വിക്കിപീഡിയ:ആത്മകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Blue check.png ഈ താള്‍ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.
Nutshell.png ഈ താളിന്റെ രത്നച്ചുരുക്കം: വ്യക്തമായ തെറ്റുകള്‍ തിരുത്താന്‍ വേണ്ടിയല്ലാതെ, താങ്കളെപ്പറ്റി വിവരിക്കുന്ന താളുകള്‍, തുടങ്ങാനോ മാറ്റിയെഴുതാനോ ശ്രമിക്കാതിരിക്കുക.
വിക്കിപീഡിയയുടെ
മാര്‍ഗ്ഗരേഖകള്‍
ഉള്ളടക്കം
ശൈലി
ശൈലീപുസ്തകം
ഘടന
തിരുത്തല്‍
സംവാദം
പെരുമാറ്റം
കൂടുതല്‍
മാര്‍ഗ്ഗരേഖകളുടെ പട്ടിക
നയങ്ങളുടെ പട്ടിക

താങ്കളെക്കുറിച്ച് ഒരു ലേഖനം താങ്കള്‍ തന്നെ സൃഷ്ടിക്കുന്നത് വിക്കിപീഡിയ ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. താങ്കള്‍ വിക്കിപീഡിയയില്‍ ലേഖനം വരാന്‍ തക്ക ശ്രദ്ധേയത ഉള്ള വ്യക്തിയും, താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും ആണെങ്കില്‍ ഏതെങ്കിലും വിക്കിപീഡിയര്‍ ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താള്‍ സൃഷ്ടിച്ചിരിക്കും. മലയാളം വിക്കിപീഡിയയില്‍ തന്നെക്കുറിച്ച് തന്നെ ലേഖനമുള്ള വിക്കിപീഡിയര്‍ എന്ന താളില്‍ ഇത്തരത്തില്‍ ശ്രദ്ധേയരായ മലയാളം വിക്കിപീഡിയരെ‍ കാണാവുന്നതാണു.


വിക്കിപീഡിയ സമൂഹത്തിലെ മറ്റു ഉപയോക്താക്കള്‍ അനുകൂലിക്കാതെ, വിക്കിപീഡീയയില്‍ ആത്മകഥാസ്വഭാവമുള്ള താളുകള്‍ സൃഷ്ടിക്കുന്നതും ആത്മകഥാരചനകള്‍ നടത്തുന്നതും ശക്തമായി നിരുത്സാഹപ്പെടുത്തപ്പെടുത്തുന്നു. താങ്കളുടെ ജീവചരിത്രം അത്യന്താപേക്ഷിതമായ സാഹചര്യത്തില്‍ മാത്രമേ സ്വയം തിരുത്താവൂ.


വിക്കിപീഡിയ, ഇത്തരം താളുകളുടെ പ്രാധാന്യം, കൃത്യത, നിക്ഷ്പക്ഷത എന്നിവയെക്കുറിച്ച് നീണ്ട ധാരാളം സംവാദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്.[1] ഇത്തരം തിരുത്തലുകള്‍ ഒഴിവാക്കുന്നത് വിക്കിപീഡീയയുടെ നിക്ഷ്പക്ഷത കാത്തുസൂക്ഷിക്കാനും സ്വാര്‍ത്ഥ വീക്ഷണങ്ങളുടെ പ്രചരണം തടയാനും വളരെ ഉപകരിക്കും.

വിക്കിപീഡിയയില്‍ ആത്മകഥകള്‍ എഴുതുന്നത് ശക്തമായി നിരുത്സാഹപ്പെടുത്തുന്നു. നിക്ഷപക്ഷവും സാധുവായ വിവരങ്ങളടങ്ങിയതുമായ ഒരു ആത്മകഥ എഴുതാന്‍ അസാധ്യമാണെന്നില്ലാത്തതിനാല്‍, ഇവ പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണെന്നില്ല. പക്ഷേ സാധാരണയായി കാണപ്പെടുന്ന ധാരാളം പ്രശ്നങ്ങള്‍ ഉണ്ട്.

താങ്കള്‍ ഏതെങ്കിലും വിഷയത്തെക്കുറിച്ച് പ്രസാധനം നടത്തിയിട്ടുണ്ടെങ്കില്‍, താങ്കളുടെ വൈദഗ്ധ്യം വിക്കിപീഡിയ ലേഖനങ്ങളെഴുതാന്‍ ഉപയോഗിക്കുന്നത് ഏറ്റവും സ്വാഗതാര്‍ഹമാണ്. പക്ഷേ ഏതു വിക്കിപീഡിയ ലേഖനവും ഒരു വിഷയത്തെ നിക്ഷ്പക്ഷവും സമൂലവുമായ വിധത്തില്‍, പ്രസ്തുത വിഷയത്തിന്മേലുള്ള വിജ്ഞാനം വായനക്കാര്‍ക്ക് വര്‍ധിപ്പിക്കുവാനുതകുന്നവിധത്തില്‍ അവതരിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ദയവായി വിക്കി ഉപഭോക്താക്കളുടെ വിജ്ഞാനം വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തില്‍ താങ്കളുടെ വീക്ഷണഗതികള്‍ പാടെ മറന്നുകളയുക. ഉപയോക്താവിന്റെ സ്വാര്‍ത്ഥലാഭത്തിനുതകുന്ന ലേഖനങ്ങള്‍ നീക്കം ചെയ്യുന്നതാണ്. ആത്മകഥകള്‍ ഇതിനൊട്ടും ഒരപവാദമല്ല.

ഉള്ളടക്കം

ആത്മകഥകള്‍ക്കുള്ള പ്രശ്നം

ഝാഫൊദ് ബീബ്ല്‍‌ബ്രോക്സിന്റെ ജന്മം, ഭൂമികുലുക്കം, ഭീകരന്‍ തിരമാലകള്‍, ചുഴലിക്കാറ്റുകള്‍, തീക്കാറ്റുകള്‍, അടുത്തുള്ള മൂന്നു നക്ഷത്രങ്ങളുടെ സ്ഫോടനം, പിന്നീട് അദ്ദേഹത്തിന്റെ ഗാലക്ടിക്ക് സെക്ടറിലെ എല്ലാ പ്രധാന ഭൂവുടമകളില്‍നിന്നുംകൂടി ആറെമുക്കാല്‍ മില്യന്‍ റിട്ടുകള്‍ക്കുള്ള നഷ്ടപരിഹാരം എന്നിവയാല്‍ സംഭവബഹുലമായിരുന്നു എന്നു പറയപ്പെടുന്നു. എന്നാല്‍ ഇതു പറയപ്പെട്ടത് ബീബ്ല്‍‌ബ്രോക്സിനാല്‍ മാത്രമാണ്‌. ഇതു വിശദീകരിക്കാന്‍ ധാരാളം സിദ്ധാന്തങ്ങളുമുണ്ട്.

The Hitchhiker's Guide to the Galaxy, ഡഗ്ലസ് ആഡംസ് രചിച്ചത്

ആത്മകഥകള്‍ക്ക് സാധാരണയായി താഴെപ്പറയുന്ന പ്രശ്നങ്ങള്‍ ഉണ്ട്:

  • അവ ഒരേ വീക്ഷണത്തില്‍നിന്നുള്ളതായിരിക്കും, മിക്കവാറും ശുഭവീക്ഷണത്തില്‍നിന്നായിരിക്കും. ആളുകള്‍ തങ്ങളെപ്പറ്റി വളരെ നന്നായി മാത്രമേ എഴുതൂ. അതുപോലെ പലപ്പോഴും വീക്ഷണങ്ങള്‍ വസ്തുതകളായും അവതരിപ്പിക്കുന്നു. വീക്ഷണങ്ങള്‍ വസ്തുതകളായി അവതരിപ്പിക്കുന്നത് തടയാന്‍ വിക്കിപീഡിയ ലക്ഷ്യം വയ്ക്കുന്നു. (നിക്ഷ്പക്ഷ വീക്ഷണം എന്നതുകൊണ്ടുദ്ദേശിക്കുന്നത് മറ്റൊരു വ്യക്തി കാര്യങ്ങള്‍ അവതരിപ്പിക്കുന്നതായി എഴുതുക എന്നതല്ല).
  • പലപ്പോഴും ഇവയുടെ സാധൂകരണം അസാധ്യമായിരിക്കും. താങ്കള്‍ താങ്കളെപ്പറ്റി എഴുതുന്ന ഒരു കാര്യം താങ്കള്‍ക്കു മാത്രം അറിയാവുന്നതാണെങ്കില്‍ മറ്റാര്‍ക്കും അതിന്റെ ആധികാരികത പരിശോധിക്കാന്‍ സാധിക്കുകയില്ലല്ലോ (പ്രത്യേകിച്ച്, താങ്കളുടെ പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍, ചിന്തകള്‍, ജീവിതാഭിലാഷങ്ങള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താന്‍ വായനക്കാര്‍ക്കാവില്ലല്ലോ). വിക്കിപീഡീയയിലുള്ള എന്തിന്റെയും ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്താന്‍ സാധിക്കപ്പെടുന്നവയാവണം
  • ഇവ പലപ്പോഴും തനതു ഗവേഷണങ്ങള്‍ ഉള്‍ക്കൊള്ളും. ആത്മകഥകളില്‍, വ്യക്തികള്‍ സാധാരണയായി, മുമ്പെങ്ങും പ്രസിദ്ധീകരിക്കാത്ത വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധ്യതയുണ്ട്. പ്രസ്തുത വിവരങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ വിക്കിപീഡിയ വായനക്കാര്‍ പ്രഥമഗവേഷണം നടത്തേണ്ടതായി വരുന്നു. വിക്കിപീഡിയ ഒരു വസ്തുതയുടെയും പ്രഥമ പ്രസാധകരല്ല; തനതു ഗവേഷണങ്ങള്‍ വിക്കിപീഡിയയില്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല.

എന്തുകൊണ്ടീ പ്രശ്നങ്ങള്‍

താങ്കള്‍ ആത്മാര്‍ത്ഥമായി സ്വയം നിക്ഷ്പക്ഷമതിയാണ്‌ എന്നു കരുതുണ്ടെങ്കില്‍കൂടെ അങ്ങനെയാവണമെന്നില്ല. ബൗദ്ധീകാന്തരതലത്തില്‍ നിന്ന് പ്രവഹിക്കുന്ന താങ്കളെക്കുറിച്ച് സ്വയമുള്ള പക്ഷപാതപരമായ വീക്ഷണങ്ങള്‍ താങ്കള്‍ രചിക്കുന്ന ലേഖനങ്ങളില്‍ വെളിവാക്കപ്പെട്ടേക്കാം—ഇതിനാലാണ്‌ ‍സ്വയം പുകഴ്ത്തി പരസ്യപ്പെടുത്തുന്നതു മാത്രമല്ല, ആത്മകഥകള്‍ എഴുതുന്നതുതന്നെ വിക്കിസമൂഹം നിരുത്സാഹപ്പെടുത്തുന്നത്.

വിക്കിപീഡിയയില്‍ താങ്കളെപ്പറ്റി ഒരു ലേഖനം നിലവിലുണ്ടെങ്കില്‍

താങ്കളെക്കുറിച്ച് സ്വയം നിക്ഷ്പക്ഷമായും വസ്തുതാപരമായും എഴുതുക എന്നത് അത്യന്തം വിഷമകരമാണ് (മുകളില്‍ വിശദമാക്കിയിരിക്കുന്നതു പോലെ). മറ്റുള്ളവരെ അത് എഴുതാന്‍ അനുവദിക്കുക.

താങ്കളെക്കുറിച്ചുള്ള ലേഖനങ്ങളുടെ സംവാദം താളില്‍ വിവരങ്ങളോ നിര്‍ദേശങ്ങളോ നല്‍കുന്നത് ഉചിതമായ കാര്യം തന്നെ—എന്നിരുന്നാലും സ്വതന്ത്രരായ എഡിറ്റര്‍മാര്‍ അതിനുശേഷം പ്രസ്തുത വിവരങ്ങള്‍ ലേഖനത്തിലേക്കു ചേര്‍ക്കുകയോ അല്ലെങ്കില്‍ താങ്കള്‍ക്കു തന്നെ ചേര്‍ക്കാനാണെങ്കില്‍ വിക്കിസമൂഹത്തിന്റെ അനുവാദം ലഭിച്ചശേഷം മാത്രം ചേര്‍ക്കുകയോ ചെയ്യട്ടെ.

അതീവ വ്യക്തമായ സാഹചര്യങ്ങളില്‍മാത്രം താങ്കളെക്കുറിച്ചുള്ള താളുകള്‍ താങ്കള്‍ തിരുത്തുന്നത് അനുവദനീയമാണ്‌. ഉദാഹരണത്തിനു വാന്‍ഡലിസം തിരുത്താന്‍; പക്ഷേ ഇതു വാന്‍ഡലിസം ഒഴിവാക്കാന്‍ മാത്രമാവണം, അല്ലാതെ ഉള്ളടക്കത്തെക്കുറിച്ചുള്ള തര്‍ക്കം തിരുത്താനാവരുത്. അതുപോലെ താങ്കളെക്കുറിച്ചുള്ള വസ്തുതാപരമായ വിവരങ്ങള്‍, ഉദാ: വിവാഹിതനോ/അല്ലയോ, ഇപ്പോഴത്തെ തൊഴില്‍ദാതാവ്, ജന്മസ്ഥലം മുതലായവ, തെറ്റായോ അപ്‌ഡേറ്റ് ചെയ്യാതെയോ കിടന്നാല്‍ താങ്കള്‍ക്ക് അവ തിരുത്താവുന്നതാണ്‌ (അങ്ങനെ ചെയ്യുമ്പോള്‍ ദയവായി സംവാദം താളില്‍ ഒരു കുറിപ്പിടുകയും ചെയ്യുക.) പക്ഷേ വസ്തുതകള്‍ക്കുതന്നെ പല നിര്‍‌വചനങ്ങളുണ്ടെന്ന് ഓര്‍ത്തിരിക്കുക, അതിനാല്‍ അവ മറ്റുള്ളവര്‍ തിരുത്തിയേക്കാവുന്നതാണ്‌.

താങ്കള്‍ വിക്കിപീഡിയ ഉപയോക്താവാണെങ്കില്‍ പ്രസ്തുത വിവരം {{ശ്രദ്ധേയനായ വിക്കിപീഡിയന്‍}} എന്ന നോട്ടീസ് താങ്കളെക്കുറിച്ച് പ്രതിപാദിക്കുന്ന വിക്കിപീഡിയ താളില്‍ നല്‍കാവുന്നതാണ്‌.

താങ്കളെപ്പറ്റിയുള്ള ലേഖനത്തിലുള്ള പ്രശ്നങ്ങള്‍

പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം wikiml-l@lists.wikimedia.org എന്ന വിലാസത്തിലേക്കു പൂര്‍ണ്ണ വിവരങ്ങള്‍ സഹിതം ഇ-മെയില്‍ അയയ്ക്കുക എന്നതാണ്.

താങ്കളെക്കുറിച്ച് തെറ്റായ വിവരങ്ങളടങ്ങിയ ഒരു താള്‍ ഉണ്ടായിരിക്കാന്‍ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. ഇവ കൃത്യതയും, നിക്ഷ്പക്ഷവുമായ വസ്തുതകള്‍ ഉള്‍ക്കൊള്ളുന്നവയാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ ലക്ഷ്യം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ കൃത്യമായി, വ്യക്തമായി, ആധാരമായ പ്രമാണങ്ങളില്‍ വിശദീകരിച്ചിരിക്കുന്നതു പോലെ എഴുതുക എന്നതാണ്. താങ്കളെക്കുറിച്ച് കൂടുതല്‍ പക്ഷപാതരഹിതമായ വിവരങ്ങളടങ്ങിയ പ്രമാണങ്ങളിലേക്ക് വിരല്‍ചൂണ്ടിക്കൊണ്ട് താങ്കള്‍ക്ക് സഹായം പ്രദാനം ചെയ്യാവുന്നതാണ്.

താങ്കളെക്കുറിച്ച് ഒരു താള്‍ സൃഷ്ടിക്കപ്പെടാന്മാത്രം താങ്കള്‍ ശ്രദ്ധേയനാണെങ്കില്‍ അല്ലെങ്കില്‍ താങ്കളെക്കുറിച്ചുള്ള താളില്‍ വേണ്ടത്ര ശ്രദ്ധ പതിയുന്നില്ലെങ്കില്‍ സഹായമേശയില്‍ പ്രസ്തുത പ്രശ്നങ്ങള്‍ വിവരിച്ച് ഒരു കുറിപ്പിട്ടുകൊണ്ട് പ്രസ്തുത കാര്യങ്ങളിലേക്ക് സഹവിക്കിപീഡിയരുടെ ശ്രദ്ധ ക്ഷണിക്കാവുന്നതാണ്‌.

താങ്കളെക്കുറിച്ചുള്ള താളിലുള്ള താങ്കളുടെ ചിത്രം താങ്കള്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട ഒരു ചിത്രം സ്വതന്ത്രാനുമതിപത്രപ്രകാരം വിക്കിപീഡിയയ്ക്ക് സംഭാവന ചെയ്യാന്‍ താത്പര്യപ്പെടുന്നു. താങ്കള്‍ പ്രസിദ്ധീകരണങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ചിത്രം അനുമതിപത്രപ്രകാരം നല്‍കുകയാണെങ്കില്‍ അതാവുല്ലോ താങ്കള്‍ക്കും വിക്കിപീഡിയയ്ക്കും സ്വീകാര്യവും ഏറ്റവും അനുയോജ്യവും.

താങ്കളെക്കുറിച്ചുള്ള താളിലുള്ള പ്രതിപാദ്യത്തില്‍ നിയമപരമായ പ്രശ്നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ ദയവായി പ്രസ്തുത പ്രശ്നങ്ങള്‍ wikiml-l@lists.wikimedia.org-യിലേക്ക് പൂര്‍ണ്ണവിവരങ്ങള്‍ സഹിതം ഇ-മെയില്‍ ചെയ്യാന്‍ താത്പര്യപ്പെടുന്നു.

താങ്കളെപ്പറ്റിയുള്ള ഒരു ലേഖനം സൃഷ്ടിക്കല്‍

താങ്കളുടെ ജീവിതവും നേട്ടങ്ങളും പരിശോധനായോഗ്യവും സംശയമന്യേ ശ്രദ്ധേയവുമാണെങ്കില്‍ ആരെങ്കിലും ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴെങ്കിലും താങ്കളെക്കുറിച്ച് ഒരു താള്‍ സൃഷ്ടിച്ചിരിക്കും. (ദയവായി en:Wikipedia:Wikipedians with articles, വിക്കിപീഡിയ:തങ്ങളെക്കുറിച്ച് വിക്കിപീഡിയയില്‍ ലേഖനങ്ങളുള്ള വിക്കിപീഡിയര്‍ എന്നീ താളുകള്‍ കാണുക)

താങ്കളെക്കുറിച്ച് ഒരു താള്‍ സൃഷ്ടിക്കുന്നത് ശക്തമായി നിരുത്സാഹപ്പെടുത്തുന്നു.

  • സ്വതന്ത്രമായ രചനകള്‍ ആധികാരികതയെയും ശ്രദ്ധേയതയെയും കുറിച്ച് സ്വതന്ത്രപരിശോധന പ്രോത്സാഹിപ്പിക്കുന്നു. വിക്കിപീഡിയ താളുകളിലുള്ള എല്ലാ തിരുത്തലുകളും വിക്കിപീഡിയ:കണ്ടെത്തലുകള്‍ അരുത്, വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട്, വിക്കിപീഡിയ:പരിശോധനായോഗ്യത എന്നീ നയങ്ങള്‍ക്ക് അനുസൃതമായിരിക്കണം. പ്രസ്തുത നയങ്ങള്‍ എല്ലാം പാലിക്കുന്ന ഒരു ആത്മകഥ താങ്കള്‍ക്ക് സൃഷ്ടിക്കാന്‍ സാധിച്ചു എന്നിരിക്കിലും അത് താങ്കള്‍ സൃഷ്ടിച്ചു എന്ന ഒറ്റക്കാരണത്താല്‍ അത് സംശോധന ചെയ്യപ്പെടാതിരുന്നേക്കാം.
  • മറ്റൊരു വ്യക്തിയല്ല താങ്കളെപ്പറ്റിയുള്ള താള്‍ സൃഷ്ടിച്ചതെങ്കില്‍, പ്രസ്തുത താള്‍ വാന്‍ഡലിസത്തിനു വിധേയമായാല്‍, ദീര്‍ഘകാലത്തോളം താള്‍ അങ്ങനെ തന്നെ - വാന്‍ഡലിസത്തിനു അടിപ്പെട്ട് - കിടക്കാനുള്ള സാധ്യത പതിന്മടങ്ങാണ്‌. കാരണം താങ്കളല്ലാതെ മറ്റൊരു ഉപയോക്താവും പ്രസ്തുത താളിലെ തിരുത്തലുകള്‍ ശ്രദ്ധിക്കുന്നില്ല എന്നതുതന്നെ.[2]
  • സ്വയം വിവരിച്ചുകൊണ്ട് സൃഷ്ടിക്കപ്പെടുന്ന താളുകള്‍ ഒഴിവാക്കാവുന്ന പേജുകളുടെ പട്ടികയില്‍ സാധാരണയായി സ്ഥാനം പിടിക്കാറുണ്ട്. പ്രസ്തുത നീക്കം ചെയ്യപ്പെട്ടില്ലെന്നിരിക്കിലും പല വിക്കിപീഡിയര്‍ക്കുമുള്ള അഭിപ്രായം താങ്കള്‍ താങ്കളെക്കുറിച്ചുള്ള താളുകള്‍ തുടങ്ങുക അരുത് എന്നാണ്. മറ്റുള്ളവര്‍ ഒട്ടും സുഖകരമല്ലാത്ത കുറിപ്പുകള്‍ തന്നെ ഇടാന്‍ താത്പര്യമുണ്ട് എന്ന് ഓര്‍മ്മിക്കുന്നതും നല്ലത്.
  • ധാരാളം വ്യക്തികള്‍ തങ്ങളുടെ പ്രാധാന്യവും ശ്രദ്ധേയതയും മറ്റുള്ളവര്‍ ധരിക്കുന്നതിലും വളരെയധികമായി പെരുപ്പിച്ചു കാണിക്കാറുണ്ട്. താങ്കള്‍ വിക്കിപീഡിയ നയങ്ങള്‍ അനുസരിച്ച് "ശ്രദ്ധേയന്‍" അല്ലെങ്കില്‍ താങ്കള്‍ വിക്കിപീഡിയ ഒരു വെബ്‌സ്പേസ് ദാതാവല്ല എന്ന വിക്കി നയം ലംഘിക്കുന്നുണ്ടാവുകയും അങ്ങനെ പ്രസ്തുത താള്‍ വേഗത്തില്‍ നീക്കം ചെയ്യപ്പെടേണ്ടതിന്‌ യോഗ്യവുമായേക്കാം.

താങ്കള്‍ വിക്കിയില്‍ സേവ് ചെയ്യുന്ന എന്തും തീര്‍ത്തും കാരുണ്യരഹിതമായി തിരുത്തപ്പെടുത്തപ്പെട്ടേക്കാം. പല ആത്മകഥാ താളുകളും പലവുരു തിരുത്തലുകള്‍ക്കു ശേഷം അതിന്റെ കൃത്തുകളെ സംബന്ധിച്ചിടത്തോളം അതീവ നിരാശാജനകമായ അവസ്ഥയിലാണ് എത്തിച്ചേരുന്നത്. ഇംഗ്ലീഷ് വിക്കിയില്‍ കുറഞ്ഞത് നാലു പ്രാവശ്യമെങ്കിലും അത്തരം സ്വയം സൃഷ്ടിക്കപ്പെട്ട താളുകള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കപ്പെട്ടിട്ടുണ്ട്. ചില അവസരങ്ങളില്‍ നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നിരാകരിക്കപ്പെട്ടിട്ടുമുണ്ട് താനും.

താങ്കള്‍ ആത്മകഥ സൃഷ്ടിക്കുന്നെങ്കില്‍ പ്രസിദ്ധി നേടാനുള്ള യാതൊരുവിധ ഉദ്ദേശവും പാടില്ല. മാത്രവുമല്ല പ്രസ്തുത താള്‍ നിക്ഷ്പക്ഷവീക്ഷണത്തില്‍ ആക്കുന്നത് സ്വീകരിക്കാന്‍ താങ്കള്‍ തയ്യാറുമായിരിക്കണം; അതുമല്ലെങ്കില്‍ പ്രസ്തുത താള്‍ നീക്കം ചെയ്യപ്പെടാന്‍. താങ്കള്‍ ശ്രദ്ധേയനെന്നു വരുകില്‍ താങ്കളെക്കുറിച്ചുള്ള താള്‍ നിലനില്‍ക്കേണ്ടിവരുമെന്നും ഓര്‍ക്കുക—താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നുവച്ച് താങ്കളെക്കുറിച്ചുള്ള താള്‍ നീക്കം ചെയ്യാന്‍ സാധ്യമല്ല. വിക്കിപീഡിയയുടെ സന്തുലിതമായ കാഴ്ചപ്പാടിന്റെ നയം ആര്‍ക്കുംവേണ്ടി ഇളച്ചുകൊടുക്കുന്നതല്ല. ഇത് എല്ലാ താളുകള്‍ക്കും തീര്‍ത്തും ബാധകമാണ്‌.

താങ്കളെക്കുറിച്ചുള്ള താളില്‍ വരണമെന്ന് ആഗ്രഹിക്കുന്ന വിവരങ്ങള്‍ താങ്കളുടെ പെഴ്സണല്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തുകവഴി താങ്കള്‍ക്ക് വിക്കിപീഡിയ ഉപയോക്താക്കളെ ഒരുവിധത്തില്‍ സഹായിക്കാന്‍ പറ്റും. ജീവചരിത്രത്തിന്‌ അവലംബമായി പ്രസ്തുത വ്യക്തിയുടെ പെഴ്സണല്‍ വെബ്സൈറ്റുകള്‍ ഉപയോഗിക്കുന്നത് കഷ്ടിച്ച് അനുവദനയീമാണ്‌‌—പ്രസ്തുത സൈറ്റില്‍ "ഈ വര്‍ഷത്തെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകം", "ഇതു സൃഷ്ടിച്ച ലോകത്തെ ആദ്യ വ്യക്തി ഞാനാണ്‌" തുടങ്ങിയ വമ്പന്‍ അവകാശവാദങ്ങള്‍ ഒന്നും ഇല്ലാത്തിടത്തോളം കാലം. ഇംഗ്ലീഷ് വിക്കിയിലെ പരിശോധനായോഗ്യതാ നയം പറയുന്നതു പ്രകാരം: Self-published sources and other published sources of dubious reliability may be used as sources in articles about themselves ... so long as the information is notable, not unduly self-aggrandizing, and not contradicted by other published sources.

അവസാനമായി താങ്കള്‍ ആത്മകഥയിലേക്ക് ചെലവഴിക്കുന്ന സമത്തിലും അദ്ധ്വാനത്തിലും, താങ്കളുടെതന്നെ സല്‍‌പേരിലും ഒരു കണ്ണുണ്ടായിരിക്കണം. താങ്കള്‍ക്ക് ഒരു നിക്ഷ്പക്ഷ, പരിശോധനായോഗ്യമായ ഒരു ആത്മകഥ സൃഷ്ടിക്കുവാന്‍ സാധിച്ചു എന്നിരിക്കട്ടെ. ആ വിധത്തിലല്ലാത്ത ധാരാളം ആത്മകഥകള്‍ കണ്ടു പരിചയിച്ച വിക്കിപീഡിയര്‍ ആത്മകഥയാണ്‌ എന്ന ഒറ്റ കാരണം കൊണ്ട് താങ്കളുടെ താളിനെക്കുറിച്ച് അനാവശ്യമായ സം‌വാദത്തിനു മുതിരാനും തങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്താനും സാധ്യതയുണ്ട്. ഇതുകൂടാതെ വിക്കിപീഡിയയുടെ നയം ലംഘിച്ചു എന്നതുകൊണ്ടും മറ്റുള്ളവരുടെ വിലപ്പെട്ട സമയം പാഴാക്കാന്‍ ഇടവരുത്തി എന്നതുകൊണ്ടും താങ്കളുടെ സല്‍‌പേര് കളങ്കപ്പെടാന്‍ സാധ്യതയുണ്ട് എന്നും ഓര്‍മ്മയിരിക്കട്ടെ.

അവലംബം

  1. Rogers Cadenhead (2005-12-19). Wikipedia Founder Looks Out for Number 1. cadenhead.org.
  2. Petronella Wyatt. "Wicked-pedia: 'Why the online encyclopedia makes me want to scream'", The Daily Mail, Associated Newspapers Ltd, 2007-04-22. 

ഇവയും കാണുക

ആശയവിനിമയം