വിക്കിപീഡിയ:വ്യവസ്ഥ ഉപയോഗിച്ച് കളിക്കല്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(വിക്കിപീഡിയ:Gaming the system എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Blue check.png ഈ താള്‍ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.
മര്യാദ, പക്വത, ഉത്തരവാദിത്വം
Nutshell.png ഈ താളിന്റെ രത്നച്ചുരുക്കം: സമൂഹത്തില്‍ സമവായത്തെ അതിജീവിക്കാനായി നയങ്ങള്‍ ഉപയോഗിച്ച് കളിക്കരുത്, നയങ്ങളുടെ ആദര്‍ശം ലംഘിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു
വിക്കിപീഡിയയുടെ
മാര്‍ഗ്ഗരേഖകള്‍
ഉള്ളടക്കം
ശൈലി
ശൈലീപുസ്തകം
ഘടന
തിരുത്തല്‍
സംവാദം
പെരുമാറ്റം
കൂടുതല്‍
മാര്‍ഗ്ഗരേഖകളുടെ പട്ടിക
നയങ്ങളുടെ പട്ടിക

വിക്കിപീഡിയയുടെ സാമൂഹികപ്രക്രിയയ്ക്ക് വിഘാതമാകുന്ന വിധത്തില്‍ നയങ്ങളേയും മാര്‍ഗ്ഗരേഖകളേയും അശുഭകരമായി ഉപയോഗിക്കുന്നതിനാണ്‌ വ്യവസ്ഥ ഉപയോഗിച്ച് കളിക്കല്‍ എന്നു പറയുന്നത്. നയങ്ങളുപയോഗിച്ച് കളിക്കുക എന്നത് പദ്ധതിക്ക് ഒട്ടും ഗുണകരമല്ല അതുപോലെ തന്നെ ദോഷകരമായ തിരുത്തല്‍ രീതിയുമാണ്‌. വിക്കിനിയമവ്യവഹാരവും (ഇംഗ്ലീഷ്) നിസ്സാരകാര്യങ്ങള്‍ മുന്‍നിര്‍ത്തി വാദിക്കുന്നതും ഇക്കൂട്ടത്തില്‍ പെടുന്നു. നയങ്ങളെ പദാനുപദങ്ങളായി സമീപിക്കരുത്, അതിന്റെ മൂല്യം മനസ്സിലാക്കുക.

വിക്കിപീഡിയയുടെ നയങ്ങളേയും ശൈലിയേയും തന്ത്രപരമായി ഉപയോഗിച്ച് മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടാതെ ദോഷകരങ്ങളായ തിരുത്തലുകള്‍ നടത്തുന്നതും കളിക്കല്‍ ആയി കരുതുന്നതാണ്‌.

ഒരു ഉപയോക്താവ് വ്യവസ്ഥ ഉപയോഗിച്ച് കളിക്കുകയാണെന്ന് കരുതുന്നത് - നയങ്ങളെ അശുഭകരമായി ഉപയോഗിക്കുകയും, നയങ്ങള്‍ ലംഘിച്ചിട്ടില്ലന്നു വാദിക്കുകയും (ഒരുപക്ഷേ അക്ഷരാര്‍ത്ഥത്തില്‍ ലംഘിച്ചിട്ടുണ്ടാകില്ല) പക്ഷേ നയത്തിന്റെ ഉദ്ദേശത്തിനു വിരുദ്ധമായി നില്‍ക്കുകയും ചെയ്യുമ്പോഴാണ്‌. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍ നയങ്ങളേയും മാര്‍ഗ്ഗരേഖകളേയും സമൂഹസമവായത്തിന്റെ ഭാഗമാക്കി മുറിച്ചുമാറ്റുകയും അതിന്റെ ഭാഗങ്ങള്‍ സ്വന്തം താത്പര്യത്തിനനുസരിച്ച് വ്യാഖ്യാനിച്ച് ഉപയോഗിക്കുകയും ചെയ്യുന്നതാണ്‌.


ചിലപ്പോള്‍ ഒരു വാദം (ഇംഗ്ലീഷ്) അവതരിപ്പിക്കാനോ തിരുത്തല്‍ യുദ്ധം (ഇംഗ്ലീഷ്)തുടങ്ങാനോ ഒരു പ്രത്യേക കാഴ്ച്ചപ്പാട് ചേര്‍ക്കാനോ ഒരുപയോക്താവ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചേക്കാം. എല്ലാ സന്ദര്‍ഭത്തിലും ഇത് അനുചിതവും നിരോധിക്കപ്പെട്ടതുമാണ്‌. നയത്തിന്റെ ഉദ്ദേശത്തിനു വിരുദ്ധമായി നയം പ്രയോഗിക്കാനുള്ള അപേക്ഷ നയത്തിന്റെ തെറ്റായ ഉപയോഗമാണ്‌.

ഉള്ളടക്കം

[തിരുത്തുക] 'വ്യവസ്ഥ ഉപയോഗിച്ച് കളിക്കല്‍' എന്നതിന്റെ അര്‍ത്ഥം

ഉപസംഘങ്ങളാണ്‌ വ്യവസ്ഥ ഉപയോഗിച്ച് കളിക്കല്‍ നടപ്പിലാക്കുക. വിക്കിപീഡിയയുടെ നയങ്ങളും മാര്‍ഗ്ഗരേഖകളേയും ഒന്നു ചേര്‍ന്ന്‍ അതിന്റെ ലക്ഷ്യവും സമൂഹത്തിന്റെ കാഴ്ച്ചപ്പാടും അടിസ്ഥാനനയങ്ങളും കാട്ടിത്തരുന്നു. അവയെത്തന്നെ ഉപയോഗിച്ച് വിക്കിപീഡിയ എന്ന പ്രക്രിയയെ താളം തെറ്റിക്കാന്‍ നോക്കുന്നതോ ഒരു പ്രത്യേക വീക്ഷണകോണിനായി നയത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതോ, നയങ്ങളെ ശരിയായി ഉപയോഗിച്ചുള്ള ഒരു കാര്യത്തെ, നയങ്ങളെ മനഃപൂര്‍വ്വം തെറ്റായി ഉപയോഗിച്ച് വെല്ലുവിളിക്കുന്നതോ ആണ്‌ "വ്യവസ്ഥ ഉപയോഗിച്ച് കളിക്കല്‍", അത് ഗുണപ്രദമേയല്ല.

സാധാരണയായി കളിക്കല്‍ ഇങ്ങനെയൊക്കെ കണ്ടുവരുന്നു:

  • ഒരു നയത്തിന്റെ ശരിയായ ഉദ്ദേശവും മൂല്യവും പാലിക്കുന്നില്ലന്നറിയാമെങ്കില്‍ കൂടി നയത്തിന്റെ പേരില്‍ പിന്തുണ അഭ്യര്‍ത്തിക്കുക, അഥവാ
  • പ്രയോഗത്തില്‍ വിക്കിപീഡിയയ്ക്ക് ദോഷകരമായി ബാധിക്കുമെന്നോ അതിന്റെ തിരുത്താനുള്ള പരിതഃസ്ഥിതിയില്‍ പ്രശ്നമുണ്ടാക്കുമെന്നോ അറിഞ്ഞുകൊണ്ടു തന്നെ നയത്തെ തെറ്റായി പ്രതിനിധീകരിക്കുക.

രണ്ടു സന്ദര്‍ഭങ്ങളിലും ഉദ്ദേശവും നയത്തെക്കുറിച്ചുള്ള അറിവും പ്രധാനമാണ്‌. "ശരിക്കുമുള്ള തെറ്റിദ്ധാരണ" കൊണ്ടാണ്‌ നയങ്ങളെ തെറ്റായി ഉപയോഗിക്കുന്നതെങ്കില്‍ അത് കളിക്കല്‍ ആയി കണക്കാക്കാന്‍ കഴിയില്ല. പക്ഷേ അറിവുണ്ടായ ശേഷവും തുടരുമ്പോഴും, അത് അറിവില്ലാഞ്ഞിട്ടാണെന്ന് സ്ഥാപിക്കാന്‍ കഴിയാത്തപ്പോഴും ഈ സം‌രക്ഷണം ഉണ്ടാകില്ല.

അനുചിതങ്ങളായ പ്രവര്‍ത്തങ്ങള്‍ ഏതുസമയത്തും ഏതെങ്കിലും കാര്യനിര്‍‍വാഹകര്‍ തടഞ്ഞിരിക്കും. വിക്കിപീഡിയയുടെ നയങ്ങളുടെ ആദര്‍ശത്തിന്റെ ലംഘനം എന്നത് കാര്യനിര്‍വാഹകരുടേയോ തര്‍ക്ക പരിഹാര സമിതിയുടേയോ തീരുമാനത്തിലുള്ള കാര്യമാണ്‌.

[തിരുത്തുക] ഉദാഹരണങ്ങള്‍

Shortcut:
WP:GAMETYPE

കളിക്കലിന്‌ ഉദാഹരണങ്ങള്‍ (ഇവയില്‍ ഒതുങ്ങുന്നില്ല):

  1. അശുഭകരമായ പ്രവര്‍ത്തനങ്ങള്‍ വാദിക്കല്‍ (ഇംഗ്ലീഷ്) - നയത്തിലെ ഒരു പദം വ്യാഖ്യാനിച്ച് നയത്തിന്റെ ആദര്‍ശത്തിനെതിരായി വാദിക്കുക.
  2. അറിഞ്ഞുകൊണ്ട് തെറ്റിദ്ധാരണാജനകമായി, വിശദീകരണമാവശ്യപ്പെടുക അഥവാ നയത്തിലെ പദങ്ങള്‍ ഉദ്ധരിച്ച്, നയത്തിന്റെ ആദര്‍ശത്തിനു വിരുദ്ധമായി ഒരു കാഴ്ച്ചപ്പാടിനു പിന്തുണതേടുക.
    ഉദാഹരണത്തിന്‌, ഒരു ചര്‍ച്ചയെ ഖണ്ഡിക്കാനായി തെറ്റായ രീതിയില്‍ സമവായം തേടുക അഥവാ സന്തുലിതമല്ലെന്നു സ്ഥാപിക്കുക (സമവായം ഉപയോഗിച്ച് കളിക്കല്‍ എന്നാല്‍ അപരമൂര്‍ത്തികളേയോ അവതാരങ്ങളേയോ ഉപയോഗിച്ച് 'തെറ്റായ സമവായം ഉണ്ടാക്കുക എന്നാണ്‌'.)
  3. നയങ്ങളെ പരസ്പര വിരുദ്ധമായി പ്രയോഗിക്കുക.
    ഉദാഹരണം: "തര്‍ക്കവിധേയമായ ഈ അവലംബം [അവലംബം] പ്രശ്നസങ്കീര്‍ണ്ണമാണെങ്കില്‍ കൂടി ലേഖകരുടെ സമവായം ഉണ്ടാകാതെ നീക്കാന്‍ പാടില്ല [വിക്കിപീഡിയ:സമവായം]." (വിക്കിപീഡിയ:സമവായം അങ്ങനെ ഉരുത്തിരിയുന്ന കാര്യങ്ങളെ കുറിച്ച് മുന്‍കൂട്ടി പറയാന്‍ പ്രാപ്തമല്ല എന്നതുകൊണ്ട്, ഈ സമവായത്തിനുള്ള അഭ്യര്‍ത്ഥന തന്നെ തെറ്റാണ്‌.)
  4. ഒരു പ്രതിരോധ തന്ത്രമായി നയത്തിന്റെ ആദര്‍ശത്തിനെതിരായി, നയത്തിലെ ഒരു പരാമര്‍ശത്തില്‍ കടിച്ചു തൂങ്ങുക.
    സാധാരണമായ ഒരു ഉദാഹരണമെടുത്താല്‍ - മൂന്നു മുന്‍പ്രാപന നിയമം ലേഖകരെ 24 മണിക്കൂറിനുള്ളില്‍ മൂന്നിലധികം മുന്‍പ്രാപനങ്ങള്‍ നടത്താന്‍ അനുവദിക്കുന്നില്ല. മൂന്നു മുന്‍പ്രാപന നിയമത്തിന്റെ ലക്ഷ്യം തിരുത്തല്‍ യുദ്ധങ്ങള്‍ ഒഴിവാക്കുക എന്നതാണ്‌. ഒരാള്‍ 24 മണിക്കൂറിനുള്ളില്‍ മൂന്നു തിരുത്തലുകള്‍ പഴയരൂപത്തിലോട്ടാക്കിവെയ്ക്കുകയും ഇരുപത്തഞ്ചാമത്തെ മണിക്കൂറില്‍ വീണ്ടും ഇപ്രകാരം ചെയ്യുകയും ചെയ്താല്‍ മൂന്നു മുന്‍പ്രാപന നിയമത്തെ തെറ്റായി ഉപയോഗിക്കുകയാണെന്നു കണക്കാക്കേണ്ടി വരും. (ശുദ്ധ നശീകരണ പ്രവര്‍ത്തങ്ങളേയാണ്‌ ഇത്തരത്തില്‍ നീക്കുന്നതെങ്കില്‍ പോലും ലേഖകന്റെ ഉദ്ദേശം നല്ലതല്ലങ്കില്‍ അത് കളിക്കല്‍ ആയി കരുതുന്നതായിരിക്കും).
  5. മറ്റുള്ളവരുടെ പ്രവര്‍ത്തനങ്ങളെ മോശമായി ചിത്രീകരിച്ച് അവരെ വിവരദോഷികളും, ഗുണമില്ലാത്തവരുമായി കാണിക്കുക.
    ഉദാഹരണം: തെളിവായി കൃത്യമായ ഒരു വെബ് കണ്ണി നല്‍കാതിരിക്കുക (അഥവാ അവ്യക്തമായി കാര്യങ്ങള്‍ ചിത്രീകരിക്കുക), എന്നിട്ട് പലവട്ടം പറഞ്ഞ് ഒരാള്‍ ദോഷകാരിയാണെന്നു സ്ഥാപിക്കുക (WP:DISRUPT എന്ന നയത്തിന്റെ ദുഃരുപയോഗം). ഇവിടെ "ദോഷകാരകം" ആയിവരുന്നത് ആവര്‍ത്തിച്ച് തെറ്റായി നല്‍കുന്ന വിവരങ്ങളാണ്‌. തെളിവുകള്‍ പെട്ടെന്നു ലഭിക്കുന്നതും മറ്റുള്ളവര്‍ക്ക് വ്യക്തവും ലളിതവുമായി മനസ്സിലാകുന്നതായിരിക്കണം.
  6. നയത്തിലെ വസ്തുതയ്ക്ക് വിരുദ്ധമായ വിധത്തില്‍ 'വേണ്ടതു മാത്രം അതില്‍ നിന്നെടുത്ത്' (അഥവാ ഒരു നയം തന്ത്രപൂര്‍വം തിരഞ്ഞെടുത്ത് ശല്യപ്പെടുത്തുന്നവിധം ഉപയോഗിച്ച്) ഒരു കാഴ്ച്ചപ്പാടിനു പിന്തുണ തേടുക.
    നയങ്ങളിലെ തിരഞ്ഞെടുക്കലിനു ഉദാഹരണങ്ങള്‍: മറ്റുള്ളവര്‍ സന്തുലിതമല്ലെന്നു വിശ്വസിക്കുമ്പോള്‍ [വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാട്] പരിശോധനായോഗ്യത [വിക്കിപീഡിയ:പരിശോധനായോഗ്യത] അല്ലെങ്കില്‍ അവലംബം [WP:CITE] ഉണ്ടെന്ന കാരണത്താല്‍ ഒരു തിരുത്തലിനു പിന്തുണ തേടുക.
  7. നയത്തിന്റെ വരികള്‍ക്കിടയില്‍ വായിച്ച് നയത്തിനു വിരുദ്ധമായി ഉപയോഗിക്കുക, അഥവാ ഒരാളുടെ സ്വന്തം വീക്ഷണം "ഔദ്യോഗിക രീതി" ആണെന്ന മട്ടില്‍ സമൂഹമറിയാതെ ഉപയോഗിക്കുക.
    വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ് (ഇംഗ്ലീഷ്) എന്നതുമായി ബന്ധപ്പെട്ട ഉദാഹരണങ്ങള്‍: "സംഗീതത്തെക്കുറിച്ചുള്ള ക എന്ന സ്രോതസ്സ് വേണ്ടത്ര വിശ്വസനീയമല്ല, അത് എഴുതിയയാള്‍ അതുപറയാനും മാത്രം വിദഗ്ദ്ധനല്ല!" പൊതുവേ പറഞ്ഞാല്‍, ഈ ഉദാഹരണം ശ്രദ്ധേയമായ കാഴ്ച്ചപ്പാടിനെ പാര്‍ശ്വവത്കരിക്കുകയാണ്‌,(വിക്കിപീഡിയ:സന്തുലിതമായ കാഴ്ച്ചപ്പാടിന്റെ ദുരുപയോഗം) ഇത്തരം കുറിപ്പുകള്‍ ലേഖകന്റെ അഥവാ ലേഖികയുടെ മാനദണ്ഡങ്ങളാകണം പാലിക്കാതിരുന്നിട്ടുണ്ടാവുക [സമൂഹത്തിനെ ആ സ്രോതസ്സ് തൃപ്തിപ്പെടുത്തുന്നുണ്ടാവാം]. വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ് എന്നത് വിവിധ നിലവാരത്തിലുള്ള വിശ്വാസ്യതയെ കൈകാര്യം ചെയ്യുന്നുണ്ട്. സംഗീതത്തിന്റെ എല്ലാ മേഖലകളേയും സംഗീതത്തെക്കുറിച്ചുള്ള ഒരു ലേഖനം പരാമര്‍ശിക്കണമെന്നില്ല, ശാസ്ത്രത്തിന്റെ എല്ലാ ഭാഗങ്ങളും ശാസ്ത്രമാസികയില്‍ ഉണ്ടാകണമെന്നില്ല. വിശ്വാസ്യത എന്നത് പക്ഷഭേദമില്ലാതെ വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ് (ഇംഗ്ലീഷ്) എന്ന നയത്തിനനുസരിച്ച് സമൂഹത്തിന്റെ കാഴ്ച്ചപ്പാടിലുള്ളതാണ്.‌ വിക്കിപീഡിയ:വിശ്വാസയോഗ്യമായ സ്രോതസ്സ് എന്നതിന്റെ പ്രാഥമിക ഉദ്ദേശം എന്തെന്നാല്‍ വിവിധ സ്രോതസ്സുകളെ എങ്ങനെ കാണണമെന്ന് സമൂഹത്തിന്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയാണ്‌, അല്ലാതെ ഏകപക്ഷീയമായി ഒരാളുടെ സ്വന്തം "മാനദണ്ഡത്തെ" അടിച്ചേല്പ്പിക്കുകയല്ല.
  8. മതില്‍കെട്ടല്‍ - നീണ്ട ചര്‍ച്ചകളാല്‍ സജീവമായ താളുകളില്‍ ആവര്‍ത്തിച്ച് ഒരു നല്ല ലേഖകന്റെ സ്ഥാപിച്ചെടുത്തിട്ടുള്ള വാദങ്ങളെ (പ്രത്യേകിച്ച് കാരണമില്ലാതെ) എതിര്‍ക്കുന്നുണ്ടാവാം, നയത്തിലധിഷ്ഠിതമായി ഇക്കാര്യത്തിന്‌ ഒരവസാനമുണ്ടാക്കാവുന്നതാണ്‌.
    ഇതും കാണുക: വിക്കിപീഡിയ:ഞാനതു കേട്ടിട്ടില്ല(ഇംഗ്ലീഷ്).
  9. 'അതിര്‍ത്തി നിര്‍ണ്ണയിക്കല്‍' - നയത്തിന്റെ വക്കില്‍ നില്‍ക്കുന്നതോ, ചെറിയതോതിലുള്ള നയത്തിന്റെ ദുരുപയോഗവും ഒഴിവാക്കേണ്ടതാണെങ്കിലും, അത് കണ്ടെത്താനും തെളിയിക്കാനും ബുദ്ധിമുട്ടുള്ളതായിരിക്കും.
  10. ചെറിയ തിരുത്തലുകള്‍ പഴയരൂപത്തിലോട്ട് മാറ്റല്‍ - കളിക്കലിന്റെ സാധാരണമായ രൂപം, ഒരു പൂര്‍ണ്ണമായ തിരുത്തല്‍ ചെറിയ തിരുത്തലുകളുടെ - അക്ഷരത്തെറ്റുകളുടെയോ, വ്യാകരണപിശകിന്റയോ പേരില്‍ പഴയരൂപത്തിലോട്ട് പ്രാപിപ്പിക്കുകയാണ്‌. വിക്കിപീഡിയയുടെ ആദര്‍ശം തിരുത്തലുകളിലുള്ള തെറ്റുകളെ തിരുത്തി മെച്ചപ്പെടുത്തുകയാണ്‌. വിക്കിപീഡിയയുടെ ആദര്‍ശമനുസരിച്ച് ലേഖനങ്ങളിലെ കുറവുകള്‍ അത്ര പ്രശ്നമല്ല, അതേ സമയം മെച്ചപ്പെടുത്തലുകള്‍ കൂട്ടിച്ചേര്‍ക്കലുകളിലൂടെയാവണം, തിരുത്തലുകള്‍ സം‌രക്ഷണ മനോഭാവത്തോടെയാകണം. ചെറിയ തെറ്റുകള്‍ക്ക് ഒരു ലേഖനം മുഴുവന്‍ മുന്‍പ്രാപനം ചെയ്യുന്നത് തെറ്റാണ്‌. അനുയോജ്യമായ കാര്യം തെറ്റുകള്‍ തിരുത്തുകയാണ്‌, കുറഞ്ഞപക്ഷം ഈ ഭാഗം മെച്ചപ്പെടുത്തേണ്ടതാണെന്ന് കുറിക്കുകയെങ്കിലുമാവാം.

മറ്റുനയങ്ങള്‍ ചിലപ്പോള്‍ കളിക്കലിനെ അതിലംഘിക്കും:

  • വിക്കിപീഡിയയുടെ പ്രവര്‍ത്തനത്തെ ദുരുപയോഗം ചെയ്ത് ഒരാളെ വിധിക്കാനോ, അല്ലെങ്കില്‍ ഒരു വീക്ഷണം തെളിയിക്കാനോ, പ്രശ്നങ്ങളുണ്ടാക്കാനോ ശ്രമിക്കുന്നത് ഒരു തരം കളിക്കലാണ്‌, എന്നിരുന്നാലും അവ വീക്ഷണം തെളിയിക്കല്‍ ( ഇംഗ്ലീഷ്) ആയോ തെറ്റായ പ്രവര്‍ത്തനമായോ കാണുന്നതായിരിക്കും.
  • നയങ്ങളും മാര്‍ഗ്ഗരേഖ്കളും തെറ്റായി ഉദ്ധരിച്ച് ഉപയോഗിക്കുന്നതും അത് മോശപ്പെട്ട കാര്യങ്ങള്‍ക്കായും മറ്റും ഉപയോഗിച്ച് ഒരാളെ താറടിക്കാനും ശ്രമിക്കുമ്പോള്‍ ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കാനുള്ള നയം പ്രയോഗത്തില്‍ വന്നതായി കണക്കാക്കുന്നതായിരിക്കും. ഇത്തരത്തില്‍ ആവര്‍ത്തിച്ച് അനാവശ്യമായി "മുന്നറിയിപ്പു"കളും മറ്റും നല്‍കുന്നത് വിക്കിപീഡിയ:വിക്കിമര്യാദകള്‍ എന്ന നയത്തിന്റെ ലംഘനമായി കണക്കാക്കുന്നതായിരിക്കും.
  • ഏതെങ്കിലും ഒരു ഉപയോക്താവിനെ മോശപ്പെട്ടയാളായി കാണിക്കാനോ അവര്‍ നല്ല തിരുത്തലുകള്‍ നടത്തുന്നില്ലന്നോ കാണിക്കുകയാണ്‌ "കളിക്കല്‍" നടത്തുന്നതെങ്കില്‍ അത് വിക്കിപീഡിയ:വ്യക്തിപരമായി ആക്രമിക്കരുത് എന്ന നയത്തിന്റെ പരിധിയില്‍ പെടുന്നതാണ്‌.

ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ അവയുടെ ലക്ഷ്യം അറിയില്ലങ്കില്‍ കൂടി, കളിക്കല്‍ ആയി കണക്കാക്കുന്നതാണെന്ന് ഓര്‍ക്കുക. കളിക്കല്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനഃപൂര്‍വ്വം നയങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ്‌.

[തിരുത്തുക] വ്യാജ നിയമസാധുത

വിക്കിപീഡിയ ന്യായവ്യവസ്ഥ അല്ലാത്തതുകൊണ്ട് പല നിയമവ്യവഹാര രീതികളും ഇവിടെ ചിലവാകില്ല. പ്രത്യേകിച്ച് പദങ്ങള്‍ വ്യാഖ്യാനിച്ച് തെളിവുകളുണ്ടാക്കുന്ന പരമ്പരാഗത രീതിയോ, തെളിവ് അടിസ്ഥാനമാക്കി വിധി നിര്‍ണ്ണയിക്കുന്ന രീതിയോ ഒന്നും പ്രവര്‍ത്തിക്കില്ല. ചിലപ്പോള്‍ ഇത്തരത്തിലുള്ള വാദങ്ങള്‍ ഗുണകരമായേക്കാം എന്നതുകൊണ്ട് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്യത്തെ തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിക്കി നിയമവ്യവഹാരം നടത്തുന്നത് അനുവദിക്കില്ല. ഉദാഹരണത്തിന്‌ ഒരു അപരമൂര്‍ത്തിയുടെ പിന്നില്‍ ആരാണെന്നു തെളിയിക്കാന്‍ പറ്റുന്നില്ലങ്കില്‍ എല്ലാ അപരമൂര്‍ത്തികളേയും പരിശോധിക്കുക എന്നത് വിക്കിപീഡിയയുടെ ലക്ഷ്യമാകില്ല.

[തിരുത്തുക] ഉദ്ദേശ തലങ്ങള്‍

മുകളില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നു എന്നതുകൊണ്ട് ഒരു ഉപയോക്താവിന്റെ ലക്ഷ്യം തെറ്റാണെന്ന് വിധിക്കരുത്. ശരിക്കുള്ള ഉദ്ദേശം എന്താണെന്നു മനസ്സിലാക്കാന്‍ ശ്രമിക്കുക, ചിലപ്പോഴത് മധ്യസ്ഥര്‍ ഇടപെടുന്നതിനു മുമ്പായിരിക്കാം, ചിലപ്പോള്‍ പെട്ടെന്ന് തോന്നിയതാവാം, ചിലപ്പോള്‍ മുമ്പ് ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ഒരു തന്ത്രം പുനഃരുപയോഗിക്കുന്നതുമാവാം. "വ്യവസ്ഥ ഉപയോഗിച്ച് കളിക്കുക" എന്ന പ്രയോഗം അത് നടത്തുന്നവരെ കാപാലികരായി മുദ്രകുത്താനുപയോഗിക്കരുത്, "കളിക്കല്‍" എന്ന പദത്തിന്‌ നിഷ്ക്കളങ്കമായ ഒരര്‍ത്ഥവുമുണ്ടെന്നോര്‍ക്കുക. ചിലപ്പോള്‍ എതിരാളികളെ അത്ഭുതപ്പെടുത്തി ഒരു കളി നടത്തി വിക്കിപീഡിയ മെച്ചമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കാം. ഒരാളുടെ ഉദ്ദേശം തിരിച്ചറിയുന്നത് സമൂഹവുമായി ചര്‍ച്ചചെയ്തതിനു ശേഷം മാത്രമായിരിക്കണം, ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരിട്ടുള്ള പോരാട്ടം ഒഴിവാക്കുക. ഇത്തരം സന്ദര്‍ഭങ്ങളില്‍ മധ്യസ്ഥത ആവശ്യമായി വന്നേക്കാം [വിക്കിപീഡിയ:മധ്യസ്ഥത(ഇംഗ്ലീഷ്)].

[തിരുത്തുക] പ്രവര്‍ത്തനരീതിയെ തെറ്റായി ഉപയോഗിക്കുക

വിക്കിപീഡിയയുടെ പ്രവര്‍ത്തനരീതിയെ തെറ്റായി ഉപയോഗിക്കുന്നത് കളിക്കലായി കരുതുന്നതാണ്‌. നയങ്ങള്‍ ഉപയോഗിച്ചോ മറ്റോ സമൂഹം അംഗീകരിച്ചിട്ടുള്ള ഒരു രീതിയെ, ആ രീതികൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യത്തിനെതിരായി ഉപയോഗിക്കുന്നതിനെ പ്രവര്‍ത്തനരീതിയുടെ തെറ്റായ ഉപയോഗമായി കരുതുന്നതാണ്‌. പ്രവര്‍ത്തനരീതിയുടെ തെറ്റായ ഉപയോഗം ദോഷകരമാണ്‌, സാഹചര്യം അനുസരിച്ച് ഇത് വ്യക്തിപരമായ ആക്രമണമായോ കാഴ്ച്ചപ്പാട് കുത്തിവെക്കാനുള്ള ശ്രമമായോ കരുതുന്നതാണ്‌. സമൂഹം അംഗീകരിച്ച പ്രവര്‍ത്തനങ്ങള്‍ ശുഭാപ്തിവിശ്വാസത്തോടെ നല്ലകാര്യങ്ങള്‍ക്കായി ചെയ്യേണ്ടതാണ്‌.

[തിരുത്തുക] ഇതും കാണുക



ആശയവിനിമയം
ഇതര ഭാഷകളില്‍