വിക്കിപീഡിയ:കാര്യനിർവാഹകർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:ADMIN എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിക്കിപീഡിയരുടെ ഇടയിൽ ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന വിക്കിസമൂഹം തിരഞ്ഞെടുത്തിട്ടുള്ള ഒരു കൂട്ടം ഉപയോക്താക്കളെ കാര്യനിർവാഹകർ എന്നു വിളിക്കുന്നു. അവർ വിക്കിപീഡിയയുടെ ചട്ടങ്ങളും, ലേഖന രീതിയും മുറുകെ പിടിക്കുന്നവരും, നയങ്ങൾ പൂർണ്ണമായി പാലിക്കുന്നവരുമാകണം. അവർക്ക് താളുകൾ നീക്കം ചെയ്യാനും, മറ്റുപയോക്താക്കളെ വിക്കിപീഡിയയിൽ വിലക്കാനും അത്തരം കാര്യങ്ങൾ തിരിച്ചു ചെയ്യാനും അധികാരമുണ്ടായിരിക്കും. സാധാരണ കാര്യനിർവാഹകർക്കുള്ള സൗകര്യങ്ങൾ അനിശ്ചിതകാലത്തേക്കാണ് നൽകാറ്. കാര്യനിർവാഹകർ ചെയ്യുന്ന കാര്യങ്ങൾ വളരെ മോശപ്പെട്ടതെങ്കിൽ മാത്രമേ അവരെ നീക്കം ചെയ്യാറുള്ളു.

കാര്യനിർവാഹകർ പക്ഷരഹിതരും, എല്ലാ ഉപയോക്താക്കളേയും ഒരു പോലെ കാണുന്നവരുമാകണം.

ഉള്ളടക്കം

കാര്യമെന്താണെന്നു പറഞ്ഞാൽ

വിക്കിസോഫ്റ്റ്‌വെയർ അപൂർവ്വം ചില സുപ്രധാന കർത്തവ്യങ്ങൾ സൂക്ഷിച്ചുപയോഗിക്കാൻ തക്കവണ്ണം നിർമ്മിച്ചിട്ടുള്ളതാണ്. കാര്യനിർവാഹകർക്ക് അവ ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സാധിക്കും.

സംരക്ഷിത താളുകൾ

  • താളുകൾ തിരുത്തുന്നതിൽ നിന്നു സംരക്ഷിക്കാനും അതു മാറ്റാനും സാധിക്കും. അപൂർവ്വം താളുകൾ അവയുടെ പ്രാധാന്യമനുസരിച്ച് മൊത്തത്തോടെ സംരക്ഷിക്കാനോ (കാര്യനിർവാഹകർക്കും മാത്രം തിരുത്താൻ കഴിയുന്ന വിധത്തിൽ) ഭാഗികമായി സംരക്ഷിക്കാനോ (അംഗത്വമെടുത്തവർക്ക് മാത്രം തിരുത്താൻ കഴിയുന്ന വിധത്തിൽ), അത്തരം സംരക്ഷണങ്ങൾ കാലാനുസൃതമായി മാറ്റാനോ കഴിയും.
  • പ്രധാന താളോ അതുപോലുള്ള മറ്റുസംരക്ഷിത താളുകളോ തിരുത്തുവാൻ അവർക്കു സാധിക്കും. പ്രധാന താൾ പോലുള്ള താളുകൾ തുടർച്ചയായി നശീകരണ പ്രവർത്തനങ്ങൾക്ക് വിധേയമാകാറുണ്ട് എന്നതു തന്നെ കാരണം.

താളുകൾ മായ്ച്ചുകളയാനും, മായ്ച്ചുകളഞ്ഞവ തിരിച്ചു കൊണ്ടുവരാനും

താളുകൾ, ചിത്രങ്ങളടക്കം മായ്ച്ചുകളയാൻ (അവയുടെ പഴയരൂപങ്ങൾ) ഉൾപ്പെടെ മായ്ച്ചുകളയാൻ അവർക്കു സാധിക്കും. ചില മായ്ച്ചുകളയലുകൾ തികച്ചും സാങ്കേതികമായിരിക്കും. താളുകളുടെ തലക്കെട്ടുകൾ മാറ്റാനുള്ള സൗകര്യത്തിനു വേണ്ടിയോ മറ്റോ.

  • മായ്ച്ചുകളഞ്ഞ താളുകളുടെ ഉള്ളടക്കം കാണാനും ആവശ്യമെങ്കിൽ അവയെ തിരിച്ചു വിക്കിപീഡിയയിൽ ചേർക്കാനും കഴിയും.

തടയൽ, തടഞ്ഞുവെച്ചവരെ അനുവദിപ്പിക്കൽ

  • ഐ.പി. വിലാസങ്ങളോ, അവയുടെ റേഞ്ചോ, വിക്കിപീഡിയയിലെ ഉപയോക്താക്കളെ തന്നെയോ കുറച്ചുകാലത്തേക്കോ, എക്കാലത്തേക്കും തന്നെയോ വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതിൽ നിന്നും തടയാൻ സാധിക്കും
  • ഇത്തരം തടയലുകളൊക്കെയും നീക്കം ചെയ്യാനും സാധിക്കും.

പൂർവ്വപ്രാപനം

ഒരു മോശപ്പെട്ട തിരുത്തലിനെ ആർക്കുവേണമെങ്കിലും അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചുവെയ്ക്കാൻ സാധിക്കും. കാര്യനിർവാഹകരെ അത്തരം ജോലികൾ അല്പം കൂടി എളുപ്പത്തിൽ (ഒരു ലിങ്കു ഞെക്കുന്നതിലൂടെ) ചെയ്യാൻ വിക്കി സോഫ്റ്റ്‌വെയർ അനുവദിക്കുന്നു.

കാര്യനിർ‌വാഹകരുടെ തെരഞ്ഞെടുപ്പ്

കാര്യനിർവ്വാഹകരുടെ തിരഞ്ഞെടുപ്പ് സമവായത്തിലൂടെയാണ്‌ സാധിക്കുന്നത്. അതിനായി തിരഞ്ഞെടുപ്പ് താൾ കാണുക.

സിസോപ്‌ പദവിക്കുള്ള നാമനിർദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകൾ

സിസോപ്‌ പദവിക്ക് അത്യാവശ്യം വേണ്ട മാനദണ്ഡങ്ങൾ താഴെപ്പറയുന്നവ ആണ്.

  1. മലയാളം വിക്കിപീഡിയയിൽ വിക്കിയിൽ കുറഞ്ഞത് 6 മാസത്തെ പങ്കാളിത്തം.
  2. മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  3. ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1000 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  4. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവമായി എഡിറ്റുകൾ ചെയ്തിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്)

ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശത്തിനു വേണ്ട കുറഞ്ഞ യോഗ്യതകൾ

ബ്യൂറോക്രാറ്റ് പദവിക്കുള്ള കുറഞ്ഞ യോഗ്യതകൾ താഴെപ്പറയുന്നവ ആണ്.

  1. മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  2. ബ്യൂറോക്രാറ്റ് ആയി നാമനിർദ്ദേശം സമർപ്പിക്കുന്നതിനു മുൻപ് കാര്യനിർ‌വാഹകൻ (Sysop) ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയും പ്രസ്തുത പദവിയിൽ 3 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കുകയും വേണം.
  3. മലയാളം വിക്കിപീഡിയയിൽ കുറഞ്ഞത് 3000 തിരുത്തലുകൾ എങ്കിലും നടത്തിയിരിക്കണം.
  4. ആകെ തിരുത്തലുകളിൽ കുറഞ്ഞത് 1500 തിരുത്തലുകൾ എങ്കിലും ലേഖനങ്ങളിൽ ആയിരിക്കണം.
  5. നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഒരു മാസത്തിനുള്ളിൽ മലയാളം വിക്കിപീഡിയയിൽ സജീവമായി എഡിറ്റുകൾ ചെയ്തിരിക്കണം. (അതായത് ഒന്നോ രണ്ടോ ദിവസം എഡിറ്റ് ചെയ്ത് നാമനിർദ്ദേശം സമർപ്പിക്കരുത്).

സജീവരല്ലാത്ത കാര്യനിർവാഹകർ

കഴിഞ്ഞ ആറു മാസത്തിനുള്ളിൽ തിരുത്തലുകളൊന്നും നടത്താതിരിക്കുകയും കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ 50 തിരുത്തലുകളെങ്കിലും നടത്താത്തതുമായ കാര്യനിർവാഹകരെ നിർജ്ജീവകാര്യനിർവ്വാഹകർ എന്നു കണക്കാക്കാം. വിശേഷാധികാരങ്ങളുള്ള അംഗത്വത്തിന്റെ ദുരുപയോഗം ഒഴിവാക്കുന്നതിന് അവരുടെ കാര്യനിർവാഹകപദവി താൽക്കാലികമായി ഒഴിവാക്കുന്നു. ഇത്തരം കാര്യനിർവാഹകർ വീണ്ടും സജീവമാകുമ്പോൾ വോട്ടെടുപ്പു കൂടാതെ തന്നെ കാര്യനിർവാഹകപദവി തിരിച്ചുനൽകേണ്ടതാണ്.[1]

മലയാളം വിക്കിപീഡിയയിൽ നിലവിലുള്ള കാര്യനിർവാഹകർ

മലയാളം വിക്കിപീഡിയയിൽ നിലവിൽ 15 കാര്യനിർവ്വാഹകരുണ്ട് അതിൽ 4 പേർ ബ്യൂറോക്രാറ്റുകളാണ്‌.

  1. Deepugn (talk · contribs · blocks · protections · deletions · page moves · rights) - സിസോപ് - 2006 സെപ്റ്റംബർ 22 മുതൽ കാര്യനിർവ്വാഹകനാണ്‌.
  2. Jigesh (talk · contribs · blocks · protections · deletions · page moves · rights) - സിസോപ് - 2007 മെയ് 31 മുതൽ കാര്യനിർവ്വാഹകനാണ്‌.
  3. Praveenp (talk · contribs · blocks · protections · deletions · page moves · rights) - ബ്യൂറോക്രാറ്റ്, സിസോപ് - 2006 ജൂൺ 20 മുതൽ സിസോപ്പ്, 2007 നവംബർ 7 മുതൽ ബ്യൂറോക്രാറ്റ്.
  4. Sadik Khalid (talk · contribs · blocks · protections · deletions · page moves · rights) - ബ്യൂറോക്രാറ്റ്, സിസോപ് - 2007 മെയ് 31 മുതൽ സീസോപ്, 2008 ഒക്ടോബർ 19 മുതൽ ബ്യൂറോക്രാറ്റ്.
  5. Vssun (talk · contribs · blocks · protections · deletions · page moves · rights) - ബ്യൂറോക്രാറ്റ്, സിസോപ് - 2007 ഏപ്രിൽ 5 മുതൽ സിസോപ്പ്, 2007 മെയ് 31 മുതൽ ബ്യൂറോക്രാറ്റ്.
  6. Jacob.jose (talk · contribs · blocks · protections · deletions · page moves · rights) - സിസോപ് - 2008 ഫെബ്രുവരി 6 മുതൽ കാര്യനിർവ്വാഹകനാണ്‌.
  7. Anoopan (talk · contribs · blocks · protections · deletions · page moves · rights) - സിസോപ് - 2008 മേയ് 6 മുതൽ കാര്യനിർവ്വാഹകനാണ്‌.
  8. Abhishek Jacob (talk · contribs · blocks · protections · deletions · page moves · rights) - സിസോപ് - 2008 സെപ്റ്റംബർ 25 മുതൽ കാര്യനിർവ്വാഹകനാണ്‌.
  9. Rameshng (talk · contribs · blocks · protections · deletions · page moves · rights)-സിസോപ്പ് - 2009 മേയ് 14 മുതൽ കാര്യനിർവ്വാഹകനാണ്‌.
  10. Junaidpv (talk · contribs · blocks · protections · deletions · page moves · rights) - ബ്യൂറോക്രാറ്റ്,സിസോപ്പ് - 2009 ജൂലൈ 28 മുതൽ കാര്യനിർവ്വാഹകനാണ്‌, 2011 ഒക്ടോബർ 13 മുതൽ ബ്യൂറോക്രാറ്റ്.
  11. Razimantv (talk · contribs · blocks · protections · deletions · page moves · rights) - സിസോപ്പ് - 2009 ഒക്ടോബർ 17 മുതൽ കാര്യനിർവ്വാഹകനാണ്‌.
  12. Kiran Gopi (talk · contribs · blocks · protections · deletions · page moves · rights) - സിസോപ്പ് - 2010 ഒക്ടോബർ 16 മുതൽ കാര്യനിർവ്വാഹകനാണ്‌.
  13. Sreejithk2000 (talk · contribs · blocks · protections · deletions · page moves · rights) - സിസോപ്പ് - 2010 നവംബർ 1 മുതൽ കാര്യനിർവ്വാഹകനാണ്‌.
  14. Raghith (talk · contribs · blocks · protections · deletions · page moves · rights) - സിസോപ്പ് - 2011 നവംബർ 24 മുതൽ കാര്യനിർവ്വാഹകനാണ്‌.
  15. Ezhuttukari (talk · contribs · blocks · protections · deletions · page moves · rights) - സിസോപ്പ് - 2012 ഫെബ്രുവരി 18 മുതൽ കാര്യനിർവ്വാഹകനാണ്‌.

വിരമിച്ച കാര്യനിർ‌വ്വാഹകർ

  1. മൻജിത്‌ കൈനിക്കര - ബ്യൂറോക്രാറ്റ്, സിസോപ് - 2005 സെപ്റ്റംബർ 4 - 2007 മേയ് 15, സമയക്കുറവു മൂലം സ്വയം വിരമിച്ചു.
  2. Challiyan - സിസോപ് - 2007 നവംബർ 27 - 2008 ജനുവരി 5 സ്വയം വിരമിച്ചു.
  3. ടക്സ് എന്ന പെൻഗ്വിൻ - സീസോപ്പ് - 2008 ജൂൺ 28-ന് സ്വയം വിരമിച്ചു.
  4. Simy Nazareth - സിസോപ് - 2008 സെപ്റ്റംബർ 8-ന്‌ സ്വയം വിരമിച്ചു
  5. Subeesh Balan - സിസോപ് - 2009 ഒക്ടോബർ 17 - 2011 മേയ് 2-ന്‌ സ്വയം വിരമിച്ചു
  6. Jyothis - 2007 സെപ്റ്റംബർ 21 - 2011 ജൂൺ 18 -ന്‌ സ്വയം വിരമിച്ചു.
  7. Sidharthan - സിസോപ് - 2008 സെപ്റ്റംബർ 25 - 2011 ജൂലൈ 25-ന്‌ സ്വയം വിരമിച്ചു.
  8. Shijualex - സിസോപ് - 2010 ജൂൺ 21 - 2011 ഡിസംബർ 21-ന്‌ സ്വയം വിരമിച്ചു.
  9. Rojypala - സിസോപ്പ് - 2011 ജൂലൈ 4 - 2012 ഫെബ്രുവരി 2-ന് സ്വയം വിരമിച്ചു.

നിർജ്ജീവകാര്യനിർവാഹകർ

  1. Bijee - ബ്യൂറോക്രാറ്റ്, സിസോപ് - 2005 ഡിസംബർ 6 - 2012 ഏപ്രിൽ 14ന് നിർജ്ജീവമായതിനാൽ ഒഴിവാക്കി.
  2. Peringz - സിസോപ് - 2006 ജനുവരി 9 മുതൽ 2012 ഏപ്രിൽ 14ന് നിർജ്ജീവമായതിനാൽ ഒഴിവാക്കി.

ഇതും കാണുക

അവലംബം

സ്വകാര്യതാളുകൾ

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ