിരുത്തല്‍ യുദ്ധമായി പരിണമിക്കുകയാണെങ്കില്‍ താങ്കളെ തടയുക (ചിലപ്പോള്‍ എന്നെന്നേയ്ക്കും) ആവശ്യമായി വരും.
കൂടാതെ, താങ്കള്‍ എഴുതിയുണ്ടാക്കിയ ലേഖനം ഗുണകരമല്ലെന്നു തോന്നിയാല്‍ വിക്കിപീഡിയയുടെ മായ്ക്കാനുള്ള നയം അനുസരിച്ച് അത് മായ്ച്ചുകളഞ്ഞെന്നു വരാം. അതുകൊണ്ട് താങ്കള്‍ താത്പര്യമെടുക്കുന്ന വിഷയത്തെക്കുറിച്ച് പരസ്യാര്‍ത്ഥം താളുകള്‍ ഉണ്ടാക്കരുത്.
[തിരുത്തുക] തടയലുകള്‍
ഒരു വ്യക്തിയേയോ, കമ്പനിയേയോ, വസ്തുവിനേയോ, സേവനത്തേയോ, സംഘടനയേയോ ഉയര്‍ത്തിക്കാട്ടുക എന്ന വ്യക്തവും പ്രധാനവുമായ ലക്ഷ്യത്തോടെ വരുന്ന അംഗത്വങ്ങളെ - അത് അവരുടെ തിരുത്തല്‍ ചരിത്രത്തില്‍ നിന്ന് മനസ്സിലാകുന്നതാണ് - ഈ മാര്‍ഗ്ഗരേഖ കാട്ടി മുന്നറിയിപ്പു നല്‍കുന്നതാണ്. എന്നിട്ടും അതേ രീതിയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ തടയുന്നതാണ്.
[തിരുത്തുക] കുറിപ്പുകള്‍
- ↑ കോര്‍പ്പറേഷനുകളുടേയോ സര്‍ക്കാരിന്റേയോ, സ്വകാര്യമോ പൊതുവോ ആയ സംഘടനകളുടേയോ പൊതുജനസമ്പര്‍ക്ക വകുപ്പ് തങ്ങളെക്കുറിച്ച് നല്ല കാഴ്ച്ചപ്പാട് ലഭിക്കാനായി ലേഖകരെ ഉപയോഗിച്ച് തിരുത്തലുകള്‍ നടത്തിയേക്കാം. വിക്കിപീഡിയ വളരെ തുറന്ന ഒരു പ്രസ്ഥാനമാണ്, ഇവിടെ നടക്കുന്നത് മാധ്യമങ്ങളില്‍ വളരെ വേഗം വ്യാപിക്കുന്നു. "ഇവിടെ താങ്കള്‍ പറയുന്നതോ പ്രവര്‍ത്തിക്കുന്നതോ ആയ കാര്യങ്ങള്‍ യഥാര്‍ത്ഥ ലോകത്തില്‍ അനുരണങ്ങള്‍ ഉണ്ടാക്കിയേക്കാം." വിക്കിപീഡിയ:വിക്കിപീഡിയ യഥാര്‍ത്ഥ ലോകത്തില്‍ കാണുക (ഇംഗ്ലീഷ്)
[തിരുത്തുക] കൂടുതല്‍ വായനയ്ക്ക്
- w:User:Durova/The dark side. The risks of trying to subvert Wikipedia.
- w:User:Jmabel/PR. Guidance for public relations people
- w:User:Uncle G/On notability#Writing about subjects close to you. On writing about subjects that are close to oneself.
- w:Wikipedia:Search engine optimization. An essay for search engine optimization people.
- w:Wikipedia:Vested interest. About interests that may not be conflicts.
[തിരുത്തുക] ഇതും കാണുക
- Wikipedia:Contact us/Article problem/Factual error (from enterprise)
- Template:Uw-coi for warning editors who have an apparent conflict of interest.
- Template:COI for tagging articles affected by conflict of interest that may be candidates for deletion.
- Category:Requested edits lists proposed edits for review where the proposer has a self-reported conflict of interest.
- w:Wikipedia:Spam
- w:Wikipedia:Reward board
- w:Wikipedia:FAQ/Organization
|
||||||||||||||||
|
||||||||||||||||||||||||||||||||