സംവാദം:ഫാരിസ് അബൂബക്കർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത് സി.പി.എം.-ലെ ഒരു വിഭാഗത്തിന്റെ മാത്രം അഭിപ്രായമല്ലേ? മേൽ സൂചിപ്പിച്ച നയങ്ങളനുസരിച്ചുതന്നെയാണല്ലോ, സി.പി.എം. മറ്റൊരു രണ്ടു കോടിയുടെ ബോണ്ട് സംഭാവന തിരിച്ചുകൊടുക്കാൻ തയ്യാറായിരിക്കുന്നതും. എന്നാൽ ഫാരിസ് അബൂബക്കർ നൽകിയ സംഭാവന തിരിച്ചു കൊടുക്കാൻ പാർട്ടിക്ക് ഒരു പദ്ധതിയുമില്ല എന്നല്ലേ മാധ്യമങ്ങളിൽനിന്നുള്ള വിവരം? അങ്ങനെ വരുമ്പോൾ സി.പി.എം. നയങ്ങൾക്കനുസരിച്ച് ഫാരിസ് "അനഭിമതനാണ്‌" എന്നും പറയുന്നത് വസ്തുതാനിഷ്ഠമല്ലല്ലോ.. ദയവായി വാക്യം പുനഃസംശോധന ചെയ്ത് "മാധ്യമ ശ്രദ്ധ" എന്ന ചെറുതലക്കെട്ടിനുള്ളിൽ അവതരിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു. --ജേക്കബ് 18:30, 28 സെപ്റ്റംബർ 2007 (UTC)[മറുപടി]

സംഭാവനസ്വീകരിക്കുന്നതിന് വ്യക്തമായ ചട്ടങ്ങളുള്ള പാർട്ടിയാണ് സി.പി.എം എന്നും ഫാരിസിൽ നിന്ന് പാർട്ടി മുൻകൈയിൽ സംഘടിപ്പിച്ച നായനാർ ഫുട്ബോൾ മത്സരത്തിന് കാശ് വാങ്ങിയതിൽ ചട്ടവിരുദ്ധതയുണ്ടെന്നും പറഞ്ഞത് സി.പി.എം പാർട്ടിക്കുള്ളിലുള്ളവരാണ്. ഫാരിസ് വെറുക്കപ്പെട്ടവനാണ് എന്നു പറഞ്ഞതും ആ പാർട്ടിയിലുള്ളവർ തന്നെ.
പി.ടി.ഉഷയ്ക്ക് സംഭാവന സ്വീകരിക്കുന്നതിൽ പ്രശ്നമില്ല. അതിനാൽ വിവാദവുമില്ല. അത് വാർത്തയുമല്ല. ഫാരിസ് വാർത്തയിലെ വ്യക്തയാകുന്നത് സി.പി.എം പാർട്ടി കാശുവാങ്ങിയതിനാലാണ്. പാർട്ടിയിലെ ഉത്തരവാദപ്പെട്ട ഭാരവാഹികളാണ് പറഞ്ഞത്. മറ്റു കാര്യങ്ങൾ പത്രത്തിൽ വന്നത് വിശ്വസിക്കുകയേ തരമുള്ളൂ.
 മംഗലാട്ട്  ►സന്ദേശങ്ങൾ 
ചട്ടവിരുദ്ധതയുണ്ടെന്നു പറഞ്ഞത് സി.പി.എം. പാർട്ടിയിലുള്ളവരാണ്‌. മഹേഷ് പറഞ്ഞ ഈ കാര്യത്തോടു ഞാൻ യോജിക്കുന്നു. അതുപോലെതന്നെ പാർട്ടി നേതൃത്വത്തിന്റെ നിലപാട് ഇതിൽ ഒരു ചട്ടവിരുദ്ധതയുമില്ല എന്നല്ലേ. അപ്പോൾ സി.പി.എം.-ന്റെ നിലപാടായി അവതരിപ്പിക്കുന്നത് തെറ്റാണ്‌ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. അതുപോലെതന്നെ "അനഭിമതൻ" എന്നത് സി.പി.എം.-ന്റെ മൊത്തം നിലപാടായി അവതരിപ്പിക്കുന്നതിലുള്ള വസ്തുതാപ്പിശകിലും മാത്രമേ എനിക്കു എതിർപ്പുള്ളൂ.
പിന്നെ ഒരാൾ എത്ര മോശം എന്നു ആരോപിക്കപ്പെടുന്ന വ്യക്തിയാണെങ്കിലും ആമുഖം എഴുതുമ്പോൾ ഇത്തരം വാക്യങ്ങൾ ഉചിതമല്ല. ഉദാ: ഹിറ്റ്ലറെക്കുറിച്ചുള്ള ഇംഗ്ലീഷ് വിക്കിയിലുള്ള ലേഖനത്തിൽ ആമുഖം എങ്ങനെയെന്ന് ശ്രദ്ധിക്കുക. --ജേക്കബ് 09:13, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]
ഒരു വിജ്ഞാനകോശത്തിൽ ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ്‌ Dhruvarahjs 17:06, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]
ഒരാളെക്കുറിച്ചെഴുതുമ്പോൾ അയാൾ നേരിട്ട വിമർശനങ്ങളും കൊടുക്കുന്നതു വളരെ സാധാരണമാണ്, പലപ്പോഴും നിക്ഷ്പക്ഷമായി എഴുതപ്പെട്ട ഒരു ലേഖനത്തിന്റെ പൂർത്തീകരണത്തിന്‌ ആവശ്യവുമാണ്‌. ഉദാഹരണത്തിന് വിക്കിപീഡിയയുടെ സ്ഥാപകനായ ജിമ്മി വെയിത്സിനെക്കുറിച്ചുള്ള ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനത്തിൽ, "Controversy" എന്ന തലക്കെട്ടിലുള്ളത് ശ്രദ്ധിക്കുക. വിമർശനങ്ങൾ രേഖപ്പെടുത്താത്ത ഒരു ലേഖനം, കഥാപുരുഷന്റെ പക്ഷം നിൽക്കുന്ന ഒരു ലേഖനമായി നിസ്സംശയം മാറില്ലേ? അതുപോലെതന്നെ വ്യക്തിവിമർശനങ്ങൾ ഉൾപ്പെടുത്തുമ്പോൾ ലേഖനംതന്നെ വ്യക്തിയെ ആക്ഷേപകരമായ രീതിയിൽ (സമൂഹത്തിനു മൊത്തം വെറുക്കപ്പെട്ടവനായി) അവതരിപ്പിക്കുന്ന രീതിയിൽ ആവാതെ നോക്കുകയും വേണം. --ജേക്കബ് 17:27, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

പത്രപ്രവർത്തകനാണോ? പത്രവ്യവസായിയോ?[തിരുത്തുക]

പത്രപ്രവർത്തകനാണോ? പത്രവ്യവസായി എന്ന ശീർഷകമല്ലേ യോജിക്കുക??--Vssun 20:02, 28 സെപ്റ്റംബർ 2007 (UTC)[മറുപടി]

പത്രവ്യവസായി എന്ന ശീർഷകത്തോടാണ്‌ എനിക്കു കൂടുതൽ യോജിപ്പ്. --ജേക്കബ് 09:15, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]
ഹും.. അഭിപ്രായം മാറ്റേണ്ടി വരുമെന്നാ തോന്നുന്നേ. ഈ ലേഖനം കാണുക. --ജേക്കബ് 18:50, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഒരു ലേഖനം എഴുതി എന്നതുകൊണ്ട് പത്രപ്രവർത്തകനാകുമോ?--Vssun 19:11, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഹ ഹ.. സീരിയസ് ആവാതെ.. ഇതൊരു തുടക്കം മാത്രമല്ലെന്നാരു കണ്ടു; ഭാവിയിലെ കാര്യമാണ്‌ ഞാൻ ഉദ്ദേശിച്ചത്.. :) പിന്നെ ലേഖനത്തിൽ ഞാൻ "പത്രവ്യവസായി" എന്നു മാറ്റിയിരുന്നു.
--ജേക്കബ് 19:27, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

അതു കണ്ടു.. സീരിയസ് ഒന്നുമായില്ല.. കൂൾ തന്നെ.. ജേക്കബിനോടായതു കൊണ്ട് സ്മൈലിയോ മറ്റു ഫോർമാലിറ്റി ഘടകങ്ങളും ഇട്ടില്ലെന്നേയുള്ളൂ.. (പിന്നെ ദീപികയിൽ എഡിറ്റർ സ്ഥാനം വല്ലതുമുണ്ടോ ആശാന്‌ എങ്കിൽ നമുക്ക് പത്രപ്രവർത്തകനാക്കാം) --Vssun 20:46, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

സക്കാത്ത്[തിരുത്തുക]

സക്കാത്ത് ആയാണോ സംഭാവന നൽകിയത് --അനൂപൻ 05:49, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

നീക്കം ചെയ്തു. സകാത്തിന്റെ അവകാശികൾ ആരൊക്കെ എന്ന് ഇവിടെ കാണാം. --സാദിക്ക്‌ ഖാലിദ്‌ 17:28, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

ആവശ്യം[തിരുത്തുക]

എന്തിന്റെ ആവശ്യം ആണ്‌ Dhruvarahjs ഉദ്ദേശിച്ചത് എന്നു മനസ്സിലായില്ല --അനൂപൻ 17:13, 29 സെപ്റ്റംബർ 2007 (UTC)[മറുപടി]

നീക്കുന്നു[തിരുത്തുക]

ഈ അഭിമുഖത്തിലുടനീളം മുഖ്യമന്ത്രിയെ താറടിച്ചു കാണിക്കുന്ന രീതിയിലുള്ള പ്രസ്താവനകളാണു ഫാരിസ് നടത്തിയത്. കേരളത്തിലെ സാംസ്ക്കാരിക നായകരിൽ പ്രമുഖനായ ശ്രീ സുകുമാർ അഴീക്കോട് ഈ അഭിമുഖത്തെ തുടർന്ന് ഫാരിസിനെ 'കേരളത്തിലെ ഏറ്റവും അഹങ്കാരിയായ ചെറുപ്പക്കാരൻ' എന്നാണു വിശേഷിപ്പിച്ചത്! അത്രയേറെ ധാർഷ്ട്യം നിറഞ്ഞതായിരുന്നു ഫാരിസിന്റെ അഭിമുഖം. ആസുത്രിതമായ അഭിമുഖമാണിതെന്നു മുഖ്യമന്ത്രിയുടെ അഭ്യുദയകാംക്ഷികൾ ആരോപിച്ചെങ്കിലും മാർക്സിസ്റ്റ് പാർട്ടിയിലെ കേരളത്തിലെ പൊളിറ്റ്ബ്യൂറൊ മെംബർമാർ ഉൾപ്പെടെയുള്ള നേതാക്കൻമാർ ഈ വിഷയത്തിൽ മൗനം പാലിച്ചു. ചിലനേതാക്കൾ ഫാരിസിനെ ന്യായീകരിക്കാൻ പോലും ശ്രമം നടത്തി. മാർക്സിസ്റ്റ് പാർട്ടിയിൽ വളർന്നുവരുന്ന ജീർണ്ണതയായി ഈ നിലപാടിനെ പലരും വ്യാഖ്യാനിക്കുന്നുണ്ട്.

ഈ ഭാഗങ്ങൾ വിജ്ഞാനകോശത്തിനു ചേരാത്തതിനാൽ നീക്കുന്നു--അനൂപൻ 16:37, 12 ഒക്ടോബർ 2007 (UTC)[മറുപടി]

ഫാരിസിന്റെ ജീവിതരേഖ[തിരുത്തുക]

ഈ വാക്യങ്ങളെക്കുറിച്ച് രണ്ടഭിപ്രായമുള്ള സ്ഥിതിക്ക് തെളിവുകൾ ആവശ്യമുണ്ട്.. (ഇതര അഭിപ്രായം ഇദ്ദേഹം യു. പി. സ്കൂളിൽ - വരെ മാത്രം എന്ന ധ്വനിയോടുകൂടി - പഠിച്ചു എന്നാണ്‌). --ജേക്കബ് 19:07, 12 ഒക്ടോബർ 2007 (UTC)[മറുപടി]

മുണ്ടയിൽ ഫാരിസ്‌ അബൂബക്കറും മുണ്ടയിൽ വിജയനും സുഹൃത്തുക്കളോ അതോ ബിസിനസ്‌ പാർട്ണർമാരോ? — ഈ തിരുത്തൽ നടത്തിയത് Yousefmadari (സംവാദംസംഭാവനകൾ)

"https://ml.wikipedia.org/w/index.php?title=സംവാദം:ഫാരിസ്_അബൂബക്കർ&oldid=674860" എന്ന താളിൽനിന്ന് ശേഖരിച്ചത്